വിക്കിപീഡിയ:തിരഞ്ഞെടുത്ത ചിത്രങ്ങൾ/30-09-2008
ദൃശ്യരൂപം
ഉഷ്ണമേഖലാ പ്രദേശങ്ങളിൽ വളരുന്ന ചെറുമരമാണ് മുരിങ്ങ. ഇംഗ്ലീഷ്:Moringa; ശാസ്ത്രീയനാമം: Moringa oleifera. മൊരിംഗേസിയേ (Moringaceae) എന്ന സസ്യകുടുംബത്തിലാണ് മുരിങ്ങയുടെ സ്ഥാനം. പല ദേശങ്ങളിലും വ്യത്യസ്ത ഇനം മുരിങ്ങകളാണ് വളരുന്നത്. മൊരിംഗ ഒലേയ്ഫെറ എന്ന ശാസ്ത്രനാമമുള്ള ഇനമാണ് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ വളരുന്നത്. മുരിങ്ങയിലയും മുരിങ്ങക്കക്കായും മിക്ക ഏഷ്യൻ രാജ്യങ്ങളിലും കറികൾക്കുള്ള വിഭവമാണ്. മലയാളികൾ സാധാരണയായി തോരൻ കറിക്ക് മുരിങ്ങയിലയും അവിയൽ, സാമ്പാർ എന്നീ കറികളിൽ മുരിങ്ങക്കായും ഉപയോഗിക്കുന്നു.
ഛായാഗ്രഹണം: നോബിൾ മാത്യു