Jump to content

വിക്കിപീഡിയ:തിരഞ്ഞെടുത്ത ലേഖനം/155

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
വാൻസീ കോൺഫറൻസ് നടന്ന കെട്ടിടം
വാൻസീ കോൺഫറൻസ് നടന്ന കെട്ടിടം

1942 ജനുവരി 20 -ന് നാസി ജർമനിയിലെ മുതിർന്ന നാസി നേതാക്കൾ ബെർളിനിലെ നഗരപ്രാന്തമായ വാൻസീയിൽ നടത്തിയ ഒരു യോഗത്തിനെയാണ് വാൻസീ കോൺഫറൻസ് എന്നുപറയുന്നത്. നാസി ജർമനിയിലെ മുഖ്യ സുരക്ഷാ കാര്യാലയത്തിൻറെ നേതാവായ റീൻഹാർഡ് ഹെയ്‌ൻഡ്രിക് വിളിച്ചുചേർത്ത ഈ യോഗത്തിൻറെ മുഖ്യലക്ഷ്യം ജൂതപ്രശ്നത്തിൻറെ അന്തിമപരിഹാരത്തിൻറെ നടത്തിപ്പിനായി എല്ലാ സർക്കാർ വകുപ്പുകളുടെയും ഭരണപരമായ സഹകരണവും ഏകോപനവും ഉറപ്പിക്കലായിരുന്നു. ജർമനിയുടെ നിയന്ത്രണത്തിലുള്ള യൂറോപ്പിലെ ജൂതന്മാരെ മുഴുവൻ പോളണ്ടിലേക്ക് നാടുകടത്തിയശേഷം കൂട്ടക്കുരുതി നടത്തലായിരുന്നു ഇതിൻറെ ലക്ഷ്യം. പല സർക്കാർ സ്ഥാപനങ്ങളുടെ മേധാവികൾ, വിദേശകാര്യമന്ത്രാലയത്തിൽ നിന്നും സെക്രട്ടറിമാർ, നിയമ, ആഭ്യന്തര, നീതിന്യായവകുപ്പുകൾ എന്നിവിടങ്ങളിൽ നിന്നെല്ലാം ഉയർന്ന ഉദ്യോഗസ്ഥർ ഷുട്സ്റ്റാഫൽ പ്രതിനിധികൾ എന്നിവരെല്ലാം ഈ യോഗത്തിൽ പങ്കെടുത്തു.

ഈ ലേഖനം കൂടുതൽ വായിക്കുക...‍
കൂടുതൽ വായിക്കുക...
തിരഞ്ഞെടുത്ത ലേഖനങ്ങൾ
തിരഞ്ഞെടുത്ത ലേഖനങ്ങൾ
സംശോധനായജ്ഞം
തിരഞ്ഞെടുക്കാവുന്ന ‍ലേഖനങ്ങൾ

തിരുത്തുക