വിക്കിപീഡിയ:തിരഞ്ഞെടുത്ത ലേഖനം/167
ദൃശ്യരൂപം
തെക്കേ അമേരിക്കൻ ഭൂഖണ്ഡത്തിലെ ഉഷ്ണമേഖലാപ്രദേശങ്ങളിലെ നദികളിലും ആമസോൺ നദീതടങ്ങളിലും സ്വാഭാവികമായ ആവാസവ്യവസ്ഥയിൽ കാണപ്പെടുന്ന ഒരിനം ശുദ്ധജലമത്സ്യമാണ് ഓസ്കർ (Astronotus ocellatus). അപൈയാരി, വെൽവെറ്റ് സിക്ലിഡ്, ടൈഗർ ഓസ്കർ, മാർബിൾ സിക്ലിഡ് എന്നിങ്ങനെ വിഭിന്നങ്ങളായ നാമങ്ങളിലുമറിയപ്പെടുന്ന ഇവ, ലോകത്തിന്റെ വിവിധ പ്രദേശങ്ങളിൽ, പ്രത്യേകിച്ച് ചൈന, ആസ്ട്രേലിയ, അമേരിക്കൻ ഐക്യനാടുകളിലെ ഫ്ലോറിഡയിലെ ജലാശയങ്ങൾ എന്നിവിടങ്ങളിലും പൊതുവായി കണ്ടുവരുന്നു. ഓസ്കർ മത്സ്യങ്ങളുടെ കൂട്ടത്തിൽ ഭക്ഷ്യയോഗ്യമായ ഓസില്ലേറ്റസ് ഇനങ്ങൾ തെക്കേ അമേരിക്കൻ വിപണികളിൽ വില്ക്കപ്പെടുന്നുണ്ട്. യൂറോപ്പിലും അമേരിക്കൻ ഐക്യനാടുകളിലും ഇവയെ, പേരുകേട്ട അക്വേറിയം മത്സ്യമായാണ് പരിഗണിക്കപ്പെടുന്നത്. കൂടാതെ ഫ്ലോറിഡയിൽ ഇവയെ ഗെയിം മത്സ്യമായും ഉപയോഗിക്കുന്നു.
കൂടുതൽ വായിക്കുക... | |||||
തിരഞ്ഞെടുത്ത ലേഖനങ്ങൾ |