Jump to content

വിക്കിപീഡിയ:തിരഞ്ഞെടുത്ത ലേഖനം/103

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ജോൺ കീറ്റ്സ്
ജോൺ കീറ്റ്സ്

കാല്പനിക യുഗത്തിലെ ഒരു ഇംഗ്ലീഷ് കവിയാണ്‌ ജോൺ കീറ്റ്സ്. കാല്പനിക കവികളിൽ ഏറ്റവും ഒടുവിൽ ജനിച്ചതും ഏറ്റവും ചെറിയ പ്രായത്തിൽ മരിച്ചതും അദ്ദേഹമാണ്‌. കീറ്റ്സിന്റെ രചനകളെല്ലാം 1817-നും 1820-നും ഇടയ്ക്കുള്ള മൂന്നു വർഷക്കാലത്തിനിടെ വെളിച്ചം കണ്ടവയാണ്‌. ആദ്യ കവിതകളുടെ പ്രസിദ്ധീകരണത്തിനു വെറും നാലു വർഷത്തിനു ശേഷം, 25-ആമത്തെ വയസ്സിൽ അന്തരിച്ച കീറ്റ്സ്, ഇംഗ്ലീഷ് സാഹിത്യത്തിന്റെ ചരിത്രത്തിലെ ഏറ്റവും ശ്രദ്ധേയനായ പ്രതിഭകളിൽ ഒരാളും, ബൈറണും ഷെല്ലിക്കും ഒപ്പം കാല്പനിക പ്രസ്ഥാനത്തിന്റെ നായകസ്ഥാനിയും ആയി വിലയിരുത്തപ്പെടുന്നു. ജീവിതകാലത്ത് ഏറെ അനുഭാവപൂർ‌വമല്ല സാഹിത്യലോകം കീറ്റ്സിനെ സ്വീകരിച്ചത്; എന്നാൽ മരണാനന്തരം അദ്ദേഹത്തിന്റെ പ്രശസ്തി വളരുകയും, അൽഫ്രെഡ് ലോഡ് ടെന്നിസൻ, വിൽഫ്രഡ് അവൻ എന്നിവരടക്കമുള്ള പിൽക്കാലകവികളെ അദ്ദേഹം നിർണ്ണായകമായി സ്വാധീനിക്കുകയും ചെയ്തു. അദ്ദേഹത്തിന്റെ കവിതകളും കത്തുകളും അസാമാന്യമായ ജനസമ്മതിയുള്ളവയും ഏറെ ആസ്വദിക്കപ്പെടുന്നവയും ആയി ഇന്നും തുടരുന്നു.

ഈ ലേഖനം കൂടുതൽ വായിക്കുക...‍
കൂടുതൽ വായിക്കുക...
തിരഞ്ഞെടുത്ത ലേഖനങ്ങൾ
തിരഞ്ഞെടുത്ത ലേഖനങ്ങൾ
സംശോധനായജ്ഞം
തിരഞ്ഞെടുക്കാവുന്ന ‍ലേഖനങ്ങൾ

തിരുത്തുക