Jump to content

വിക്കിപീഡിയ:തിരഞ്ഞെടുത്ത ലേഖനം/99

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
വില്യം ബ്ലെയ്ക്ക്
വില്യം ബ്ലെയ്ക്ക്

ഒരു ഇംഗ്ലീഷ് കവിയും ചിത്രകാരനും പ്രിന്റ് നിർമ്മാതാവും ആയിരുന്നു വില്യം ബ്ലെയ്ക്ക്. ജീവിതകാലത്ത് കാര്യമായ അംഗീകാരമൊന്നും ലഭിക്കാതിരുന്ന ബ്ലെയ്ക്ക്, കാല്പനികയുഗത്തിലെ കവിതയുടേയും ദൃശ്യകലകളുടേയും രംഗത്തെ അതികായന്മാരിലൊരാളായി ഇന്ന് പരിഗണിക്കപ്പെടുന്നു. പ്രവചനസ്വഭാവമുള്ള അദ്ദേഹത്തിന്റെ കവിതകൾക്ക് അവയുടെ ഗരിമയ്ക്കൊത്തവിധം അനുവാചകരുണ്ടായില്ല എന്ന് നോർഥ്രോപ് ഫ്രൈ എന്ന സാഹിത്യവിമർശകൻ അഭിപ്രായപ്പെടുകയുണ്ടായി. എന്നാൽ ബ്ലെയ്ക്കിന്റെ ദൃശ്യകലയെ വിലയിരുത്തിയ ഒരു ആധുനികവിമർശകൻ "ബ്രിട്ടണിൽ എക്കാലത്തും ജീവിച്ചിരുന്നവരിൽ ഏറ്റവും മഹാനായ കലാകാരൻ" എന്ന് അദ്ദേഹത്തെ വിശേഷിപ്പിച്ചിട്ടുണ്ട്. അസാധാരണമായ അഭിപ്രായങ്ങൾ പ്രകടിപ്പിച്ചതിന് സമകാലീനർ ഭ്രാന്തനെന്നു മുദ്രകുത്തിയ ബ്ലെയ്ക്കിനെ പിൽക്കാലനിരൂപകർ അതുല്യമായ സർഗ്ഗശക്തിയുടേയും അദ്ദേഹത്തിന്റെ കലയുടെ അന്തർധാരയായ നിഗൂഢദാർശനികതയുടേയും പേരിൽ വിലമതിച്ചു.

ഈ ലേഖനം കൂടുതൽ വായിക്കുക...‍
കൂടുതൽ വായിക്കുക...
തിരഞ്ഞെടുത്ത ലേഖനങ്ങൾ
തിരഞ്ഞെടുത്ത ലേഖനങ്ങൾ
സംശോധനായജ്ഞം
തിരഞ്ഞെടുക്കാവുന്ന ‍ലേഖനങ്ങൾ

തിരുത്തുക