വിക്കിപീഡിയ:പ്രധാന നയങ്ങളും മാർഗ്ഗരേഖകളും
ദൃശ്യരൂപം
ഈ ഉപന്യാസത്തിൽ ഒന്നോ അതിലധികമോ വിക്കിപീഡിയ ഉപയോക്താക്കളുടെ അഭിപ്രായമോ ഉപദേശമോ ആണ് ഉൾപ്പെടുത്തിയിട്ടുള്ളത്. . ഉപന്യാസങ്ങളിൽ പൊതുവായി സമൂഹത്തിനുള്ള അഭിപ്രായങ്ങളോ ന്യൂനപക്ഷാഭിപ്രായങ്ങളോ ആകാം ഉൾക്കൊള്ളിച്ചിരിക്കുന്നത്. ഈ കാഴ്ച്ചപ്പാടുകൾ സൂക്ഷിച്ചുമാത്രം പരിഗണിക്കുക. |
വിക്കിപീഡിയയുടെ നയങ്ങൾ |
---|
തത്ത്വങ്ങൾ |
പഞ്ചസ്തംഭങ്ങൾ |
തർക്കവിഷയങ്ങൾ |
സന്തുലിതമായ കാഴ്ച്ചപ്പാട് പരിശോധനായോഗ്യത |
ഒത്തൊരുമിച്ചുള്ള പ്രവർത്തനം |
മര്യാദകൾ വ്യക്തിപരമായി |
കൂടുതൽ |
നയങ്ങളുടെ പട്ടിക |
പ്രധാന നയങ്ങൾ
വിക്കിപീഡിയയിൽ ലേഖനങ്ങൾ എഴുതാൻ, താങ്കൾ എല്ലാ വിക്കിപീഡിയ നയങ്ങളും വായിക്കണം എന്നില്ല ! എന്നാൽ, ഗുണപരമായ ഒരു വിക്കിപീഡിയാനുഭവം ലഭിക്കുന്നതിൽ, താഴെ പറഞ്ഞിരിക്കുന്ന നയങ്ങൾക്ക് പ്രധാന്യമുണ്ട്. കൂടാതെ, അവ എത്രയും വേഗം മനസ്സിലാക്കുന്നവോ, അത്രയും നല്ലതുമാണ്.
- വിക്കിപീഡിയ ഒരു സർവ്വവിജ്ഞാനകോശമാണ്" അതിനപ്പുറം ലക്ഷ്യങ്ങളില്ല. കൂടുതൽ വിവരങ്ങൾക്ക്, "വിക്കിപീഡിയ:വിക്കിപീഡിയ എന്തൊക്കെയല്ല" കാണുക.
- പാക്ഷപാതിത്വം ഒഴിവാക്കുക. ഒരു വിഷയത്തിൽ ലേഖനം എഴുതേണ്ടത്, ആ വിഷയത്തിലെ വിവിധ കാഴ്ച്ചപ്പാടുകൾ വസ്തുതാപരമായും പക്ഷപാതമില്ലാതെയും ഉൾപ്പെടുത്തിക്കൊണ്ടാണ്. കൂടുതൽ വിവരങ്ങൾക്ക് വിക്കിപീഡിയ:സന്തുലിതമായ കാഴ്ച്ചപ്പാട് കാണുക.
- പകർപ്പവകാശങ്ങൾ ലംഘിക്കരുത്. വിക്കിപീഡിയ, ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതിയിലെ നിയമങ്ങൾ അനുസരിച്ച് അവകാശദാനം നൽകിയിട്ടുള്ള ഒരു സ്വതന്ത്ര സർവ്വവിജ്ഞാനകോശമാണ്'. പകർപ്പവകാശങ്ങൾ ലംഘിച്ചുകൊണ്ട് കൃതികൾ സമർപിക്കുന്നത്, ആർക്കും പുനർവിതരണം ചെയ്യാവുന്ന ഒരു ഒരു സ്വതന്ത്ര സർവ്വവിജ്ഞാനകോശം നിർമ്മിക്കുന്നതിന് ഭീഷണിയായിരിക്കും; മാത്രവുമല്ല, അത് നിയമപ്രശ്നങ്ങളിലേക്കു നയിക്കാൻ ഇടവരുത്തുന്നതുമാണ്. കൂടുതൽ വിവരങ്ങൾക്ക്, വിക്കിപീഡിയ പകർപ്പവകാശം" കാണുക.
- മറ്റു ദാതാക്കളെ ബഹുമാനിക്കുക. വിക്കിപീഡിയയിലെ ദാതാക്കൾ, വിവിധ രാജ്യങ്ങളിൽ നിന്നുള്ളവരും വിവിധ സംസ്കാരമുള്ളവരുമാണ്. മറ്റുള്ളവരെ ബഹുമാനപൂർവ്വം പരിഗണിക്കുന്നത്, കാര്യയുക്തമായ ഒരു സ്വതന്ത്ര സർവ്വവിജ്ഞാനകോശ നിർമ്മാണത്തിൽ പ്രധാനപ്പെട്ടകാര്യമാണ്.