Jump to content

വിക്കിപീഡിയ:തെരഞ്ഞെടുത്ത ലേഖനം/9

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

വടക്കേ കൂട്ടാല നാരായണൻകുട്ടിനായർ അഥവാ വി. കെ. എൻ. എഴുത്തിന്റെ ശൈലീരസംകൊണ്ട്‌ മലയാള സാഹിത്യത്തിൽ വേറിട്ടുനിന്ന വ്യക്തിത്ത്വമായിരുന്നു. ഹാസ്യ രചനകൾക്കൊണ്ട്‌ മലയാളിയെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത ഈ എഴുത്തുകാരൻ ആർക്കും അനുകരിക്കാനാവാത്ത വഴികളിലൂടെയാണ്‌ അക്ഷര സഞ്ചാരം നടത്തിയത്‌.

ശുദ്ധഹാസ്യത്തിന്റെ പൂത്തിരിവെട്ടത്തിൽ മാറിയിരുന്ന് ചുറ്റുപാടുകളെ നോക്കിക്കാണാൻ മലയാളികളെ പഠിപ്പിച്ച എഴുത്തുകാരനായിരുന്നു വി കെ എൻ. സ്വന്തം ജീവിതാനുഭവങ്ങൾ പയ്യൻ എന്ന കേന്ദ്രകഥാപാത്രത്തിലൂടെ അവതരിപ്പിച്ച നോവലുകളും കഥകളുമാണ്‌ അദ്ദേഹത്തെ മലയാള സാഹിത്യത്തിൽ അനശ്വരനാക്കിയത്‌. ഇംഗ്ലീഷ്‌ വിവർത്തനത്തിന്‌ വഴങ്ങാത്ത അത്യപൂർവ്വ ശൈലിയിലായിരുന്നു വികെഎൻ കഥകൾ പറഞ്ഞിരുന്നത്‌. അൽപം ബുദ്ധികൂടിയ നർമ്മങ്ങളായതിനാൽ വി. കെ. എൻ. കഥകൾ വായനക്കാരുടെ ഒരു പ്രത്യേക വലയത്തിലൊതുങ്ങുകയും ചെയ്തു.