വിക്കിപീഡിയ:ഗ്ലാം
ഗ്ലാം GLAM - Gallery (ഉദാ: ആർട്ട് ഗാലറികൾ), Library (ഗ്രന്ഥശാലകൾ), Archives (പുരാവസ്തുശേഖരം സൂക്ഷിക്കുന്ന സ്ഥാപനങ്ങൾ) Museum (കാഴ്ച ബംഗ്ലാവുകൾ) ഇവയെ സൂചിപ്പിക്കുന്ന ചുരുക്കെഴുത്താണ് GLAM.
നമ്മുടെ സാംസ്കാരിക പൈതൃകങ്ങളെ വിവിധ രീതിയിൽ സൂക്ഷിക്കുക ആണല്ലോ ഈ സ്ഥാപനങ്ങൾ ചെയ്യുന്നത്. ഡിജിറ്റൽ ടെക്നോളജിയുടെ ആവിർഭാവത്തോടെ സാംസ്കാരിക പൈതൃകത്തെ സൂക്ഷിക്കാനുള്ള പുത്തൻ വഴികൾ തേടിക്കൊണ്ടിരിക്കുകയാണ് ഈ സ്ഥാപനങ്ങൾ. വിക്കിസംരംഭങ്ങളും ഈ സ്ഥാപനങ്ങളും യോജിച്ചു പ്രവർത്തിക്കാനുള്ള വഴികൾ തെളിയുന്നതും ഇതു മൂലമാണ്. ഇതുമായി ബന്ധപ്പെട്ട വിവിധ പദ്ധതികളെ ക്രോഡീകരിച്ച് ചിട്ടയോടെ ചെയ്യുന്നതിനാണ് വിക്കിമീഡിയ ഫൗണ്ടേഷൻ ഗ്ലാം വിക്കി (http://outreach.wikimedia.org/wiki/GLAM) എന്ന പേരിൽ ഒരു സംരംഭം തന്നെ തുടങ്ങിയിരിക്കുന്നത്.
മുൻപ് നടന്ന ഗ്ലാം പദ്ധതികളിൽ നിന്ന് പാഠങ്ങൾ ഉൾക്കോണ്ട് മലയാളത്തിനായി വിവിധ ഗ്ലാം പദ്ധതികൾ ആവിഷ്ക്കരിക്കേണ്ടതുണ്ട്. അതിനുള്ള ശ്രമങ്ങളെ ക്രോഡീകരിക്കാൻ ആണ് ഈ താൾ.