വിക്കിപീഡിയ:തിരഞ്ഞെടുത്ത ലേഖനം/106
ദൃശ്യരൂപം
ഒരു അർജെന്റീനിയൻ ഫുട്ബോൾ താരമാണ് ലയണൽ മെസ്സി. അർജന്റീന ദേശീയ ടീം, സ്പാനിഷ് പ്രിമേറ ഡിവിഷനിൽ എഫ്.സി. ബാഴ്സലോണ എന്നീ ടീമുകൾക്കായാണ് ഇദ്ദേഹം കളിക്കുന്നത്. മെസ്സി സ്പാനിഷ് പൗരത്വവും നേടിയിട്ടുണ്ട്. തന്റെ തലമുറയിലെ ഏറ്റവും മികച്ച ഫുട്ബോൾ കളിക്കാരിൽ ഒരാളായി ഇദ്ദേഹത്തെ പരിഗണിക്കുന്നു. മെസ്സി, 21-ആം വയസ്സിൽ യൂറോപ്യൻ ഫുട്ബോളർ ഓഫ് ദ ഇയർ, ഫിഫ ലോക ഫുട്ബോളർ ഓഫ് ദ ഇയർ എന്നീ പുരസ്കാരങ്ങൾക്കായി നാമനിർദ്ദേശം ചെയ്യപ്പെടുകയും 22-ആം വയസ്സിൽ ആ രണ്ട് പുരസ്കാരങ്ങളും കരസ്ഥമാക്കുകയും ചെയ്തു. ഇദ്ദേഹത്തെ പലപ്പോഴും ഇതിഹാസതാരം ഡിയഗോ മറഡോണയുമായി സാമ്യപ്പെടുത്താറുണ്ട്. മറഡോണ തന്നെ മെസ്സിയെ തന്റെ "പിൻഗാമി" എന്ന് വിശേഷിപ്പിച്ചിട്ടുണ്ട്.
കൂടുതൽ വായിക്കുക... | |||||
തിരഞ്ഞെടുത്ത ലേഖനങ്ങൾ |