വിക്കിപീഡിയ:തിരഞ്ഞെടുത്ത ലേഖനം/114
ദൃശ്യരൂപം
ഏകകോശ സൂക്ഷ്മജീവികളുടെ ഒരു കൂട്ടമാണ് ആർക്കീയ. അർക്കിയോൺ എന്ന സാമ്രാജ്യത്തിലെ ഒരു ജീവി അല്ലെങ്കിൽ സ്പീഷീസുകളാണ് ഇവ. ഇതിനു കോശമർമ്മമോ കോശഭിത്തികളുള്ള അന്തർകോശവസ്തുക്കളോ ഇല്ല. മൊണേറ കുടുംബത്തിലെ പ്രോക്കാരിയോറ്റസ്, ബാക്റ്റീരിയയായ അർക്കീബാക്റ്റീരിയായി പണ്ട് ഇവയെ കണക്കാക്കിയിരുന്നു, എന്നാൽ ഈ വർഗ്ഗീകരണം കാലഹരണപ്പെട്ടതായി കണക്കാക്കുന്നു. ഇവയ്ക്ക് സ്വതന്ത്രമായ പരിണാമ മാറ്റങ്ങളും വഴികളുമുള്ളതും മറ്റു ജീവജാലങ്ങളുമായി ജൈവരാസഘടനയിൽ പലതരത്തിലുള്ള വ്യത്യാസവും കാരണം ഇപ്പോൾ ഇവയെ ത്രിതല സാമ്രാജ്യം പ്രത്യേകമായി വർഗ്ഗീകരിക്കുന്നു. ഈ ത്രിതലങ്ങളിൽ ശാരീരജൈവമാറ്റങ്ങൾ ഉൾക്കൊള്ളിച്ച് പരിണാമശാഖയെ അർക്കിയ, ബാക്റ്റീരിയ, യൂക്കാരിയോട്ട എന്നിങ്ങനെ തരം തിരിക്കാം.
കൂടുതൽ വായിക്കുക... | |||||
തിരഞ്ഞെടുത്ത ലേഖനങ്ങൾ |