വിക്കിപീഡിയ:തിരഞ്ഞെടുത്ത ചിത്രങ്ങൾ/26-02-2017
ദൃശ്യരൂപം
കേരളാത്തിൽ എല്ലായിടത്തും തന്നെ കാണപ്പെടുന്ന ഒരു കുറ്റിച്ചെടിയാണ് ചെറൂള. (ശാസ്ത്രീയനാമം: Aerva lanata). ബലിപ്പൂവ് എന്നും പേരുണ്ട്. ശരീരത്തിലെ വിഷാംശങ്ങളെ പുറത്തു കളയുന്നതിനും, വൃക്കരോഗങ്ങൾ തടയുന്നതിനും ഫലപ്രദം. രക്തസ്രാവം, കൃമിശല്യം, മൂത്രക്കല്ല് എന്നിവയ്ക്ക് ഉത്തമം. മൂത്രാശയ രോഗങ്ങൾക്ക് മരുന്നായി ഉപയോഗിക്കുന്നു. ദശപുഷ്പങ്ങളിൽ ഒന്നാണിത്. സംസ്കൃതത്തിൽ ഭദ്ര , ഭദൃക എന്നെല്ലാമാണ് ഈ ചെടി അറിയപ്പെടുന്നത്.
ഛായാഗ്രഹണം: രഞ്ജിത് സിജി