Jump to content

വിക്കിപീഡിയ:നീക്കം ചെയ്ത താളുകളുടെ സംവാദം/ജയഗീത

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ട്രെയിനിൽ അപമര്യാദയായി പെരുമാറി എന്നതു കൊണ്ട് പ്രശസ്തനാകുമോ? അവർ കവിയത്രി ആണെന്ന് ലേഖനത്തിൽ പറയുന്നു. എന്നാലതു കാണാനും ഇല്ല. --ഗർവ്വാസീശാൻ (സംവാദം) 11:14, 27 ഫെബ്രുവരി 2012 (UTC)[മറുപടി]

ട്രെയിനിൽ അപമര്യാദയായി പെരുമാറി എന്നതിലല്ല ശ്രദ്ധേയത, ആ സംഭവത്തിനു ലഭിച്ച മാധ്യമ കവറേജ് ആണ് ശ്രദ്ധേയത നൽകുന്നത്--കിരൺ ഗോപി 12:38, 27 ഫെബ്രുവരി 2012 (UTC)[മറുപടി]
പറയപ്പെടുന്ന ശ്രദ്ധേയത വ്യക്തിക്കോ? സംഭവത്തിനോ?--റോജി പാലാ (സംവാദം) 16:27, 27 ഫെബ്രുവരി 2012 (UTC)[മറുപടി]
കവയത്രി എന്ന നിലയിൽ ഈ വ്യക്തിക്ക് ശ്രദ്ധേയതാ നയം വെച്ച് ശ്രദ്ധേയതയൊന്നുമില്ല. ട്രെയിൻ സംഭവം കൊണ്ടു ലഭിച്ച മാദ്ധ്യമ ശ്രദ്ധയാകട്ടെ WP:1E പ്രകാരം ശ്രദ്ധേയമല്ല. --അനൂപ് | Anoop (സംവാദം) 18:00, 27 ഫെബ്രുവരി 2012 (UTC)[മറുപടി]
അനൂപാ +1 float --സുഗീഷ് (സംവാദം) 19:50, 27 ഫെബ്രുവരി 2012 (UTC)[മറുപടി]
ഇതിൽ ശ്രദ്ധേയത സംശയിക്കാൻ എന്തിരിക്കുന്നു? As per general notability concept The topic of an article should be notable, or "worthy of notice"; that is, "significant, interesting, or unusual enough to deserve attention or to be recorded"'. ജയഗീതയുടെ സംഭവം കേരളത്തിൽ widely noticeble ആണ്. കേരളത്തിലെ ഏല്ലാ മാധ്യമങ്ങളും വേണ്ടുവോളം കവറേജ്ജ് ഇതിനു കൊടുത്തിട്ടുണ്ട്. കേരളത്തിന്റെ മുഖ്യമന്ത്രി വരെ ഈ പ്രത്യേക പ്രശ്നത്തിൽ ഇടപെട്ടു എന്നുള്ളത് സംഭവത്തിന്റെ ശ്രദ്ധേയതയില്ലാത്തതിനാലല്ല.--കിരൺ ഗോപി 03:35, 28 ഫെബ്രുവരി 2012 (UTC)[മറുപടി]
When an individual is significant for his or her role in a single event, it may be unclear whether an article should be written about the individual, the event or both. In considering whether or not to create separate articles, the degree of significance of the event itself and the degree of significance of the individual's role within it should be considered. The general rule in many cases is to cover the event, not the person. ഇവിടെ സംഭവത്തിനാണു ശ്രദ്ധേയത. വ്യക്തിക്കല്ല. --അനൂപ് | Anoop (സംവാദം) 03:42, 28 ഫെബ്രുവരി 2012 (UTC)[മറുപടി]
എന്നാൽ തലക്കെട്ട് അങ്ങനെ മാറ്റു.--കിരൺ ഗോപി 03:43, 28 ഫെബ്രുവരി 2012 (UTC)[മറുപടി]
ഒരു കാര്യം കൂടി ഈ സംഭവത്തിനു ഇത്രയും ശ്രദ്ധകിട്ടിയത്, ജയഗീത ആ സംഭവത്തിൽ ഉള്ളതുകൊണ്ടാണ്. --കിരൺ ഗോപി 03:54, 28 ഫെബ്രുവരി 2012 (UTC)[മറുപടി]

ഇങ്ങനെയാണെങ്കിൽ ഇതിലും മാധ്യമശ്രദ്ധ നേടിയ പല സംഭവങ്ങളും ഉണ്ടല്ലോ. അതിൽ ഉൾപ്പെട്ട വ്യക്തികളെക്കുറിച്ച് ലേഖനം എഴുതാമോ?--ഗർവ്വാസീശാൻ (സംവാദം) 04:04, 28 ഫെബ്രുവരി 2012 (UTC)[മറുപടി]

ഈ സംഭവത്തിൽ ജയഗീതക്കു പകരം ABC എന്നോ XYZ എന്നോ പേരുള്ള സ്ത്രീ ആയാലും ഇതേ ശ്രദ്ധ മാദ്ധ്യമങ്ങളിൽ നിന്നു ലഭിക്കും. അതു കൊണ്ട് ABC അല്ലെങ്കിൽ XYZ എന്നിവർ ശ്രദ്ധേയരാവണമെന്നില്ല. --അനൂപ് | Anoop (സംവാദം) 04:06, 28 ഫെബ്രുവരി 2012 (UTC)[മറുപടി]
@Lijio നിലവിൽ വിക്കിയിൽ മാധ്യമശ്രദ്ധ വന്നവരെ ശ്രദ്ധേയരായി കാണിച്ചിട്ടുണ്ട്, അതിനാൽ അതിൽ എതിർപ്പ് ഞാൻ മാത്രം പ്രകടിപ്പിച്ചിട്ട് കാര്യമില്ല. @അനൂപ് , ട്രെയിനിൽ ഇതുപോലെ പലസംഭവങ്ങളും നടക്കുന്നുണ്ടങ്കിലും ഇത്രയും മാധ്യമശ്രദ്ധകിട്ടില്ല. ഇതുപോപെയുള്ള നിരവധി സംഭവങ്ങളുണ്ടായിട്ടുകൂടിയും ഇത്രവലിയ രീതിയിൽ മറ്റൊരു സംഭവത്തിന് മാധ്യമ ശ്രദ്ധകിട്ടിയിട്ടിയതായി അറിവില്ല. അഥവാ ABC അല്ലെങ്കിൽ XYZന് അങ്ങനെ ഒരു മാധ്യമ ശ്രദ്ധകിട്ടിയ ഒരു സംഭവം കാണിക്കാൻ താല്പര്യപ്പെടുന്നു.--കിരൺ ഗോപി 04:16, 28 ഫെബ്രുവരി 2012 (UTC)[മറുപടി]

ഇത് മായിക്കണം എന്നാണ് എന്റെ അഭിപ്രായം.--ഗർവ്വാസീശാൻ (സംവാദം) 04:27, 28 ഫെബ്രുവരി 2012 (UTC)[മറുപടി]

മൂന്ന് ഉദാഹരണങ്ങൾ. ഒന്ന് സൗമ്യ സംഭവം. ശ്രദ്ധിക്കുക, മലയാളം വിക്കിപീഡിയയിൽ തന്നെ സൗമ്യ വധക്കേസ് എന്ന പേരിലാണ് ലേഖനം സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. സൗമ്യ എന്ന പേരിലല്ല. രണ്ട് തൃശ്ശൂരിൽ വെച്ച് ട്രെയിനിൽ പീഡനത്തിനിരയായ ഒറീസ സ്വദേശി യുവതി നന്ദിനി. മൂന്ന്, ട്രെയിൻ യാത്രക്കിടെ ആലുവപ്പുഴയിലേക്ക് എടുത്തു ചാടിയോ/ തള്ളിയിട്ടോ മരിച്ച കോഴിക്കോട് എൻ.ഐ.ടിയിലെ ഗവേഷണ വിദ്യാർത്ഥി ഇന്ദു. ഇവരൊക്കെ ട്രെയിനിൽ നിന്ന് പീഡനം ഏറ്റവും വാങ്ങിയവരാണ്. ഇവർക്കൊക്കെ വേണ്ടത്ര മാദ്ധ്യമ ശ്രദ്ധ ലഭിച്ചിട്ടുണ്ട്. ഈ വ്യക്തികളൊക്കെ വിക്കിപീഡിയ പ്രകാരം ശ്രദ്ധേയരാണെന്നാണോ കിരൺ പറയുന്നത്? --അനൂപ് | Anoop (സംവാദം) 04:37, 28 ഫെബ്രുവരി 2012 (UTC)[മറുപടി]
ഇതു പോലെ തന്നെ ഇന്ന് ഇതാ മറ്റൊരു സംഭവം കൂടെ റിപ്പോർട്ട് ചെയ്തിരിക്കുന്നു. ശ്രദ്ധേയതയുണ്ടോ? --അനൂപ് | Anoop (സംവാദം) 04:41, 28 ഫെബ്രുവരി 2012 (UTC)[മറുപടി]
ഇത്തരം ലേഖനങ്ങളെ നിലനിർത്തി പുതിയ കീഴ്വഴക്കങ്ങൾ സൃഷ്ടിക്കുന്നതിനോടു യോജിക്കാനാവുന്നില്ല. നാളെ ഇത്ര പോലും പ്രാധാന്യമില്ലാത്ത ലേഖനങ്ങൾ സൃഷ്ടിക്കപ്പെടുമ്പോൾ ഇതൊക്കെ ഉദാഹരണങ്ങളായി മാറും. മാധ്യമങ്ങളും മന്ത്രിമാരും അവരവരുടെ പ്രശസ്തിക്കായി സാധാരണ സംഭവങ്ങളെപ്പോലും അസാധാരണമായി മാറ്റും. അതിനു നമ്മൾ ശ്രദ്ധേയതയുണ്ടെന്നു വാദിക്കുന്നതു ശരിയല്ലെന്നഭിപ്രായം. 1, 2, 3 ഇവയൊക്കെ സാഹചര്യങ്ങളനുസരിച്ച് ഒരു വ്യക്തിക്കു സ്വയം ശ്രദ്ധേയത സൃഷ്ടിക്കാൻ പെരിപ്പിച്ചുകാട്ടിയതായും ന്യായീകരിക്കാം. ഇത്തരം പുതിയ കീഴ്വഴക്കങ്ങളെ അനുവദിക്കരുതെന്ന് അഭ്യർഥിക്കുന്നു.--റോജി പാലാ (സംവാദം) 04:51, 28 ഫെബ്രുവരി 2012 (UTC)[മറുപടി]
ഉദാഹരണങ്ങൾ ചൂണ്ടിക്കാണിച്ചതിന് നന്ദി. വിശദീകരണം ചുവടെ.
  • സൗമ്യ വധക്കേസ് - കൊലക്കേസാണത്, കോളിളക്കം സൃഷ്ടിച്ച ഒരു കൊലക്കേസിന് ശ്രദ്ധേയതയുണ്ട്. എന്നുകരുതി കേരളത്തിലെ എല്ലാകൊലക്കേസും വിക്കിയിൽ എത്തുനില്ലല്ലോ? വ്യക്താമയ ഒരു കവറേജ് കിട്ടിയതുകൊണ്ട് അത് വിക്കിയിലെത്തി.
  • നന്ദിനി പ്രശ്നം സത്യത്തിൽ ജയഗീത സംഭവത്തേക്കാൾ കൂടുതൽ സീരിയസ് പക്ഷേ ഇതിന് ജയഗീത സംഭവത്തിന്റെ പത്തൊലൊന്ന് പോലും മാധ്യമ ശ്രദ്ധ കിട്ടിയെന്ന് കരുതാൻ വയ്യ.
  • ആലുവ ഗവേഷണ വിദ്യാർത്ഥിയുടെ മരണം, ആവശ്യത്തിലധികം ശ്രദ്ധേയത കിട്ടിയ സംഭവം വിക്കിയിൽ വരേണ്ടതാണ്.
  • ഇത് വെറും ഒരു വാർത്തയായി മാത്രമായി ഒതുങ്ങിപ്പോയി. ജയഗീതയുടെയും ഈ സംഭവത്തിന്റെ കാരണം ഒന്നാണാങ്കിൽക്കൂടിയും ജയഗീത പ്രശ്നത്തിന് ലഭിച്ച കവറേജ് നോക്കു. മുകളിൽ അനൂപൻ തന്നെ പറഞ്ഞ ABC എന്നോ XYZ എന്ന ഗണത്തിൽ വരുന്ന ഈ സംഭവം എന്തുകൊണ്ട് വലിയ ശ്രദ്ധേയത കിട്ടിയില്ല. അതിൽ നിന്നും ഒരു കാര്യം മനസ്സിലാക്കാം ഇവിടെ ജയഗീത എന്ന വ്യക്തി ആയതുകൊണ്ടാണ് ഇതയും ശ്രദ്ധേയത വന്നത്.

അതുപോലെ പത്രമാധ്യമങ്ങളിലെ തലക്കെട്ടും ശ്രദ്ധിക്കുക അതിലും ഊന്നൽ കൊടുത്തിരിക്കുന്നത് ജയഗീത എന്ന വ്യക്തിക്കു തന്നെ എന്ന് നിസ്സംശയം പറയാം.

അസാധാരണമായി കാണുന്ന ഒന്നിന് ശ്രദ്ധേയതയുണ്ട് എന്ന് പറയുന്നതിൽ തെറ്റില്ല. പത്രമാധ്യമങ്ങളിൽ വൻ വാർത്തയായി റിപ്പോർട്ട് ചെയ്തതിനെ ഇവിടെ ശ്രദ്ധയേമാക്കുന്നത് പുത്തരിയല്ലല്ലോ.--കിരൺ ഗോപി 05:06, 28 ഫെബ്രുവരി 2012 (UTC)[മറുപടി]

മാധ്യമങ്ങൾ കൊട്ടിഘോഷിക്കുന്നവയോക്കെ വിക്കിയിൽ വരണം എന്നു ശഠിക്കാനാവില്ല. ഇതു നല്ല കീഴ്വഴക്കമല്ലെന്നു വീണ്ടും പറയുന്നു. പത്രമാധ്യമങ്ങളിൽ വൻ വാർത്തയായി റിപ്പോർട്ട് ചെയ്തതിനെ ഇവിടെ ശ്രദ്ധയേമാക്കുന്നത് പുത്തരിയല്ലല്ലോ എന്ന കമന്റ് മുൻപു സംവാദം നടന്ന മറ്റൊരു ലേഖനത്തെ ആസ്പദമാക്കിയാവാം താങ്കൾ അഭിപ്രായം പറഞ്ഞത്. അതാണ് ഞാൻ പറഞ്ഞത് നാളെ ഇത്ര പോലും പ്രാധാന്യമില്ലാത്ത ലേഖനങ്ങൾ സൃഷ്ടിക്കപ്പെടുമ്പോൾ ഇതൊക്കെ ഉദാഹരണങ്ങളായി മാറും എന്ന്! അതു കൊണ്ട് ശ്രദ്ധേയമല്ലാത്ത ഈ ലേഖനം നിലനിർത്തേണ്ടതില്ല. --റോജി പാലാ (സംവാദം) 05:41, 28 ഫെബ്രുവരി 2012 (UTC)[മറുപടി]
എന്റെ അറിവ് വച്ച് ശ്രദ്ധേയത എന്നുള്ളത് പരാമർശിക്കുന്ന വ്യക്തിയേയോ സംഭവത്തേയോ വിഷയത്തോട് ബന്ധമില്ലാത്തതായ ആശ്രയിക്കാവുന്ന ഉറവിടങ്ങളിൽ significant coverage ലഭിച്ചിട്ടുണ്ടെങ്കിൽ ആ വിഷയം ശ്രദ്ധേയമാണെന്ന് അനുമാനിക്കാം, ഇത് വിക്കിപീഡിയ അംഗീകരിച്ച മാനദണ്ഡമാണ്. മുകളിൽ പറഞ്ഞ വ്യക്തിയെ പറ്റി മൂന്നാം കക്ഷി സ്രോതസ്സുകളിൽ വ്യക്തിയെ പ്രധാനമായി പരാമർശിക്കപെടുന്നുമുണ്ട്. ഇതല്ല ശ്രദ്ധേയത എങ്കിൽ താങ്കൾ ശ്രദ്ധേയതയെ എന്തായാണ് ഉദ്ദേശിക്കുന്നത്?--കിരൺ ഗോപി 05:58, 28 ഫെബ്രുവരി 2012 (UTC)[മറുപടി]
പരാമർശിക്കുന്ന വ്യക്തിയേയോ സംഭവത്തേയോ വിഷയത്തോട് ബന്ധമില്ലാത്തതായ ആശ്രയിക്കാവുന്ന ഉറവിടങ്ങളിൽ significant coverage ലഭിച്ചിട്ടുണ്ടെങ്കിൽ ആ വിഷയം ശ്രദ്ധേയമാണെന്ന് അനുമാനിക്കാം എന്നത് എല്ലാവാർത്തകൾക്കും ബാധകമല്ലേ? വാർത്തകൾ മാധ്യമങ്ങൾ എല്ലാം പലതരത്തിൽ കൈകാര്യം ചെയ്യുന്നു. വിക്കിപീഡിയ അംഗീകരിച്ച മാനദണ്ഡമെന്നു കരുതി എല്ലാ സംഭവങ്ങളേയും ഇവിടെ കുത്തി നിറയ്ക്കണോ? മൂന്നാം കക്ഷി സ്രോതസ്സുകളിൽ വ്യക്തിയെ പ്രധാനമായി പരാമർശിച്ചാൽ അവയൊക്കെയും വിക്കിയിൽ വരാൻ എങ്ങനെ യോഗ്യമാകും.-റോജി പാലാ (സംവാദം) 06:39, 28 ഫെബ്രുവരി 2012 (UTC)[മറുപടി]
float അത് എന്റെ മാത്രം പ്രശ്നമല്ലല്ലോ റോജി, വാർത്തകൾ മാധ്യമങ്ങൾ എല്ലാം പലതരത്തിൽ കൈകാര്യം ചെയ്യുന്നു എന്നറിയാം. മുൻപ് വാർത്തകളെടുത്ത് ഇവിടെ ഒരു ലേഖനം നിലനിർത്തിയത് റോജി മറന്നുകാണില്ല എന്ന് ഞാനൂഹിക്കുന്നു. വിക്കിപീഡിയയിൽ പക്ഷപാതം കാണിക്കാൻ ഞാൻ ഉദ്ദേശിക്കുന്നില്ല. കുറിപ്പ്: താങ്കൾക്ക് ഇത് ഓർമ്മയുണ്ടോ --കിരൺ ഗോപി 07:09, 28 ഫെബ്രുവരി 2012 (UTC)[മറുപടി]

സുഹൃത്തുക്കളേ, ഈ വിഷയം അധികം ചർച്ച ചെയ്യാതെ ലേഖനത്തിൽ പരാമർശിക്കുന്ന വിഷയത്തിൽ ഏതെങ്കിലും തരത്തിൽ മാറ്റം വരുത്താനാകുമോ എന്ന് നോക്കാം. യാത്രയിലെ അതിക്രമങ്ങൾ എന്നോ മറ്റൊ പേരുള്ള ഒരു ലേഖനത്തിന് വളരെയധികം പ്രസക്തിയുള്ള കാലമാണിത്. ധാരാളം ജനങ്ങൾ പ്രത്യേകിച്ച് പത്രപ്രവർത്തകർ ഈ വിഷയത്തിൽ വിവരങ്ങൾ തേടുന്നുണ്ട്. നമുക്ക്, വിക്കിപീഡിയയിൽ അത്തരം ഒരു വിവര സഞ്ചയം കൊടുക്കാൻ കഴിഞ്ഞാൽ അത് വളരെ നന്നായിരുന്നു. ആ വിധത്തിലൊന്നായി ഈ ലേഖനത്തെ മാറ്റാമോ എന്ന് ഒന്നു ചിന്തിച്ചേ....

പിന്നെ, ഈ പേരിൽ ഈ ലേഖനം നിലനിർത്തുന്നതിനോട് ഒട്ടും യോജിപ്പില്ല. ഇരയായ വനിതയുടെ പേരോ ഫോട്ടോയോ പരസ്യമാക്കരുത് എന്ന നിയമപരമായ വിലക്ക് പത്രങ്ങൾക്ക് ബാധകമല്ലായിരിക്കാം ; പക്ഷേ, വിക്കിക്ക് തീർച്ചയായും ബാധകമാകണം. അപ്പോൾ ആ പേര് നിരന്തരം ആവർത്തിച്ച് നാം സംവിദിക്കുന്നത് ഒട്ടും ശരിയല്ല. മാത്രമല്ല, ആ യുവതി നാളെയൊരിക്കൽ (ശ്രദ്ധേയയാവുന്ന പക്ഷം) തന്റെ പേരിൽ ഒരു വിക്കി ലേഖനമുണ്ട് എന്ന് അഭിമാനത്തോടെ ആരെയെങ്കിലും കാണിക്കാനൊരുമ്പെട്ടാൽ എന്തായിരിക്കും കാണുക ? ഓർമ്മകുളുണ്ടായിരിക്കണം എന്നതുപോലെ തന്നെ അതിക്രമങ്ങളുടെ ദുരന്തസ്മൃതികളിൽ നിന്ന് വിമുക്തി നേടുക എന്നതും ഇരകളുടെ അവകാശമാണ്. അതിന് നാം അനുവദിക്കണം.

കേരളത്തിലെ പ്രമുഖനായ ഒരു കവി കഴിഞ്ഞയിടെ, ഇന്റർനെറ്റിലെ ഉള്ളടക്കങ്ങളെ പുച്ഛിച്ച് സംസാരിച്ചതിന് പിന്നിൽ തന്റെ പൂർണ്ണമായ പേര് വിക്കിതാളിൽ കണ്ടപ്പോഴുണ്ടായ അപകർഷത നിമിത്തമാണ് എന്ന് കഴിഞ്ഞ ദിവസം നടന്ന ഒരു സംഭാഷണത്തിൽ ആരോ സൂചിപ്പിച്ചത് ഇത്തരുണത്തിൽ ഓർത്തുപോവുകയാണ്.... --Adv.tksujith (സംവാദം) 07:18, 28 ഫെബ്രുവരി 2012 (UTC)[മറുപടി]

പക്ഷപാതം കാണിക്കാൻ ഞാൻ ഒട്ടും ആഗ്രഹിക്കുന്നില്ല. ഇവിടുത്തെ പലപ്പോഴുമുള്ള നടപടിക്രമങ്ങൾ അത്തരത്തിലാണ്. അതാണ് നമുക്കു കിട്ടുന്ന വിദഗ്ദോപദേശവും. നയം നിലവില്ലാത്ത കാര്യമായതിനാലാണ് എന്റെ അഭിപ്രായങ്ങൾ (കുറിപ്പ്), അത് ഇവിടെ എല്ലാ മേഖലകളിലും ഞാൻ പറഞ്ഞിട്ടുണ്ട്. (ഉദ:-തിരഞ്ഞെടുക്കാവുന്ന ചിത്രങ്ങൾ). അവനവൻ സൃഷ്ടിക്കുന്ന താളുകൾക്കു വേണ്ടി മാത്രമാണ് ഇത്തരം സംവാദങ്ങൾ ജനിക്കുന്നത്. 1, 2, 3 ഇവയൊക്കെ ഒന്നു കണ്ടു നോക്കൂ. അല്ലാത്തവ നീക്കം ചെയ്യാൻ ശുഷ്കാന്തി കാണിക്കുമ്പോൾ ഓർക്കുക, ഇനിയും താളുകൾ സൃഷ്ടിക്കപ്പെടുമെന്ന്? അന്നൊന്നും ആർക്കും നിലനിർത്താൻ ആത്മാർഥത കാണുന്നില്ല. അതാണ് പക്ഷപാതമാകുന്നത്. --റോജി പാലാ (സംവാദം) 07:33, 28 ഫെബ്രുവരി 2012 (UTC)[മറുപടി]

എന്തായാലും കൂടുതൽ ചർച്ചയ്കുമുന്നേ ഒന്നുകിൽ ഈ താൾ നീക്കുക. അല്ലെങ്കിൽ പേരെങ്കിലും മാറ്റുക. നിയമവിരുദ്ധതയും മാന്യതക്കുറവും ഈ പേരിൽ താൾ നിലനിർത്തുന്നതിലുണ്ട് --Adv.tksujith (സംവാദം) 07:44, 28 ഫെബ്രുവരി 2012 (UTC)[മറുപടി]

സുജിത്ത് മാഷെ ഈ താളിൽ എന്താണ് നിയമക്കുരുക്ക്, ഈ താളിൽ വ്യക്തിഹത്യ ചെയ്തായി യാതൊരു വിവരവും ഇല്ലല്ലോ? ഇവർ തന്നെ പറഞ്ഞ ഒരു കാര്യം സൂചിപ്പിക്കുകയേ ഉണ്ടായിട്ടുള്ളു. താങ്കൾ പറഞ്ഞ പ്രശ്നം വച്ചാണാങ്കിൽ ആർ. ബാലകൃഷ്ണപിള്ള എന്നതാളിലേയും പി.ജെ. ജോസഫ് എന്നതാളിലേയും വിവരണങ്ങൾക്ക് കുഴപ്പമുണ്ടല്ലോ? @ റൊജി പി.സി. അഹമ്മദ് സംവാദം അനുസരിച്ച് നീക്കിയതല്ലേ?--കിരൺ ഗോപി 08:28, 28 ഫെബ്രുവരി 2012 (UTC)[മറുപടി]

അനോണിമിറ്റി

[തിരുത്തുക]

ക്ഷമിക്കുക, ഇന്ത്യൻ ശിക്ഷാനിയമം 228 A വകുപ്പ് പ്രകാരം ബലാത്സംഗത്തിനിരയാകുന്ന സ്ത്രീയുടെ വിവരങ്ങൾ വെളിപ്പെടുത്തുന്നത് കുറ്റകരമാണ്. അത് എല്ലാ സ്ത്രീ പീഡന കേസുകളിലും ബാധകമാണ് എന്ന് തെറ്റായി ധരിച്ചാണ് ഞാൻ ഇത് നിയമവിരുദ്ധമാണ് എന്നൊരു വാദം ഉയർത്തിയത്. പക്ഷേ, സ്ത്രീകൾക്കെതിരായ അതിക്രമങ്ങളെ സംബന്ധിച്ച സംവാദങ്ങളിൽ "അനോണിമിറ്റി സിദ്ധാന്തം" എന്ന പേരിൽ ഇത് ഏറെ ചർച്ചചെയ്യുന്നുമുണ്ട്.

അക്രമിയുടെ പീഡനമേൽക്കുന്ന സ്ത്രീ വീണ്ടും വീണ്ടും മാദ്ധ്യമ പീഡനങ്ങളും ഏൽക്കേണ്ടിവരുന്നു എന്നതാണ് ഇത്തരത്തിൽ നിലപാടുകൾ ഉയരാൻ കാരണം. കൂടാതെ ഇരയുടെ വെളിപ്പെടുത്തപ്പെടുന്ന വ്യക്തിത്വം വീണ്ടും വീണ്ടും സദാചാരസമൂഹത്തിന്റെ പീഡനത്തിനും ഇരയാക്കപ്പെടുന്നു. ഈ കേസിലെ 'ഇരയ്ക്ക് ' എന്തു നിലപാടായാലും വിക്കിപീഡിയയ്ക് അതിന്റേതായ ഒരു നിലപാട് ഇക്കാര്യത്തിൽ ഉണ്ടാകുന്നത് നന്നാണ്.

കിരൺജി മുകളിൽ കാണിക്കുന്ന ഉദാഹരണങ്ങളെല്ലാം പുരുഷന്മാരെക്കുറിച്ചാണ്. അതു തന്നെ എത്ര മൈൽഡായിട്ടാണ് എഴുതിയിട്ടുള്ളതെന്ന് നോക്കൂ :) എന്തായാലും നമുക്ക് ഈ കേസിലെ ഇരയുടെ പേരിൽ ഇത്തരം ഒരു വിവരണം നൽകിയുള്ള പേജ് നിലനിർത്തുന്നതിനോട് എനിക്ക് യോജിപ്പില്ല. അയാളുടെ മറ്റ് ധാരാളം വിവരങ്ങൾക്കിടയിൽ വേണമെങ്കിൽ, ഈ വിവിരം "പരാമർശിച്ചുപോകാം".... എന്നാൽ യാത്രയിലെ ദുരന്തങ്ങളെ സംബന്ധിച്ച് പ്രത്യേകമൊരു താൾ വേണമെങ്കിൽ ആവാം. അതിൽ ഈ സംഭവും "പരാമർശിക്കാം" --Adv.tksujith (സംവാദം) 14:08, 28 ഫെബ്രുവരി 2012 (UTC)[മറുപടി]

ഇങ്ങനെയുള്ള ഒരു വകുപ്പ് ചൂണ്ടികാണിച്ചതിന് നന്ദി സുജിത്ത് മാഷെ, വിക്കിപീഡിയയെ സംബന്ധിച്ചിടത്തോളം സ്ത്രീ ആയാലും പുരുഷനായാലും വ്യക്തിഹത്യ പാടില്ല. അതിനാലാണ് ഈ ലേഖനത്തിലും വളരെ മിതമായി അപമര്യാദയായി പെരുമാറി എന്നു മാത്രം സൂചിപ്പിച്ചത്. ഒരു പക്ഷെ താങ്കൾ അത് ശ്രദ്ധിച്ചു കാണില്ലായിരിക്കാം. ഇന്ത്യൻ ശിക്ഷാനിയമത്തിൽ 228 A കൂടി എഴുതി ചേർക്കുമല്ലോ?--കിരൺ ഗോപി 14:19, 28 ഫെബ്രുവരി 2012 (UTC)[മറുപടി]
നയം ??--സുഗീഷ് (സംവാദം) 04:33, 29 ഫെബ്രുവരി 2012 (UTC)[മറുപടി]