വിക്കിപീഡിയ:തിരഞ്ഞെടുത്ത ചിത്രങ്ങൾ/28-11-2017
ദൃശ്യരൂപം
കേരളത്തിൽ കൊല്ലം ജില്ലയിലെ ചിന്നക്കടയിൽ നിന്ന് രണ്ടു കിലോമീറ്റർ അകലെയായി കൊല്ലം ബീച്ചിനോടു ചേർന്ന് സ്ഥിതിചെയ്യുന്ന ഒരു ഉദ്യാനമാണ് മഹാത്മാഗാന്ധി പാർക്ക് അഥവാ എം.ജി. പാർക്ക്. കൊല്ലത്തെ പ്രധാനപ്പെട്ട ഉല്ലാസകേന്ദ്രങ്ങളിലൊന്നായ ഈ പാർക്ക് കൊല്ലം മുൻസിപ്പൽ കോർപ്പറേഷന്റെ ഉടമസ്ഥതയിലാണുള്ളത്. സ്വദേശികളും വിദേശികളുമായി ധാരാളം വിനോദസഞ്ചാരികൾ ഇവിടം സന്ദർശിക്കുന്നുണ്ട്. മഹാത്മാഗാന്ധിയുടെ പേര് നൽകിയിരിക്കുന്ന ഈ പാർക്ക് 1967 ജനുവരി 1-ന് അന്നത്തെ ഇന്ത്യൻ രാഷ്ട്രപതിയായിരുന്ന സാക്കിർ ഹുസൈനാണ് പൊതുജനങ്ങൾക്കായി തുറന്നുകൊടുത്തത്.
പാർക്കിലെ മഹാത്മാഗാന്ധിയുടെ പ്രതിമയാണു ചിത്രത്തിൽ
ഛായാഗ്രഹണം: അരുൺസുനിൽ