Jump to content

വിക്കിപീഡിയ:തിരഞ്ഞെടുത്ത ലേഖനം/97

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പാരഡൈസ് ലോസ്റ്റ്
പാരഡൈസ് ലോസ്റ്റ്

ഇംഗ്ലീഷ് കവിയായ ജോൺ മിൽട്ടൺ രചിച്ച ഒരു ഇതിഹാസകാവ്യമാണ്‌ പാരഡൈസ് ലോസ്റ്റ് (പറുദീസനഷ്ടം). മൊത്തം പതിനായിരത്തോളം വരികൾ ഉൾക്കൊണ്ടിരുന്ന പത്തു പുസ്തകങ്ങളായി 1668-ലാണ്‌ ഈ കൃതി ആദ്യം പ്രസിദ്ധീകരിക്കപ്പെട്ടത്. ചില്ലറ പരിഷ്കാരങ്ങൾ വരുത്തി പന്ത്രണ്ടു പുസ്തകങ്ങളാക്കിയ രണ്ടാം പതിപ്പ് 1674-ൽ പ്രസിദ്ധീകരിക്കപ്പെട്ടു; കാവ്യത്തിന്റെ ഏറിയ ഭാഗവും കവി രചിച്ചത്, കാഴ്ചശക്തി നശിച്ചതിനു ശേഷം കേട്ടെഴുത്തുകാരുടെ സഹായത്തോടെയാണ്‌. ദൈവിക വഴികളുടെ നീതി മനുഷ്യർക്കു വിവരിച്ചുകൊടുക്കുകയും ദൈവത്തിന്റെ അതിരില്ലാത്ത ദീർഘദൃഷ്ടിയും മനുഷ്യന്റെ ഇച്ഛാസ്വാതന്ത്ര്യവും തമ്മിലുള്ള സംഘർഷം ചിത്രീകരിക്കുകയും‌" ആണ്‌ തന്റെ ലക്ഷ്യമെന്ന് കൃതിയുടെ ഒന്നാം പുസ്തകത്തിൽ മിൽട്ടൺ വ്യക്തമാക്കുന്നു. പറുദീസനഷ്ടത്തിൽ മിൽട്ടണ്‌ ക്രിസ്തീയതയ്ക്കു പുറമേ പേഗൻ ധാർമ്മികതയും, ക്ലാസിക്കൽ യവനസംസ്കാരവും, എല്ലാം ചേരുവകളായിരിക്കുന്നു.

ഈ ലേഖനം കൂടുതൽ വായിക്കുക...‍
കൂടുതൽ വായിക്കുക...
തിരഞ്ഞെടുത്ത ലേഖനങ്ങൾ
തിരഞ്ഞെടുത്ത ലേഖനങ്ങൾ
സംശോധനായജ്ഞം
തിരഞ്ഞെടുക്കാവുന്ന ‍ലേഖനങ്ങൾ

തിരുത്തുക