Jump to content

വിക്കിപീഡിയ:വിക്കിസംഗമോത്സവം - 2012/പ്രചാരണം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ആമുഖം   കൂടുതൽ വിവരങ്ങൾ   സമിതികൾ   വിന്യാസം   പരിപാടികൾ   പങ്കെടുക്കാൻ   പ്രചാരണം   പ്രായോജകർ

പ്രഖ്യാപനങ്ങളും അറിയിപ്പുകളും

[തിരുത്തുക]

പത്രവാർത്തകൾ

[തിരുത്തുക]


ബ്ലോഗ് അറിയിപ്പുകൾ

[തിരുത്തുക]



ട്വിറ്ററിൽ, ഐഡന്റിക്ക എന്നിവയിൽ ട്വീറ്റ് ചെയ്യുമ്പോഴും ഗൂഗിൾ പ്ലസ് ഡയാസ്പോറ എന്നിവയിൽ പോസ്റ്റുകൾ ഇടുമ്പോഴും #WS2012 എന്ന ഹാഷ് ടാഗ് ഉപയോഗിക്കുക

മലയാളം വിക്കിമീഡിയയെ സ്നേഹിക്കുന്നു-2

[തിരുത്തുക]

വിക്കിസംഗമോത്സവം - 2012 നോട് അനുബന്ധിച്ച് മലയാളം വിക്കിപീഡിയയിലും ഇതര വിക്കിമീഡിയസംരംഭങ്ങളിലും ഉപയോഗിക്കാൻ വൈജ്ഞാനികസ്വഭാവമുള്ള ചിത്രങ്ങൾ സംഭാവന ചെയ്യാൻ മലയാളം വിക്കിമീഡിയരെ പ്രോത്സാഹിപ്പിക്കുക എന്ന ഉദ്ദേശ്യത്തോടെ ബഹുജനപങ്കാളിത്തത്തോടെ നടത്തുന്ന ഒരു വിക്കിപദ്ധതിയാണ് മലയാളം വിക്കിമീഡിയയെ സ്നേഹിക്കുന്നു. വിക്കിസംഗമോത്സവം - 2012 ന്റെ 60 ദിവസ പ്രചാരണവുമായി ബന്ധപ്പെട്ട് ഈ പരിപാടി 15-ഫെബ്രുവരി മുതൽ 15-ഏപ്രിൽ വരെ നടത്തുകയാണ്.


മൊത്തം
‎11,159
പ്രമാണങ്ങൾ


വിക്കിവിദ്യാർത്ഥിസംഗമം

[തിരുത്തുക]

വിക്കിസംഗമോസ്തവത്തോട് അനുബന്ധിച്ച് വിദ്യാർത്ഥികൾക്കായി നടത്തുന്ന ഒരു ഇനമാണ് വിക്കിവിദ്യാർത്ഥിസംഗമം പ്രമുഖമായും കൊല്ലം ജില്ലയിലേയും വ്യാപകമായി സംസ്ഥാനത്തുനിന്നൊട്ടുക്കും പ്രത്യേകം തെരഞ്ഞെടുക്കപ്പെട്ട / ക്ഷണിക്കപ്പെട്ട എട്ടു മുതൽ പ്ലസ് രണ്ട് വരെ ക്ലാസ്സുകളിൽ പഠിക്കുന്ന വിദ്യാർത്ഥികളുടെ സംഘങ്ങളാണു് ഈ പരിപാടിയിൽ പങ്കെടുക്കുക. സംഗമോത്സവത്തിലെ വിജയകരമായ സഹകരണത്തിനു പുറമേ, ഈ വിദ്യാർത്ഥികൾക്കു് മലയാളം വിക്കിപീഡിയയും അതിനോടു സഹകരിക്കുന്ന മറ്റു സർക്കാർ / സർക്കാരിതര സ്ഥാപനങ്ങളും ഭാവിയിൽ നടപ്പാക്കാനുദ്ദേശിക്കുന്ന ഹ്രസ്വ/ദീർഘകാല പദ്ധതികളിലും സജീവമായി ഭാഗഭാക്കാവാൻ മുൻ‌ഗണനയോടെ അവസരം ലഭിക്കും. സ്കൂൾ വിദ്യാർത്ഥികളെന്ന നിലയിൽ അവർ പഠിക്കുന്ന വിദ്യാലയത്തിനു കൂടി ഈ പരിപാടികളിൽ അർഹമായ പ്രാതിനിധ്യം ലഭിയ്ക്കണം എന്നു ഞങ്ങൾ കരുതുന്നു. അതിനാൽ ഈ പദ്ധതിയിലേക്കു് ചേർക്കുന്ന വിദ്യാർത്ഥികളെ സ്കൂൾ മുഖേനയാണു് പരിഗണിക്കുന്നതു്


സ്വാഗതഫലകം

[തിരുത്തുക]

വിക്കിസംഗമോത്സവത്തിലേക്ക് എല്ലാ മലയാളം വിക്കിപ്രവർത്തകരേയും ക്ഷണിക്കുന്നതിനായി അവരുടെ സംവാദത്താളിൽ ഒരു സ്വാഗതഫലകം ചേർക്കുന്നു. പ്രസ്തുത ഫലകത്തിന്റെ രൂപരേഖ ഇവിടെ. ബോട്ടുകളുടെ സഹായത്തോടെ അവ എല്ല ഉപയോക്താക്കളുടേയും സംവാദത്താളിൽ ചേർക്കുന്നു.

ഉപയോഗിക്കുന്ന ഫലകം: ഫലകം:വിക്കിസംഗമോത്സവം - 2012 - സ്വാഗതം
ചെയ്തത് : VsBot

വിക്കിസംരംഭങ്ങൾ

[തിരുത്തുക]

വിക്കിപഠനശിബിരം

[തിരുത്തുക]

വിക്കിസംഗമോത്സവം 2012ന്റെ പ്രചരണാർത്ഥം മലയാളം വിക്കി സംരംഭങ്ങളെക്കുറിച്ചറിയാൻ താല്പര്യമുള്ളവർക്കും വിദ്യാർത്ഥികൾക്കുമായി 2012 ഏപ്രിൽ 10 ചൊവ്വാഴ്ച ഉച്ചക്ക് 2.00 മണി മുതൽ വൈകുന്നേരം 4.00 മണി വരെ കുളക്കട ഗവ. ഹയർ സെക്കണ്ടറി സ്കൂളിൽ വച്ച് വിക്കിപഠനശിബിരം നടത്തുന്നു

കൂടുതൽ വിവരങ്ങൾ ഇവിടെ

കേശവീയം വിരൽത്തുമ്പിൽ

[തിരുത്തുക]

കൊല്ലത്തു നടക്കുന്ന വിക്കിസംഗമോത്സവത്തി 2012ന്റെ പ്രചാരണാർത്ഥം നടത്തിയ ഗ്രന്ഥശാലാപദ്ധതിയാണ് കേശവീയം വിരൽത്തുമ്പിൽ. സർവശിക്ഷ അഭിയാൻ ചാത്തന്നൂർ ബി.ആർ.സി.യാണ് തനത് പ്രവർത്തനങ്ങളുടെ ഭാഗമായി 'കേശവീയം വിരൽത്തുമ്പിൽ' എന്ന പദ്ധതിക്ക് തുടക്കമിട്ടത്. പുരാണത്തിലെ 'സ്യമന്തകം മണി' ഇതിവൃത്തമാക്കിയാണ് കെ.സി.കേശവപിള്ള കേശവീയം രചിച്ചത്. 12 സർഗങ്ങളായാണ് കാവ്യരചന. 102 പേജുകളുള്ള കേശവീയം ഇന്ന് ലഭ്യമല്ല. മഹാകവിയുടെ ജന്മദേശമായ പരവൂരിലെ വിവിധ സ്‌കൂളുകളിൽനിന്നുള്ള 50 അംഗ വിദ്യാർഥിസംഘമാണ് കേശവീയം കമ്പ്യൂട്ടറിലേക്ക് ടൈപ്പ് ചെയ്ത് നൽകുന്നത്.

കൂടുതൽ വിവരങ്ങൾ ഇവിടെ

പ്രമാണങ്ങൾ

[തിരുത്തുക]

വിക്കിസംഗമോത്സവുമായി ബന്ധപ്പെട്ട എല്ലാ പ്രമാണങ്ങളും കോമൺസിൽ