വിക്കിപീഡിയ:ശ്രദ്ധേയത/സാമൂഹ്യപ്രവർത്തകരും പരിസ്ഥിതി പ്രവർത്തകരും - കരട്
ദൃശ്യരൂപം
സാമൂഹ്യപ്രവർത്തകരുടെയും പരിസ്ഥിതി പ്രവർത്തകരുടെയും സന്നദ്ധപ്രവർത്തകരുടെയും ശ്രദ്ധേയത നിർണ്ണയിക്കുന്നതിന് താഴെപ്പറയുന്ന മാനദണ്ഡങ്ങൾ അടിസ്ഥാനമാക്കാം. പൊതുവായ ശ്രദ്ധേയതാമാനദണ്ഡങ്ങൾ, വ്യക്തികളുടെ ശ്രദ്ധേയതയ്ക്കുള്ള അടിസ്ഥാനമാനദണ്ഡം എന്നിവ കൂടാതെ താഴെപ്പറയുന്ന മാനദണ്ഡങ്ങളിലെന്തെങ്കിലും കൂടി പാലിക്കുന്ന വ്യക്തികളെ ശ്രദ്ധേയരായി കണക്കാക്കാവുന്നതാണ്.
- പ്രസിദ്ധമായ ഒരു പുരസ്കാരമോ ബഹുമതിയോ ലഭിച്ചിട്ടുള്ളതോ ഇത്തരമൊന്നിന് പലപ്രാവശ്യം നാമനിർദ്ദേശം ചെയ്യപ്പെട്ടിട്ടുള്ളതോ ആയ വ്യക്തി. (WP:ANYBIO)
- അദ്ദേഹത്തിന്റെ മേഖലയിൽ പരക്കെ അറിയപ്പെടുന്നതും ചരിത്രരേഖകളിൽ സ്ഥാനം പിടിക്കത്തക്കതുമായ സംഭാവനകൾ ചെയ്ത വ്യക്തി.[1] (WP:ANYBIO)
- ഇദ്ദേഹത്തിന്റെ മേഖലയിലെ പ്രവർത്തനങ്ങൾ കാരണം വേട്ടയാടപ്പെടുകയോ പീഡിപ്പിക്കപ്പെടുകയോ ചെയ്ത വ്യക്തി.
- കുറിപ്പുകൾ
- ↑ "ചരിത്രരേഖകളിൽ സ്ഥാനം പിടിക്കത്തക്ക" സംഭാവനകൾ ചെയ്ത ഒരു വ്യക്തിയെക്കുറിച്ച് ഒന്നിലധികം ചരിത്രപുസ്തകങ്ങളിൽ ചരിത്രകാരന്മാർ എഴുതപ്പെട്ടിട്ടുണ്ടാകും. "കാര്യമായ മാദ്ധ്യമശ്രദ്ധ" ലഭിച്ചിട്ടുള്ള രാഷ്ട്രീയനേതാവിനെപ്പറ്റി പല സ്വതന്ത്ര വാർത്താ ലേഖനങ്ങളിലും പത്രലേഖകർ എഴുതിയിട്ടുണ്ടാകും. ഒരു അഭിനേതാവിനെക്കുറിച്ച് ഒന്നിലധികം മാഗസിനുകളിൽ ലേഖനങ്ങൾ എഴുതപ്പെട്ടിട്ടുണ്ടാകും. "സ്വതന്ത്ര ജീവചരിത്രമുള്ള" ഒരു അഭിനേതാവിനെയോ ടി.വി. താരത്തെയോ കുറിച്ച് ഒരു സ്വതന്ത്ര ജീവചരിത്രകാരൻ ആഴത്തിൽ പരാമർശമുള്ള ഒരു ഗ്രന്ഥമെഴുതിയിട്ടുണ്ടാകും.