വിക്കിപീഡിയ:തിരഞ്ഞെടുത്ത ലേഖനം/88
ദൃശ്യരൂപം
മുഖ്യധാരാക്രൈസ്തവരിൽ നിന്നു വ്യത്യസ്തമായി പുനരുദ്ധാരണവിശ്വാസികളും, സമൂലമാറ്റചിന്താഗതിക്കാരും, അത്രിത്വവാദം പിന്തുടരുന്നവരുമായ ഒരു അന്താരാഷ്ട്ര ക്രിസ്തീയമതപ്രസ്ഥാനമാണ് യഹോവയുടെ സാക്ഷികൾ. ഈ മതം എഴുപത് ലക്ഷത്തിലധികം വിശ്വാസികൾ സുവിശേഷപ്രവർത്തനത്തിൽ ഏർപ്പെടുന്നതായും, ഒരു കോടി ഇരുപതുലക്ഷത്തിൽ പരം സമ്മേളന ഹാജർ ഉള്ളതായും, ഒരു കോടി എൺപതുലക്ഷത്തിൽ പരം വാർഷിക സ്മാരക ഹാജർ ഉള്ളതായും വ്യത്താന്തമറിയിക്കുന്നു. ഈ ലോക വ്യവസ്ഥിതിയെ ഒരു അർമ്മഗദോനിലൂടെ ദൈവം ഉടനെ നശിപ്പിക്കുമെന്നും തുടർന്ന് മനുഷ്യവർഗ്ഗത്തിന്റെ എല്ലാ പ്രശ്നങ്ങൾക്കുമുള്ള ശാശ്വതപരിഹാരമായി ഭൂമിയിൽ ദൈവരാജ്യം സ്ഥാപിക്കപെടുമെന്നുമുള്ളതാണ് ഇവരുടെ കേന്ദ്രവിശ്വാസം.
കൂടുതൽ വായിക്കുക... | |||||
തിരഞ്ഞെടുത്ത ലേഖനങ്ങൾ |