Jump to content

വിക്കിപീഡിയ:സമവായം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(വിക്കിപീഡിയ:Consensus എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)


ഈ താൾ മലയാളം വിക്കിപീഡിയയുടെ ഔദ്യോഗിക നയമായി കണക്കാക്കുന്നു. വിക്കിപീഡിയ ലേഖകർ ഇതിനെ എല്ലാ ഉപയോക്താക്കളും പിന്തുടരേണ്ട മാനദണ്ഡമായി അംഗീകരിച്ചിരിക്കുന്നു. എന്നിരുന്നാലും ഇവിടുത്തെ പ്രതിപാദ്യങ്ങൾ മാറ്റമില്ലാത്തതല്ല. സാമാന്യബുദ്ധിക്കും സന്ദർഭത്തിനും ഇണങ്ങുംവിധം വേണം ഇവ ഉപയോഗിക്കേണ്ടത്. ഈ താൾ തിരുത്തുവാൻ ഉദ്ദേശിക്കുന്നുവെങ്കിൽ, ആ പ്രവൃത്തി സർവ്വസമ്മതമാണെന്ന് ഉറപ്പുവരുത്തുക. സംശയം തോന്നിയാൽ സംവാദം താളിൽ രേഖപ്പെടുത്തുക.
ഈ താളിന്റെ രത്നച്ചുരുക്കം: വിക്കിപീഡിയയിൽ തിരുത്തൽ തീരുമാനങ്ങൾ കൈക്കൊള്ളുന്നതിന്റെ അടിസ്ഥാന മാതൃക സമവായമാണ്.
വിക്കിപീഡിയയുടെ
നയങ്ങൾ
തത്ത്വങ്ങൾ
പഞ്ചസ്തംഭങ്ങൾ

വിക്കിപീഡിയ എന്തൊക്കെയല്ല
എല്ലാ നിയമങ്ങളെയും
അവഗണിക്കുക

തർക്കവിഷയങ്ങൾ
സന്തുലിതമായ കാഴ്ച്ചപ്പാട്

പരിശോധനായോഗ്യത
കണ്ടെത്തലുകൾ അരുത്
ജീവിച്ചിരിക്കുന്ന വ്യക്തികളുടെ
ജീവചരിത്രങ്ങൾ

ലേഖനങ്ങളുടെ നാമകരണം

ഒത്തൊരുമിച്ചുള്ള പ്രവർത്തനം
മര്യാദകൾ

വ്യക്തിപരമായി
ആക്രമിക്കരുത്

ഉപദ്രവം
നിയമപരമായ
ഭീഷണികൾ അരുത്

സമവായം
തർക്കപരിഹാരം

കൂടുതൽ
നയങ്ങളുടെ പട്ടിക

മാർഗ്ഗരേഖകളുടെ പട്ടിക

വിക്കിപീഡിയ എന്ന സംരംഭം കെട്ടിപ്പൊക്കിയിരിക്കുന്നത് സമവായം എന്ന അടിത്തറയിലാണ്. ഇത് കൂടിയാലോചനകളിലൂടെയും പരസ്പരബഹുമാനത്തിലധിഷ്ഠിതമായ ചർച്ചകളിലൂടെയുമാണ് സാധിക്കുന്നത്.

സമവായം സൃഷ്ടിക്കാൻ

സമവായം ഏറ്റവും നന്നായി പ്രവർത്തിക്കുന്നത് എല്ലാ ലേഖകരും പരസ്പരവിശ്വാസത്തോടെ ഒത്തൊരുമിച്ച് അനുയോജ്യമായ തരത്തിൽ വിവിധകാഴ്ചപ്പാടുകളെ കൃത്യമായി സമീപിക്കുമ്പോഴാണ്.

വിക്കിപീഡിയയിൽ അസത്യങ്ങൾ കുത്തിത്തിരുകാനുള്ള ശ്രമങ്ങൾ ഉണ്ടാകാനും അത് വിക്കിപീഡിയയുടെ സന്തുലിതമായ കാഴ്ചപ്പാട് നഷ്ടപ്പെടുത്തുവാനും സാധ്യതയുണ്ട്. അതിനെതിരേയും സമവായം തന്നെയാണ് നല്ല ആയുധം. നാം അസത്യമെന്നു കരുതുന്ന കാര്യം ചിലപ്പോൾ സത്യമാകാൻ ഇടയുള്ളതിനാൽ കരുതി പെരുമാറുക.

ചിലപ്പോൾ ചില ലേഖകർ ചിലകാര്യങ്ങളോട് ചായ്‌വുള്ളവരായി കാ‍ണും; അവരെ കണ്ണടച്ച് എതിർക്കരുത്. തങ്ങൾ വിക്കിപീഡിയയെ മെച്ചപ്പെടുത്തുകയാണെന്നാവും അവർ ധരിച്ചിട്ടുണ്ടാവുക. ലേഖകർ എപ്പോഴും ശുഭോദർശികളും മര്യാദയുള്ളവരുമാവുക.

സമവായവും മറ്റു നയങ്ങളും

സമവായം ചിലപ്പോൾ വിക്കിപീഡിയയുടെ മറ്റുനയങ്ങളെ പ്രത്യേകിച്ച് വിക്കിപീഡിയയുടെ സന്തുലിതമായ കാഴ്ചപ്പാടിനെ ബലികഴിക്കുമെങ്കിൽ, അതായത് വളരെയധികം ആളുകൾ സമവായത്തിലൂടെ പക്ഷപാതപൂർണ്ണമായ ഒരു തീരുമാനമെടുക്കുന്നുവെങ്കിൽ അതിനെതിരേ മറ്റു ഉപയോക്താക്കൾ എല്ലാവരുടേയും അഭിപ്രായം സമന്വയിച്ച് പോരാടാം.

അപ്രസക്തമോ അസത്യമായോ കാര്യങ്ങൾ ഒരു ലേഖനത്തിൽ കുത്തിതിരുകിയാൽ അതിനെ ഒട്ടുമിക്ക ലേഖകരും എതിർക്കുന്നു. എന്നാൽ ബുദ്ധിപൂർവ്വവും സൈദ്ധാന്തികവുമായ അത്തൊരമൊരു പ്രവൃത്തി തിരിച്ചറിയാൻ ബുദ്ധിമുട്ടായിരിക്കും. ലേഖകർ കരുതിയിരിക്കുക. നല്ല ലേഖകർ സ്വന്തം കാഴ്ചപ്പാടിന്റെ കൂടെ തന്നെ മറ്റു കാഴ്ചപ്പാടുകളും ചേർക്കുന്നു.

സമവായവും ബഹുഭൂരിപക്ഷവും

മിക്കവാറും എല്ലാ സമവായ ചർച്ചകളും നല്ലതീരുമാനമാണ് എടുക്കുന്നതെങ്കിലും ചിലപ്പോൾ ഭൂരിപക്ഷാഭിപ്രായം മറ്റുള്ളവരുടെ അഭിപ്രായത്തെ സ്വാധീനിക്കുന്ന തലത്തിലേക്ക് വളരാറുണ്ട്. അഭിപ്രായങ്ങളുടെ ആധിക്യം സമവായം കണ്ടെത്താൻ ബുദ്ധിമുട്ടാകാറുമുണ്ട്.

വിക്കിപീഡിയ കാര്യങ്ങൾ എങ്ങനെയാണ് നടന്നതെന്ന് കാട്ടികൊടുക്കുവാനാണ് ആഗ്രഹിക്കുന്നത്. എല്ലാത്തരമാളുകളുടേയും അഭിപ്രായങ്ങൾ സമന്വയിപ്പിച്ച് അത് സാധിക്കണമെന്ന് വിക്കിപീഡിയ ആഗ്രഹിക്കുന്നു. ചിലർ എതിരാളികളുടെ അഭിപ്രായങ്ങൾക്ക് വിലകൽപ്പിക്കുന്നവരാകും. ചിലർ അങ്ങനെയാകണമെന്നില്ല. എവിടെയെങ്കിലും സമവായത്തിന്റെ അഭാവം താങ്കൾ കണ്ടെത്തുകയാണെങ്കിൽ അത് സൃഷ്ടിക്കാൻ ശ്രമിക്കുക.

മഹാഭൂരിപക്ഷത്തിന്റെ എണ്ണം കണക്കാക്കി കാര്യങ്ങൾ തീരുമാനിക്കുന്നത് മണ്ടത്തരമായ മറ്റൊരു കാര്യമാവും, വോട്ടിനിടൽ ചർച്ചയുടെ ഭാഗമാക്കുന്നത് തെറ്റായിരിക്കും. മഹാഭൂരിപക്ഷത്തിന് കാര്യങ്ങൾ തെറ്റിക്കൂടെന്നില്ല. വോട്ടിനിടൽ ചർച്ചയെ പരിശോധിക്കുന്നുവെന്നേയുള്ളൂ ചർച്ചയുടെ ഉത്തരമാകുന്നില്ല. വിക്കിപീഡിയ ഭൂരിപക്ഷത്തിലടിസ്ഥാനമായുള്ള ജനായത്തമല്ലെന്നർത്ഥം. ശക്തമായ ഒരെതിർപ്പ് നിലനിൽക്കുന്നുവെങ്കിൽ(കുറഞ്ഞ ശതമാനമായാൽ പോലും) സമവായം പ്രാപിച്ചിട്ടില്ലെന്നുറപ്പാണ്.

ഇതും കാണുക

"https://ml.wikipedia.org/w/index.php?title=വിക്കിപീഡിയ:സമവായം&oldid=1719418" എന്ന താളിൽനിന്ന് ശേഖരിച്ചത്