Jump to content

വിക്കിപീഡിയ:തിരഞ്ഞെടുത്ത ലേഖനം/160

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

തെക്കേ അമേരിക്കയിലെ ഒരു രാജ്യമായ സുരിനാമിന്റെ തലസ്ഥാനവും ഏറ്റവും വലിയ നഗരവുമാണ് പരമാരിബൊ. സുരിനാം നദിയുടെ തീരത്താണ് ഈ നഗരം സ്ഥിതിചെയ്യുന്നത്. ഡച്ചാണ് ഇവിടുത്തെ ഔദ്യോഗിക ഭാഷ. ഇംഗ്ലീഷ്, ഹിന്ദി, സുരിനാമിസ് എന്നീ ഭാഷകളും ഇവിടെ ഉപയോഗിക്കുന്നുണ്ട്. പരമാരിബൊയിലെ ജനസംഖ്യ 2012-ലെ സെൻസസ് പ്രകാരം 2,41,000 ആണ് (സുരിനാമിസ് ജനങ്ങൾ), ഇത് ജനസംഖ്യയുടെ പകുതിയോളം വരുന്നു. പരമാരിബൊ 2002-ലെ യുനെസ്കോയുടെ ലോകപൈതൃകപട്ടികയിൽ ഉൾപ്പെടുത്തിയിട്ടുള്ള ഒരു ചരിത്രനഗരമാണ്. സുരിനാം നദീതീരത്ത് പാർത്തിരുന്ന പരമാരിബോ ഗോത്രത്തിൽ നിന്നാണ് ഈ നഗരത്തിന് ഈ പേർ ലഭിച്ചത്. ടൂപി-ഗ്വാറാനി ഭാഷയിൽ 'പാര' എന്നാൽ 'വലിയനദി'യും 'മാരിബോ' എന്നാൽ 'താമസക്കാരൻ' എന്നുമാണ് അർത്ഥം.

ഈ ലേഖനം കൂടുതൽ വായിക്കുക...‍
കൂടുതൽ വായിക്കുക...
തിരഞ്ഞെടുത്ത ലേഖനങ്ങൾ
തിരഞ്ഞെടുത്ത ലേഖനങ്ങൾ
സംശോധനായജ്ഞം
തിരഞ്ഞെടുക്കാവുന്ന ‍ലേഖനങ്ങൾ

തിരുത്തുക