വിക്കിപീഡിയ സംവാദം:തിരഞ്ഞെടുക്കാവുന്ന ചിത്രങ്ങൾ/പത്തായം 1
നമുക്ക് ഇഷ്ടം പോലെ പടങ്ങൾ വരുന്നുണ്ടല്ലോ. തിരഞ്ഞെടുപ്പ് പരിപാടി ത്വരിതപ്പെടുത്തി ചിത്രങ്ങൾ രണ്ടോ മൂന്നോ ദിവസത്തിനുള്ളിൽ മാറ്റാനുള്ള പരിപാടി നോക്കാം. ചിത്രത്തിന്റെ ക്വാളിറ്റിയിൽ തർക്കിച്ചിട്ട് കാര്യമില്ല. പുതുമയുള്ളതും, അനന്യമായതും (ബ്ലാക്ക് ആൻഡ് വൈറ്റ് ആണെങ്കിൽ കൂടി) തിരഞ്ഞെടുക്കാം എന്നാണെന്റെ അഭിപ്രായം. --ചള്ളിയാൻ ♫ ♫ 17:33, 25 സെപ്റ്റംബർ 2007 (UTC)
ചിത്രങ്ങൾ പലതും മാനദണ്ഡങ്ങൾ പാലിക്കുന്നില്ല
[തിരുത്തുക]ചിത്രങ്ങൾ നാമനിർദ്ദേശം നൽകുന്നതിനു മുന്നായി ആദ്യം മാനദണ്ഡങ്ങൾ പാലിക്കുന്നവയാണോ എന്ന് ഉറപ്പു വരുത്തണം. പല പടങ്ങളും റീ അപ്‌ലോഡ് ചെയ്യേണ്ടി വരുന്നുണ്ട്. --ചള്ളിയാൻ ♫ ♫ 12:23, 29 സെപ്റ്റംബർ 2007 (UTC)
- commons-ൽ മലയാളം വിക്കിപീഡിയർ അപ്‌ലോഡ് ചെയ്ത ചിത്രങ്ങൾ, മലയാളം വിക്കിയിൽ ഉപയോഗിക്കുന്നുണ്ടെങ്കിൽ നിർദേശിക്കാമോ? --ജേക്കബ് 18:05, 29 സെപ്റ്റംബർ 2007 (UTC)
പത്തൊമ്പത് ചിത്രങ്ങൾ
[തിരുത്തുക]പത്തൊമ്പത് ചിത്രങ്ങൾ തിരഞ്ഞെടുക്കാനായി നാമനിർദ്ദേശം ചെയ്യപ്പെട്ടിരിക്കുന്നു. ചിത്രങ്ങൾ ദിവസേന മാറ്റുന്നതിനെക്കുറിച്ച് എന്തു പറയുന്നു..--Vssun 17:50, 29 സെപ്റ്റംബർ 2007 (UTC)
- നല്ല നിർദ്ധേശം --സാദിക്ക് ഖാലിദ് 18:04, 29 സെപ്റ്റംബർ 2007 (UTC)
പ്രാവർത്തികമാക്കി--Vssun 18:57, 30 സെപ്റ്റംബർ 2007 (UTC)
ശ്രദ്ധിക്കൂ പ്ലീസ്..
[തിരുത്തുക]ആരും ഈ താള് ശ്രദ്ധിക്കുന്നില്ലേ? അഭിപ്രായം അറിയിക്കാൻ അഭ്യർത്തിക്കുന്നു.Aruna 14:18, 9 ഒക്ടോബർ 2007 (UTC)
ഏത് താളാണ് മാഷെ? ഏതാണെന്ന് പറഞ്ഞാൽ വളരെ ഉപകാരമായിരിക്കും--സുഗീഷ് 16:41, 19 ഒക്ടോബർ 2007 (UTC)
"വിക്കിപീഡിയ:തിരഞ്ഞെടുക്കാവുന്ന ചിത്രങ്ങൾ"--ഈ താൾ തന്നെ. മൂന്നോ നാലോ പേരൊഴിച്ചാൽ ആരും അഭിപ്രായം പറയുന്നില്ലല്ലോ?--Aruna 16:49, 19 ഒക്ടോബർ 2007 (UTC)
- 2007 ല് നിന്ന് 2011 ലെത്തിയപ്പോഴും വലിയ മാറ്റമൊന്നുമില്ലെന്നാണ് തോന്നുന്ന സ്ഥിരമായി അഭിപ്രായം പറയുന്ന വിരലെണ്ണാവുന്ന ചിലരൊഴിച്ച് ആരും ഈ പേജ് ഇപ്പോഴും ശ്രദ്ധിക്കുന്നില്ല എന്നതല്ലെ സത്യം--117.201.246.197 04:14, 8 ജൂൺ 2011 (UTC)
ഇവിടെ ഒന്നു കൈവെക്കണേ
[തിരുത്തുക]ചിത്രം മാറ്റണം. ആരെങ്കിലുമൊക്കെ ചിത്രങ്ങൾ നോക്കി ദയവായി വോട്ടു ചെയ്യൂ. --ജ്യോതിസ് 02:43, 30 ഒക്ടോബർ 2007 (UTC)
- മുൻപ് വോട്ട് ചെയ്യാൻ കേണപേക്ഷിക്കേണ്ടി വന്നിരുന്നതിൽ നിന്ന് ഈയിടയായിട്ടുണ്ടായ മാറ്റം വളരെ സന്തോഷം തരുന്നു. ഇപ്പോൾ സംവാദങ്ങൾക്കൊണ്ടും, വോട്ടുകൾകൊണ്ടും സമ്പന്നമാക്കിയിരിക്കുന്ന ഈ താളിൽ വോട്ടു ചെയ്ത എല്ലാവർക്കും, ഇനി വോട്ട് ചെയ്യാനിരിക്കുന്ന എല്ലാവർക്കും ഒരായിരം വോട്ടാശംസകൾ!! :-)--സുഭീഷ് - സംവാദങ്ങൾ 13:16, 31 മാർച്ച് 2009 (UTC)
നിർദേശിക്കാനുള്ള മാനദണ്ഡം
[തിരുത്തുക]കോമൺസിൽ മലയാളം വിക്കിപീഡിയർ അപ്‌ലോഡ് ചെയ്ത ചിത്രങ്ങൾ നിർദേശിക്കാമോ? ഉദാ: ഞാൻ എടുത്ത ചിത്രങ്ങൾ മലയാളം വിക്കിയിൽ ചിത്രങ്ങൾ അപ്‌ലോഡ് ചെയ്യാറില്ല. കോമൺസിലേ ചെയ്യാറുള്ളൂ.
പല വിക്കികളും താഴെപ്പറയുന്ന നയങ്ങളിൽ ഏതെങ്കിലും ഒന്ന് പിന്തുടരുന്നു:
- ചിത്രങ്ങൾ ലോക്കൽ വിക്കിയിൽ അപ്‌ലോഡ് ചെയ്യാൻ സമ്മതിക്കുകയേ ഇല്ല; കോമൺസിൽ അപ്‌ലോഡ് ചെയ്യണം എന്നു നിർബന്ധം വയ്ക്കും (ഉദാ: simple english wiki)
- ലോക്കൽ വിക്കിയിൽ ചിത്രം അപ്‌ലോഡ് ചെയ്യാൻ സമ്മതിക്കും, പക്ഷേ ഒരു ബോട്ട് റെഗുലർ ആയി ചിത്രങ്ങൾ കോമൺസിലേക്കു മാറ്റിക്കൊണ്ടിരിക്കും.
നമുക്ക് ഇപ്പോൾ ഇതിനായി പ്രത്യേകിച്ച് ഒരു നയം ഇല്ലല്ലോ. ആ നിലയ്ക്കാണ് മുകളിൽ പറഞ്ഞ നിർദേശം വയ്ക്കുന്നത്. --ജേക്കബ് 07:38, 31 ഒക്ടോബർ 2007 (UTC)
- ബോട്ട് മതി മാഷേ. കോമ്മൺസിൽ പോയി പടം കേറ്റാൻ ഒരു ദിവസത്തെ പണിയാ. പിന്നെ ഈ പടം ഒക്കെ എവിടേ എന്ന് തപ്പി പിടിക്കാനും ബുദ്ധിമുട്ടാ. എനിക്ക് ലോക്കൽ വിക്കിയിലേക്ക് കേറ്റുന്നതാണ് ഇഷ്ടം. --ചള്ളിയാൻ ♫ ♫ 07:47, 31 ഒക്ടോബർ 2007 (UTC)
ചിത്രങ്ങൾ
[തിരുത്തുക]തിരഞ്ഞെടുത്ത ചിത്രങ്ങൾ ഫലകങ്ങളിലേക്ക് ഇതുവരേയും മാറ്റിയിട്ടില്ല. എല്ലാ കാര്യനിർവാഹകരും ശ്രദ്ധിക്കുമെന്ന് കരുതുന്നു. സസ്നേഹം,--സുഗീഷ് 21:46, 4 ഡിസംബർ 2007 (UTC)
ചെറിയൊരു നിബന്ധന
[തിരുത്തുക]“ഇവിടെ സമർപ്പിച്ച ചിത്രങ്ങൾ ഒരാഴ്ചക്കുള്ളിൽ കിട്ടിയ സമ്മതിദാനത്തിന്റെ അടിസ്ഥാനത്തിൽ തിരഞ്ഞടുക്കുകയോ നിരാകരിക്കുകയോ ചെയ്യുന്നതാണ്. നിരാകരിച്ച ചിത്രങ്ങൾ ഒരു മാസത്തിനു ശേഷം മാത്രമെ അഭിപ്രായ സമന്വയത്തിനായി വീണ്ടും സമർപ്പിക്കാൻ പാടുള്ളൂ.“ ഇത് കൂടി ഈ താളിൽ ചേർക്കാൻ ഉദ്ദേശിക്കുന്നു. എതിരഭിപ്രായങ്ങൾ ഉണ്ടെങ്കിൽ ദയവായി അറിയിക്കുക --സാദിക്ക് ഖാലിദ് 09:40, 28 നവംബർ 2007 (UTC)
- എതിർക്കുന്നു ഇപ്പോൾ ഉള്ള നിബന്ധനകൾ ആദ്യം പാലിക്കാൻ നോക്കൂ.എന്നിട്ടാകട്ടെ പുതിയ നിർദ്ദേശങ്ങൾ--അനൂപൻ 04:57, 5 ഡിസംബർ 2007 (UTC)
- അനുകൂലിക്കുന്നു മിക്കവാറും ചിത്രങ്ങളെ ഒഴിവാക്കുന്നത് ഈ മൂന്ന് കാരണങ്ങൾ കൊണ്ടാണ് -
- ലേഖനം ശൂന്യമാണ്.
- പിക്സെൽ സൈസ് .
- ചിത്രം അത്ര നല്ലതല്ല.
ആദ്യത്തെ രണ്ടും ശരിയാക്കിയാൽ ഒരു മാസത്തിനു ശേഷം പരിഗണിക്കാമെന്നത് നല്ല കീഴ്‌വഴക്കമാണെന്നാണ് എന്റെ അഭിപ്രായം - ഷാജി 13:37, 5 ഡിസംബർ 2007 (UTC)
തിരഞ്ഞെടുത്ത ചിത്രങ്ങൾ
[തിരുത്തുക]നെടുങ്കയം മുതലുള്ള ചിത്രങ്ങൾ ഫലകങ്ങളിലേക്ക് മാറ്റിയെങ്കിലും ഈ സ്ഥലം ഒഴിവാക്കിയിട്ടില്ലല്ലോ? എല്ലാവരും ശ്രദ്ധിക്കുമെന്ന് കരുതുന്നു.--സുഗീഷ് 05:05, 11 ഡിസംബർ 2007 (UTC)
ചിത്രത്തിലെ ഡേറ്റ്
[തിരുത്തുക]കാലാവസ്താ വ്യതിയാനം മുലമോ മറ്റേന്തെങ്കിലും കാരണം കൊണ്ടൊ രൂപത്തിലോ സ്വഭാവത്തിലോ എണ്ണത്തിലോ മാറ്റം വരാൻ സാധ്യതയുള്ളവയേക്കുറിച്ചുള്ള ചിത്രങ്ങളിൽ അതെടുത്ത തീയതി പതിയുന്നത് അഭികാമ്യമായിരിക്കും. മേല്പ്റഞ്ഞ മാറ്റങ്ങൾ ചിത്രമുൾക്കൊള്ളൂന്ന ലേഖനത്തിൽ പരാമർശിക്കപ്പേടുകയും ചെയ്യുമ്പോൾ അത്തരം ചിത്രങ്ങൾ തിർഞ്ഞേടുക്കപ്പെടേണ്ടതിന് കൂടുതൽ യോഗ്യമാവുന്നു. ചിത്രത്തിന്റെ ഉള്ളടക്കത്തിൽ തീയതിയെഴുതാൻ കഴിയുമെങ്കിലും കാലവ്യതിയാനങ്ങൾക്ക് പ്രാധാന്യമുള്ളവയിൽ തീയതി നേരിട്ടു വരുന്നത് നന്നായിരുക്കും എന്നാണ് എന്റെ അഭിപ്രായം. Noblevmy 09:14, 12 ഡിസംബർ 2007 (UTC)
- തീയതി EXIF data-യിൽ രേഖപ്പെടുത്തപ്പെട്ടിരിക്കും. ചിത്രത്തിന്റെ താളിൽ Exif data പ്രദർശിപ്പിക്കുന്നുമുണ്ട്. അതുകൊണ്ട് ചിത്രത്തിൽ പ്രത്യേകമായി date imprint-ന്റെ ആവശ്യമില്ല.. --ജേക്കബ് 14:53, 15 ഡിസംബർ 2007 (UTC)
മലയാളം വിക്കിപീഡിയയിലേക്കു അപ്‌ലോഡ് ചെയ്യുന്ന ചിത്രങ്ങൾ മാത്രമേ തിരഞ്ഞെടുത്ത ചിത്രം ആക്കാവൂ
[തിരുത്തുക]en വിക്കിയിൽ നിന്ന് കൊണ്ടുവന്ന ചിത്രങ്ങളെ തിരഞ്ഞെടുക്കാവുന്നവയിൽ ഉൾപ്പെടുത്തണോ?--Arayilpdas 09:47, 31 ഡിസംബർ 2007 (UTC)
- വേണ്ടെന്നാണ് എന്റെ അഭിപ്രായം --സാദിക്ക് ഖാലിദ് 15:44, 31 ഡിസംബർ 2007 (UTC)
- അനുകൂലിക്കുന്നു ഇംഗ്ലീഷ് വിക്കിയിലെ ചിത്രങ്ങൾ വേണ്ട.--സുഗീഷ് 15:46, 31 ഡിസംബർ 2007 (UTC)
- അനുകൂലിക്കുന്നു ഇംഗ്ലീഷ് വിക്കിയിലെ ചിത്രങ്ങൾ വേണ്ട--Arayilpdas 17:26, 31 ഡിസംബർ 2007 (UTC)
- അനുകൂലിക്കുന്നു-- മലയാളം വിക്കിയിലേക്കു അപ്‌ലോഡ് ചെയ്യുന്ന ചിത്രങ്ങൾ മാത്രം തിരഞ്ഞെടുത്ത ചിത്രം ആക്കിയാൽ മതി എന്നു എന്റെ അഭിപ്രായം.--ഷിജു അലക്സ് 17:29, 31 ഡിസംബർ 2007 (UTC)
- അനുകൂലിക്കുന്നു--നമ്മുടെ പടങ്ങൾ തിരഞ്ഞെടുത്താൽ മതി.Aruna 17:31, 31 ഡിസംബർ 2007 (UTC)
- അറബി വിക്കിയിലുള്ളത് പറ്റുമോ? കോമൺസിലുള്ളത്? --ബ്ലുമാൻഗോ ക2മ 14:46, 8 ജനുവരി 2008 (UTC)
- അനുകൂലിക്കുന്നു-- കോമൺസ്സിലുള്ളതിനും മറ്റും അവിടെ ഒരു തിരഞ്ഞെടുപ്പ് നടക്കുന്നുണ്ട്. അതിൽ തിരഞ്ഞെടുക്കട്ടേ. നമ്മൾ തിരഞ്ഞെടുത്തിട്ട് എന്ത് ചാരിതാർത്ഥമാണ് ലഭിക്കുന്നത്. നമ്മുടെ വിക്കിയിലെ തിരഞ്ഞെടുത്ത പടങ്ങൾ, അത്തരം സംഭാവന ചെയ്യുന്നവർക്കുള്ള പ്രോത്സാഹനമായിത്തീരേണ്ടതാണ്. --ചള്ളിയാൻ ♫ ♫ 14:53, 8 ജനുവരി 2008 (UTC)
- നമ്മുടെ പടം കോമൺസിൽ ഇല്ലെ?--ബ്ലുമാൻഗോ ക2മ 14:59, 8 ജനുവരി 2008 (UTC)
ഇവിടെ ഇപ്പോൾ പ്രതേകിച്ച് വോട്ടെടുപ്പിന്റെ ആവശ്യം ഒന്നും ഇല്ല. അരയിൽ ദാസ് ഒരു അഭിപ്രായം ചോദിച്ചു. എല്ലാവരും മലയാളം വിക്കിയിൽപ്‌ലോഡ് ചെയ്യുന്നതു മാത്രമേ തിരഞ്ഞെടുക്കേണ്ടതു ഉള്ളൂ എന്നും പറഞ്ഞു. വോട്ടെടുപ്പ് ഒക്കെ നടക്കുക ആണെങ്കിൽ അതിന്റേതായ നയങ്ങൾ പാലിക്കണം. അതിനാൽ ഈ സംവാദം ഇവിടെ വച്ച് അവസാനിപ്പിക്കുന്നതല്ലേ നല്ലത്.--ഷിജു അലക്സ് 15:15, 8 ജനുവരി 2008 (UTC) --ചള്ളിയാൻ ♫ ♫ 16:11, 8 ജനുവരി 2008 (UTC)
- നിഷ്പക്ഷംഇങ്ങനെയാണെങ്കിൽ തിരഞ്ഞെടുത്ത ചിത്രം, കോമൺസിലേക്കു മാറ്റരുത്.....--മഹാരാജാവ് 18:05, 2 ഒക്ടോബർ 2010 (UTC)
ചക്രം
[തിരുത്തുക]ചക്രം എന്നപേരിൽ രണ്ടു ചിത്രങ്ങൾ കിടന്നു കറങ്ങുന്നല്ലോ?--ബ്ലുമാൻഗോ ക2മ 15:51, 26 ജനുവരി 2008 (UTC)
ഐ.പി. നാമനിർദ്ദേശം
[തിരുത്തുക]സാധുവാണോ? --ചള്ളിയാൻ ♫ ♫ 10:52, 9 ഫെബ്രുവരി 2008 (UTC)
ഇങ്ങനെ ഒരു സ്ഥിതിയിൽ, അതായതു നാമ നിർദ്ദേശം നടത്താൻ യഥാർത്ഥ യൂസർ നെയിം അതിനു വോട്ടു ചെയ്യാൻ സോക്ക് , ഇങ്ങനെ ഒക്കെ ഉപയോഗിക്കുന്ന സ്ഥിതിക്കു വോട്ടിന്റെ എണ്ണം കൂട്ടാൻ ഐപിയെ ഉപയോഗിച്ചുള്ള നാമനിർദ്ദേശം എന്ന തന്ത്രവും പരീക്ഷിക്കപ്പെടും. നാമനിർദ്ദേശം വോട്ടെറ്റുപ്പിന്റെ തന്നെ ഭാഗമായ് സ്ഥിതിക്കു ഐപി നാമനിർദ്ദേശം പരിഗണിക്കേണ്ടതില്ല എന്നു എന്റെ അഭിപ്രായം. --ഷിജു അലക്സ് 11:51, 9 ഫെബ്രുവരി 2008 (UTC)
- സെമി പ്രൊട്ടക്റ്റ് ചെയ്യാനാകില്ലേ? --ചള്ളിയാൻ ♫ ♫ 11:53, 9 ഫെബ്രുവരി 2008 (UTC)
ചെയ്യാമല്ലോ. തിരഞ്ഞെടുപ്പിന്റെ താൾ ഇതിനകം ആക്കിയല്ലോ. ഐപി നാമനിർദ്ദേശം പരിഗണിക്കേണ്ടതില്ല എന്ന നയം ചിത്രങ്ങളുടെ തിരഞ്ഞെടുപ്പിനുള്ള മാനദണ്ഡത്തിൽ ചേർത്താൽ മതി. എന്നിട്ടു സെമി പ്രൊട്ടക്ട് ചെയ്യാം.--ഷിജു അലക്സ് 11:55, 9 ഫെബ്രുവരി 2008 (UTC)
വേറൊരു ഉപയോക്താവിന്റെ സിഗ്നേച്ചർ കൊണ്ടുള്ള അമ്മാനമാടൽ
[തിരുത്തുക]വേറെ ഒരു ഉപയോക്താവിന്റെ സിഗ്നേച്ചർ എടുത്ത് അമ്മാനമാടുന്ന പരിപാടി മലയാളം വിക്കിയിൽ എത്രയും പെട്ടന്നു അവസാനിപ്പിക്കണം. 1] 2 പല പ്രാവശ്യമായി ഇതു എന്റെ പേരിൽ നടക്കുന്നു. കണ്ടവന്റെ തോന്ന്യവാസത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കാൻ എനിക്കു താല്പര്യം ഇല്ല. പല പ്രാവശ്യമായി ഇതു നടക്കുന്നു. പിന്നെ മിഅയ മിയ എന്ന ഉപയോക്താവിനെ വിക്കിയിൽ നിന്നു ബ്ലൊക്കിയതാണു. ആ ദേഹത്തിനു ഇതേ പോലെ വേരെ ഒരു പേരിൽ പിന്നെയും വിക്കിയിൽ തിരുത്തൽ നടത്താമെങ്കിൽ പിന്നെ എന്തിനാണു ബ്ലൊക്കിങ്ങ് എന്ന പ്രഹസനം. --ഷിജു അലക്സ് 14:02, 11 ഫെബ്രുവരി 2008 (UTC)
എനിക്കും ഇത് തന്നെയാണ് പറയാനുള്ളത്. സഹപ്രവർത്തകരെ അപമാനിക്കുന്ന തരത്തിൽ പെരുമാറുന്നത് സഹിക്കാൻ കഴിയുന്നവർ ഉണ്ടായിരിക്കും. എനിക്ക് അതിനു കഴിയുന്നില്ല. പണ്ടാരോ പറഞ്ഞതുപോലെ കൊളാബൊറേഷൻ താല്പര്യമില്ലാത്തവരെയല്ല ഇവിടെ ആവശ്യം. --ചള്ളിയാൻ ♫ ♫ 14:21, 11 ഫെബ്രുവരി 2008 (UTC)
ഒരു കമാന്റ് എഴുതി പിന്നീട് തിരുത്തുന്നത് അറിയ്പ്പോടു കൂടി ആയിരിക്കണം അല്ലെങ്കിൽ താഴ് ഭാഗത്ത് കൊടുത്ത് വേറെ സ്ഗ്നേചറും ഡേറ്റും കൊടുക്കണം. ഇതൊന്നും ഷിജുഅലെക്സിനു അറിയാതെ ചെയ്തതാണെന്ന് വിശ്വസിക്കാൻ ബുദ്ധിമുട്ടുണ്ട്. --മിയമിയ 14:25, 11 ഫെബ്രുവരി 2008 (UTC)
“ | ഒരു കമാന്റ് എഴുതി പിന്നീട് തിരുത്തുന്നത് അറിയ്പ്പോടു കൂടി ആയിരിക്കണം അല്ലെങ്കിൽ താഴ് ഭാഗത്ത് കൊടുത്ത് വേറെ സ്ഗ്നേചറും ഡേറ്റും കൊടുക്കണം. | ” |
ഇതു എവിടുത്തെ നിയമമാണു.വിക്കിയിലെ നയം ആണെങ്കിൽ ആ താൾ ഒന്നു കാണിച്ചു താ.
ഞാൻ എഴുതിയ എന്റെ സംവാദത്തിൽ എന്റെ താല്പര്യം അനുസരിച്ചു ഞാൻ അകരത്തെറ്റു ത്തിരുത്തലോ, കൂട്ടിചേർക്കലോ, ഒട്ടിച്ചു ചേർക്കലോ, മാറ്റലോ, ഒഴിവാക്കലോ ഒക്കെ നടത്തും. അതു ഞാൻ എഴുതിയ വാക്കുകളിലാണു നടത്തുന്നതു. മറ്റൊരാളുടെ സംവാദത്തിൽ അല്ല കളിച്ചതു.
- ഒന്നാമതു ബ്ലൊക്കു വാങ്ങി വാങ്ങി ഇരിക്കുന്ന നിങ്ങൾക്ക് വിക്കിയിൽ എഡിറ്റാനുള്ള യോഗ്യത ഇല്ല.
- രണ്ടാമതു വോട്ട് ചെയ്യാനുള്ള യോഗ്യത ഇല്ല. (അതിനുള്ള മാനണ്ഡങ്ങൾ ഒന്നും പോലും പാലിക്കുന്നില്ല.)
പിന്നെ എന്റെ സിഗ്നേച്ചർ എടുത്തു അമ്മാനമാടുന്ന പരിപാടി ഇതു ആദ്യത്തെയല്ല. ഇവിടെ കാണാം അതു. ഒന്ന്, രണ്ട്, മൂന്ന്
പോക്രിത്തരം കാണിച്ചിട്ടു അതു വേറൊരു ഒരു ഉപയോക്താവിന്റെ തലയിൽ കെട്ടി വെച്ച് നല്ല പിള്ള ചമഞ്ഞ് നടക്കുന്ന പരിപാടി ഇനി അനുവദിപ്പിക്കുവാൻ ബുദ്ധിമുട്ടുണ്ട്. നല്ല പിള്ള ചമഞ്ഞ് കൊന്ണ്ട് യൂസർ നെയിമും (അപ്പോൽ എഴുത്തിനൊക്കെ എന്തു സൗമ്യതയാണു, വിജ്ഞാനം മാത്രമേ അപ്പോൾ വരൂ) തെറി പറയാൻ ഐ പി എഡിറ്റും ചെയ്യുന്ന പകൽ മാന്യനമാരുടെ സംസ്കാരം എനിക്ക് ഇല്ല. നല്ലതാണെങ്കിലും ചീത്തയാണെങ്കിലും ഞാൻ എന്റെ യൂസർ നെയിമിൽ തന്നെ പറയും. ഐപി വോട്ട് ഇല്ലാത്തതിനാൽ ഈ താൾ എത്രയും പെട്ടന്നു സെമിപ്രൊട്ടക്ട് ചെയ്യെണ്ടതാനു.--ഷിജു അലക്സ് 16:11, 11 ഫെബ്രുവരി 2008 (UTC)
ചിത്രം
[തിരുത്തുക]ചിത്രം ഇടതു ഭാഗത്താക്കണമെന്നാണെന്റെ അഭിപ്രായം. അല്പം വലിപ്പം കൂട്ടിയാലും തരക്കേടില്ല എന്നു തോന്നുന്നു. എന്തു പറയുന്നു --ബ്ലുമാൻഗോ ക2മ 10:06, 6 മാർച്ച് 2008 (UTC)
- ഇപ്പോൾ ഉള്ള രീതി തന്നെ തുടരുന്നതാണ് നല്ലത്.കാരണം ചിത്രത്തിന്റെ വലിപ്പം കൂട്ടുന്നത് സ്ലോ ഇന്റർനെറ്റ് കണക്‌ഷൻ ഉള്ളവർക്ക് ഈ വലിയ താൾ തുറക്കുന്നത് കാലതാമസം വരുത്തും. മാത്രമല്ല ചിത്രത്തിന്റെ താൾ തുറന്ന് ശരിയായ ഇമേജ് ആർക്കും കാണാവുന്നതേ ഉള്ളൂ.അതുപോലെ ചിത്രം ഇടതു വശത്താക്കുന്നതിനോടും യോജിക്കുന്നില്ല.--അനൂപൻ 13:03, 7 മാർച്ച് 2008 (UTC)
ഇതൊക്കെ തിരഞ്ഞെടുക്കാമെങ്കിൽ ഇവിടെ ഉള്ള എല്ലാചിത്രവും തിരഞ്ഞെടുക്കാമല്ലോ!? — ഈ തിരുത്തൽ നടത്തിയത് Sevak (സംവാദം • സംഭാവനകൾ)
നാമ നിർദ്ദേശം
[തിരുത്തുക]ഒരു അഡ്മിൻ ഒരിക്കൽ നാമനിർദ്ദേശം നൽകിയ ചിത്രം ഒരു മാസം കഴിയാതെ വീണ്ടും നാമനിർദ്ദേശം നൽകിയതായി കാണുന്നു. ഇത് ശരിയാണോ? -- നീലമാങ്ങ ♥♥✉ 16:55, 20 മേയ് 2008 (UTC)
- ഏത് ചിത്രമാ നീലമാങ്ങ?--അനൂപൻ 17:01, 20 മേയ് 2008 (UTC)
അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു--Mineeshvk 11:37, 20 മേയ് 2008 (UTC) നാമനിർദ്ദേശം അസാധുവായതിനാൽ വീണ്ടും നാമനിർദ്ദേശം ചെയ്യുന്നു--അനൂപൻ 16:51, 20 മേയ് 2008 (UTC) ഇത് -- നീലമാങ്ങ ♥♥✉ 17:09, 20 മേയ് 2008 (UTC)
- അയ്യോ അത് ഒരു വലിയ കഥയാണ്. ഇപ്പോ കാണുന്നത് ചള്ളിയാൻ എടുത്ത ചിത്രമാണ്. നാമനിർദ്ദേശം ചെയ്ത പുള്ളി അതിൻമ്മേൽ പുതിയ ചിത്രം അപ്ലോഡി. ഞാൻ അത് റിവേർട്ടി. പുതിയ ചിത്രമാണ് പുള്ളി നാമനിർദ്ദേശിച്ചത്. റിവേര്ട്ടീപ്പോ ഇവ്ടേം ചിത്രം മാറി.--അഭി 17:11, 20 മേയ് 2008 (UTC)
പുത്തൻ ചിത്രം വേറെ അപ്ലോഡീട്ടുണ്ട്. അത് മാറ്റിയിടട്ടേ?
ഞാൻ അതല്ല ചോദിച്ചത്. അസാധുവായ ചിത്രം വീണ്ടും അതെ സമയം തന്നെ നിർദ്ദേശിക്കാമോ? -- നീലമാങ്ങ ♥♥✉ 17:15, 20 മേയ് 2008 (UTC)
- അസാധുവായത് അത് നാമനിർദ്ദേശം ചെയ്ത ആളിന് നാമനിർദ്ദേശം ചെയ്യാൻ ഉള്ള യോഗ്യതകൾ ഇല്ലാത്തതു കൊണ്ടാണ്. ആ ചിത്രം പൂർണ്ണമായും നാമനിർദ്ദേശത്തിന് അർഹമായതിനാലാണ് വീണ്ടും നാമനിർദ്ദേശം ചെയ്യാൻ നിർദ്ദേശിച്ചത്. അത് കുഴപ്പമില്ല --അനൂപൻ 17:24, 20 മേയ് 2008 (UTC)
നയപ്രകാരം അതിനു ഒരു മാസം കാത്തിരീക്കേണ്ടെ എന്നാണ് എന്റെ ചോദ്യം?-- നീലമാങ്ങ ♥♥✉ 17:26, 20 മേയ് 2008 (UTC)
- പുതിയ ഉപയോക്താവിന്റെ നാമനിർദ്ദേശം അസാധുവാണന്ന് എവിടെയെങ്കിലും പറയുന്നുണ്ടോ? ഇവിടെ നാമനിർദ്ദേശം അസാധുവാണെന്ന് പറയാമോ? വോട്ടിന്റെ അടിസ്ഥാനത്തിൽ നിരാകരിച്ച ചിത്രം വീണ്ടും സമർപ്പിക്കുവാനല്ലേ ഒരു മാസകാലാവധി? ഇത് വോട്ടിന്റെ അടിസ്ഥാനത്തിൽ നിരാകരിച്ചതാണോ? --സാദിക്ക് ഖാലിദ് 14:40, 21 മേയ് 2008 (UTC)
ചിത്രം സമർപ്പിക്കുന്നതിന് ഇന്ന യോഗ്യത എന്ന് ഇപ്പോൾ നയമൊന്നുമില്ല (എന്ന് വിശ്വസിക്കുന്നു). വോട്ട് ചെയ്യാനുള്ള അതേ യോഗ്യത ചിത്രം സമർപ്പിക്കുന്നതിനും വെക്കുന്നതിനേക്കുറിച്ച് എന്താണ് എല്ലാവരുടേയും അഭിപ്രായം? ഞാൻ
- അനുകൂലിക്കുന്നു--അഭി 16:07, 21 മേയ് 2008 (UTC)
പുതിയ ഉപയോക്താവ്വിന്റെ നാമനിർദ്ദേശം അസാധുവാണെന്ന് പറഞ്ഞ് പിന്നെയും നാമനിർദ്ദേശം നൽകുന്നതിനോട് പ്രതികൂലിക്കുന്നു.പരിഹാസ്യം -- നീലമാങ്ങ ♥♥✉ 18:16, 21 മേയ് 2008 (UTC)
- വോട്ട് ചെയ്യാൻ അനുമതി ഇല്ലാത്ത ഒരു ഉപയോക്താവ് നാമനിർദ്ദേശം ചെയ്യുന്നതിന്റെ സാധുത പരിശോധിക്കാൻ ഒരു നയം ആവശ്യമുണ്ടെന്നു തോന്നുന്നില്ല. വോട്ട് ചെയ്യാനുള്ള കുറഞ്ഞ യോഗ്യത എന്നത് നാമനിർദ്ദേശത്തിനും ബാധമാണെന്നത് നയത്തിൽ പ്രത്യേകം എഴുതേണ്ട ആവശ്യവുമില്ല. അത് അണ്ടർസ്റ്റുഡ് ആണ്. ഇനി പുനർ നാമനിർദ്ദേശത്തെ പറ്റി. ഞാൻ എന്തു കൊണ്ടാണ് ആ ചിത്രങ്ങൾ പുനർനാമനിർദ്ദേശം നടത്തിയത് എന്ന് മുകളിൽ വ്യക്തമാക്കിയിട്ടുണ്ട്. ഒന്നൂടെ അത് വ്യക്തമാക്കട്ടെ, അയോഗ്യത കല്പ്പിക്കപ്പെട്ടത് ആ ചിത്രത്തിനല്ലാത്തതു കൊണ്ടും, അത് നാമനിർദ്ദേശം ചെയ്ത വ്യക്തിക്കായത് കൊണ്ടുമാണ് പുനർ നാമനിർദ്ദേശം ചെയ്തത്. ഇനി ചുമ്മാ ഇഷ്യു ഉണ്ടാക്കാൻ ആണെങ്കിൽ ആയിക്കോളൂ.--അനൂപൻ 08:07, 22 മേയ് 2008 (UTC)
വകുപ്പ്
[തിരുത്തുക]ഈ ചിത്രം ഏതു വകുപ്പിലാ തിരഞ്ഞെടുത്തത്?--78.93.129.228 22:13, 18 ജൂൺ 2008 (UTC)
- 3 പേർ അനുകൂലിക്കുകയും(നാമനിർദ്ദേശം നൽകിയ ഞാൻ അടക്കം) 1 വ്യക്തി എതിർക്കുകയും ചെയ്തതു കൊണ്ട്. --അനൂപൻ 05:32, 19 ജൂൺ 2008 (UTC)
നാമ നിർദ്ദേശ പട്ടികയിൽ പടം ആരെടുത്തതഅണ് എന്ന് കാണിക്കുകയും പടമെന്താണെന്ന് സൂചിപ്പിക്കുകയും വേണം. --117.196.130.183 17:21, 2 ജൂലൈ 2008 (UTC)
ഈ ചിത്രം ഏതു വകുപ്പിലാ തിരഞ്ഞെടുത്തത്? --ലീ 2008 08:25, 20 ഡിസംബർ 2008 (UTC)
- ഇതു തന്നെ വകുപ്പ് രണ്ടു പേർ അനുകൂലിക്കുകയും ഒരാൾ എതിർക്കുകയും ചെയ്തു. --Anoopan| അനൂപൻ 08:33, 20 ഡിസംബർ 2008 (UTC)
ഒരു സംശയം മൂന്നിൽ രണ്ട് ഭൂരിപക്ഷതേക്കാൾ വലുതല്ലേ ഒന്നിൽ ഒന്നും രണ്ടിൽ രണ്ടും. ഇതുപോലെ ആണെങ്കിൽ ചിത്രം സ്വയം തെരെഞ്ഞെടുത്താൽ പോരെ.
ചിത്രം തെരഞ്ഞെടുക്കുന്നതിന്നു മിനിമം വോട്ട് വെക്കണം. അതുപോലെ കൂടുതൽ വോട്ട് നേടിയ ചിത്രം തെരഞ്ഞെടുക്കണം. അല്ലതെ എന്തു തെരഞ്ഞെടുപ്പ്. ഇതു ആളെപ്പറ്റിക്കൽ അല്ലേ. --ലീ 2008 07:54, 22 ഡിസംബർ 2008 (UTC)
- “ചിത്രം തെരഞ്ഞെടുക്കുന്നതിന്നു മിനിമം വോട്ട് വെക്കണം“ എന്ന നിർദ്ദേശത്തെ സ്വാഗതം ചെയ്യുന്നു. ആളെപ്പറ്റിക്കൽ? ഏയ് എന്തിന്? --സാദിക്ക് ഖാലിദ് 08:01, 22 ഡിസംബർ 2008 (UTC)
- ഒരു ചിത്രം തെരഞ്ഞെടുക്കാവുന്ന താളിൽ ഒന്നു രണ്ടു മാസം കിടക്കുമ്പോഴില്ലാത്ത ഈ പരിഭവം ഇപ്പോൾ പ്രകടിപ്പിക്കുന്നതിൽ ശുദ്ധഭോഷ്കാണ്. മിനിമം വോട്ട് എന്നതിനെ എതിർക്കുകയും ചെയ്യുന്നു. പകരം ഒരു ചിത്രം തെരഞ്ഞെടുക്കാവുന്ന താളിൽ നിർത്താവുന്ന ഒരു പരിധിയാണ് നിർണയിക്കേണ്ടത്. ഈ ചിത്രം തന്നെ നോക്കൂ. മൂന്നുമാസത്തിലധികമായി അതു സ്ഥാനാർത്ഥി നിർണയത്തിൽ പരിഗണിച്ചിട്ട്. --Anoopan| അനൂപൻ 08:25, 22 ഡിസംബർ 2008 (UTC)
- വിക്കിയിൽ ജനാധിപത്യം ഇല്ല എന്നതിന്നു വേറെ തെളിവ് വേണ്ട --ലീ 2008 09:26, 22 ഡിസംബർ 2008 (UTC)
- ആരാണ് പറഞ്ഞത് വിക്കിയിൽ ജനാധിപത്യം ഉണ്ടെന്ന്? --Anoopan| അനൂപൻ 09:33, 22 ഡിസംബർ 2008 (UTC)
- ഒരു ചിത്രം തെരഞ്ഞെടുക്കാവുന്ന താളിൽ ഒന്നു രണ്ടു മാസം കിടക്കുമ്പോഴില്ലാത്ത ഈ പരിഭവം ഇപ്പോൾ പ്രകടിപ്പിക്കുന്നതിൽ ശുദ്ധഭോഷ്കാണ്. മിനിമം വോട്ട് എന്നതിനെ എതിർക്കുകയും ചെയ്യുന്നു. പകരം ഒരു ചിത്രം തെരഞ്ഞെടുക്കാവുന്ന താളിൽ നിർത്താവുന്ന ഒരു പരിധിയാണ് നിർണയിക്കേണ്ടത്. ഈ ചിത്രം തന്നെ നോക്കൂ. മൂന്നുമാസത്തിലധികമായി അതു സ്ഥാനാർത്ഥി നിർണയത്തിൽ പരിഗണിച്ചിട്ട്. --Anoopan| അനൂപൻ 08:25, 22 ഡിസംബർ 2008 (UTC)
“സമർപ്പിച്ച ചിത്രങ്ങൾ ഒരാഴ്ചക്കുള്ളിൽ കിട്ടിയ സമ്മതിദാനത്തിന്റെ അടിസ്ഥാനത്തിൽ തിരഞ്ഞടുക്കുകയോ നിരാകരിക്കുകയോ ചെയ്യുന്നതാണ്“ എന്ന് മാനദണ്ഡങ്ങളിൽ പറയുന്നുണ്ടല്ലോ. അത് പാലിക്കുന്നുണ്ടോ എന്നത് മറ്റൊരു വശം --സാദിക്ക് ഖാലിദ് 08:38, 22 ഡിസംബർ 2008 (UTC)
- ഈ ഒരാഴ്ച എന്നത് മാറ്റി ഒരു മാസം എന്നാക്കിയാലോ? --Anoopan| അനൂപൻ 08:54, 22 ഡിസംബർ 2008 (UTC)
- ഒരു മാസം വളരെ കൂടുതലാവും എന്ന് തോന്നുന്നു. കാരണം ഒരു മാസത്തിനുള്ളിൽ ഒന്നോ രണ്ടോ ചിത്രമല്ലല്ലോ നാമം നിർദ്ദേശം ചെയ്യപ്പെടുന്നത്, ചിത്രങ്ങൾ കൂടുതലായി നാമനിർദ്ദേശം ചെയ്യപ്പെടുമ്പോൾ വോട്ടില്ലാത്ത ചിത്രങ്ങൾ അനാവശ്യമായി താളിൽ കെട്ടിക്കിടക്കുകയും ചെയ്യും. അപ്പോൾ താൾ നീണ്ടുപോകുകയും ചെയ്യും, താൾ വലുതാവുന്നതുമൂലം പുതിയ പുതിയ ചിത്രങ്ങൾ നാമനിർദ്ദേശം ചെയ്യുന്നത് കുറയുകയും ചെയ്തേക്കാം. അതിനാൽ ഒരാഴ്ച എന്നത് പത്തോ, പന്ത്രണ്ടോ ദിവസങ്ങൾ എന്നാക്കുന്നതായിരിക്കും നല്ലത്. ഒരു അഭിപ്രായമാണ്.--സുഭീഷ് - സംവാദങ്ങൾ 09:24, 22 ഡിസംബർ 2008 (UTC)
- അപ്പോൾ ഈ പന്ത്രണ്ട് ദിവസത്തിനുള്ളിൽ ഒരു അഭിപ്രായവും വരാത്ത ചിത്രങ്ങൾ എന്തു ചെയ്യും?--Anoopan| അനൂപൻ 09:33, 22 ഡിസംബർ 2008 (UTC)
- കാലാവധി നല്കിയാൽ അതിനുശേഷം ഒരു തീരുമാനമെടുക്കണം. ഒരു അഭിപ്രായവും ഏതെങ്കിലും ചിത്രത്തിനു വന്നില്ല എങ്കിൽ അതിന്റെ നാമനിർദേശം പിൻവലിക്കുക എന്നതാണ് ചെയ്യാനുള്ളത്. --സിദ്ധാർത്ഥൻ 09:40, 22 ഡിസംബർ 2008 (UTC)
- സമയം പാഴാകാതെ ആ ചിത്രം തെരഞ്ഞെടുക്കണം ഇതു ഒരു നിർദേശം ആണ്.--ലീ 2008 09:45, 22 ഡിസംബർ 2008 (UTC)
- അപ്പോൾ ഈ പന്ത്രണ്ട് ദിവസത്തിനുള്ളിൽ ഒരു അഭിപ്രായവും വരാത്ത ചിത്രങ്ങൾ എന്തു ചെയ്യും?--Anoopan| അനൂപൻ 09:33, 22 ഡിസംബർ 2008 (UTC)
- നിശ്ചിത കാലാവധിക്കുള്ളിൽ അനൂകൂലാഭിപ്രായം കൂടുതലുണ്ടെങ്കിൽ സമയം കളയാതെ തിരഞ്ഞെടുക്കാം, പ്രതികൂലമാണ് കൂടുതലെങ്കിൽ അത് ഒന്നായാലും രണ്ടായാലും തിരഞ്ഞെടുക്കാതിരിക്കാം, ഇത് രണ്ടുമില്ലെങ്കിൽ സിദ്ധാർത്ഥൻ ചേട്ടൻ പറഞ്ഞതുപോലെ നാമനിർദ്ദേശം പിൻ വലിക്കാം.--സുഭീഷ് - സംവാദങ്ങൾ 09:56, 22 ഡിസംബർ 2008 (UTC)
ഇവിടെ വന്ന നിർദ്ദേശങ്ങളും കൂടെ രണ്ട് നിർദ്ദേശങ്ങളും പഞ്ചായത്തിൽ ചേർത്തിട്ടുണ്ട്. ഇനി ചർച്ച അവിടെയാകാമെന്ന് തോന്നുന്നു --സാദിക്ക് ഖാലിദ് 09:45, 22 ഡിസംബർ 2008 (UTC)
നയനാന്ദകരം എന്താണെന്നറിയാത്തവരോട്
[തിരുത്തുക]ഇവകൾ കാണുക— ഈ തിരുത്തൽ നടത്തിയത് 212.138.113.7 (സംവാദം • സംഭാവനകൾ)
ചിത്രങ്ങൾ തെരഞ്ഞെടുക്കുമ്പോൾ...
[തിരുത്തുക]...മനസിരുത്തേണ്ട ചില കാര്യങ്ങൾ താഴെ നൽകുന്നു:-
- പൊതുവേ: ചിത്രത്തിലെ ദൃശ്യവിഷയം വിക്കിപ്പീഡിയയുടെ സ്വതന്ത്രവിജ്ഞാനകോശം എന്ന ലക്ഷ്യം നിറവേറ്റാൻ എത്രമാത്രം ഉപകരിക്കുന്നു ? (Relevance) മാനദണ്ഡങ്ങൾ എത്രത്തോളം അനുസരിക്കുന്നു ? (Criteria)
- സാങ്കേതികം: ക്യാമറയിൽ ദൃശ്യം പകർത്താൻ, വിഷയവസ്തുവും പശ്ചാത്തലവും എത്ര സമർത്ഥമായി ഒരുക്കിയിരിക്കുന്നു ? (Setting of subject and background) ക്യാമറയുടെ സാധ്യതകൾ (ഫിലിംസ്പീഡ് /ഷട്ടർ സ്പീഡ് / അപ്പർച്ചർ തുടങ്ങിയവ) എത്രമാത്രം പ്രയോജനപ്പെടുത്തി ? ക്യാമറയുടെ പരിമിതികൾ എങ്ങനെ മറികടന്നു ? ചിത്രം മെച്ചപ്പെടുത്താൻ മൃദുവർത്തികൾ (Software) ഉപയോഗിച്ചിട്ടുണ്ടെങ്കിൽ, അതിൽ എത്ര വിജയിച്ചു ?
- കലാപരം: വൈകാരികമായി എത്രത്തോളം കാഴ്ച്ചക്കാരനെ/രിയെ ആകർഷിക്കുന്നു എന്നതനുസരിച്ച് വളരെ വ്യക്തിപരമാണ് ചിത്രത്തിന്റെ കലാമൂല്യം നിർണയിക്കപ്പെടുക. എങ്കിലും,ചിത്രത്തിന്റെ തെളിമ, നിറപ്പകർച്ച, ഭാവപ്പകർച്ച, തുലനം, റൂൾ-ഓഫ്-തേഡ് എന്നിവ പരിഗണിക്കാവുന്നവതാണ്.
..കൂടുതൽ ചർച്ച പ്രതീക്ഷിക്കുന്നു.
--ബിപിൻ 12:58, 25 ജനുവരി 2009 (UTC)
- വിക്കിയിൽ ചിത്രങ്ങൾ സംഭാവന നൽകുന്നവരിൽ എത്ര പേർക്ക് രണ്ടാമത്തെ പോയന്റിനെക്കുറിച്ച് അവഗാഹമുണ്ടാകും. അപൂർവ്വമായി മാത്രം ചിത്രങ്ങൾ നൽകുന്ന എന്നെ സംബന്ധിച്ചെടുത്തോളം രണ്ടാമത്തെ പോയന്റിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ മനസിലാക്കണമെങ്കിൽ ഛായാഗ്രാഹകലയെക്കുറിച്ച് കൂടുതൽ പഠിക്കേണ്ടതുണ്ട്.--Anoopan| അനൂപൻ 10:20, 4 മാർച്ച് 2009 (UTC)
- "ക്യാമറയുടെ സാധ്യതകൾ (ഫിലിംസ്പീഡ് /ഷട്ടർ സ്പീഡ് / അപ്പർച്ചർ തുടങ്ങിയവ)" ഇതൊന്നും മിക്ക പോയിന്റെ ആന്റ് ഷൂട്ട് ക്യാമറകളിലും ക്രമീകരിക്കാനവില്ല എന്നൊരു പ്രശ്നവുമുണ്ട്. "ക്യാമറയുടെ പരിമിതികൾ എങ്ങനെ മറികടന്നു ?" എന്നുള്ളതുകൊണ്ട് ആ പ്രശ്നത്തെ കോമ്പൻസേറ്റ് ചെയ്യാമെന്ന് തോന്നുന്നു. ചിത്രത്തിന്റെ അപൂർവതയും പരിഗണിക്കാമെന്ന് തോന്നുന്നു. നല്ല നിർദ്ദേശങ്ങൾ ബിപിനേട്ടാ :)--അഭി 11:47, 4 മാർച്ച് 2009 (UTC)
ചിത്രത്തിനു കമ്പോസിഷണൽ എറർ ഉണ്ടെങ്കിൽ ആ ചിത്രം ഒരു കാരണവശാലും തിരഞ്ഞെടുക്കരുത്. നിരവധി കമ്പോസിഷൻ എറർ ഉണ്ടാവാറുണ്ട്. ഏറ്റവും ഗുരുതരമായതഅയി എനിക്ക് തോന്നുന്നത് സബ്‌ജക്റ്റ് പൂർണ്ണമായും പടത്തിൽ വരുന്നില്ല എന്നതാണ്. വശങ്ങൾ മുറിഞ്ഞു പോകുകയോ ആവശ്യത്തിനു സ്പേസ് (ബഹിരാകാശം) ചുറ്റിനും ഇല്ലാതിരിക്കുകയോ ചെയ്ത പടങ്ങൾ തിരഞ്ഞെടുക്കരുതെന്ന് അഭ്യർത്ഥിക്കുന്നു. മറ്റുള്ള വിഗ്നെറ്റിങ്ങ്, ഫ്ലെയർ, കാസ്റ്റിങ്ങ് തുടങ്ങിയവയും ശ്രദ്ധിക്കേണ്ടതാൺ. --ചള്ളിയാൻ ♫ ♫ 08:05, 25 മാർച്ച് 2009 (UTC)
വോട്ട്
[തിരുത്തുക]സൊന്തം ചിത്രത്തിൻ അനുകൂലിച് വോട്ട് ചെയാമോ? — ഈ തിരുത്തൽ നടത്തിയത് 98.216.7.45 (സംവാദം • സംഭാവനകൾ)
- വോട്ട് ചെയ്യാനുള്ള യോഗ്യതയുണ്ടെങ്കിൽ ഏതു ചിത്രത്തിനും വോട്ട് ചെയ്യാം.. സ്വന്തമോ മറ്റുള്ളവരുടേതോ ഏതായാലും കുഴപ്പമില്ല. --Vssun 08:41, 19 സെപ്റ്റംബർ 2009 (UTC)
ചിത്രം കാണാനില്ല
[തിരുത്തുക]തിരഞ്ഞെടുക്കാവുന്ന ചിത്രങ്ങളിൽ ചേർത്ത ചിത്രം കാണാനില്ല ? --എഴുത്തുകാരി സംവദിക്കൂ 13:48, 21 സെപ്റ്റംബർ 2009 (UTC) ചിത്രം ഇവിടുണ്ട് --എഴുത്തുകാരി സംവദിക്കൂ 13:51, 21 സെപ്റ്റംബർ 2009 (UTC)
My suggestions for Featured Pictures
[തിരുത്തുക]--Jovianeye 17:51, 29 ഏപ്രിൽ 2010 (UTC)
പുതുക്കൽ
[തിരുത്തുക]ഇപ്പോൾ ധാരാളം തിരഞ്ഞെടുക്കാവുന്ന ചിത്രങ്ങൾ(ഇപ്പോൾത്തന്നെ ആവശ്യമായ വോട്ട് കിട്ടിയ 20-ലധികം ചിത്രങ്ങൾ) നമുക്കുണ്ട് - പുതുക്കൽ ദിവസവുമാക്കിയാലോ? പ്രധാനതാളിന് പുതിയ രൂപം നൽകുമ്പോൾ ഓരോ ദിവസവും ചിത്രങ്ങൾ മാറുന്നത് നല്ല user experience ആകുമെന്ന് കരുതുന്നു. --ഷാജി 18:38, 30 ജൂലൈ 2010 (UTC)
- ഇപ്പോ ഈ പട്ടിക കണ്ടിട്ടൊന്നും ഒരു ദിവസം ഒരു ചിത്രം പുതുക്കാൻ പറ്റുമെന്ന് തോന്നുന്നില്ല. നമുക്ക് നല്ല ചിത്രങ്ങളുടെ അപ്‌ലോഡ് കുറവാണ്. ഒരു ദിവസം ഒരു ചിത്രം വേണമെങ്കിൽ നമ്മുടെ ലേഖനങ്ങളിൽ ഉപയോഗിക്കുന്ന കോമൺസ് ചിത്രങ്ങളും കൂടി ഉൾപ്പെടുത്തേണ്ടി വരും. ഈ പട്ടിക തീർന്നാൽ ഇനിയും അങ്ങോട്ട് ക്ഷാമം തന്നെ.--Rameshng:::Buzz me :) 18:42, 30 ജൂലൈ 2010 (UTC)
കോമൺസ്
[തിരുത്തുക]{{FPC}} യുടെ ഉപയോഗം കോമൺസിലുള്ള ചിത്രങ്ങൾക്ക് ബാധകമാണോ എന്നുള്ളത് നടപടിക്രമത്തിൽ ഉൾപ്പെടുത്തണം. --എഴുത്തുകാരി സംവാദം 18:53, 21 ഏപ്രിൽ 2011 (UTC)
ഒരു ഉപയോക്താവ് രണ്ടു വോട്ടു
[തിരുത്തുക]ഒരു ചിത്രത്തിൽ ഒരു ഉപയോക്താവ് എത്ര തവണ വോട്ടു ചെയാം ? ശ്രീ രാജേഷ് ഉണുപ്പള്ളി ഒരു ചിത്രത്തിന്റെ തിരഞ്ഞെടുപ്പിൽ രണ്ടു വോട്ടു ചെയ്തു കണ്ടു ഇത് ശരിയായ നയം ആണോ ? -- Irvin calicut ഇർവിൻ കാലിക്കറ്റ് 07:08, 26 മേയ് 2011 (UTC)
- ഒരു വോട്ട്മാത്രമെ കണക്കിലെടുക്കുകയുള്ളു, ഒന്നിൽ കൂടുതൽ വോട്ട് ചെയ്യുന്നതിൽ തെറ്റില്ല, അഭുപ്രായം മാറ്റാനുള്ള സ്വാതന്ത്ര്യമുണ്ട്. ഒന്നിൽക്കൂടുതൽ വോട്ട് ചെയ്യുന്ന സന്ദർഭത്തിൽ ആദ്യ വോട്ട് വെട്ടി അതിനു താഴെ പുതിയ അഭിപ്രായം രേഖപ്പെടുത്തുന്നതാണ് ഉചിതം. --കിരൺ ഗോപി 11:14, 26 മേയ് 2011 (UTC)
എഫ്.പി.സി ചേര്ത്തിട്ടും ടെംപ്ലെറ്റ് വരുന്നില്ല
[തിരുത്തുക]ചിത്ര അപലോഡ് ചെയ്ത പേജില് എഫ്.പി.സി ചേര്ത്തിട്ടും ഇവിടെ യുള്ളത് പോലെ Template:FPC മാത്രമല്ലേ കാണുന്നുള്ളൂ.— ഈ തിരുത്തൽ നടത്തിയത് Zuhairali (സംവാദം • സംഭാവനകൾ)
- താങ്കൾ {{FPC}} ചേർത്തത് കോമ്മൺസിലായിരുന്നു അതിനാലാണ് കാണാൻ കഴിയാഞ്ഞത്. ചിത്രത്തിന്റെ മലയാളം വിക്കി ലിങ്കിൽ ഫലകം ചേർത്താൽ പ്രശ്നം ഒഴിവാകും. --കിരൺ ഗോപി 11:35, 6 ജൂൺ 2011 (UTC)
- നിങ്ങള് പറഞ്ഞ സ്ഥലത്ത് തിരുത്താനാവുന്നില്ല. തിരുത്തുമ്പോള് തുറന്ന് വരുന്നത് കോമണ്സ് തന്നെയാണ് --Zuhairali 06:59, 7 ജൂൺ 2011 (UTC)
- ഞാൻ തിരുത്തിയിട്ടുണ്ട്, ഇപ്പോൾ നോക്കൂ --കിരൺ ഗോപി 10:14, 7 ജൂൺ 2011 (UTC)
- നന്ദി--Zuhairali 11:42, 7 ജൂൺ 2011 (UTC)
- ഞാൻ തിരുത്തിയിട്ടുണ്ട്, ഇപ്പോൾ നോക്കൂ --കിരൺ ഗോപി 10:14, 7 ജൂൺ 2011 (UTC)
- നിങ്ങള് പറഞ്ഞ സ്ഥലത്ത് തിരുത്താനാവുന്നില്ല. തിരുത്തുമ്പോള് തുറന്ന് വരുന്നത് കോമണ്സ് തന്നെയാണ് --Zuhairali 06:59, 7 ജൂൺ 2011 (UTC)
പ്രതികൂലിക്കുമ്പോൾ
[തിരുത്തുക]ഒരു തിരഞ്ഞെടുക്കാൻ നിർദ്ദേശിക്കപ്പെട്ടിട്ടുള്ള ചിത്രങ്ങൾക്കോ ,ലേഖനങ്ങൾക്കോ പ്രതികൂലമായി അഭിപ്രായം സമർപ്പിക്കുമ്പോൾ അതിനുള്ള കാരണം കൂടി വ്യക്തമാക്കിയാൽ നന്നായിരുന്നു. വ്യക്തമായ അഭിപ്രായമില്ലാതെ പ്രതികൂലിക്കുന്ന പക്ഷം അത്തരം അഭിപ്രായങ്ങൾ അസാധുവായി കരുതണം എന്നാണെന്റെ അഭിപ്രായം--Anoopan| അനൂപൻ 05:07, 18 ജൂലൈ 2008 (UTC)
- കാരണം പറയാതെ എതിർക്കുന്നവ അസാധുവായി കരുതേണ്ടതില്ലെന്ന് തോന്നുന്നു. പക്ഷേ എന്തുകൊണ്ട് എതിർക്കുന്നു എന്നു പറഞ്ഞാൽ ഛായാഗ്രാഹകനു പടം മെച്ചപ്പെടുത്താൻ സഹായകമാകുകയും അതുവഴി നല്ല ചിത്രങ്ങൾ ലഭിക്കുകയും ചെയ്യും. --സാദിക്ക് ഖാലിദ് 10:08, 18 ജൂലൈ 2008 (UTC)
- അതു തന്നെയാണ് ഞാൻ പറഞ്ഞതും. പക്ഷേ ഇവിടെ ചിലപ്പോൾ എല്ലാവരും അനുകൂലിക്കുന്നു അപ്പോൾ ഞാൻ എതിർക്കാം. അല്ലെങ്കിൽ എല്ലാവരും പ്രതികൂലിക്കുന്നു അപ്പോൾ ഞാൻ അനുകൂലിക്കാം .ഇങ്ങനെ ചിലർ വോട്ട് ചെയ്യുന്നത് തടയിടാൻ കൂടിയാണു പ്രതികൂലിക്കുമ്പോൾ കാരണം വ്യക്തമാക്കണമെന്നു പറയുന്നത്.--Anoopan| അനൂപൻ 13:05, 18 ജൂലൈ 2008 (UTC)
വിക്കിയിൽ നടത്തുന്ന എല്ലാ വോട്ടുകൾക്കും അഭിപ്രായം രേഖപ്പെടുത്തണമെന്ന നിബന്ധന വെക്കാമോ? അനുകൂലമായാലും പ്രതികൂലമായാലും നിഷ്പക്ഷമായാലും. --സിദ്ധാർത്ഥൻ 08:44, 22 ഡിസംബർ 2008 (UTC)
- അനുകൂലിക്കുന്നതിന് അഭിപ്രായം വേണ്ട എന്നു തോന്നുന്നു. കാരണം, എന്ത് കാര്യത്തിനാണോ നാമനിർദ്ദേശം ചെയ്തത്, അത് അക്കാര്യത്തിന് യോഗ്യമാണെങ്കിലാണല്ലോ അനുകൂലിക്കുന്നത്. പക്ഷെ! അക്കാര്യത്തിന് യോഗ്യമല്ലെങ്കിൽ അതിൻറെ കാരണം വ്യക്തമാക്കുക തന്നെ വേണം. പ്രതികൂലിക്കാനുള്ള കാരണം മേൽ പറഞ്ഞതു പോലെ ഛായാഗ്രാഹകനു പടം മെച്ചപ്പെടുത്താൻ സഹായകമാവുകയും ചെയ്യും. പിന്നെ നിഷ്പക്ഷം എന്നതിന്, അങ്ങനെ ഒന്നു വേണോ?? വോട്ടെടുപ്പിൽ നിഷ്പക്ഷം എന്ന ഒരു സംഭവത്തിൻറെ ആവശ്യമില്ല എന്നാണെൻറെ അഭിപ്രായം.--സുഭീഷ് - സംവാദങ്ങൾ 09:41, 22 ഡിസംബർ 2008 (UTC)
- ബിൻ ലാദന്റെ റാലിയും ലോക സമാധാനത്തിനായി നടത്തുന്ന റാലിയും ഒരേ പോലെ കാണണം എന്നു പറയുന്നവർക്ക് പ്രതികൂല അഭിപ്രായങ്ങളെയും അനുകൂല അഭിപ്രായങ്ങളെയും ഒരേ പോലെ കാണാൻ കഴിയുന്നില്ല എന്നത് മഹാ കഷ്ടമാണ്. വിക്കിപീഡിയയുടെ ലക്ഷ്യം നല്ല ഛായാഗ്രാഹകരെ സൃഷ്ടിക്കുകയല്ല. തനിഷ്ട പ്രകാരം ചിത്രങ്ങൾ തെരഞ്ഞെടുക്കുന്നതിന് പ്രതികൂല അഭിപ്രായങ്ങൾ തടസ്സമായി വരുന്നത് ഒഴിവാക്കാനുള്ള ശ്രമമാണെന്ന് ഇതെന്ന് തോന്നുന്നു. ചില ന്യായങ്ങൾ പറഞ്ഞ് എതിർപ്പുകൾ രേഖപ്പെടുത്തുന്ന വഴി കഠിനമാക്കിയാൽ എതിർപ്പുകൾ അധികം ഉണ്ടാവില്ല എന്നത് വളരെ കാലം മുമ്പേ കണ്ടെത്തിയ കാര്യമാണ്.-- ലീ 2©©8 →/††← 09:44, 4 മാർച്ച് 2009 (UTC)
- ചിത്രങ്ങൾക്കും ലേഖനങ്ങൾക്കും വോട്ട് ചെയ്യുമ്പോൾ ,അതോടൊപ്പം എന്തുകൊണ്ട് അനുകൂലിക്കുന്നു,എന്തുകൊണ്ട് പ്രതികൂലിക്കുന്നു/നിഷ്പക്ഷം എന്ന അഭിപ്രായം രേഖപ്പെടുത്തണമെന്നത് ഒരു നയം ആക്കാമെന്നു തോന്നുന്നു. --Anoopan| അനൂപൻ 10:27, 4 മാർച്ച് 2009 (UTC)
- ഇത് നയം ആയിമാറിയിട്ടുണ്ടോ? .... Ajaykuyiloor 16:49, 21 ജൂലൈ 2011 (UTC)
- ലേഖനങ്ങളുടെ കാര്യത്തിൽ ഇതാകാം. എന്നാൽ ചിത്രത്തിന്റെ കാര്യത്തിൽ എനിക്ക് ചിത്രം ഇഷ്ടപ്പെട്ടില്ല എന്നതിന് മറ്റു കാരണങ്ങളൊന്നുമില്ലെങ്കിൽ നയനാനന്ദകരമല്ല (ആയി തോന്നുന്നില്ല) എന്ന കാരണം സ്വതേ എടുക്കാമെന്ന് കരുതുന്നു. --Vssun (സുനിൽ) 08:30, 22 ഓഗസ്റ്റ് 2011 (UTC)
- അനുകൂലമായി വോട്ടു ചെയ്യുന്നതിന് കാരണം പറയണം എന്ന സ്ഥിതിയുണ്ടാകരുത് എന്നഭിപ്രായപ്പെടുന്നു (ചിത്രങ്ങൾ നാമനിർദ്ദേശം ചെയ്യുന്നതിന് പക്ഷേ വിശദമായ കാരണം കൊടുക്കുന്നത് നന്നാകും എന്നും അഭിപ്രായമുണ്ട്). എതിരഭിപ്രായത്തിന് തീർച്ചയായും കാരണം പറയേണ്ടതുണ്ട് എന്നാണെന്റെ വ്യക്തിപരമായ അഭിപ്രായം.
- ഇതോടൊപ്പം വിക്കിപീഡിയ:തിരഞ്ഞെടുത്ത ചിത്രം (മാനദണ്ഡങ്ങൾ) എന്നത് ഇംഗ്ലീഷ് വിക്കിപീഡിയയിലെ മാനദണ്ഡങ്ങൾ അടിസ്ഥാനമാക്കിയോ കോമൺസിലെ മാനദണ്ഡങ്ങൾ അടിസ്ഥാനമാക്കിയോ വിപുലപ്പെടുത്തുന്നത് നന്നായിരിക്കും എന്ന അഭിപ്രായമുണ്ട്.
- "മലയാളം വിക്കിപീഡിയർ മലയാളത്തിലോ ഇതര വിക്കിസംരംഭങ്ങളിലോ സമർപ്പിച്ച ചിത്രങ്ങൾ" എന്ന മാനദണ്ഡം സംബന്ധിച്ച് ഒരു ചർച്ച ഇതിനു മുൻപുണ്ടായിട്ടുണ്ട്. മലയാളം വിക്കിപീഡിയർ അപ്‌ലോഡ് ചെയ്ത (സ്വയം ഛായാഗ്രഹണം ചെയ്തതോ രചിച്ചതോ അല്ലെങ്കിൽ സ്വതന്ത്രാനുമതിയുള്ള ചിത്രങ്ങൾ അപ്‌ലോഡ് ചെയ്തതോ) ചിത്രങ്ങൾ എന്ന് ഇത് മാറ്റണം എന്നഭിപ്രായപ്പെടുന്നു.--അജയ് ബാലചന്ദ്രൻ (സംവാദം) 14:22, 4 ഫെബ്രുവരി 2014 (UTC)
നാമനിർദ്ദേശം=വോട്ട്?
[തിരുത്തുക]നാമനിർദ്ദേശം ഒരു അനുകൂല വോട്ടായി കണക്കാക്കുമോ?--അഭി 10:51, 18 ജൂലൈ 2008 (UTC)
- നാമനിർദ്ദേശം ഒരു അനുകൂലവോട്ടായി കണക്കാക്കുന്നത് അത്ര നല്ല കീഴ്‌വഴക്കമാണെന്ന് തോന്നുന്നില്ല --സാദിക്ക് ഖാലിദ് 10:07, 24 ജൂലൈ 2008 (UTC)
- എനിക്ക് സാദിഖ് പറഞ്ഞതിന്റെ നേരെ വിപരീതമായ അഭിപ്രായമാണുള്ളത്. നാമനിർദ്ദേശം ചെയ്യുന്നതു തന്നെ ആ ചിത്രങ്ങൾ അനുകൂലം ആണെന്ന് തോന്നുന്നതു കൊണ്ടാണല്ലോ. നാമനിർദ്ദേശം അനുകൂല വോട്ടായി പരിഗണിക്കണമെന്നെന്റെ അഭിപ്രായം--Anoopan| അനൂപൻ 10:37, 24 ജൂലൈ 2008 (UTC)
- അനൂപൻ പറഞ്ഞതിനെ പിൻതാങ്ങുന്നു നാമനിർദ്ധേശം അനുകൂല വോട്ടായി പരിഗണിക്കണം എന്നാണ് എൻറെ അഭിപ്രായം.--Subeesh| സുഭീഷ് 11:27, 25 സെപ്റ്റംബർ 2008 (UTC)
- നാമനിർദ്ദേശം നടത്തിയ ആളുടെ മാത്രമല്ല ഛായാഗ്രാഹന്റെയും വോട്ട് കൂട്ടണം അപ്പോൾ രണ്ട് വോട്ടായി അങ്ങിനെ എല്ലാ തല്ലിപ്പൊളി ചിത്രങ്ങളും തിരഞ്ഞെടുക്കാം-- ലീ 2©©8 →/††← 11:57, 25 മാർച്ച് 2009 (UTC)
- നാമ നിർദ്ദേശം ഒരു അനുകൂല വോട്ടായി പരിഗണിക്കണം എന്നാണ് എന്റെയും അഭിപ്രായം, അതല്ലേ ജനാധിപത്യ മര്യാദ? --AneeshJose 18:20, 5 ഓഗസ്റ്റ് 2011 (UTC)
- നാമനിർദ്ദേശം നടത്തിയ ആളുടെ മാത്രമല്ല ഛായാഗ്രാഹന്റെയും വോട്ട് കൂട്ടണം അപ്പോൾ രണ്ട് വോട്ടായി അങ്ങിനെ എല്ലാ തല്ലിപ്പൊളി ചിത്രങ്ങളും തിരഞ്ഞെടുക്കാം-- ലീ 2©©8 →/††← 11:57, 25 മാർച്ച് 2009 (UTC)
- അങ്ങനെയെങ്കിൽ ഒരു തല്ലിപ്പൊളി ചിത്രം ആരെങ്കിലും തിരഞ്ഞെടുക്കാൻ നിർദ്ദേശിക്കുന്നു. ആരും ഒരുതരത്തിലുമുള്ള വോട്ടും ചെയ്യുന്നില്ല. ചിത്രത്തിന്റെ അവസ്ഥയെന്താകും?--റോജി പാലാ (സംവാദം) 06:14, 23 ഡിസംബർ 2011 (UTC)
- തിരഞ്ഞെടുക്കാൻ കുറഞ്ഞത് രണ്ട് വോട്ടെങ്കിലും വേണം എന്ന നയം ചേർത്താൽ ഇത് സാധൂകരിക്കപ്പെടും.--എഴുത്തുകാരി സംവാദം 06:18, 23 ഡിസംബർ 2011 (UTC)
- എഴുത്തുകാരി --അനൂപ് | Anoop (സംവാദം) 06:38, 23 ഡിസംബർ 2011 (UTC)
- തിരഞ്ഞെടുക്കാൻ കുറഞ്ഞത് രണ്ട് വോട്ടെങ്കിലും വേണം എന്നത് ആകെ വോട്ടാണോ?--റോജി പാലാ (സംവാദം) 07:01, 23 ഡിസംബർ 2011 (UTC)
- ആകെ എത്രവേണമെങ്കിലുമാകാം, പക്ഷെ കുറഞ്ഞത് രണ്ട് വോട്ടെങ്കിലും വേണം.--എഴുത്തുകാരി സംവാദം 10:31, 23 ഡിസംബർ 2011 (UTC)
- ഒരു അനുകൂല വോട്ട് കിട്ടിയാലും 8-ആം ദിവസം പുറത്താകും അല്ലേ?--റോജി പാലാ (സംവാദം) 10:43, 23 ഡിസംബർ 2011 (UTC)
- അതേ, നാമനിർദ്ദേശത്തിന് വേറെ ഒരു അനുകൂല വോട്ട് കൂടി വേണം എന്നർത്ഥം.
- മറ്റൊന്നുള്ളത്, അനുകൂലവോട്ടുകളൂടെ എണ്ണം, പ്രതികൂലവോട്ടുകളുടെ എണ്ണത്തേക്കാൾ 2 എങ്കിലും അധികം വേണം എന്നതാണ്. --വൈശാഖ് കല്ലൂർ (സംവാദം) 04:33, 26 ഡിസംബർ 2011 (UTC)
- അതേ, നാമനിർദ്ദേശത്തിന് വേറെ ഒരു അനുകൂല വോട്ട് കൂടി വേണം എന്നർത്ഥം.
- ഒരു അനുകൂല വോട്ട് കിട്ടിയാലും 8-ആം ദിവസം പുറത്താകും അല്ലേ?--റോജി പാലാ (സംവാദം) 10:43, 23 ഡിസംബർ 2011 (UTC)
- ഇങ്ങനെ ഒരു വഴിക്കുപോകുന്നതിലും നല്ലത് നാമനിർദ്ദേശം ചെയ്യുന്ന വ്യക്തി താല്പര്യമുണ്ടെങ്കിൽ ഒരു വോട്ട് ചെയ്താൽ പോരെ?--റോജി പാലാ (സംവാദം) 04:46, 26 ഡിസംബർ 2011 (UTC)
- അത് ശരിയാവില്ല. കാരണം, കഷ്ടപ്പെട്ട് ചിത്രങ്ങൾ തേടിപ്പിടിച്ച്(സ്വയം ചിത്രമല്ലെന്ന് കരുതൂ) നാമനിർദ്ദേശം ചെയ്തിട്ട് വോട്ട് ചെയ്യാൻ വിട്ടുപോയി/ചെയ്തില്ല. ഒരേ ഒരു അനുകൂലവോട്ടിന്റെ എണ്ണക്കുറവുകൊണ്ട് നാമനിർദ്ദേശം തിരസ്കരിക്കപ്പെട്ടാൽ ചെയ്ത പണി വെറുതേയാവില്ലേ? അതുകൊണ്ട് നാമനിർദ്ദേശം അനുകൂലവോട്ടാണ്. അതിനെ അങ്ങനെ ഒഴിവാക്കാൻ പറ്റില്ല :)--വൈശാഖ് കല്ലൂർ (സംവാദം) 05:00, 26 ഡിസംബർ 2011 (UTC)
തീരുമാനം: നാമനിർദ്ദേശം ചെയ്തത് ആളുടെ വോട്ട് അനുകൂലമായി കണക്കാക്കാം(വോട്ട് ഇട്ടില്ലെങ്കിൽ കൂടിയും), കൂടാതെ അനുകൂലമായി കുറഞ്ഞത് രണ്ട് വോട്ടുകളും വേണം(നാമനിർദ്ദേശ ചെയ്ത ആളിന്റെ വോട്ട് സ്വതെ അനുകൂലമായി ഉൾപ്പെടുത്താം.മാനദണ്ഡങ്ങളിൽ ഇങ്ങനെ മാറ്റം വരുത്തി -- കിരൺ ഗോപി 10:27, 17 ഫെബ്രുവരി 2012 (UTC) |
അങ്ങനെയൊരു നിയമമുണ്ടോ?
[തിരുത്തുക]വിക്കിയിലെ ചിത്രം തെരഞ്ഞടുപ്പിനെ കുറിച്ച ചർച്ചയിൽ പലപ്പോഴായി ഉയർന്നു വന്ന ഒരു ആശയക്കുഴപ്പത്തിൽ സമവായത്തിലെത്താനാണ് ഈ തലക്കെട്ട്. ഏറ്റവും മികച്ച ചത്രം തെരഞ്ഞെടുക്കുവാനാണ് ഇവിടെ സമർപ്പിക്കുന്നത്. ആ ചിത്രത്തിനുണ്ടാവേണ്ട യോഗ്യത മാനദണ്ഡത്തിൽ പറയുന്നുണ്ട്. അതിൽ പ്രധാനമായ ഒന്ന് വിക്കിയിലെ ഏതെങ്കിലും ലേഖനവുമായി ബന്ധപ്പെട്ടതാകണം എന്നാണ്. ഒരു വിക്കിസഹകാരി താനെടുത്ത ഒരു ചിത്രം ഒരു വിക്കിലേഖനത്തിൽ ചേർക്കുന്നു. എന്നിട്ട് അഭിപ്രായ സമന്വയത്തിന് നൽകുന്നു. വിക്കിയിൽ ഏതെല്ലാം ഇനം ലേഖനമുണ്ട് എന്നതിനെ കുറിച്ച് എല്ലാവർക്കും ധാരണയുണ്ടായിക്കൊള്ളണമെന്നില്ല. സ്വാഭാവികമായും പ്രസ്തുത ചിത്രത്തിന് കൂടുതൽ അനുയോജ്യമായ ലേഖനം നിർദ്ദേശിക്കപ്പെടുകയും അതിലേക്ക് പിന്നീട് അത് ചേർക്കപ്പെടുകയും ചെയ്യുന്നത് സ്വാഭാവികം. അങ്ങനെ ചേർക്കുന്നത് ചിത്രത്തിനുള്ള ഏററവും വലിയ അയോഗ്യതയായിട്ടാണ് ഇവിടെ തീരുമാനങ്ങളെല്ലാം ഉണ്ടായിരിക്കുന്നത്.([1] കരിആള, ചെമ്പൻചെല്ലി എന്ന ചിത്രത്തെക്കുറിച്ച്[2] ),പദ്ധതി താളിലെ കെട്ടുവള്ളം, തൊഴുംപ്രാണി-ചര്ച്ച ഉദാഹരണം) എന്റെ സംശയമിതാണ്. അപ്രകാരം അനുയോജ്യമായ ലേഖനത്തിലേക്ക് ചിത്രം ചേർക്കുന്നത് വിക്കിമാനദണ്ഡത്തിന് എതിരാണ് എന്ന് എവിടെയാണുള്ളത്. വിക്കിയിൽ തെരഞ്ഞടുക്കുന്ന ചിത്രത്തിനുണ്ടായിരിക്കേണ്ട മാനദണ്ഡത്തിലാണ് അക്കാര്യം പറയുന്നത്. അതു കൊണ്ട് തെരഞ്ഞെടുക്കുന്നതിന് മുമ്പ് അത്തരം മാനദണ്ഡങ്ങൾ പൂർത്തീകരിക്കണമെന്നല്ലാതെ ചിത്രവുമായി ബന്ധപ്പെട്ട് പിന്നീട് യാതൊരു വിശദാംശവും ചേർക്കാൻ പറ്റില്ലെങ്കിൽ പിന്നെ സമവായവും ചർച്ചയുമൊന്നും ആവശ്യമില്ലല്ലോ.--Zuhairali 11:05, 6 ജൂൺ 2011 (UTC)
രണ്ട് ദിവസമാക്കി ചുരുക്കിക്കൂടെ
[തിരുത്തുക]രണ്ട് ദിവസത്തിന് ഒരു ചിത്രം എന്ന രീതി സ്വീകരിച്ചു കൂടെ... --Zuhairali 10:18, 8 ജൂൺ 2011 (UTC)
നാമനിർദ്ദേശം ചെയ്തതിനു ശേഷം റീ അപ്‌ലോഡ് ചെയ്യപ്പെടുന്ന ചിത്രങ്ങൾ
[തിരുത്തുക]ഒരു ചിത്രം മാനദണ്ഡം ചെയ്തു കഴിഞ്ഞതിനു ശേഷം മറ്റുള്ളവരുടെ അഭിപ്രായത്തിനനുസരിച്ച് ചിത്രം ക്രോപ്പ് ചെയ്തും മറ്റുംറീ അപ്‌ലോഡ് ചെയ്യുന്ന പ്രവണത ഈയിടെയായി കണ്ടു വരുന്നു രണ്ടുദാഹരണങ്ങൾ
ഇങ്ങനെ നാമനിർദ്ദേശം ചെയ്തു കഴിഞ്ഞതിനു ശേഷം റീ അപ്‌ലോഡ് ചെയ്യപ്പെടുന്ന ചിത്രങ്ങൾ അസാധുവാക്കുകയും ഒരു മാസത്തിനു ശേഷം വീണ്ടും നിർദ്ദേശിക്കുകയും വേണം എന്നാണെന്റെ അഭിപ്രായം. ഇതിനെക്കുറിച്ചു തന്നെ മുന്നൊരിക്കൽ ചർച്ച ചെയ്തതായി ഓർക്കുന്നു. അഭിപ്രായങ്ങൾ അറിയിക്കുക. --Anoopan| അനൂപൻ 06:54, 16 ജൂൺ 2011 (UTC)
- അനുകൂലിക്കുന്നു മേൽ പറഞ്ഞ അഭിപ്രായത്തോട് യോജിക്കുന്നു. ചിത്രം സമർപ്പിച്ച ശേഷം ചിത്രത്തിൽ യാതൊരുവിധ മാറ്റങ്ങളും വരുത്തുവാൻ പാടുള്ളതല്ല, കൂടാതെ ചിത്രം ഉൾക്കൊള്ളിച്ചിരിക്കുന്ന പ്രസ്തുത ലേഖനത്തിൽ നിന്നും അഭിപ്രായമനുസരിച്ച് ചിത്രം മറ്റൊരു ലേഖനത്തിലേക്ക് മാറ്റി സ്ഥാപിക്കുവാനും പാടില്ല എന്നും മാനദണ്ഡങ്ങളിൽ വ്യക്തമായി എഴുതിച്ചേർക്കുകയും വേണം. --റോജി പാലാ 08:23, 16 ജൂൺ 2011 (UTC)
- ശരി എങ്കിൽ ഇത് ഒരു നയമാക്കാൻ വോട്ടിനിടുക --സുഗീഷ് 08:29, 16 ജൂൺ 2011 (UTC)
- മുൻപു ചർച്ച നടന്നിരുന്ന കാര്യമാണെങ്കിൽ അന്നേ ഇതൊരു നയമാകേണ്ടതായിരുന്നു.--റോജി പാലാ 09:13, 16 ജൂൺ 2011 (UTC)
- എഡിറ്റ് ചെയ്തതില് ഒരു പ്രതി ഞാനാണ്. മറ്റൊരു ചിത്രത്തില് (PeechiDamview.jpg) സജീവമായി മേല്നോട്ടം വഹിക്കുന്നവരുടെ നിര്ദ്ദേശപ്രകാരം തന്നെയാണ് ചിത്രം ക്രോപ് ചെയ്യപ്പെട്ടത്. അങ്ങനെ പാടില്ലെന്ന് നിലവിലെവിടെയും കണ്ടതുമില്ല. അതിന്റെ അടിസ്ഥാനത്തിലാണ് ഞാനും മാറ്റം വരുത്തിയത്.തെരഞ്ഞെടുത്ത ചിത്രത്തിന് മേല്പറഞ്ഞമാനദണ്ഡമുണ്ടാവണമെന്നാണ് കാണുന്നത്. അഥവാ ചിത്രം തെരഞ്ഞെടുക്കുമ്പോള് മാനദണ്ഡങ്ങള് പാലിക്കപ്പെട്ടിരിക്കണം.ഈ കൂട്ടായ സംരഭത്തില് സംവാദത്തിലൂടെയും സമവായത്തിലൂടെയും അറിയാത്തവ മനസ്സിലാക്കി മാനദണ്ഡങ്ങള് പൂര്ത്തീകരിക്കപ്പെടുകയാണെങ്കില് അതിലെന്താണ് പ്രശ്നം?--സുഹൈറലി 11:31, 16 ജൂൺ 2011 (UTC)
- മുൻപു ചർച്ച നടന്നിരുന്ന കാര്യമാണെങ്കിൽ അന്നേ ഇതൊരു നയമാകേണ്ടതായിരുന്നു.--റോജി പാലാ 09:13, 16 ജൂൺ 2011 (UTC)
- അനുകൂലിക്കുന്നു നാമനിർദ്ദേശം ചെയ്തു കഴിഞ്ഞതിനു ശേഷം റീ അപ്‌ലോഡ് ചെയ്യപ്പെടുന്ന ചിത്രങ്ങൾ അസാധുവാക്കുകയും ഒരു മാസത്തിനു ശേഷം വീണ്ടും നിർദ്ദേശിക്കുകയും വേണം -- Irvin calicut ഇർവിൻ കാലിക്കറ്റ് 13:04, 16 ജൂൺ 2011 (UTC)
- ഇങ്ങനെ ഒരു നയമുള്ളകാര്യം അറിയാതെ പറ്റിയതാണ്. ബന്ധപ്പെട്ട് താളിൽ എഴുതി വച്ചിട്ടുണ്ടായിരുന്നെങ്കിൽ ശ്രദ്ധിക്കാമായിരുന്നു. അല്ലാതെ പുതുതായി ചിത്രം നിർദ്ദേശിക്കുന്നവർക്ക് ഇത് എങ്ങനെ അറിയാനാണ് --മനോജ് .കെ 13:35, 16 ജൂൺ 2011 (UTC)
- ഇപ്പോൾ ഇങ്ങനെ ഒരു നയമുണ്ടെന്ന് തോന്നുന്നില്ല. മുൻപ് ഇതേ വിഷയത്തിൽ ഒരു ചർച്ച നടന്നതായി ഓർക്കുന്നുണ്ട്. പക്ഷെ അതിന്റെ പരിണതി എന്താണെന്ന് അറിയില്ല. അത് തപ്പിയിട്ട് കാണുന്നുമില്ല. സുഹൈർ, ഇവിടെ വാദിയും പ്രതിയുമൊന്നുമില്ല. ഇങ്ങനെ ഒരു കാര്യം നല്ലതാണെന്ന് തോന്നി. ഉദാഹരണത്തിനു സുഹൈറിന്റെ വലംപിരി ചിത്രം തന്നെ നോക്കുക. അതിനു നിരവധി പേർ അഭിപ്രായമിട്ടതിനു ശേഷമാണ് റീ അപ്‌ലൊഡ് ചെയ്തത്. ഭാവിയിൽ ആരെങ്കിലും ഈ ചർച്ചകൾ കാണുമ്പോൾ എന്താകും ചിന്തിക്കുകയെന്നാലോചിച്ചു നോക്കൂ. --Anoopan| അനൂപൻ 13:49, 16 ജൂൺ 2011 (UTC)
- അതെ.അനൂപന്റെ ചിന്തയോട് ഞാനും യോജിക്കുന്നു.പക്ഷെ നിർദ്ദേശിച്ച ആളല്ലാതെ വേറെ ആരെങ്കിലും ചിത്രം എഡിറ്റ് ചെയ്താൽ അത് ഇൻവാലിഡ് ആവാൻ കാരണമാവുമോ ? പലതും രചയിതാവിന്റെ അറിവോടെയല്ലല്ലോ തിരുത്തപ്പെടുന്നത്.--മനോജ് .കെ 13:56, 16 ജൂൺ 2011 (UTC)
- അതെ; ഇങ്ങനെ ഒരു നയം ഉണ്ടാക്കിയ സ്ഥിതിക്ക് ഇനി അങ്ങനെതന്നെ പോകട്ടെ കാര്യങ്ങൾ.
ചിത്രത്തിനു തിരുത്തുകൾ വരുത്തുന്ന പക്ഷം ചിത്രം അസാധു ആയി കണക്കാക്കണം. നല്ല അഭിപ്രായം തന്നെ ഇത്. പക്ഷേ; ഇത് എന്നു മുതൽ പ്രാബല്യത്തിൽ വരുമെന്നുള്ളത് ഇപ്പോൾ പ്രാധാന്യം അർഹിക്കുന്നഒന്നാണ്. ഇനി അപ്ലോഡ് ചെയ്യുന്ന ചിത്രങ്ങൾ മുതൽക്ക് പോരെ ഈ നയം; മതി എന്നാണ് എനിക്ക് തോന്നുന്നത്. നമ്മൾ എല്ലാരും കൂടി നിർബന്ധിച്ച് ചിത്രം തിരുത്തിപ്പിച്ചതിനുശേഷം ചിത്രം അസാധുവാക്കുന്നതിനോട് എനിക്കഭിപ്രായം ഇല്ല. ; --രാജേഷ് ഉണുപ്പള്ളി 13:58, 16 ജൂൺ 2011 (UTC)
- ഇവിടെ ഇപ്പോൾ സമർപ്പിച്ചിട്ടുള്ള ചിത്രങ്ങളെ ഇത് ബാധിക്കില്ല. കാരണം ഇപ്പോൾ ഇങ്ങനെയൊരു നയമില്ല. അതിനാൽ തന്നെ ഇവിടെ ക്ഷമാപണ രീതിയിലുള്ള സംവാദം ആവശ്യമില്ല (പ്രതികളുമില്ല). ഇതു നമ്മുടെ എല്ലാവരുടെയും കൂട്ടായ പ്രവർത്തനമാണ്. എല്ലാവരുടെയും അഭിപ്രായങ്ങൾ അറിയിക്കുക. ഇവിടെ ആരേയും മോശമാക്കി ചിത്രീകരിക്കാനുമല്ല ഇങ്ങനെയൊരു സംവാദം അനൂപൻ സൃഷ്ടിച്ചിട്ടുള്ളത്. നയം ഉപയോക്താക്കളുടെ സമ്മതത്തോടെ മാത്രമേ നടപ്പാക്കാനാവൂ. നയം പ്രാബല്യത്തിൽ വന്നതിനു ശേഷം മാത്രമേ ഇത്തരത്തിൽ ചിത്രങ്ങളെ അസാധുവാക്കുവാൻ സാധിക്കൂ.
- കുറച്ച് നാൾ മുൻപ് വരെ മലയാളം വിക്കിയിൽ സമർപ്പിച്ച ചിത്രങ്ങൾ മാത്രമേ തിരഞ്ഞെടുക്കുവാൻ സാധിക്കുമായിരുന്നുള്ളു. കോമൺസിൽ അപ്‌ലോഡ് ചെയ്തവ അസാധുവാക്കിയിരുന്നു. പിന്നീട് അങ്ങനെയൊരു നയം സൃഷ്ടിച്ച് വോട്ടിനിട്ടാണ് കോമൺസിലുള്ള ചിത്രങ്ങളെയും സാധുവാക്കിയത്.--റോജി പാലാ 14:51, 16 ജൂൺ 2011 (UTC)
- ഇപ്പോൾ മലയാളം വിക്കിയിൽ ചിത്രങ്ങൾ ഉണ്ടോ എന്ന് എനിക്ക് അറിയില്ല. പക്ഷേ ആ നയം മാറ്റരുതായിരുന്നു എന്ന അഭിപ്രായക്കാരനാണ് ഞാൻ. ഇന്ത്യൻ ഭാഷകളിൽ ഏറ്റവും കൂടുതൽ ചിത്രങ്ങൾ അപ്ലോഡിയ ഏക വിക്കിപീഡിയ മലയാളം ആയിരുന്നു. അങ്ങനേയും കുറേ തിരുത്തലുകൽ വരികയും; അത് വിക്കിയുടെ പേജ് ഡെപ്ത് സ്ഥിരമായി നലനിർത്തുന്നതിനും സഹായിച്ചിരുന്നു. ഇനി അത് പറഞ്ഞിട്ട് കാര്യമില്ല. ഇനി തിരൻജ്ഞെടുക്കാൻ നിർദ്ദേശിക്കുന്ന ചിത്രങ്ങൾ ഈ മാനദണ്ഡം കൂടി കണക്കിലെടുത്താകണം ; കൂടാതെ അത് ഏറ്റവും പെട്ടെന്നു തന്നെ ഒരു നയമായി മാറ്റുകയും വേണം. --സുഗീഷ് 17:56, 16 ജൂൺ 2011 (UTC)
നാമനിർദ്ദേശം ചെയ്തതിനു ശേഷം റീ അപ്‌ലോഡ് ചെയ്യപ്പെടുന്ന ചിത്രങ്ങൾ അസാധുവാക്കണം എന്നു തന്നെയാണ് എന്റെയും അഭിപ്രായം. ഒപ്പം ഒരു കാര്യം കൂടി സൂചിപ്പിച്ചുകൊള്ളുന്നു. ഒരു ചിത്രം ശരിയായ ലേഖനത്തിൽ ചേർക്കുന്നതിനു മുൻപ് ചിത്രം നാമനിർദ്ദേശം ചെയ്യപ്പെടുകയും, പിന്നീടത് ചൂണ്ടിക്കാണിക്കപ്പെടുമ്പോൾ യഥാർത്ഥ ലേഖനം തുടങ്ങി അതിൽ ചേർക്കുകയോ / ഉള്ള യഥാർത്ഥ ലേഖനത്തിൽ പ്രസ്തുത ചിത്രം ചേർക്കപ്പെടുകയോ ചെയ്യുന്നതായിട്ടും കണ്ടിട്ടുണ്ട്. ഈ പ്രശ്നത്തെക്കുറിച്ചും ചർച്ചകൾ നടന്നിട്ടുണ്ട്. ഈ താളിലെത്തന്നെ 27ആമത്തെ തലക്കെട്ട് "അങ്ങനെയൊരു നിയമമുണ്ടോ?" എന്നത് സുഹൈറലി ചർച്ചക്കിട്ടതും ഇതേ പ്രശനത്തിൽ ഒരു നയമുണ്ടാകാനാണ്. സമാനമായ ഈ പ്രശനത്തിലും ഒരു നയം വേണ്ടത് ആവശ്യമാണെന്ന് അഭിപ്രായപ്പെടുന്നു.--Subeesh Talk 09:29, 17 ജൂൺ 2011 (UTC)
- ഇതിൽ സമവായം ഉണ്ടെന്ന് കരുതുന്നു.
“ | ചിത്രം തിരഞ്ഞെടുക്കാൻ നിർദ്ദേശിച്ചതിനു ശേഷം, മറ്റൊരു പതിപ്പ് അപ്‌ലോഡ് ചെയ്ത്, അതിൽ മാറ്റം വരുത്തിയാൽ നിലവിലെ നാമനിർദ്ദേശം അസാധുവാകും | ” |
. ഇത്രയും നയത്തിൽ ചേർക്കാം എന്നു കരുതുന്നു. ലേഖനത്തിലെ ഉൾപ്പെടുത്തൽ വിഷയത്തിന് ചർച്ച ഇവിടെയോ മറ്റൊരു ത്രെഡിലോ തുടരാം --Vssun (സുനിൽ) 08:40, 22 ഓഗസ്റ്റ് 2011 (UTC)
{{#ifeq: {{FULLPAGENAME}}|ഫലകം:തീരുമാനം||{{ombox
| type = notice
| image = [[ചിത്രം:Nuvola apps korganizer.png|50ബിന്ദു]]
| style = width: 400px;
| text ='''തീരുമാനം:''' സംവാദപ്രകാരം ''ചിത്രം തിരഞ്ഞെടുക്കാൻ നിർദ്ദേശിച്ചതിനു ശേഷം, മറ്റൊരു പതിപ്പ് അപ്‌ലോഡ് ചെയ്ത്, അതിൽ മാറ്റം വരുത്തിയാൽ നിലവിലെ നാമനിർദ്ദേശം അസാധുവാകും'' എന്നു [[വിക്കിപീഡിയ:തിരഞ്ഞെടുത്ത ചിത്രം (മാനദണ്ഡങ്ങൾ)|മാനദണ്ഡങ്ങളിൽ]] ചേർത്തു. --[[ഉപയോക്താവ്:Anoopan|അനൂപ് | Anoop ]] ([[ഉപയോക്താവിന്റെ സംവാദം:Anoopan|സംവാദം]]) 09:46, 22 ഡിസംബർ 2011 (UTC)
}}}} എന്റെ പിഴ --അനൂപ് | Anoop (സംവാദം) 13:40, 22 ഡിസംബർ 2011 (UTC)
- അനുകൂലിക്കുന്നുനാമനിർദ്ദേശം ചെയ്തു കഴിഞ്ഞതിനു ശേഷം റീ അപ്‌ലോഡ് ചെയ്യപ്പെടുന്ന ചിത്രങ്ങൾ അസാധുവാക്കുകയും ഒരു മാസത്തിനു ശേഷം വീണ്ടും നിർദ്ദേശിക്കുകയും വേണം. --എഴുത്തുകാരി സംവാദം 13:45, 22 ഡിസംബർ 2011 (UTC)
- ഒരുമാസം എന്നത് 15 ദിവസം എന്നോമറ്റോ ആക്കിക്കൂടേ? --വൈശാഖ് കല്ലൂർ (സംവാദം) 04:34, 26 ഡിസംബർ 2011 (UTC)
- ചിത്രം മികച്ചതാക്കാൻ എഡിറ്റ് നടത്തുന്നതിൽ തെറ്റില്ലെന്ന് തോന്നുന്നു. മികച്ച ചിത്രം തിരഞ്ഞെടുക്കാനാണല്ല്ലോ ഇത് ഇവിടെ നടത്തുന്നത്. അങ്ങനെ വരുമ്പോൾ മാറ്റംവരുത്തുന്നതിനുമുമ്പ് വരെ നടത്തിയ വോട്ടുകൾ എന്തു ചെയ്യണം എന്ന് ആലോചിക്കേണ്ടിയിരിക്കുന്നു. --വൈശാഖ് കല്ലൂർ (സംവാദം) 09:27, 16 ഫെബ്രുവരി 2012 (UTC)
- ചിത്രം മികച്ചതാക്കാൻ എഡിറ്റ് ചെയ്യുന്നതിൽ തെറ്റില്ല. പക്ഷെ നാമനിർദ്ദേശം ചെയ്തതിനു ശേഷം വോട്ട് ചെയ്യുമ്പോൾ കാണുന്ന അഭിപ്രായമനുസരിച്ച് ചിത്രം എഡിറ്റ് ചെയ്യാൻ തുടങ്ങിയാൽ എവിടെയുമെത്തില്ല. അതുകൊണ്ട് പൂർണ്ണമാണെന്ന് കരുതുന്ന ചിത്രങ്ങൾ മാത്രം നാമനിർദ്ദേശം ചെയ്യുക. അതിന്റെ ഫലം വരുന്നതു വരെ കാത്തിരിക്കുക. മെച്ചപ്പെടുത്താനുള്ള നിർദ്ദേശങ്ങളുണ്ടെങ്കിൽ അവ ചിത്രം തിരസ്കരിച്ചതിനു ശേഷം ചെയ്യുക. 15 ദിവസത്തിനോ/ഒരു മാസത്തിനോ (അതെത്രയെന്ന് ചർച്ച ചെയ്ത് തീരുമാനിക്കുക) ശേഷം വീണ്ടും നാമനിർദ്ദേശം ചെയ്യുക. --അനൂപ് | Anoop (സംവാദം) 09:42, 17 ഫെബ്രുവരി 2012 (UTC)
തിരഞ്ഞെടുത്ത ചിത്രങ്ങൾ വേണ്ട..
[തിരുത്തുക]കാര്യങ്ങൾ ഇങ്ങനെ പോകുകയാണേൽ തിരഞ്ഞെടുത്ത ചിത്രങ്ങൾ എന്ന പരിപാടി മലയാളം വിക്കിപീഡിയയിൽ നിർത്തലാക്കുന്നതാണ് നല്ലെതെന്നു തോന്നുന്നു. കാരണം. സായിപ്പന്മാർ എടുത്ത ചിത്രങ്ങളേക്കൂടാതെ മലയാളം വിക്കിപീഡിയർ എടുത്ത ചിത്രങ്ങളും നേരിട്ട് കോമ്മൺസിൽ കയറ്റുന്നത് നല്ലതു തന്നെ. പക്ഷേ. മലയാളം വിക്കിപീഡിയയിൽ അപ്ലോഡുന്ന എല്ലാ ചിത്രങ്ങളും എല്ലാ ഭാഷാ വിക്കിപീഡീയകളിലും ഉപയോഗപ്രദമാണോ എന്ന് അപ്ലോഡുന്നവരോ, മലയാളം വിക്കിപീഡിയയിൽ നിന്നും കോമ്മൺസിലേയ്ക്ക് മാറ്റുന്നവരോ ചിന്തിക്കുന്നില്ല എന്നാണ് തോന്നുന്നത്. മലയാളം വിക്കിപീഡിയയിൽ ഉപയോഗിക്കുന്ന എല്ലാ ചിത്രങ്ങളും വേറേ ഒരു ഭാഷാ വിക്കിയിലും ഉപയോഗിക്കില്ല എന്നിരിക്കെ; എന്തിനാണ് ഈ വേണ്ടാത്ത പണി. ഇപ്പോൾ സായിപ്പന്മാർ (പ്രൊഫഷണലുകൾ അടക്കം) എടുത്ത പടങ്ങളുടെ ഏഴയലത്തു പോലും വരില്ല ഒരു സാധാരണ മലയാളം വിക്കൻ എടുക്കുന്ന പടങ്ങൾ. വന്നു വന്ന് ഇപ്പോൾ തിരഞ്ഞെടുക്കാൻ നിർദ്ദേശിക്കുന്ന ചിത്രങ്ങൾ പോലും ആരും നോക്കാറില്ല. കോമ്മൺസിൽ നിന്നും ഏറ്റവും നല്ല ചിത്രങ്ങൾ അങ്ങ് നിർദ്ദേശിക്കുന്നു അത്രമാത്രം. കോമ്മൺസിലും ഇങ്ങനെ ഒരു പരിപാടി ഉണ്ടെന്നിരിക്കെ എന്തിനാണ് ഈ പ്രഹസനം. ഞാൻ ഇത്രയും എഴുതിയത് മലയാളം വിക്കിപീഡിയർ മലയാളം വിക്കിയിൽ തന്നെ ചിത്രങ്ങൾ അപ്ലൊഡുന്ന രീതി പുനഃസ്ഥാപിക്കണം എന്ന് അഭ്യർത്ഥിക്കുന്നതിനാണ്. എല്ലാവരും പരിഗണിക്കും എന്ന് കരുതുന്നു. സനേഹം, --സുഗീഷ് 08:07, 19 ജൂൺ 2011 (UTC)
- മുൻപും ഇത്തരം ഫ്ലിക്കർ ചിത്രങ്ങൾ ഇവിടെ തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. തിരഞ്ഞെടുക്കാൻ നിർദ്ദേശിക്കുന്ന ചിത്രങ്ങൾ ഇപ്പോൾ ആരും വേണ്ട വിധം തിരിഞ്ഞു നോക്കുന്നില്ല. നല്ല ചിത്രങ്ങൾക്ക് ഇവിടെ ദാരിദ്ര്യം തന്നെ. (തിരഞ്ഞെടുക്കുവാൻ നിർദ്ദേശിക്കുന്ന ലേഖനങ്ങൾ ഒരു മാസത്തിൽ 2 പേരിൽ കൂടുതൽ തിരിഞ്ഞു നോക്കാറില്ല/ ഇവിടെ ചർച്ചയ്ക്കു വച്ച കാര്യമല്ലെങ്കിലും ഉന്നയിച്ചെന്നു മാത്രം). ചിത്രങ്ങൾ തിരഞ്ഞെടുക്കപ്പെടുന്നതു കൊണ്ട് എന്തെങ്കിലും മെച്ചങ്ങളുണ്ടോ? (ഛായാഗ്രഹണ പ്രോത്സാഹനം എന്നാണ് പറയപ്പെടുന്നത് - ആണെങ്കിൽ തിരുത്തൽ നടത്തുന്നവർ ഇവിടെയും ശ്രദ്ധിക്കണം). കോമൺസിൽ കയറ്റിയ ചിത്രം മറ്റു വിക്കികളിൽ ഉപയോഗിക്കുന്നത് അഭിമാനമാണ്. ഉപയോഗത്തിലില്ലെന്നു തീർത്തു പറയാനും പറ്റില്ല. മലയാളം വിക്കിപീഡിയർ മലയാളം വിക്കിയിൽ തന്നെ ചിത്രങ്ങൾ അപ്ലൊഡുന്ന രീതി പുനഃസ്ഥാപിക്കുന്നതിനോട് യോജിക്കുന്നു. അഭിപ്രായങ്ങൾ വരട്ടെ --റോജി പാലാ 08:57, 19 ജൂൺ 2011 (UTC)
മലയാളം വിക്കിപീഡിയർ മലയാളം വിക്കിയിൽ തന്നെ ചിത്രങ്ങൾ അപ്ലൊഡുന്ന രീതി പുനഃസ്ഥാപിക്കുന്നതിനോട് യോജിക്കുന്നു , വോടിന് ഇട് -- Irvin calicut ഇർവിൻ കാലിക്കറ്റ് 09:04, 19 ജൂൺ 2011 (UTC)
- ഈ വിഷയത്തിൽ വേറേ ആർക്കും അഭിപ്രായങ്ങൾ ഇല്ലേ !! --സുഗീഷ് 07:30, 20 ജൂൺ 2011 (UTC)
- മലയാളം വിക്കിപീഡിയർ എടുത്ത ചിത്രങ്ങൾ മാത്രമേ നാമനിർദ്ദേശം നൽകാവൂ എന്നാണ് എന്റെ അഭിപ്രായം.(ഇപ്പോളത്തെ മാനദണ്ഡം ഇതിനെല്ലാം പുറമേ മലയാളം വിക്കിപീഡിയർ സമർപ്പിച്ച ചിത്രങ്ങൾ മാത്രമേ നാമനിർദ്ദേശം നൽകാവൂ.) --ഷാജി 12:23, 20 ജൂൺ 2011 (UTC)
- മലയാളം വിക്കിയിൽ തന്നെ ചിത്രങ്ങൾ ചേർത്താൽ മതി, യോജിക്കുന്നു --എഴുത്തുകാരി സംവാദം 09:00, 22 ജൂൺ 2011 (UTC)
- ഇതൊരു നയമാക്കാൻ ആർക്കും താത്പര്യം ഇല്ലെന്നു തോന്നുന്നു.......--സുഗീഷ് 07:05, 24 ജൂൺ 2011 (UTC)
- ഷാജിയുടെ അഭിപ്രായത്തോടു യോജിക്കുന്നു.117.206.38.20 00:23, 16 ജൂലൈ 2011 (UTC)
- സുഗീഷിന്റെ അഭിപ്രായത്തെ പിൻ താങ്ങുന്നതിനോടൊപ്പം, എത്രയും പെട്ടന്ന് ഇത് ഒരു നയമായി കൊണ്ടുവരണം എന്ന് അഭിപ്രായപ്പെടുന്നു. --Subeesh Talk 10:11, 18 ജൂലൈ 2011 (UTC)
കോമ്മൺസ് ചിത്രം തിരഞ്ഞെടുകേണ്ട എന്ന നയം നിലവിൽ വന്നോ ? ....Irvin Calicut.......ഇർവിനോട് പറയു... 15:43, 31 ജൂലൈ 2011 (UTC)
- അഭിപ്രായത്തോട് പൂർണ്ണമായും പിൻതാങ്ങുന്നില്ല, കാരണം വിക്കി ഉപയോക്താക്കൾ എടുക്കാത്ത അമൂല്ല്യമായ ചിത്രങ്ങളും തിരഞ്ഞെടുക്കേണ്ടതായിട്ടുണ്ട്. ഒരു ഉദാഹരണം ഈ ചിത്രം തന്നെ. ഫ്ലിക്കറിലും മറ്റും സ്വതന്ത്രാനുമതിയിലുള്ള ചിത്രങ്ങൾ ഉണ്ടങ്കിൽ അത് വിക്കിയിലെത്തിക്കുന്നതും പ്രശംസനീയമാണ്. അതുപോലെ ചിത്രം മലയാളം വിക്കിയിൽ തന്നെ അപ്ലോഡ് ചെയ്യണം എന്നതിനെ ശക്തമായി എതിർക്കുന്നു, അത് ഇരട്ടിപ്പണി തന്നെയാണ്.--കിരൺ ഗോപി 09:25, 1 ഓഗസ്റ്റ് 2011 (UTC)
- കിരണിന് +1. മലയാളം വിക്കിക്കാര് മലയാളത്തില്. ഇഗ്ലീഷുകാര് ഇംഗ്ലീഷിൽ എന്നാണെങ്കില എന്തിനാ ഒരു കോമൺസ്. ചിത്രം മലയാളം വിക്കിയിൽ തന്നെ അപ്ലോഡ് ചെയ്യണം എന്നതിനെ ശക്തമായി എതിർക്കുന്നു. ചിത്രം അപ്ലോഡുന്നതിന്റെ ഉദ്ദേശം തിരഞ്ഞെടുക്കുക എന്നല്ല ലേഖനത്തിന് പ്രയോജനപ്പെടുക എന്നതാണ്. ഈ തിരഞ്ഞെടുക്കൽ കോലാഹലമെല്ലാം ഒരു ഷോ. മലയാളം വിക്കിപ്പീഡിയക്കാര് എന്നൊരു തരമുണ്ടോ? ID Universel ആക്കിയാൽ എല്ലാവിക്കിയിലുമായില്ലേ? - പൊങ്ങച്ചം പറയുകയാണ് - ഞാനെടുത്ത ഈ പടം അങ്ങ് ജപ്പാൻ വിക്കിയിൽ വരെ ഉപയോഗിക്കുന്നുണ്ട്. അപ്പോ മലയാളം വിക്കിക്കാരുടെ പടങ്ങൾ വേറാരും ഉപയോഗിക്കുന്നില്ലെന്ന് പറയുന്നത് ശരിയല്ല. പടമെല്ലാം കോമൺസിൽ നിങ്ങൾ വേണമെങ്കിൽ തിരഞ്ഞടുത്താൽ മതി. Ranjithsiji 11:23, 1 ഓഗസ്റ്റ് 2011 (UTC)
- ലേഖനങ്ങളിൽ ഉപയോഗിക്കുന്നതിനാണ് ചിത്രങ്ങൾ അപ്‌ലോഡ് ചെയ്യുന്നത്. അതുകൊണ്ട് ചിത്രങ്ങൾ കോമൺസിൽ അപ്‌ലോഡ് ചെയ്യുന്നതാണ് ഗുണകരം. മലയാളം വിക്കിപീഡിയയിൽ അപ്‌ലോഡ് ചെയ്ത ചിത്രം മാത്രം തിരഞ്ഞെടൂക്കാവൂ എന്നാണോ നയത്തിൽ വരുത്തേണ്ട മാറ്റം? അങ്ങനെയാണെങ്കിൽ ആ നിർദ്ദേശത്തെ എതിർക്കുന്നു.--Vssun (സുനിൽ) 15:41, 1 ഓഗസ്റ്റ് 2011 (UTC)
- ചിത്രങ്ങൾ മലയാളം വിക്കിയിൽ തന്നെ അപ്‌ലോഡണം എന്ന നിർദ്ദേശത്തെ ശക്തിയായി എതിർക്കുന്നു. സുനിൽ പറഞ്ഞതിനോട് പൂർണ്ണമായും യോജിക്കുന്നു. --ജുനൈദ് | Junaid (സംവാദം) 16:15, 1 ഓഗസ്റ്റ് 2011 (UTC)
- ചിത്രങ്ങൾ മലയാളം വിക്കിയിൽ തന്നെ അപ്ലോഡ് ചെയ്യണം എന്ന നിർദ്ദേശത്തെ ശക്തിയായി എതിർക്കുന്നു. ഭാവിയിൽ എല്ലാ വിക്കിസംരംഭങ്ങൾക്കും ഉപകാരമാകുന്നത് കോമൺസിൽ ഇടുന്നത് തന്നെ ആയിരിക്കും. Ajaykuyiloor 16:43, 1 ഓഗസ്റ്റ് 2011 (UTC)
- സുഗീഷ് പറഞ്ഞ അഭിപ്രായം ഇതിനെക്കുറിച്ചല്ലെങ്കിലും ഇവിടെ പറയുന്നു. ഇവിടെ നിന്നുമാണ് ഈ ചർച്ചയ്ക്കു തുടക്കമിട്ട സംഭവത്തിന്റെ ആരംഭം. ഇവിടെ അത് വീണ്ടും കലശലായി. നിലവിലുള്ള നയം മലയാളം വിക്കിപീഡിയർ സമർപ്പിച്ച (അപ്‌ലോഡ് ചെയ്ത) ചിത്രം വേണം തിരഞ്ഞെടുക്കാൻ നിർദ്ദേശിക്കാൻ എന്നതാണ്. അതായത് ചിത്രം സമർപ്പിക്കുന്ന മലയാളം വിക്കിപീഡിയർ സ്വന്തമായി ഛായാഗ്രഹണം നിർവഹിക്കേണ്ടതില്ല. ഫ്ലിക്കറിൽ നിന്നും മലയാളം വിക്കിപീഡിയർ ഛായാഗ്രഹണം നിർവഹിക്കാത്തതും സ്വതന്ത്ര ലൈസൻസുള്ളതുമായ ചിത്രങ്ങൾ അപ്‌ലോഡ് ചെയ്തത് അക്കാരണത്താൽ ഇവിടെ ശക്തമായി എതിർത്തു വോട്ട് ചെയ്യുണ്ടായി. നിലവിലുള്ള നയത്തിനെതിരല്ലാത്തതിനാൽ ആ വോട്ടുകൾ വ്യക്തിപരം മാത്രമായിരിക്കാം. കോമൺസിലേക്ക് അപ്‌ലോഡ് ചെയ്യുന്നതിന്റെ ബുദ്ധിമുട്ട് നേരിട്ട് അറിവുള്ളതിനാൽ അത് ചിന്തിക്കാതെ മുകളിൽ എഴുതിയ അഭിപ്രായം ഞാൻ ഇതോടൊപ്പം പിൻവലിക്കുന്നു. നിലവിലുള്ള നയത്തിൽ മാറ്റം വരുത്തേണ്ടതുണ്ടെങ്കിൽ ചർച്ചയ്ക്ക് വയ്ക്കാം--റോജി പാലാ 17:37, 1 ഓഗസ്റ്റ് 2011 (UTC)
- മലയാളം വിക്കിപീഡിയയിലെ ലേഖനങ്ങൾക്ക് മൂല്യം വർദ്ധിപ്പിക്കുന്ന ചിത്രങ്ങൾ ഫ്ലിക്കറീൽ നിന്നോ മറ്റേതെങ്കിലും ഉറവിടങ്ങളിൽ നിന്നോ ലഭിച്ചെന്നിരിക്കാം. ചിത്രങ്ങൾ അപ്‌ലോഡ് ചെയ്യുന്നത് പ്രോൽസാഹിപ്പിക്കാൻ വേണ്ടിയാണല്ലോ ഈ വേദി തന്നെ. അപ്പോൾ അത്തരം സ്വതന്ത്രചിത്രങ്ങൾ കണ്ടെത്തി അപ്‌ലോഡ് ചെയ്യുന്നതിനേയ്യും പ്രോൽസാഹിപ്പിക്കുന്നത് നല്ല കാര്യമല്ലേ? മലയാളം വിക്കിപീഡിയ പ്രവർത്തകർ എടുത്ത ചിത്രം മാത്രം മതി എന്ന നിർദ്ദേശം പ്രാവർത്തികമാകുകയാണെങ്കിൽ ഇത്തരം ചിത്രങ്ങളൊന്നും തിരഞ്ഞെടുക്കാൻ പറ്റില്ല. --Vssun (സുനിൽ) 01:50, 2 ഓഗസ്റ്റ് 2011 (UTC)
- ഒരു ചിത്രം തെരഞ്ഞെടുക്കുകവഴി ഫോട്ടോഗ്രാഫർക്ക് കൂടുതൽ ചിത്രങ്ങൾ വിക്കിപീഡിയയിലേക്ക് കൊടുക്കാനുള്ള ഒരു പ്രചോദനം കിട്ടും, കോമൺസിലേക്ക് കയറ്റുക വഴി ലോകത്തെമ്പാടുമുള്ള ആൾക്കാർക്ക് അത് ഉപകാരപ്പെടുകയും ചെയ്യും, ഫോട്ടോഗ്രാഫർക്ക് സങ്കൽപിക്കാൻ പോലും ആവാത്ത തലത്തിലേക്ക് ആ ചിത്രം എത്തിപ്പെടാനും സാധ്യത ഉണ്ടെന്നിരിക്കെ എന്തിനാണാവോ ഈ അടിപിടി... മലയാളിയാളി എടുത്ത ഒരു ചിത്രമെന്നോ കേരളത്തിൽ നിന്നെടുത്ത ചിത്രമെന്നോ ഒക്കെയുള്ള നിയന്ത്രണരേഖകൾകൊണ്ടെന്താണു നേട്ടം? ഇത്തരത്തിലുള്ള ന്യായങ്ങൾ പറഞ്ഞ് ഒരു മൂലയ്‌ക്ക് ഒതുങ്ങാതെ ഒന്നു വിശാലമായി ചിന്തിച്ചാൽ എന്താണു കുഴപ്പം? ശരിക്കും ഒരു ചിത്രം തെരഞ്ഞെടുത്ത ചിത്രമായി മാറ്റുമ്പോൾ അതിന്റെ ഗുണനിലവാരം മാത്രമേ ബാധകമാവാൻ പാടുള്ളൂ എന്നു ഞാൻ വിശ്വസിക്കുന്നു.. Rajesh Odayanchal(രാജേഷ് ഒടയഞ്ചാൽ) 04:14, 2 ഓഗസ്റ്റ് 2011 (UTC)
- ഛായാഗ്രഹണം എന്നതിലുപരി അപ്ലോഡിങ് പ്രോത്സാഹിപ്പിക്കുവാനായല്ലേ ഈ പരിപാടി വർഷങ്ങളായി തുടരുന്നത്. --റോജി പാലാ 05:03, 2 ഓഗസ്റ്റ് 2011 (UTC)
- ഇപ്പോൾ നിലവിലുള്ള മാനദണ്ഡങ്ങളിൽ ഇതിനെല്ലാം പുറമേ മലയാളം വിക്കിപീഡിയർ സമർപ്പിച്ച ചിത്രങ്ങൾ മാത്രമേ നാമനിർദ്ദേശം നൽകാവൂ. എന്നാണല്ലോ ഉള്ളത്. ഇങ്ങനെയൊരു മാനദണ്ഡം വെയ്ക്കാനുള്ള എന്തെങ്കിലും കാരണം ഉണ്ടാകുമല്ലോ? അറിയാവുന്നവർ അതൊന്ന് വിശദീകരിക്കാമോ?--Subeesh Talk 07:05, 2 ഓഗസ്റ്റ് 2011 (UTC)
- വളരെ ലളിതം വൈജ്ഞാനിക സ്വഭാവമുള്ള സ്വതന്ത്രാനുമതിയുള്ള ചിത്രങ്ങൾ വിക്കിയിൽ എത്തിക്കുന്നതിനെ പ്രോത്സാഹിപ്പിക്കുക.--കിരൺ ഗോപി 07:12, 2 ഓഗസ്റ്റ് 2011 (UTC)
- @സുബീഷ്: പ്രസ്തുത മാനദണ്ഡം ചേർക്കാനുള്ള ചർച്ച ഇവിടെ കാണുക. മാനദണ്ഡം അങ്ങനെ മാറ്റിയെഴുതുന്നതിനു മുൻപ്, മലയാളം വിക്കിപീഡിയയിലേക്ക്ക് അപ്‌ലോഡ് ചെയ്തിരുന്ന ചിത്രങ്ങൾ മാത്രമേ തിരഞ്ഞെടുക്കാമായിരുന്നുള്ളൂ.--Vssun (സുനിൽ) 14:46, 2 ഓഗസ്റ്റ് 2011 (UTC)
- പുതിയ നയം വല്ലതുമുണ്ടോ ?? --സുഗീഷ് 17:11, 2 ഓഗസ്റ്റ് 2011 (UTC)
- ഫ്ലിക്കർ ചിത്രങ്ങൾ
- കോമൺസിൽ കയറ്റിയ ചിത്രം
ഇവ രണ്ടിനെ കുറിച്ചും ഒരു നയം ഉണ്ടാകാതെ ഇങ്ങനെ കുറയേ പ്രസ്താവനകൾ ഇറകിയിടു കാര്യം ഇല്ലാ ! അഡ്മിൻ ആരെങ്കിലും മുൻപോട്ടു വരണം , നയം ഉണ്ടാകണം അല്ലെകിൽ വോടിനു ഇടണം .അപേക്ഷ ആണ് ....Irvin Calicut.......ഇർവിനോട് പറയു... 15:54, 4 ഓഗസ്റ്റ് 2011 (UTC)
- സമവായം ഇല്ലെങ്കിൽ മാത്രം വോട്ടിനിട്ടാൽ മതിയാകും, മുകളിൽ അഡ്മിന്മാർ പലരും അഭിപ്രായം പറഞ്ഞസ്ഥിക്ക് സ്വന്തം അഭിപ്രായം അനുസരിച്ച് ക്ലോസ് ചെയ്യാൻ താല്പര്യപ്പെടുന്നില്ല. ബ്യൂറോക്രാറ്റുകളോട് നിഷ്പക്ഷമായി ക്ലോസ് ചെയ്യാൻ നിർദ്ദേശിക്കുന്നു.--കിരൺ ഗോപി 16:01, 4 ഓഗസ്റ്റ് 2011 (UTC)
- @കിരൺ - സിസോപ്പിനെ അപേക്ഷിച്ച് ബ്യൂറോക്രാറ്റിന് മൂന്ന് സാങ്കേതികകാര്യങ്ങൾ കൂടുതലായി ചെയ്യാനുള്ള അവകാശമേയുള്ളൂ. (തർക്കപരിഹാരത്തിന് ഒരു തർക്കപരിഹാരസമിതിക്കുള്ള വകുപ്പ് വിക്കികളിലുണ്ട്). അതുകൊണ്ട് ഇത്തരം വിഷയങ്ങളിൽ അന്തിമതീരുമാനമെടുക്കാൻ ഏത് അഡ്മിനും മുൻകൈയെടുക്കാവുന്നതാണ്. സ്വന്തം അഭിപ്രായമനുസരിച്ച് ക്ലോസ് ചെയ്യുന്നതിനു പകരം, എല്ലാ അഭിപ്രായങ്ങളും വിലയിരുത്തി തീരുമാനത്തിലെത്തുക.--Vssun (സുനിൽ) 03:54, 6 ഓഗസ്റ്റ് 2011 (UTC)
- മലയാളം വിക്കിപീഡിയർ ഛായാഗ്രഹണം ചെയ്ത ചിത്രം മാത്രമേ തിരഞ്ഞെടുക്കാൻ പാടുള്ളൂ എന്ന വാദത്തെ എതിർക്കുന്നു. ലേഖനത്തെ മികവുറ്റതാക്കാൻ സഹായിക്കുന്നതും വിക്കിപ്പീഡിയ മാനദണ്ഡങ്ങൾ പാലിക്കുന്നതുമായ ചിത്രങ്ങൾ തിരഞ്ഞെടുക്കുന്നതിൽ തെറ്റില്ല എന്നാണ് എന്റെ അഭിപ്രായം.— ഈ തിരുത്തൽ നടത്തിയത് Ajaykuyiloor (സംവാദം • സംഭാവനകൾ)
- എന്റെ അഭിപ്രായം:- നിലവിലുള്ള നയത്തിൽ മാറ്റം വരുത്തേണ്ടതില്ല. സ്വതന്ത്ര ചിത്രങ്ങൾ മലയാളം വിക്കിപീഡിയർ അപ്‌ലോഡ് ചെയ്യുന്നത് തിരഞ്ഞെടുക്കുവാൻ നിർദ്ദേശിക്കണം. അപ്‌ലോഡ് പ്രോത്സാഹിപ്പിക്കുവാൻ ഈ രീതി തന്നെ തുടരണം. അതിനാൽ ഇപ്പോഴുള്ള ഈ നയത്തിൽ മാറ്റം വരുത്തേണ്ടതില്ല. --റോജി പാലാ 05:59, 6 ഓഗസ്റ്റ് 2011 (UTC)
- എന്റെ അഭിപ്രായം:- മലയാളം വിക്കിയിൽ എഡിറ്റുള്ള(വേണമെങ്കിൽ നിശ്ചിത എഡിറ്റ് പരിധിയായി വയ്ക്കാം) ഏതൊരാളിന്റെ ചിത്രവും(കോമൺസിലോ മറ്റുവിക്കികളിലോ അപ്ലോഡീയതായാലും) തെരെഞ്ഞെടുക്കാം (അപ്പോൾ ഫ്ലിക്കർ ചിത്രം എങ്ങനെ കൈകാര്യം ചെയ്യണം എന്നറിയില്ല).--മനോജ് .കെ 07:29, 6 ഓഗസ്റ്റ് 2011 (UTC)
- സമവായമനുസരിച്ചു നയത്തിൽ വരുത്തിയ മാറ്റം ഒന്നു കാണു. മലയാളം വിക്കിപീഡിയയിൽ അപ്‌ലോഡ് ചെയ്ത ചിത്രമേ തിരഞ്ഞെടുക്കാവു എന്ന നയത്തിൽ മാറ്റം വരുത്തി മലയാളം വിക്കിപീഡിയർ എന്നാക്കി മാറ്റിയതാണ്. പ്രസ്തുത ചിത്രം കോമൺസിൽ അപ്‌ലോഡ് ചെയ്തതിനെതിരെ ചോദ്യം ചെയ്യുകയും നയത്തിൽ മലയാളം വിക്കിപീഡിയർ അപ്‌ലോഡ് ചെയ്തത് എന്നാക്കി മാറ്റുകയും ചെയ്തു. ആ ചിത്രം കണക്കാക്കി നയത്തിൽ മാറ്റം വരുത്തിയെങ്കിൽ ഉദ്ദേശിക്കുന്നത് കോമൺസ് തന്നെയാണ്. --റോജി പാലാ 08:07, 7 ഓഗസ്റ്റ് 2011 (UTC)
- കോമൺസിൽ മലയാളം വിക്കിപീഡിയർ അപ്‌ലോഡ് ചെയ്ത ചിത്രം തിരഞ്ഞെടുക്കാവുന്നതാണ് എന്ന് മുകളിൽ പറഞ്ഞപ്രകാരം നയം നിലവിലുള്ളതിനാൽ ഇനി തിരഞ്ഞെടുപ്പു ചർച്ചയുടെ ആവശ്യമില്ലെന്നു കരുതുന്നു. ആയതിനാൽ അപ്രകാരമുള്ള വോട്ടുകൾ അസാധുവാക്കേണ്ടതാണ്. ഇനി മുൻപോട്ട് പോകുമ്പോൾ വീണ്ടും സംശയം ജനിക്കാതിരിക്കുവാൻ നയത്തിൽ ഒന്നു കൂടി വ്യക്തമായി കോമൺസ് എന്നു കൂടി ചേർത്താൽ മതി. ഇനി മലയാളം വിക്കിപീഡിയർ മലയാളം വിക്കിയിൽ തന്നെ ചിത്രങ്ങൾ അപ്ലൊഡുന്ന രീതി പുനഃസ്ഥാപിക്കണം എന്ന ചർച്ച കൂടി തീരുമാനമാക്കിയാൽ മതി --റോജി പാലാ 08:28, 7 ഓഗസ്റ്റ് 2011 (UTC)
- നിലവിലുള്ള നയത്തെ ഇതു പോലുള്ള സംശയങ്ങൾ വീണ്ടും ഉണ്ടാകാതിരിക്കുവാൻ വേണ്ടി ഒന്നു വിശദീകരിച്ചെഴുതിയിട്ടുണ്ട്. ആവശ്യമെങ്കിൽ ഫ്ലിക്കർ പോലുള്ള സൈറ്റുകൾ എന്നു കൂടി ഉൾപ്പെടുത്താവുന്നതാണ്. --റോജി പാലാ 06:09, 8 ഓഗസ്റ്റ് 2011 (UTC)
- ഇവിടെയും ചർച്ച നടത്തി സമവായത്തിലായതാണ്. സമർപ്പണവും ഛായാഗ്രഹണവും രണ്ട് അർത്ഥമായതിനാൽ അപ്‌ലോഡ് ചെയ്യുന്നവർ ഛായാഗ്രഹണം നിർവഹിക്കണമെന്നില്ല. അപ്പോൾ ഫ്ലിക്കർ പോലുള്ള വെബ്‌സൈറ്റുകളിലെ സ്വതന്ത്ര ലൈസൻസ് ചിത്രങ്ങൾ തിരഞ്ഞെടുക്കുവാൻ നിർദ്ദേശിക്കുന്നതിന് നിലവിലുള്ള നയം എതിരല്ല. നിലവിൽ മലയാളം വിക്കിപീഡിയർ സ്വന്തമായി ഛായാഗ്രഹണം നിർവഹിക്കണമെന്ന് നയത്തിലില്ല. ഇനി അങ്ങനെയും നയം ഉണ്ടാക്കണോ? ചിത്രങ്ങൾക്ക് ദാരിദ്രം മാറാൻ പോകുന്നില്ല.--റോജി പാലാ 06:09, 8 ഓഗസ്റ്റ് 2011 (UTC)
സംഗ്രഹം
[തിരുത്തുക]വിവിധ ചരടുകളിലായി വരേണ്ട സംവാദങ്ങൾ ഒരിടത്ത് വന്നിരിക്കുന്നതിനാൽ, ഒന്നു വിഭജിച്ച് സംഗ്രഹിക്കാൻ ശ്രമിക്കുകയാണ്. തുടർസംവാദങ്ങൾ മുകളിൽത്തന്നെ നടത്തുക. അഭിപ്രായങ്ങളും തീരുമാനങ്ങളും സംഗ്രഹിച്ച് ഇവിടെ ചേർക്കാം.
അപ്ലോഡിനെപ്പറ്റി
[തിരുത്തുക]- മലയാളം വിക്കിപീഡിയർ, മലയാളം വിക്കിപീഡിയയിൽ ചിത്രം അപ്‌ലോഡ് ചെയ്യുന്ന രീതി പുനഃസ്ഥാപിക്കണം
- പിന്തുണച്ചവർ : - സുഗീഷ്,
റോജി, ഇർവിൻ, എഴുത്തുകാരി, സുബീഷ് ബാലൻ (4) - റോജിയുടെ മുകളിലെ അഭിപ്രായം പിൻവലിക്കുന്നു എന്ന് താഴെക്കണ്ടതിനാൽ അത് വെട്ടി - മാറ്റമുണ്ടെങ്കിൽ അറിയിക്കുക - എതിർത്തവർ : - കിരൺ, രഞ്ജിത് സിജി, ജുനൈദ്, അജയ് കുയിലൂർ, രാജേഷ് ഒടയഞ്ചാൽ, ഞാൻ (6)
- പിന്തുണച്ചവർ : - സുഗീഷ്,
- ഈ വിഷയത്തിൽ ഒരു സമവായത്തിന്റേയോ നയത്തിന്റേയോ ആവശ്യമില്ലെന്ന് കരുതുന്നു. മലയാളം വിക്കിപീഡിയയിൽ ചിത്രങ്ങൾ അപ്‌ലോഡ് ചെയ്യുന്നതിന് ഇപ്പോൾ യാതൊരു തടസ്സവുമില്ല. ആവശ്യമുള്ളവർക്ക് മലയാളം വിക്കിപീഡിയയിൽ അപ്‌ലോഡ് ചെയ്യാവുന്നതാണ്. അത് കോമൺസിൽ ആവശ്യമാണെന്ന് കാണുന്ന ഉപയോക്താക്കൾ കോമൺസിലേക്ക് നീക്കും. സ്വതന്ത്രലൈസൻസ് നൽകുന്നതുകൊണ്ട് അത് തടയാനാവില്ല. ഒരു ചിത്രം കോമൺസിലും മലയാളം വിക്കിയിലുമുണ്ടെങ്കിൽ രണ്ടിലും നിലനിർത്തുന്നതിൽ യാതൊരു കഴമ്പുമില്ല. ഈയവസരത്തിൽ ഇപ്പോൾ ചെയ്യുന്ന പോലെ മലയാളം വിക്കിയിലെ ചിത്രം നീക്കം ചെയ്യുകയും ചെയ്യും.
തിരഞ്ഞെടുപ്പിനെപ്പറ്റി
[തിരുത്തുക]- മലയാളം വിക്കിപീഡിയർ ഛായാഗ്രഹണം ചെയ്ത ചിത്രം മാത്രമേ തിരഞ്ഞെടുക്കാൻ പാടുള്ളൂ
- പിന്തുണച്ചവർ: ഷാജി
- എതിർത്തവർ: കിരൺ ഗോപി, രാജേഷ് ഒടയഞ്ചാൽ, ഞാൻ, അജയ് കുയിലൂർ, റോജി.
ഈ വിഷയത്തിലെ എല്ലാവരുടേയും അഭിപ്രായം വ്യക്തമല്ല. അഭിപ്രായം മുകളിൽ വ്യക്തമാക്കുക. ഇത് ഒരു നയമായാൽ, കോമൺസ്, ഫ്ലിക്കർ ചിത്രങ്ങൾ തിരഞ്ഞെടുക്കേണ്ട എന്ന വാദത്തിന് പിന്നെ പ്രസക്തിയില്ല.
--Vssun (സുനിൽ) 03:44, 6 ഓഗസ്റ്റ് 2011 (UTC)
തീരുമാനം
[തിരുത്തുക]തീരുമാനം: ഇരുകാര്യങ്ങളിലും നിലവിലുള്ള നയങ്ങളിൽ മാറ്റം വരുത്തേണ്ടതില്ല. -- Vssun (സുനിൽ) 18:00, 9 ഓഗസ്റ്റ് 2011 (UTC) |
തിരഞ്ഞെടുക്കൽ
[തിരുത്തുക]- കോമ്മൺസിൽ അപ്ലോഡുന്ന ചിത്രങ്ങളും തിരഞ്ഞെടുക്കാമെങ്കിൽ ഫ്ലിക്കർ ചിത്രങ്ങളും തിരഞ്ഞെടുക്കണം എന്ന അഭിപ്രായമുണ്ട്. ഫ്ലിക്കർ ചിത്രങ്ങളും തിരഞ്ഞെടുക്കുവാൻ നിർദ്ദേശിക്കുകയും തിരഞ്ഞെടുക്കുകയും വേണം. മുകളിലെ നയത്തിനോട് ഇതും കൂടി അങ്ങ് കയറ്റിയാൽ മതി.......... എല്ലാവർക്കും സന്തോഷം, എനിക്കും.--സുഗീഷ് 09:03, 16 ഓഗസ്റ്റ് 2011 (UTC)
അഭിപ്രായം വ്യക്തമല്ലാത്തതിനാൽ പിന്നെ എങ്ങനെയാ സുനിലേ അതിൽ ഒരു തീരുമാനം ആകുന്നത്.
“ | ഇതിനെല്ലാം പുറമേ മലയാളം വിക്കിപീഡിയർ മലയാളത്തിലോ ഇതര വിക്കിസംരംഭങ്ങളിലോ സമർപ്പിച്ച ചിത്രങ്ങൾ മാത്രമേ നാമനിർദ്ദേശം നൽകാവൂ. | ” |
ഇങ്ങനെ ഒരു വരിയുടെ ആവശ്യവുമില്ല. --സുഗീഷ് 13:05, 16 ഓഗസ്റ്റ് 2011 (UTC)
- സംഗ്രഹം നൽകിയതിനു ശേഷം വന്ന അഭിപ്രായങ്ങൾ പിന്നീടതിൽ ക്രോഡീകരിച്ചിരുന്നു. ആശയക്കുഴപ്പമുണ്ടായതിൽ ക്ഷമിക്കുക. ആ വാചകം വെട്ടിയിട്ടുണ്ട്. മറ്റാരുടേയും അഭിപ്രായങ്ങൾ പിന്നീടതിൽ കാണാതിരുന്നതിനാലാണ് ഒരു തീരുമാനമിട്ടത്. --Vssun (സുനിൽ) 09:51, 17 ഓഗസ്റ്റ് 2011 (UTC)
- ഇവിടെ ഫ്ലിക്കറിന്റെ മാത്രമായുള്ള പ്രശ്നമേ ഉദിക്കുന്നില്ല. ഫ്ലിക്കറിൽ നിന്നോ, മറ്റെവിടെനിന്നെങ്കിലോ കിട്ടിയ ചിത്രം, ഒരു മലയാളം വിക്കി ഉപയോക്താവ് കോമൺസിലോ മലയാളം വിക്കിപീഡിയയിലോ ചേർത്ത്, മലയാളം വിക്കിപീഡിയയിലെ ലേഖനത്തിൽ ഉപയോഗിച്ച് തിരഞ്ഞെടുക്കാൻ നിർദ്ദേശിക്കുകയാണെങ്കിൽ അത് സാധുവാണ്. --Vssun (സുനിൽ) 09:54, 17 ഓഗസ്റ്റ് 2011 (UTC)
സുഗീഷിനോട് ഒരു അഭ്യർത്ഥന കൂടി. നയത്തിൽ വരുത്തേണ്ട മാറ്റം വ്യക്തമായി ഒറ്റ വാചകത്തിൽ എഴുതിയതിനു ശേഷം സംവദിക്കുകയാണെങ്കിൽ ആശയക്കുഴപ്പം ഒഴിവാകും. മുകളിലെ ചർച്ച പലവഴിക്കായിരുന്നു. അതിൽ നിന്നും ചരടുകളെ വേർതിരിച്ചെടുക്കാൻ ബുദ്ധിമുട്ടി. --Vssun (സുനിൽ) 09:59, 17 ഓഗസ്റ്റ് 2011 (UTC)
ഞാൻ കോമൺസിലേ അപ്ലോഡുകയുള്ളൂ. തിരഞ്ഞെടുക്കാൻ നിർദ്ദേശിക്കും. എല്ലാവരും കൂടി എതിർത്തോളൂ. --Ranjithsiji 13:06, 17 ഓഗസ്റ്റ് 2011 (UTC)
- ആര് എടുത്തതോ എവിടെ ചേർക്കപ്പെട്ടിരുന്നതോ എന്ന വേർതിരിവില്ലാതെ ചിത്രങ്ങൾ മലയാളം വിക്കിയിൽ തിരഞ്ഞെടുക്കാം എന്നൊരു നയം ഉണ്ടാകണം.
- ചിത്രങ്ങൾ ആക്ർക്കും സമർപ്പിക്കാം എന്നതും.. അത് ഒരു തിരുത്തൽ ആയാലും ഇനി ഒരു തിരുത്തലുകൾ പോലും വരുത്തിയിട്ടില്ലെങ്കിലും
ഒരു നയം ഉണ്ടാകുകയും മാനദണ്ഡങ്ങളിൽ എഴുതി ചേർക്കുകയും വേണം..
മലയാളത്തിൽ അപ്ലോഡിയാൽ കോമ്മൺസിലേയ്ക്ക് മാറ്റുന്നതിനും പിന്നീട് അതിൽ വർഗ്ഗങ്ങൾ ചേർക്കുന്നതിനും ഒക്കെ ബുദ്ധിമുട്ടാണ് എന്നൊക്കെ ഒഴിവുകഴിവുകൾ പറയാമെന്നല്ലാതെ ... കോമ്മൺസിൽ കയറ്റിയാലും ഇതൊക്കെ തന്നെ ചെയ്യണം. വർഗ്ഗം ചേർത്തേ പറ്റൂ.... മലയാളത്തിൽ അപ്ലോഡുന്നവർ തന്നെ യന്ത്ര സഹായത്താൽ കോമ്മൺസിൽ മാറ്റാവുന്നതന്മാണ്.. എന്നിരിക്കെ എന്തിനാണ് മലയാളത്തിൽ അപ്ലോഡുന്നതിനെ പ്രോത്സാഹിപ്പിക്കാതിരിക്കുന്നത്.
മലയാളം വിക്കിയിൽ ചിത്രങ്ങൾ ചേർക്കുന്നത് ആളാകാനൊന്നും അല്ലല്ലോ?? ഒരു ലേഖനത്തിൽ ചിത്രം ആവശ്യമാണ് എന്ന് തോന്നുമ്പോഴാണ്. മാത്രവുമല്ല. ഒരു ചിത്രം സ്വയം എടുത്ത് അപ്ലോഡുന്നവർക്ക് അതാത് ലേഖനങ്ങളിൽ ചിത്രത്തെ സംബന്ധിച്ച് കുറച്ച് അധികം വിവരണങ്ങൾ നൽകുന്നതിനും സഹായിക്കും.. അങ്ങനെ ലേഖനങ്ങൾ കൂടുതൽ വിവരങ്ങൾ അടങ്ങുകയും നല്ല ഒരു ലേഖനമായി മാറ്റപ്പെടുകയും ചെയ്യും..
ബാക്കിയൊക്കെ എല്ലാവരുടേയും ഇഷ്ടം പോലെ. എനിക്ക് ഇത്രയും മാത്രമേ അഭിപ്രായമായി പറയാനുള്ളു.. തത്കാലം. --സുഗീഷ് 05:03, 20 ഓഗസ്റ്റ് 2011 (UTC)
- നിലവിൽ മലയാളം വിക്കിപീഡിയർ മലയാളത്തിലോ ഇതര വിക്കിസംരംഭങ്ങളിലോ സമർപ്പിച്ച ചിത്രങ്ങൾ മാത്രമേ നാമനിർദ്ദേശം നൽകാവൂ. എന്ന നയമുള്ളപ്പോൾ കോമൺസിൽ അപ്‌ലോഡ് ചെയ്ത ചിത്രങ്ങൾക്ക് (കോമൺസ് ഇതര വിക്കി സംരംഭങ്ങളിൽപ്പെടും) ആ പേരിൽ മാത്രം എതിർപ്പ് പ്രകടിപ്പിക്കുന്നത് ശരിയായ നടപടിയല്ല. അത് മറ്റ് ഉപയോക്താക്കളിൽ തെറ്റിദ്ധാരണയുണ്ടാക്കും. സുഗീഷ് ഈ നടപടിയിൽ നിന്നും പിന്തിരിയണമെന്ന് അഭ്യർത്ഥിക്കുന്നു. --Vssun (സുനിൽ) 10:06, 22 ഓഗസ്റ്റ് 2011 (UTC)
- ഞാനീപരിപാടി വിട്ടു.... --സുഗീഷ് 10:20, 22 ഓഗസ്റ്റ് 2011 (UTC)
- മലയാളത്തിൽ അപ്‌ലോഡ് ചെയ്യുന്ന സ്വതന്ത്രചിത്രങ്ങൾ കോമൺസിലേക്ക് യന്ത്രസഹായത്തിൽ മാറ്റുന്നത് ഇരട്ടിപ്പണിയല്ലേ? അതുകൊണ്ട് ചിത്രങ്ങൾ കോമൺസിൽ അപ്‌ലോഡ് ചെയ്യാൻ അറിയുന്നവർ അവിടെത്തന്നെ അപ്‌ലോഡ്ചെയ്യുന്നതായിരിക്കും നല്ലത്. ചിത്രത്തെ സംബന്ധിച്ച് അധികവിവരങ്ങൾ വിവിധ ഭാഷകളിൽ നൽകാൻ കോമൺസിലും സൗകര്യമുണ്ട്. ഇനി കോമൺസ് താൽപര്യമില്ലാത്തവർക്ക് മലയാളം വിക്കിപീഡിയയിൽ അപ്‌ലോഡ് ചെയ്യുന്നതിലും തടസ്സമില്ല. --Vssun (സുനിൽ) 10:49, 22 ഓഗസ്റ്റ് 2011 (UTC)
- ഞാനീപരിപാടി വിട്ടു.... --സുഗീഷ് 10:20, 22 ഓഗസ്റ്റ് 2011 (UTC)
ഫോക്കസ് ശരിയായില്ല?
[തിരുത്തുക]അടുത്തിടെയായി കണ്ടുവരുന്ന ചില പ്രതികൂല അഭിപ്രായങ്ങളാണ് ഫോക്കസ് ശരിയായില്ല എന്നത്. ആർക്കെങ്കിലും പറയാമോ എന്താണ് ഫോക്കസ് ശരിയായില്ല എന്നതുകൊണ്ട് ഉദ്ദേശിക്കുന്നതെന്ന്? --വൈശാഖ് കല്ലൂർ (സംവാദം) 05:31, 7 ഡിസംബർ 2011 (UTC)
- ഒരു വിവരണം ഇവിടെ കാണാം. --അനൂപ് | Anoop (സംവാദം) 05:45, 7 ഡിസംബർ 2011 (UTC)
- അത് ശരിതന്നെ. പക്ഷേ ഡെപ്ത് ഓഫ് ഫീൽഡിനെ ഔട്ട് ഓഫ് ഫോക്കസ് ആയി കണക്കാക്കുന്നത് ശരിയെന്ന് തോന്നുന്നില്ല. (എന്റെ അറിവില്ലയ്മയാകാം കാരണം?) --വൈശാഖ് കല്ലൂർ (സംവാദം) 06:19, 7 ഡിസംബർ 2011 (UTC)
ഒറ്റ ദിവസം കൊണ്ട്
[തിരുത്തുക]ഒറ്റ ദിവസം കൊണ്ട് നിങ്ങൾ എല്ലാവരും ചേർന്ന് തിരഞ്ഞെടുക്കുന്ന ചിത്രങ്ങൾ തീർത്തല്ലൊ ?--രാജേഷ് ഉണുപ്പള്ളി Talk 09:21, 7 ഡിസംബർ 2011 (UTC)
മാപ്പ് തരൂ....
[തിരുത്തുക]ഇത്തവണ ക്ഷമിക്കണം, ചാണ്ടി ഞാൻ സ്കൂളിൽ നിന്നും തിരുത്താൻ ഉപയോഗിക്കുന്ന എന്റെ മറ്റൊരു മുഖമാണ്. ഒന്നിൽ അധികം വോട്ട് അറിയാതെ പറ്റിയ തെറ്റാണ്. കാരണം മറ്റ് തിരഞ്ഞെടുക്കാവുന്ന ചിത്രങ്ങൾക്കൊന്നും ഞാൻ ഒന്നിൽ കൂടുതൽ പ്രാവിശ്യം വോട്ട് ചെയ്തിട്ടില്ല (നാൾവഴി കാണൂ...). തെറ്റിന് ഞാൻ മാപ്പുചോദിക്കുന്നു. Aviyalഅവിയൽ 17:09, 9 ഫെബ്രുവരി 2012 (UTC)
ഫലകം ചേർക്കുമ്പോൾ ശ്രദ്ധിക്കുക
[തിരുത്തുക]മലയാളത്തിലെ തെരഞ്ഞെടുത്ത ചിത്രം എന്നുള്ള ഫലകം ചേർക്കുമ്പോൾ mlwiki=1 എന്ന് മാത്രം മതി. featured=1 എന്നാൽ കൊമ്മന്സിലെ തെരഞ്ഞെടുത്ത ചിത്രം എന്നാണർത്ഥം. അല്ലെങ്ങിൽ ഇതുപോലെ ബന്ധപ്പെട്ട താൾ കാണുന്നില്ല എന്ന സന്ദേശം കാണിക്കും. ശ്രദ്ധിക്കുമല്ലോ. -- ജീ. Jkadavoor (സംവാദം) 08:15, 18 ജൂൺ 2012 (UTC)
തിരഞ്ഞെടുക്കാവുന്ന_ചിത്രങ്ങൾ File:Cactus_ball.JPG
[തിരുത്തുക]ഇതെന്താ ഒരുമാസമായിട്ടും തിരഞ്ഞെടുക്കാത്തേ? :-/
നയങ്ങൾ പാലിക്കുന്നില്ലെങ്കിൽ അത് തിരസ്കരിക്കണം അല്ലാതെ അവിടെ തർക്കവേദിയാക്കരുത്! --വൈശാഖ് കല്ലൂർ (സംവാദം) 15:32, 2 ഓഗസ്റ്റ് 2012 (UTC)
- തർക്കങ്ങൾ സംവാദത്താളിൽ നടത്തുന്നതാവും നല്ലത്. ഭാവിയിലുള്ള റെഫറന്സിനും അതുപകരിക്കും -അഖിലൻ 16:22, 2 ഓഗസ്റ്റ് 2012 (UTC)
FPC ഫലകം
[തിരുത്തുക]തിരഞ്ഞെടുക്കാവുന്ന ചിത്രങ്ങൾ പദ്ധതിതാളിലെ നടപടിക്രമങ്ങളിൽ നിങ്ങൾ നിർദ്ദേശിക്കുന്ന ചിത്രത്തിന്റെ താളിൽ {{FPC}} എന്ന ഫലകം ചേർക്കുക. എന്നത് ഒഴിവാക്കാൻ അഭ്യർഥിക്കുന്നു. തിരഞ്ഞെടുക്കാൻ നിർദ്ദേശിക്കുന്ന ചിത്രങ്ങൾ കോമൺസ് ചിത്രങ്ങളാണ്. അതിനാൽ മലയാളം വിക്കിയിൽ ഈ ഫലകം ചേർക്കുക വഴി അകാരണമായി പ്രമാണം പുനഃസൃഷ്ടിക്കപ്പെടുന്നു. പിന്നീട് ഇവ മായ്ക്കാൻ നിൽക്കണം. അതിനാൽ ഈ രീതി ഒഴിവാക്കാൻ നിർദ്ദേശിക്കുന്നു.--റോജി പാലാ (സംവാദം) 06:21, 4 ഒക്ടോബർ 2012 (UTC)
- മലയാളം വിക്കിയിൽ തിരഞ്ഞെടുക്കപ്പെട്ടു എന്ന സൂചിപ്പിക്കുന്ന ഫലകമൊക്കെ ഈ താളിൽത്തന്നെയല്ലേ ചേർക്കുന്നത്? പ്രമാണം ഉണ്ടാകുന്നില്ല പ്രമാണത്തിനു വേണ്ടി ഒരു താളല്ലേ ഉണ്ടാകുന്നുള്ളൂ? --Vssun (സംവാദം) 08:49, 4 ഒക്ടോബർ 2012 (UTC)
- പ്രമാണം ഉണ്ടാകുന്നില്ല. കോമൺസിലേക്കു അപ്‌ലോഡ് ചെയ്തു പോയ പ്രമാണങ്ങൾ പുനഃസൃഷ്ടിക്കണോ എന്ന ചോദ്യം ഇവിടെ ചോദിക്കുന്നുണ്ട്. (നീക്കം ചെയ്ത തിരുത്തലുകൾ പുനഃസ്ഥാപിക്കണോ? എന്ന്) കോമൺസിലെ ചിത്രങ്ങളെ ഇവിടെ വർഗീകരിക്കുന്നതും നിർത്തലാക്കിയതാണ്.--റോജി പാലാ (സംവാദം) 09:00, 4 ഒക്ടോബർ 2012 (UTC)
- ആ ഫലകം ഉപയോഗശൂന്യമാണ്. -- ജെ. കടവൂർ ജീ. 13:23, 28 ഒക്ടോബർ 2012 (UTC)
FPC എന്ന ഫലകം ചേർക്കുന്നതിന്റെ ഉദ്ദേശ്യമെന്താണ്? ഞാൻ നോക്കിയിട്ട് ഇതുകൊണ്ടൊരു ഗുണവും ഇപ്പോൾ കാണുന്നില്ല. ഈ ഫലകം ചേർക്കൽ ഒഴിവാക്കേണ്ടതാണെന്ന് ശക്തമായി വാദിക്കുന്നു. --ടോട്ടോചാൻ (സംവാദം) 07:39, 23 മേയ് 2013 (UTC)
കൊള്ളാം
[തിരുത്തുക][3] ഇവിടെ ആരോ കൊള്ളാം എന്ന് വോട്ട് ചെയ്യതിടുണ്ട് ആരാണെന്ന് കണ്ടുപിടിക്കാമോ --- Irvin Calicut....ഇർവിനോട് പറയു 10:29, 2 മേയ് 2013 (UTC)
ഇദ്ദേഹം, വേറെ ഇവിടെയുമുണ്ട്--Roshan (സംവാദം) 10:36, 2 മേയ് 2013 (UTC)
രാത്രി നേരത്ത് ഉറക്കം തൂങ്ങി ഇരുന്നപ്പോൾ ഒപ്പ് വെക്കാൻ മറന്നുപോയതാവണം, ഇനി ശ്രദ്ധിച്ചോളാം :) - Pranchiyettan|പ്രാഞ്ചിയേട്ടൻ (സംവാദം) 10:50, 2 മേയ് 2013 (UTC)
- Irvin Calicut....ഇർവിനോട് പറയു 11:24, 2 മേയ് 2013 (UTC)
പ്രധാന താൾ
[തിരുത്തുക]തിരഞ്ഞെടുത്ത ചിത്രം പലപ്പോഴും പ്രധാന താളിൽ കൃത്യമായി അപ്ലോഡാവുന്നില്ല. അതിനു എന്താണ് ചെയ്യാൻ പറ്റുന്നത്. --രാജേഷ് ഉണുപ്പള്ളി Talk 06:13, 23 മേയ് 2013 (UTC)
ജൂലൈ 17 കഴിഞ്ഞിട്ടും തിരഞ്ഞെടുത്ത ചിത്രം മാറുന്നില്ലല്ലോ. പുതിയ ചിത്രം എന്താ വരാത്തേ? --ടോട്ടോചാൻ (സംവാദം) 06:48, 19 ജൂലൈ 2013 (UTC)
malayalam ezhuthan
[തിരുത്തുക]malayalam ezhthan patunnilla. ellaarkum atheyo--Soumyan (സംവാദം) 06:11, 4 ഫെബ്രുവരി 2014 (UTC)
ക്വാളിറ്റി
[തിരുത്തുക]തിരഞ്ഞെടുക്കാനുള്ള ചിത്രങ്ങൾക്കൊന്നും ഒരു ക്വാളിറ്റി പോര.കോമൺസ് വിക്കിയിൽ മികച്ച ചിത്രങ്ങൾ കാണാവുന്നതാണ്.--Libin (സംവാദം) 07:21, 24 ഫെബ്രുവരി 2014 (UTC)
ഉൾപ്പെടുത്തിയിരിക്കുന്ന ചിത്രങ്ങൾ ഒന്നും സുഖമില്ല--Libin (സംവാദം) 06:08, 26 ഫെബ്രുവരി 2014 (UTC)
ഒരു മാസം ഒരു ചിത്രം ?
[തിരുത്തുക]മലയാളം വിക്കിപ്പീഡിയ അത്ര ദാരിദ്ര്യത്തിലായോ. ഇവിടെ തിരഞ്ഞെടുക്കാവുന്ന ചിത്രങ്ങൾ നോക്കാനാരുമില്ലേ? എന്നാൽ ഈ പരിപാടി നിറുത്തിക്കൂടേ? ഇപ്പോൾ ആരും നോക്കുന്നുമില്ല വോട്ടുചെയ്യുന്നുമില്ല. പിന്നെന്തിനീ പ്രഹസ്സനം? അല്ലെങ്കിൽ കോമൺസിലേപ്പോലെ Picture of the year തുടങ്ങി ഒരു വർഷം ഒരു ചിത്രം എന്നത് നല്ല ആശയമാണ്. --രൺജിത്ത് സിജി {Ranjithsiji} ✉ 10:16, 3 ഫെബ്രുവരി 2015 (UTC)
- ഈ വിഷയത്തിൽ പലവുരു ചർച്ചിച്ചതാണ്. കോമ്മൺസിൽ കാണിക്കുന്ന ചിത്രം അതുപോലെ ഇവിടെ കാണിച്ചാൽ മതിയാകും.--സുഗീഷ് (സംവാദം) 13:40, 3 ഫെബ്രുവരി 2015 (UTC)
ഈ പരിപാടി അനാഥമായോ?
[തിരുത്തുക]ഈ പരിപാടി തികച്ചും അനാഥമായോ? കുറച്ചു ദിവസമായി പ്രധാന താളിൽ തിരഞ്ഞെടുത്ത ചിത്രത്തിന്റെ സ്ഥലത്ത് ഒന്നും കാണാത്തതിനാൽ ഞാൻ അപ്ഡേറ്റ് ചെയ്തിട്ടുണ്ട്. എന്തെങ്കിലും പിഴവ് വന്നിരുന്നെങ്കിൽ തിരുത്തണേ...ഞാൻ ആദ്യമായാ തിരഞ്ഞെടുത്ത ചിത്രത്തിന്റെ താൾ സൃഷ്ടിക്കുന്നത്.........
ഈ ചിത്രം മുൻപ് തിരഞ്ഞെടുക്കപ്പെട്ടതല്ലല്ലോ??? Shyam prasad M nambiar (സംവാദം) 10:25, 16 ഏപ്രിൽ 2017 (UTC)
- അനാഥമായതല്ല ചെയ്യാനായി സമയം കിട്ടാത്തതാണ്. ബിബിനായിരുന്നു ഇത് ചെയ്തോണ്ടിരുന്നത് ഇപ്പോ കാണാനില്ല.രൺജിത്ത് സിജി {Ranjithsiji} ✉ 11:47, 16 ഏപ്രിൽ 2017 (UTC)
അതെന്താ തിരഞ്ഞെടുത്ത ചിത്രങ്ങൾ ഈ ആഴ്ചയിൽ ഉൾപ്പെടുത്താതെയിരുന്നത്? ആരുടേയും ശ്രദ്ധയിൽപ്പെട്ടില്ലേ?
മാളികവീട് (സംവാദം) 05:40, 28 ഫെബ്രുവരി 2018 (UTC)
ഭേദഗതി നിർദ്ദേശം
[തിരുത്തുക]തിരഞ്ഞെടുത്ത ചിത്രങ്ങളുടെ മാനദണ്ഡങ്ങളിൽ ഭേദഗതി നിർദ്ദേശം ഇവിടെ അവതരിപ്പിച്ചിട്ടുണ്ട്. ഏവരുടെയും ശ്രദ്ധ ക്ഷണിക്കുന്നു.--അരുൺ സുനിൽ കൊല്ലം (സംവാദം) 06:01, 18 മാർച്ച് 2018 (UTC)
ഈ ആഴ്ചയിലെ ചിത്രം എവിടെ?
[തിരുത്തുക]ഈ ആഴ്ചയിലെ തെരഞ്ഞെടുക്കാവുന്ന ചിത്രങ്ങൾ പ്രദർശിപ്പിക്കാൻ ആരുമില്ലേ? ആരെങ്കിലും ഇത് കൃത്യമായി ചെയ്താൽ നന്നായിരുന്നു. അതുപോലെതന്നെ മികച്ച ചിത്രങ്ങളാണെങ്കിൽക്കൂടി വോട്ടു ചെയ്യാനും ആളുകളെ കാണാനില്ല. അൽപസമയം ഇതിനുവേണ്ടി വിനിയോഗിച്ചുകൂടേ? Malikaveedu (സംവാദം) 06:34, 9 ഒക്ടോബർ 2018 (UTC)
- ഇന്നുമുതൽ വേണ്ടതായ 16-10-2018)തെരഞ്ഞെടുത്ത ചിത്രം ഇനിയും എത്തിയിട്ടില്ല !!!
Malikaveedu (സംവാദം) 09:35, 16 ഒക്ടോബർ 2018 (UTC)
- ഈ പരിപാടി അനാഥമായതുപോലെ തോന്നുന്നു.... Malikaveedu (സംവാദം) 03:56, 18 ഒക്ടോബർ 2018 (UTC)
- @Malikaveedu, താങ്കൾക്കും ചിത്രം തിരഞ്ഞെടുക്കാവുന്നതാണ്. -- അരുൺ സുനിൽ കൊല്ലം (സംവാദം) 04:54, 18 ഒക്ടോബർ 2018 (UTC)