കേരള നിയമസഭയുമായി ബണ്ഡപ്പെട്ട ലേഖനങ്ങൾ പരിപാലിക്കുകയും നിയമസഭയുമായി ബന്ധപ്പെട്ട താളുകൾ ഏകോപിപ്പിക്കുകയുമാണ് കേരള നിയമസഭ എന്ന വിക്കിപദ്ധതിയുടെ ലക്ഷ്യം. ഈ പദ്ധതിയുടെ ഭാഗമായി വരുന്ന ചില കാര്യങ്ങൽ താഴെപറയുന്നവ ആണ്.
കേരള നിയമസഭയെപ്പറ്റിയുള്ള പൂർണ്ണ ചരിത്രം വിക്കിയിലെത്തിക്കുക.
എല്ലാ നിയമസഭാ അംഗങ്ങൾക്കും ലേഖനം നിർമ്മിക്കുക.
എല്ലാ നിയമസഭാ അംഗങ്ങലേയും ഫലപ്രദമായി വർഗ്ഗീകരിക്കുക.
എല്ലാ നിയമസഭാ അംഗങ്ങൾക്കും വിവരപ്പെട്ടി ചേർക്കുക.
എല്ലാ നിയമസഭകൾക്കും ഫലകം നിർമ്മിക്കുക.
എല്ലാ നിയമസഭാ അംഗങ്ങളുടെ വിവരണം വിക്കിഡാറ്റയിലും കോമൺസ് വർഗ്ഗത്തിലും ഉൾപ്പെടുത്തുക.
എല്ലാ നിയമസഭാ തിരഞ്ഞെടുപ്പുകൾക്കും ലേഖനങ്ങൾ നിർമ്മിക്കുക.
എല്ലാ മണ്ഡലങ്ങളിലും തിരഞ്ഞെടുപ്പ് ചരിത്രം ഉൾക്കൊള്ളിക്കുക.
ഒരോ നിയമസഭാകാലത്തിനും ഡാറ്റ അപ്ഡേറ്റ് ചെയ്യേണ്ടിവരും, താഴെ കൊടുത്തിരിക്കുന്ന ഉദാഹരണം ശ്രദ്ധിക്കുക.
വിക്കിഡാറ്റയിലെ പദ്ധതി താൾ - പതിനാലാം നിയമസഭയിലെ അംഗങ്ങളുടെ വിവരം ഒരു Query ഉപയോഗിച്ച് പട്ടിക ആക്കിയിരിക്കുന്നു. ഇതുപോലെ ഓരോ നിയമസഭയ്ക്കുമുള്ള Query ലഭ്യമാണ്.
പ്രത്യേക Query ആവശ്യമാണങ്കിൽ നിർമ്മിക്കുകയോ സംവാദതാളിൽ ആവശ്യപ്പെടുകയോ ചെയ്യാം.
ഒന്നിലധികം ചിത്രങ്ങൾ പ്രസ്തുത ലേഖനത്തിന് നിലവിലില്ലെങ്കിൽ കോമൺസ് വർഗ്ഗം നിർമ്മിക്കണ്ട ആവശ്യമില്ല, മറ്റ് അനുബന്ധ വർഗ്ഗൾക്കൊപ്പം Members of the Kerala Legislative Assembly വർഗ്ഗവും നേരിട്ട് ചേർക്കാം.
http://niyamasabha.org/codes/mem_1_1.htm - ഒന്നാം നിയമസഭ ((ചില കണ്ണികൾ പൊട്ടികിടക്കുകയാണ്)) ഇവിടെ നിയമസഭയുടെ കാലം മാറ്റികൊടുത്താൽ ഒരോതവണത്തെ അംഗങ്ങളുടെ പട്ടിക ലഭിക്കും.