Jump to content

വിക്കിപീഡിയ:സംഭാവന

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
അറിവ്‌ അമൂല്യമായ സമ്പത്താണ്‌. അതു സ്വതന്ത്രവും സൗജന്യവുമാക്കാൻ സഹായിക്കുക


വിക്കിമീഡിയ ഫൌണ്ടേഷനും സമയവും അറിവും സമർപ്പിച്ച്‌ അതിനുവേണ്ടി പ്രവർത്തിക്കുന്ന പതിനായിരക്കണക്കിന്‌ സന്നദ്ധസേവകരും ഒരു കാര്യത്തിൽ അടിയുറച്ചു വിശ്വസിക്കുന്നു. അറിവ്‌ സമ്പത്താണ്‌, അത്‌ എല്ലാക്കാലവും നിശ്ചയമായും സൗജന്യവും സ്വതന്ത്രവുമായിരിക്കണം. താങ്കളേപ്പോലുള്ള അനേകമാൾക്കാരുടെ അകമഴിഞ്ഞ പിന്തുണ ലോകത്തിലെ ഏറ്റവും വിശാലമായ വിജ്ഞാനകോശമൊരുക്കാൻ വിക്കിപീഡിയയെ സഹായിച്ചു.

ഏതാനും വർഷങ്ങൾക്കു മുൻപ്‌ wikipedia.org എന്ന വെബ്‌ വിലാസത്തിന്‌ ആദ്യ പതിനായിരത്തിൽപ്പോലും സ്ഥാനമില്ലായിരുന്നു. ഇപ്പോഴത്‌ ഏറ്റവും കൂടുതൽ സന്ദർശകരുള്ള ആദ്യത്തെ 30 വെബ്‌സൈറ്റുകളിലൊന്നാണ്‌. 2005 നവംബറിൽ മാത്രം രണ്ടരക്കോടിയിലേറെ ഹിറ്റുകൾ . പോയവർഷം ഇതേ സമയത്ത്‌ ഇന്റർനെറ്റ്‌ ഉപയോക്താക്കളിൽ ഒരു ശതമാനം പോലും wikipedia.org-ൽ എത്തിയിരുന്നില്ല. എന്നാലിപ്പോൾ ഈ വെബ്‌വിലാസം ഏറെപ്പേർ തിരയുന്നു. നിങ്ങളുടെ വിലയേറിയ സഹായമുണ്ടെങ്കിൽ ലക്ഷോപലക്ഷം പേർ വരുന്ന വർഷവും വിക്കിപീഡിയയും സഹോദര സംരംഭങ്ങളും ഉപയോഗിക്കും.

വായനക്കാരുടെ എണ്ണം ക്രമാതീതമായി പെരുകുന്നതനുസരിച്ച്‌ നമ്മുടെ ബജറ്റും കുതിച്ചുകയറുന്നു. 2003-ൽ $15,000 2004-ൽ $125,000 ഈ വർഷം $700,000 എന്നനിരക്കിലാണ്‌ ബജറ്റ്‌ വളരുന്നത്‌. വരുന്ന വർഷവും നമ്മുടെ സംരംഭങ്ങളുടെ നിലവാരമുയർത്താനും മികച്ച സോഫ്റ്റ്‌വെയർ ഉൾപ്പെടുത്താനുമായി വിക്കിമീഡിയ ഫൌണ്ടേഷൻ അനേകദശ ലക്ഷങ്ങൾ ചിലവഴിക്കേണ്ടി വരുമെന്നാണു കരുതുന്നത്‌. ഒരു പക്ഷേ, ഇത്‌ അപ്രാപ്യമെന്നു തോന്നാം. എന്നാൽ ഓർക്കുക ലോകത്തിലെ ഏറ്റവും വലിയ വിജ്ഞാനകോശം എന്ന ആശയവും അഞ്ചു വർഷം മുൻപുവരെ അപ്രാപ്യമെന്നാണ്‌ നമ്മൾ കരുതിയത്‌. നിങ്ങളുടെ സഹായത്തോടെ എല്ലാം സാധ്യമാകുമെന്ന ശുഭാപ്തിവിശ്വാസം ഞങ്ങൾക്കുണ്ട്‌.

വിക്കിപീഡിയയും സഹോദര സംരംഭങ്ങളും നിലനിൽക്കുന്നത്‌ സംഭാവനകൾക്കൊണ്ടാണ്‌. ഒരു വശത്ത്‌ തങ്ങളുടെ അറിവും സമയവും ദാനം ചെയ്ത്‌ ഉള്ളടക്കം വുപുലമാക്കുന്ന എഡിറ്റർമാരും മറുവശത്ത്‌ തങ്ങളുടെ സമ്പാദ്യത്തിന്റെ ഒരോഹരി ഈ നല്ല ആശയത്തിന്റെ പുരോഗതിക്കായി മാറ്റിവയ്ക്കുന്ന സുമനസ്സുകളും. ഈ രണ്ടുകൂട്ടരുമാണ്‌ വിക്കിമീഡിയ ഫൌണ്ടേഷന്റെ ശക്തി.

ഓരോ ചെറിയ എഡിറ്റുകളും സുപ്രധാനമാണ്‌ എന്നപോലെ നിങ്ങൾ നൽകുന്ന ഏറ്റവും ചെറിയ തുകയും ഞങ്ങൾക്ക്‌ അമൂല്യമാണ്‌. സാധാരണ നിലയിൽ ശരാശരി 20 അമേരിക്കൻ ഡോളറിനു തത്തുല്യമായ സംഭാവനകളാണ്‌ ഞങ്ങൾക്കു ലഭിക്കുന്നത്‌. പലതുള്ളി പെരുവെള്ളം എന്നല്ലേ?

ഈ അവധിക്കാലത്ത്‌ ഞങ്ങൾ നിങ്ങളുടെ സഹായം വീണ്ടുമഭ്യർഥിക്കുന്നു. നിങ്ങൾക്കിഷ്ടമുള്ള കറൻസിയിൽ വിക്കിമീഡിയ ഫൌണ്ടേഷനിലേക്കുള്ള സംഭാവനകൾ നൽകാം. അമേരിക്കൻ ഐക്യനാടുകളിൽ ഈ സംഭാവനയ്ക്ക്‌ നികുതിയിളവുണ്ട്‌.

ഇതാ സമയമായി. നിങ്ങളുടെ സംഭാവനകൾക്കൊണ്ട്‌ സർവ്വസ്വതന്ത്ര വിജ്ഞാന സംരംഭത്തെ ശക്തിപ്പെടുത്തൂ.

നിങ്ങളുടെ അകമഴിഞ്ഞ പിന്തുണയ്ക്ക്‌ നന്ദിയർപ്പിക്കുന്നു.

വിക്കിമീഡിയ ഫൌണ്ടേഷൻ പ്രവർത്തകർ
"https://ml.wikipedia.org/w/index.php?title=വിക്കിപീഡിയ:സംഭാവന&oldid=3746448" എന്ന താളിൽനിന്ന് ശേഖരിച്ചത്