വിക്കിപീഡിയ:തെരഞ്ഞെടുത്ത ലേഖനം/4
ദൃശ്യരൂപം
തിരഞ്ഞെടുത്ത ലേഖനം
മോഹൻദാസ് കരംചന്ദ് ഗാന്ധി അഥവാ മഹാത്മാഗാന്ധി (ഒക്ടോബ൪ 2,1869-ജനുവരി 30, 1948) ഇന്ത്യയുടെ രാഷ്ട്രപിതാവും, ഭാരത സ്വാതന്ത്ര്യ സമരത്തിൻറെ പ്രധാനപ്പെട്ട നേതാവുമാണ്. സമാധാനത്തിലൂടെ വിപ്ളവം സാധിക്കും എന്നു തെളിയിച്ച അദ്ദേഹം തൻറെ അഹിംസയിൽ അധിഷ്ഠിതമായ സമരത്തിലൂടെ ഭാരതത്തിന് സ്വാതന്ത്ര്യം നേടിത്തന്നു. ഗാന്ധിജിയുടെ സത്യാഗ്രഹസമരം ലോകത്തിലെ മറ്റ് പല നേതാക്കളെയും സ്വാധീനിച്ചിട്ടുണ്ട്. അമേരിക്കൻ ഐക്യനാടുകളിൽ കറുത്ത വർഗ്ഗക്കാരുടെ ഉന്നമനത്തിനായി പ്രവർത്തിച്ച മാർട്ടിൻ ലൂതർ കിംഗ് ജൂനിയർ, ദക്ഷിണാഫ്രിക്കയിൽ വെള്ളക്കാരുടെ ന്യൂനപക്ഷ ഭരണത്തിനെതിരെ പോരാടിയ നെൽസൺ മണ്ടേല എന്നിവർ എടുത്തു പറയത്തക്കവരാണ്.