വിക്കിപീഡിയ:തെരഞ്ഞെടുത്ത ലേഖനം/33
ദൃശ്യരൂപം
നാട്യശാസ്ത്രാടിസ്ഥാനത്തിലുള്ള ഭാരതീയനൃത്തങ്ങളിൽ മുഖ്യ സ്ഥാനത്തുള്ള ഭരതനാട്യം തമിഴ്‌നാടിന്റെ മഹത്തായ സംഭാവനയാണ്. പത്തൊമ്പതാം നൂറ്റാണ്ടിന്റെ ആരംഭത്തിൽ തഞ്ചാവൂരിലെ ചിന്നയ്യ സഹോദരന്മാരാണ് ഭരതനാട്യത്തെ ഇന്നത്തെ രീതിയിൽ വളർത്തിയെടുത്തത്‍. തമിഴ്‌നാട്ടിലെ മിക്ക ക്ഷേത്രങ്ങളിലും സംഗീതകച്ചേരികളും നൃത്തവും അക്കാലത്ത് നടത്തിവന്നിരുന്നു. ദേവദാസികൾ അക്കാലത്ത് നടത്തിയിരുന്ന നൃത്തം സദിർ എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. ശാസ്ത്രീമായ കാഴ്ചപ്പാടോടെ പുതിയ അവതരണരീതിയും അതിനാവശ്യമായ കൃതികളും രചിച്ച് സദിരിൽ ഉപയോഗിച്ച് വന്നിരുന്ന അടവുകളും അവയുടെ പരിശീലനവും ചിട്ടപ്പെടുത്തി ചിന്നയ്യ സഹോദരന്മാർ സദീരാട്ടത്തെ പരിഷ്കരിച്ചു. അങ്ങനെ മെച്ചപ്പെടുത്തിയ അവതരണരീതിയിലുള്ള ഈ നൃത്തരൂപമാണ് ഭരതനാട്യം.
മുൻപ് തിരഞ്ഞെടുത്ത ലേഖനങ്ങൾ: നായ — ഇന്ത്യയുടെ ദേശീയപതാക — കൂടുതൽ >>