Jump to content

വിക്കിപീഡിയ:തിരഞ്ഞെടുത്ത ചിത്രങ്ങൾ/30-06-2008

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
സൂര്യകാന്തി
സൂര്യകാന്തി

ഒരു വാർഷിക സസ്യമാണ് സൂര്യകാന്തി. ഇവയുടെ പൂവിന്റെ തണ്ട് 3 മീറ്റർ ഉയരത്തിൽ വരെ വളരാറുണ്ട്. 30 സെന്റീമീറ്റർ വരെ വ്യാസത്തിൽ കാണപ്പെടുന്ന പൂവിൽ വലിയ വിത്തുകൾ കാണാം. ജന്മദേശം അമേരിക്കയായ ഈ സസ്യത്തിന്റെ കുടുംബം ആസ്റ്ററാസീസ് ആണ്‌. ഭക്ഷ്യഎണ്ണയുടെ ഉത്പാദനത്തിനും വാണിജ്യാടിസ്ഥനത്തിലും വളർത്തുന്ന പുഷ്പമാണ് സൂര്യകാന്തി. ഇവയുടെ വിത്തുകൾ ഉപ്പ് ചേർത്തോ ചേർക്കാതെയോ വറുത്ത് കടകളിൽ ലഭ്യമാണ്.

സൂര്യകാന്തിപ്പൂവാണ്‌ ചിത്രത്തിൽ.

ഛായാഗ്രഹണം: മനീഷ് എം.ആർ

തെരഞ്ഞെടുക്കപ്പെട്ട ചിത്രങ്ങൾ >>