വിക്കിപീഡിയ:തിരഞ്ഞെടുത്ത ചിത്രങ്ങൾ/30-06-2009
ദൃശ്യരൂപം
ഒരു സസ്യമാണ് കനകാംബരം. ഈ ചെടിയുടെ പൂക്കൾ മാല കോർക്കുന്നതിനായി ദക്ഷിണേന്ത്യയിൽ, പ്രത്യേകിച്ച് തമിഴ്‌നാട്ടിൽ വളരെയധികം ഉപയോഗിക്കുന്നു. യെല്ലോ ഓറഞ്ച്, ലൂട്ടിയ യെല്ലോ, ഡൽഹി, സെബാക്കുലിസ് റെഡ്, എന്നിവയാണ് കനകാംബരത്തിലെ പ്രധാന ഇനങ്ങൾ. ഏകദേശം 1 മീറ്ററോളം പൊക്കത്തിൽ വളരുന്ന ഒരു നിത്യഹരിത ഉദ്യാന സസ്യം കൂടിയാണ് കനകാംബരം. ഒരു കനകാംബരപുഷ്പമാണ് ചിത്രത്തിൽ.
ഛായാഗ്രഹണം:ചള്ളിയാൻ