വിക്കിപീഡിയ:തിരഞ്ഞെടുത്ത ലേഖനം/102
ദൃശ്യരൂപം
സൗരയൂഥത്തിൽ ഏതാണ്ട് ചൊവ്വയ്ക്കും വ്യാഴത്തിനുമിടയിലെ മേഖലയാണ് ഛിന്നഗ്രഹ വലയം. ഛിന്നഗ്രഹങ്ങൾ എന്ന് വിളിക്കപ്പെടുന്ന അനിയതരൂപത്തിലുള്ള വളരെയധികം വസ്തുക്കൾ കാണപ്പെടുന്ന മേഖലയാണ് ഇത്. ട്രോജൻ ഛിന്നഗ്രഹങ്ങൾ, ഭൂമിയോടടുത്ത ഛിന്നഗ്രഹങ്ങൾ എന്നിങ്ങനെ സൗരയൂഥത്തിന്റെ മറ്റ് മേഖലകളിലും ഛിന്നഗ്രഹങ്ങൾ ഉള്ളതിനാൽ ഈ ഛിന്നഗ്രഹ വലയത്തെ പ്രധാന ഛിന്നഗ്രഹ വലയം എന്ന് വിളിക്കാറുണ്ട്. ഈ വലയത്തിന്റെ മൊത്തം പിണ്ഡത്തിന്റെ പാതിയും സീറീസ് , 4 വെസ്റ്റ, 2 പാളസ് , 10 ഹൈഗീയ എന്നീ അംഗങ്ങളുള്ള ഭാഗത്താണ്. ഈ നാലെണ്ണത്തിനും 400 കിലോമീറ്ററിൽ കുറയാത്ത വ്യാസമുണ്ട്, അതിൽ തന്നെ ഛിന്നഗ്രഹ വലയത്തിലെ ഒരേയൊരു കുള്ളൻ ഗ്രഹമായ സീറീസിന് ഏതാണ്ട് 950 കിലോമീറ്റർ വ്യാസമുണ്ട്.
കൂടുതൽ വായിക്കുക... | |||||
തിരഞ്ഞെടുത്ത ലേഖനങ്ങൾ |