വിക്കിപീഡിയ സംവാദം:ഏഷ്യൻ മാസം 2024
- വിക്കിപീഡിയ ഏഷ്യൻ മാസം 2024 ലേഖന രചനായജ്ഞത്തിൽ ഏതാനും ലേഖനങ്ങൾ ചേർത്തിട്ടുണ്ട്. ഇവ മൽസരത്തിനായി സമർപ്പിക്കുന്നില്ല, അതിൽ പരിഗണിക്കേണ്ടതില്ല. --Vijayan Rajapuram {വിജയൻ രാജപുരം} ✉ 09:49, 29 നവംബർ 2024 (UTC)
ലേഖനം കരടിലേക്ക് മാറ്റുന്നത് സംബന്ധിച്ച്
[തിരുത്തുക]@Ranjithsiji: , @Malikaveedu:ഏഷ്യൻ മാസം കോണ്ടെസ്റ്റിൽ സമർപ്പിച്ചിരുന്ന (list of articles) ലേഖനങ്ങളെയാണ് ജൂറി അംഗം കൂടി ആയ user:renjith siji കരടിലോട്ടു മാറ്റിയത്. കോണ്ടെസ്റ്റിൽ സമർപ്പിച്ചിരുന്ന നിയമാവലി അനുസരിച്ചു സൃഷ്ടിച്ച ലേഖനങ്ങൾ ഇങ്ങനെ കരടിലോട്ടു മാറ്റുന്ന രീതി ദയവായി പുനഃപരിശോധിക്കണം.
ഞാൻ കരടിൽ നിന്നും കതരാഗമ ക്ഷേത്രം, കതരഗാമ , പ്രീ വിഹേർ ക്ഷേത്രം, ചുല ശകാരത് , മലകണ്ഡ് ജില്ല , മലായ് വീട് തിരുക്കോവിൽ ക്ഷേത്രം എന്നിവ മാറ്റിയിട്ടുണ്ട്. ഏഷ്യൻ മാസം കോണ്ടെസ്റ്റിൽ അതു പരിഗണിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.--Meenakshi nandhini (സംവാദം) 11:55, 7 ഡിസംബർ 2024 (UTC)
@Meenakshi nandhini:. @Ranjithsiji:, @Vijayanrajapuram: കരടിൽനിന്ന് മാറ്റി മെച്ചപ്പെടുത്തിയ ലേഖനങ്ങൾ ഏഷ്യൻമാസം കോണ്ടസ്റ്റിൽ പരിഗണിക്കുന്നതിൽ വിരോധമില്ല. ഇക്കാര്യത്തിൽ മറ്റുള്ളവരുടെ അഭിപ്രായം കൂടി ക്ഷണിക്കുന്നു. മറ്റൊരു കാര്യം കോണ്ടസ്റ്റിലെ നിയമാവലിയിൽ സമർപ്പിക്കുന്ന ലേഖനം 300 വാക്കുകളിൽ കുറയാൻ പാടില്ല എന്നാണെന്നു കാണുന്നു, ലേഖനം പൂർണ്ണമാകണം എന്നില്ല, നിയമാവലിയിൽ ചേർക്കാൻ വിട്ടുപോയതാകാം, വ്യക്തമാക്കുമല്ലോ. Malikaveedu (സംവാദം) 12:22, 7 ഡിസംബർ 2024 (UTC)
- വിക്കിപീഡിയയിൽ ഉള്ള പൊതുവായ നിയമങ്ങൾ എല്ലാ ലേഖനങ്ങൾക്കും ബാധകമാണ്. അതിപ്പോ ഏഷ്യൻ മാസം തിരുത്തൽ യജ്ഞമായാലും അല്ലെങ്കിലും. യാന്ത്രിക വിവർത്തനനയം അനുസരിച്ച് അപൂർണ്ണ ലേഖനങ്ങൾ മായ്ക്കാനോ കരടിലോട്ട് മാറ്റാനോ സാധിക്കും. അതിന് ജൂറി, അഡ്മിൻ എന്നീ പദവികൾ വേണമെന്നില്ല. സാധാരണയായി കരടിലുള്ള ലേഖനങ്ങൾ ഒരു റിവ്യൂ കമ്മറ്റി വിലയിരുത്തിയിട്ടാണ് തിരിച്ച് പ്രധാന നാമമേഖലയിലേക്ക് കൊണ്ടുവരേണ്ടത്. മലയാളം ചെറിയ വിക്കിയായതിനാലും തിരുത്തുന്നയാളുകളുടെ എണ്ണം കുറവായതിനാലും അത് നടക്കുന്നില്ല. വലിയ ലേഖനം അടിസ്ഥാനവിവരങ്ങളില്ലാതെ ചെറിയ ലേഖനമായി വിവർത്തനം ചെയ്യുന്നത് തടയുക എന്നൊരു ഉദ്ദേശത്തിനാലാണ് യാന്ത്രികവിവർത്തന നയം ഉണ്ടാക്കിയിട്ടുള്ളത്. അതായത് വലിയ ലേഖനം വിവർത്തനം ചെയ്യുമ്പോൾ അവയിലെ പ്രധാനപ്പെട്ട് എല്ലാ വിവരങ്ങളും വിട്ടുപോകാതെ പകുതി മാത്രമായി വിവർത്തനം ചെയ്യാതെ ലേഖനത്തിന്റെ മുഴുവനായ ഭാഗങ്ങളെല്ലാം വിവർത്തനം ചെയ്യണം. അങ്ങനെ ചെയ്തില്ലെങ്കിൽ കരടിലോട്ട് മാറ്റി അവിടെ മറ്റാളുകൾക്കും നന്നാക്കാനവസരം കൊടുത്ത് തിരിച്ച് പ്രധാന നാമമേഖലയിലേക്ക് കൊണ്ടുവരാം. ഇതുകൊണ്ട് ലേഖനം നന്നാവും, പരമാവധി പൂർണ്ണമാവും, അപൂർണ്ണമായി അനന്തകാലം കിടക്കില്ല ഇത്തരം മെച്ചങ്ങളുമുണ്ട്. ഇതിന് എന്താണ് പ്രശ്നം എന്നെനിക്ക് മനസ്സിലാവുന്നില്ല. ശ്രീമതി @Meenakshi nandhini: എഴുതുന്ന പലലേഖനങ്ങളും പാതി വെന്ത അവസ്ഥയിലാണുള്ളത്. അവ ഡിലീറ്റ് ചെയ്യെണ്ടതില്ല എന്നതുകൊണ്ടാണ് കരടിലേക്ക് മാറ്റുന്നത്. എന്തുകൊണ്ടാണ് മീനാക്ഷി നന്ദിനിക്ക് ഒരു ലേഖനമെഴുതുമ്പോൾ അത് മുഴുവനും വൃത്തിയായി എഴുതാൻ തോന്നാത്തത്. ഈ വിഷയത്തിൽ അനേകം പ്രാവശ്യം വാണിഗുകൾ കിട്ടിയ ആളാണ് മീനാക്ഷി നന്ദിനി. എടുത്ത പണി നശിപ്പിക്കേണ്ടതില്ല എന്നതുകൊണ്ടാണ് കരടിലേക്ക് മാറ്റുന്നത്. മതിയായ രീതിയിൽ നന്നാക്കാതെ ലേഖനം തിരിച്ച് പ്രധാന നാമമേഖലയിലേക്ക് മാറ്റിയാൽ യാന്ത്രിക വിവർത്തനനയം അനുസരിച്ച് അവ ഡിലീറ്റ് ചെയ്യാം. ഈ പ്രവൃത്തി തുടർച്ചയായി ചെയ്താൽ ഇനി തടയൽ നടപടി നേരിടേണ്ടിവരും. ഇനി ഏഷ്യൻ മാസം തിരുത്തൽ യജ്ഞത്തിന്റെ കാര്യത്തിലേക്ക് വന്നാൽ യാന്ത്രിക പരിവർത്തനത്തേക്കാളുപരി നല്ലരീതിയിൽ വായിക്കാവുന്ന ഭാഷ ഉള്ളതായിരിക്കണം. മീനാക്ഷി നന്ദിനി 28 ലേഖനം സമർപ്പിച്ചിട്ടുണ്ട്. 4 എണ്ണം മിനിമം എഴുതിയാൽ മതി എന്നാണ് നിയമം. ഒരു 4 എണ്ണം മര്യാദക്ക് എഴുതാൻ എന്താണ് തോന്നാത്തത്. @Vijayanrajapuram: ന്റെ അഭിപ്രായവും അറിയാനാഗ്രഹിക്കുന്നു. --രൺജിത്ത് സിജി {Ranjithsiji} ✉ 13:54, 7 ഡിസംബർ 2024 (UTC)
- കതരാഗമ ക്ഷേത്രം, കതരഗാമ , പ്രീ വിഹേർ ക്ഷേത്രം എന്നിവ മെച്ചപ്പെടുത്തിയെന്ന് ബോധ്യപ്പെടുമെങ്കിൽ ഏഷ്യൻമാസം പദ്ധതിയിൽ പരിഗണിക്കണമെന്നാണ് എന്റേയും അഭിപ്രായം.
- //ലേഖനം 300 വാക്കുകളിൽ കുറയാൻ പാടില്ല എന്നാണെന്നു കാണുന്നു, ലേഖനം പൂർണ്ണമാകണം എന്നില്ല, നിയമാവലിയിൽ ചേർക്കാൻ വിട്ടുപോയതാകാം, വ്യക്തമാക്കുമല്ലോ. // എന്നതിൽ വ്യക്തതക്കുറവുണ്ടോ? 300 വാക്കുകൾ എങ്കിലും വേണം എന്ന നിഷ്കർഷിക്കുന്നത്, അപൂർണ്ണലേഖനങ്ങൾ അരുത് എന്നതുകൊണ്ടുതന്നെയല്ലേ? എന്നാൽ വലിയ ലേഖനങ്ങൾ 300 വാക്ക് തികയ്ക്കാൻ വേണ്ടി മാത്രം മൊഴിമാറ്റം നടത്തി ബാക്കി ഉപേക്ഷിക്കുമ്പോൾ, ആ ലേഖനം എന്നേക്കുമായി അപൂർണ്ണമായി കിടക്കുകയില്ലേ? വലിയ ലേഖനങ്ങൾ പൂർണ്ണമായും വിവർത്തനം ചെയ്യാൻ മടിയുള്ളവർ, അത്തരം ലേഖനങ്ങൾ മൊഴിമാറ്റാതിരിക്കുന്നതല്ലേ ഉചിതം? 300 വാക്കുകൾ ലഭിക്കുന്ന ചെറിയ താളുകൾ കണ്ടെത്തി അവ വിവർത്തനം ചെയ്യട്ടെ. പല ലേഖനങ്ങളും അപൂർണ്ണം ആയതിനാൽ മാത്രമല്ല, സങ്കീർണ്ണമായ ഭാഷാഘടനകൊണ്ടുകൂടിയാണ് കരടിലേക്ക് മാറ്റിയതെന്നാണ് ഞാൻ കരുതുന്നത്. കാര്യനിർവാഹകരും പ്രത്യേകപദ്ധതികളുടെ ജൂറിമാരും ആയി പ്രവർത്തിക്കുന്നവർ തന്നെ അപൂർണ്ണവും അവ്യക്തവുമായ ലേഖനങ്ങൾ സൃഷ്ടിച്ച് മൽസരത്തിൽ ചേർക്കുന്നത് എന്തായാലും ഉചിതമല്ല. ഓരോ ലേഖനവും വായിച്ച് വൃത്തിയാക്കിക്കൊടുക്കാൻ ഇതെന്താ പ്രൈമറി ക്ലാസ്സിലെ കുട്ടികളാണോ വിക്കിപീഡിയർ? മറ്റുള്ളവർക്ക് മാതൃകയാവേണ്ടവർ ഇത്തരം പ്രവൃത്തി തുടരരുത് എന്നേ പറയാനുള്ളൂ. --Vijayan Rajapuram {വിജയൻ രാജപുരം} ✉ 14:16, 7 ഡിസംബർ 2024 (UTC)
പ്രീ വിഹേർ ക്ഷേത്രം എന്ന ലേഖനം വായിക്കാൻ ശ്രമിച്ചു. ഒരുപാട് പ്രശ്നങ്ങൾ കൊണ്ട് തിരുത്തൽ അപ്രായോഗികമാവുന്നു.
- പ്രീ വിഹേർ ക്ഷേത്രം, പ്രെ വിഹിയർ ക്ഷേത്രം, പ്രീഹ് വിഹെർ ക്ഷേത്രം എന്നിങ്ങനെ 3 വിധത്തിൽ ലേഖനത്തിൽ കാണുന്നു. ഇംഗ്ലീഷ് ഉച്ചാരണം പ്രെ വിഹിയർ എന്നാണെന്നു കാണുന്നു. ഉള്ളടക്കത്തിൽ ശ്രദ്ധയിൽപ്പെട്ടവ അങ്ങനെ മാറ്റി. ഇത് ശരിയെന്ന് കരുതുന്നുവെങ്കിൽ തലക്കെട്ട് കൂടി അതിലേക്ക് മാറ്റണം.
- ലേഖനത്തിൽ വ്യാപകമായി കാണുന്നത് ൻ്റെ എന്നാണ്. ശ്രദ്ധയിൽപ്പെട്ടവ ന്റെ എന്നാക്കിയിട്ടുണ്ട്. Unicode Font ഉപയോഗിക്കുമെന്ന് കരുതുന്നു.
- ഈ ഭാഗത്ത് കുറച്ച് ദുർഗ്രഹത കാണുന്നു. //തായ്‌ലൻഡ് നേരത്തെ ഭൂപടത്തിൽ പ്രതിഷേധിച്ചില്ലെങ്കിൽ, തായ്‌ലൻഡ് പക്ഷം പറഞ്ഞു. തായ് അധികാരികൾക്ക് ക്ഷേത്രത്തിന്റെ യഥാർത്ഥ കൈവശാവകാശം കുറച്ച് കാലത്തേക്ക് ഉണ്ടായിരുന്നു. കാരണം ലളിതമായി കംബോഡിയൻ ഭാഗത്ത് നിന്ന് കുത്തനെയുള്ള മലഞ്ചെരിവ് അളക്കുന്നതിനുള്ള വലിയ ബുദ്ധിമുട്ട് കാരണം, മാപ്പ് തെറ്റാണെന്ന് മനസ്സിലായില്ല. // എന്നൊക്കെ കാണുന്നു. Complex sentence മുറിച്ചെഴുതി പരിഹരിക്കുക മാത്രമേ മാർഗ്ഗമുള്ളൂ.
- ICJ വിധി എന്ന ഭാഗത്ത്, //1962 ജൂൺ 15 ന്, ICJ 9 മുതൽ 3 വരെ ക്ഷേത്രം കംബോഡിയയുടേതാണെന്നും അവിടെ നിലയുറപ്പിച്ചിരിക്കുന്ന എല്ലാ സൈനികരെയും പിൻവലിക്കാൻ തായ്‌ലൻഡ് ബാധ്യസ്ഥമാണെന്നും 7 മുതൽ 5 വരെ വോട്ടെടുപ്പിൽ ക്ഷേത്രത്തിൽ നിന്ന് നീക്കം ചെയ്ത തായ്‌ലൻഡ്ന്റെ പക്കലുള്ള ശിൽപങ്ങൾ പോലുള്ള പുരാവസ്തുക്കൾ തിരികെ നൽകണമെന്നും വിധിച്ചു.// എന്നൊക്കെ വസ്തുതാപരമായ പിഴവുകൾ കാണുന്നു.
- വളരെ വലിയ ലേഖനമാണ്. അപാരമായ ക്ഷമയുണ്ടെങ്കിൽ മാത്രമേ ഇതൊന്ന് ശരിയാക്കിയെടുക്കാൻ സാധിക്കുകയുള്ളൂ എന്നറിയാം. കുറേ ഭാഗം തിരുത്തി. കൂടുതൽ നേരം കമ്പ്യൂട്ടറിന് മുന്നിലിരിക്കാൻ കണ്ണിന്റെ ആരോഗ്യം അനുവദിക്കുന്നില്ല.
- മേൽ സൂചിപ്പിച്ചതുപോലെയുള്ള പ്രശ്നങ്ങൾ പരിഹരിക്കാതെ പ്രീ വിഹേർ ക്ഷേത്രം ഏഷ്യൻമാസം പദ്ധതിയിൽ പരിഗണിക്കണമെന്ന് എങ്ങനെയാണ് തീരുമാനിക്കുക. Vijayan Rajapuram {വിജയൻ രാജപുരം} ✉ 16:41, 7 ഡിസംബർ 2024 (UTC)
@Meenakshi nandhini:. @Ranjithsiji:, @Vijayanrajapuram: മുകളിൽ വ്യക്തമാക്കിയ അഭിപ്രായങ്ങളെ വിലമതിക്കുകയും അവ ശരിയായ രീതിയിൽ ഉൾക്കൊണ്ട് ഭാവിയിൽ ലേഖനങ്ങൾ എഴുതുവാൻ ഞാൻ ഉൾപ്പെടെയുള്ള എല്ലാവർക്കും പ്രചോദനമാകട്ടെ എന്ന് ആശംസിക്കുന്നു. ലേഖനത്തിൻറെ എണ്ണമല്ല, അവയുടെ ക്വാളിറ്റി കൂടി ശ്രദ്ധിക്കേണ്ടതാണ് (കൊക്കിൽ ഒതുങ്ങാത്ത് കൊത്തുരുത് എന്ന പഴഞ്ചൊല്ല് പോലെ) അതുപോലെ പൂർണ്ണമാക്കാൻ സാധിക്കാത്ത, സങ്കീർണ്ണമായ ഭാഷാഘടനയുള്ളവ ലേഖനങ്ങൾ യാന്ത്രിക വിവർത്തനം നടത്തുകയെന്ന ദുശീലം കഴിവതും ഒഴിവാക്കാവുന്നതാണ്. Malikaveedu (സംവാദം) 14:45, 10 ഡിസംബർ 2024 (UTC)