വിക്കിപീഡിയ:തിരഞ്ഞെടുത്ത ലേഖനം/126
ദൃശ്യരൂപം
ബ്രിട്ടീഷ് ഇന്ത്യയിലെ പ്രശസ്തനായ ഒരു സൈനികനും ഭരണകർത്താവുമായിരുന്നു ഹെൻറി ലോറൻസ് (ജീവിതകാലം: 1806 ജൂൺ 28 – 1857 ജൂലൈ 4). ഈസ്റ്റ് ഇന്ത്യ കമ്പനിക്കുവേണ്ടി ബർമ്മ, അഫ്ഗാൻ യുദ്ധങ്ങളിൽ പങ്കെടുത്തിട്ടുള്ള ഇദ്ദേഹം ഭൂസർവേയിലും കഴിവ് തെളിയിച്ചിട്ടുണ്ട്. പഞ്ചാബ് അതിർത്തിയിലെ പൊളിറ്റിക്കൽ ഏജന്റ്, നേപ്പാൾ, ലാഹോർ എന്നീ പ്രദേശങ്ങളിൽ റെസിഡന്റ്, വടക്കുപടിഞ്ഞാറൻ അതിർത്തിപ്രദേശങ്ങളുടെ ചീഫ് അഡ്മിനിസ്ട്രേറ്റർ, പഞ്ചാബ് ഭരണ ബോർഡിന്റെ അദ്ധ്യക്ഷൻ, രജപുത്താനയിലെ പൊളിറ്റിക്കൽ ഏജന്റ്, അവധിലെ ചീഫ് കമ്മീഷണർ തുടങ്ങിയ ഉന്നതഭരണസ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. 1857-ലെ ലഹളക്കാലത്ത് ലക്നൗവിൽ വച്ച് വെടിയേറ്റ് ഇദ്ദേഹം കൊല്ലപ്പെട്ടു.
കൂടുതൽ വായിക്കുക... | |||||
തിരഞ്ഞെടുത്ത ലേഖനങ്ങൾ |