വിക്കിപീഡിയ:സംരക്ഷണനയം
ഈ താൾ മലയാളം വിക്കിപീഡിയയുടെ ഔദ്യോഗിക നയമായി കണക്കാക്കുന്നു. വിക്കിപീഡിയ ലേഖകർ ഇതിനെ എല്ലാ ഉപയോക്താക്കളും പിന്തുടരേണ്ട മാനദണ്ഡമായി അംഗീകരിച്ചിരിക്കുന്നു. എന്നിരുന്നാലും ഇവിടുത്തെ പ്രതിപാദ്യങ്ങൾ മാറ്റമില്ലാത്തതല്ല. സാമാന്യബുദ്ധിക്കും സന്ദർഭത്തിനും ഇണങ്ങുംവിധം വേണം ഇവ ഉപയോഗിക്കേണ്ടത്. ഈ താൾ തിരുത്തുവാൻ ഉദ്ദേശിക്കുന്നുവെങ്കിൽ, ആ പ്രവൃത്തി സർവ്വസമ്മതമാണെന്ന് ഉറപ്പുവരുത്തുക. സംശയം തോന്നിയാൽ സംവാദം താളിൽ രേഖപ്പെടുത്തുക. |
സമ്പൂർണ്ണസംരക്ഷിതം |
ഭാഗികസംരക്ഷിതം |
ഉണ്ടാക്കൽ സംരക്ഷിതം |
പേരുമാറ്റൽ സംരക്ഷിതം |
അപ്‌ലോഡ് സംരക്ഷിതം |
സ്ഥിരസംരക്ഷിതം |
ഔദ്യോഗികസംരക്ഷിതം |
വിക്കിപീഡിയയുടെ അടിസ്ഥാനപ്രമാണങ്ങളനുസരിച്ച് എല്ലാത്താളുകളും ആർക്കും തിരുത്താൻ പാകത്തിന് സ്വതന്ത്രമായിരിക്കണം. എന്നാൽ ഒഴിവാക്കാനാവാത്ത സാഹചര്യങ്ങളിൽ ഒരു താളിന്റെ പേരു മാറ്റുന്നതിൽ നിന്നും അതിൽ തിരുത്തലുകൾ വരുത്തുന്നതിൽ നിന്നും സംരക്ഷിക്കാനും, അത്തരം സംരക്ഷണം ഒഴിവാക്കാനും കാര്യനിർവാഹകർക്ക് സാധിക്കും. സംരക്ഷണം അനന്തകാലത്തേക്കോ, ഒരു പ്രത്യേക സമയപരിധിയിലേക്ക് മാത്രമായോ നിശ്ചയിക്കാനുമാവും.
- സമ്പൂർണ്ണസംരക്ഷണം കാര്യനിർവാഹകരൊഴികെയുള്ളവരെയെല്ലാം തിരുത്തലുകളിൽ നിന്നും തടയുന്നു. സമ്പൂർണ്ണസംരക്ഷിതമായ പ്രമാണങ്ങൾക്കു മുകളിൽ പുതിയ പ്രമാണങ്ങൾ അപ്‌ലോഡ് ചെയ്ത് മാറ്റം വരുത്താനാകില്ല.
- ഭാഗികസംരക്ഷണം വിക്കീപീഡിയയിൽ അംഗത്വമെടുക്കാത്തവരേയും സ്ഥിരീകരണം ലഭിക്കാത്ത ഉപയോക്താക്കളേയും തിരുത്തുന്നതിൽ നിന്നും തടയുന്നു.
- ഉണ്ടാക്കൽ സംരക്ഷണം, ഒരു പ്രത്യേകപേരിലുള്ള താൾ (ഇത് മിക്കവാറും നേരത്തേ നീക്കം ചെയ്യപ്പെട്ടതായിരിക്കാം) വീണ്ടും നിർമ്മിക്കുന്നതിൽ നിന്നും തടയുന്നു.
- പേരുമാറ്റത്തിൽനിന്നുള്ള സംരക്ഷണം താളുകളുടെ തലക്കെട്ട് മാറ്റുന്നതിൽ നിന്നും തടയുന്നു.
- അപ്‌ലോഡ് സംരക്ഷണം നേരത്തെ അപ്‌ലോഡ്‌ചെയ്ത പ്രമാണത്തിനുമുകളിൽ മറ്റൊരു പ്രമാണം അപ്‌ലോഡ് ചെയ്യാതിരിക്കാനുള്ള സംരക്ഷണം. എന്നാൽ പ്രമാണത്തിന്റെ താൾ തിരുത്തുന്നതിനെ ഇത് തടയുന്നില്ല.
ഏതെങ്കിലും തരത്തിലുള്ള സംരക്ഷണം ആവശ്യപ്പെടുന്നതിനോ സംരക്ഷണം നീക്കം ചെയ്യുന്നതിനോ വിക്കിപീഡിയ:താൾ സംരക്ഷണത്തിനായുള്ള അപേക്ഷകൾ എന്ന താളിൽ ആവശ്യപ്പെടുക.
സമ്പൂർണ്ണസംരക്ഷണം
[തിരുത്തുക]സമ്പൂർണ്ണസംരക്ഷണം ഉള്ള താളുകൾ കാര്യനിർവാഹകർക്കേ തിരുത്താനാകൂ. തിരുത്തൽയുദ്ധം തടയുന്നതിന് ഭാഗികസംരക്ഷണം ഫലവത്താകാത്ത സാഹചര്യത്തിൽ മാത്രമാണ് നിശ്ചിതകാലയളവിലേക്ക് സമ്പൂർണ്ണസംരക്ഷണം ഏർപ്പെടുത്തുന്നത്.
കാര്യനിർവാഹകരുടെ ശ്രദ്ധക്ക്: ലേഖനത്താളുകളിൽ സമ്പൂർണ്ണസംരക്ഷണം ഒരുകാരണവശാലും അനന്തകാലത്തേക്ക് നടപ്പിലാക്കരുത്.[1]