Jump to content

വിക്കിപീഡിയ സംവാദം:പഠനശിബിരം

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

അബുദാബി

[തിരുത്തുക]

അബുദാബി, ദുബായ് എന്നിവടങ്ങളിൽ പഠനശിബിരം നടത്താനായി ഒരു സുഹൃത്ത് മുന്നോട്ട് വന്നിരുന്നു. അവിടെ നടത്താനുള്ള സ്ഥലം, ഇന്റർനെറ്റ് എന്നീ സൗകര്യങ്ങൾ ശരിയാക്കി തരാമെന്നും സമ്മതിച്ചിരുന്നു. ഇതിനു മുൻ‌കൈ എടുക്കാൻ പറ്റിയ ആരെങ്കിലുമുണ്ടോ?--Rameshng:::Buzz me :) 06:44, 3 ജൂൺ 2010 (UTC)[മറുപടി]

ജുനൈദ്, സിമി, എന്നിവർ അവിടെയാണല്ലോ. അവർക്ക് താല്പര്യമെങ്കിൽ ചെയ്യാവുന്നതേയുള്ളൂ. സൗകര്യങ്ങൾ ഒരുക്കിത്തരുമെങ്കിൽ പോയി ക്ലാസെടുക്കേണ്ട കാര്യം മാത്രമല്ലേയുള്ളൂ. --ഷിജു അലക്സ് 06:58, 3 ജൂൺ 2010 (UTC)[മറുപടി]


യോഗ്യത

[തിരുത്തുക]

വിക്കിപഠനശിബിരത്തിൽ ക്ലാസ്സുകൾ എടുക്കുന്നവർക്ക് അത്യാവശ്യം വേണ്ട യോഗ്യതയാണ് വിക്കിയുടെ നയങ്ങളെക്കുറിച്ചുള്ള അറിവും,സഹവിക്കിപീഡിയരോട് എങ്ങനെ പെരുമാറണം(വിക്കിക്ക് അകത്തും പുറത്തും) എന്ന തിരിച്ചറിവും. അത് ഇല്ലാത്തവർ വിക്കി പഠനശിബിരം നടത്തുന്നത് ഗുണത്തേക്കാളേറെ ദോഷമാണ് വിക്കിക്ക് ചെയ്യുക. അതിനാൽ മലയാളം വിക്കിയെ പുറത്ത് പ്രതിനിധീകരിക്കുന്നർക്ക് വേണ്ട ചില അടിസ്ഥാനയോഗ്യതകൾ നിശ്ചയിക്കാനാണ് ഈ സംവാദം.

വിക്കിപഠനശിബിരം എന്നത് വിക്കിയെ പരിചയപ്പെടുത്താനും, വിക്കി എഡിറ്റിങ്ങ് ആളുകളെ പഠിപ്പിക്കാനും മാത്രമല്ല വിക്കിയുടെ സംസ്കാരം കൂടെ ആളുകളിൽ പകർന്നു കൊടുക്കുക എന്ന ഉദ്ദേശത്തോടെയാണു് നടത്തുന്നത് എന്നോർക്കുക. അതിനാൽ പ്രസ്തുത സംസ്കാരവും നയങ്ങളും ആളുകൾ മനസ്സിലാക്കിയാൽ മാത്രമേ നമുക്ക് നല്ല വിക്കിപ്രവർത്തകരെ ലഭിക്കൂ എന്നോർക്കുക.

നിലവിൽ നമ്മുടെ നയം അനുസരിച്ച്, പഠനശിബിരം നടത്താൻ മുന്നോട്ട് വരുന്നവർക്ക് ഉണ്ടാകെണ്ട കുറഞ്ഞ യോഗ്യത താഴെ പറയുന്നതാണു്‌.

  • മലയാളം വിക്കിപീഡിയക്കു് പുറമേ, എല്ലാ മലയാള വിക്കി സംരംഭങ്ങളെക്കുറിച്ചുള്ള അറിവു്,
  • വിക്കി എഡിറ്റിങ്ങിലുള്ള ജ്ഞാനം.
  • ഏതെങ്കിലും മലയാളം വിക്കിസം‌രംഭത്തിൽ കുറഞ്ഞതു് 6 മാസം എങ്കിലും പ്രവർത്തിച്ചുള്ള പരിചയം

ആറാമത്തെ വിക്കി പഠനശിബിരം മുതൽ ഈ നയങ്ങൾ എല്ലാം പാലിക്കുന്നു എന്ന് ഉറപ്പ് വരുത്തണം.

മുകളിൽ പറഞ്ഞ നയങ്ങൾ പാലിക്കപ്പെടാൻ താഴെ പറയുന്ന മാനദണ്ഡങ്ങൾ കൂടെ നിർദ്ദേശിക്കുന്നു.

  1. ഏതെങ്കിലും ഒരു മലയാളം വിക്കിയിൽ കുറഞ്ഞത് 2000 തിരുത്തലുകൾ എങ്കിലും നടത്തിയിരിക്കണം
  2. മലയാളം വിക്കിപീഡിയക്ക് പുറമേ ഏതെങ്കിലും ഒരു സഹൊദരസംരംഭത്തിൽ 100 തിരുത്തലുകൾ എങ്കിലും നടത്തിയിരിക്കണം
  3. വിക്കിയുടെ നയങ്ങളെ കുറിച്ചുള്ള അറിവ്
  4. സഹവിക്കിപീഡിയരോടുള്ള മാന്യമായ പെരുമാറ്റം

പഠനശിബിരത്തിനായി നടത്തുന്ന ഒരുക്കങ്ങൾ മലയാളം വിക്കിയുടെ പ്രചരണത്തിന്റെ ചർച്ചകൾ ഏകോപിപ്പിക്കുന്ന http://groups.google.com/group/mlwikitaskforce എന്ന ഗൂഗിൾ ഗ്രൂപ്പിൽ ചർച്ച ചെയ്യുക.

പുതുമുഖങ്ങളുടെ ശ്രദ്ധയ്ക്ക്:

  • 2002 മുതൽ കഴിഞ്ഞ 8വർഷത്തോളം ആയിരക്കണക്കിനു് ഉപയോക്തക്കളുടെ പ്രയത്നത്തിന്റെ ഫലമാണു് മലയാളം വിക്കിയുടെ രൂപത്തിൽ നിങ്ങൾക്ക് കാണുന്നത്. ഇത് ഒരു ദിവസം കൊണ്ടു് കെട്ടി പടുത്തതല്ല.
  • ഇതു വരെ നടത്തിയ പ്രയത്നവും സംവാദങ്ങളും ആണു് വിക്കിയെ ഇന്നത്തെ നിലയിൽ ആക്കിയത്. അതിൽ സംഭവിച്ച കുറവുകളും മറ്റും ഈ പ്രസ്ഥാനത്തിന്റെ വളർച്ചയ്ക്ക് അത്യാവശ്യം ആയിരുന്നു. അതൊക്കെ കൊണ്ടാണു് മലയാളം വിക്കിപീഡിയ ഇന്ന് ഇന്ത്യൻ ഭാഷാ വിക്കിയിലെ ഏറ്റവും സജീവമായ വിക്കിയായി നിലനിൽക്കുന്നത്.
  • മലയാളം വിക്കിപീഡിയയിൽ ലേഖനങ്ങളുടെ എണ്ണത്തിൽ ഉണ്ടെന്ന് തോന്നുന്ന കുറവ് വിക്കിയിലെ ലെഖനങ്ങൾ വികസിക്കുന്നത് എങ്ങനെയാണൂ് എന്ന് മനസ്സിലാക്കുമ്പോൾ മാറും. ലേഖനങ്ങളുടെ എണ്ണം കൂട്ടി നമുക്ക് ആരോടും മത്സരിക്കാനില്ല എന്നൊർക്കുക.

ഇതു സംബന്ധിച്ചുള്ള നയങ്ങൾ എന്തൊക്കെയായിരിക്കണം, നയങ്ങൾ എങ്ങനെ പരിപാലിക്കപ്പെടണം എന്നതൊക്കെ ഇവിടെ ചർച്ച ചെയ്ത് സമവായത്തിലെത്താം.--ഷിജു അലക്സ് 06:51, 5 ഒക്ടോബർ 2010 (UTC)[മറുപടി]


ഇതുവരെ സമവായത്തിലെത്തിയ നയങ്ങൾ

പഠനശിബിരം നടത്താൻ മുന്നോട്ട് വരുന്നവർക്ക് ഉണ്ടാകെണ്ട കുറഞ്ഞ യോഗ്യത താഴെ പറയുന്നതാണു്‌.

  • മലയാളം വിക്കിപീഡിയക്കു് പുറമേ, എല്ലാ മലയാള വിക്കി സംരംഭങ്ങളെക്കുറിച്ചുള്ള അറിവു്,
  • വിക്കി എഡിറ്റിങ്ങിലുള്ള ജ്ഞാനം.
  • ഏതെങ്കിലും മലയാളം വിക്കിസം‌രംഭത്തിൽ കുറഞ്ഞതു് 6 മാസം എങ്കിലും പ്രവർത്തിച്ചുള്ള പരിചയം
  • ഏതെങ്കിലും ഒരു മലയാളം വിക്കിയിൽ കുറഞ്ഞത് 2000 തിരുത്തലുകൾ എങ്കിലും നടത്തിയിരിക്കണം
  • വിക്കിയുടെ നയങ്ങളെ കുറിച്ചുള്ള അറിവ്
  • സഹവിക്കിപീഡിയരോടുള്ള മാന്യമായ പെരുമാറ്റം (വിക്കിക്ക് അകത്തും പുറത്തും)

പഠനശിബിരം നടത്താൻ പാലിക്കേണ്ട നടപടി ക്രമം

  • പഠനശിബിരത്തിനായി വിക്കിയിൽ താൾ തുടങ്ങുന്നതിനു് മുൻപ്, വിക്കിപ്രചരണസംഘത്തെ പ്രസ്തുത വിവരം അറിയിച്ച് സമ്മതം വാങ്ങേണ്ടതാണു്.
  • പഠനശിബിരിരത്തിനു് ക്ളാസ്സുകൾ എടുക്കുന്നവർക്ക് മുകളിൽ സൂചിപ്പിച്ച യൊഗ്യതകൾ ഉണ്ടായിരിക്കണം. ഒന്നോ രണ്ടോ ആഴ്ച വിക്കിയിൽ എഡിറ്റ് ചെയ്തു എന്നതു കൊണ്ടു് മലയാളം വിക്കി പഠനശിബിരം നടത്താൻ മുതിരരുത്.

മറ്റു നിബന്ധനകൾ

  • യാതൊരു കാരണവശാലും പഠനശിബിരത്തിനു വരുന്ന ആളുകളിൽ നിന്നു് മൊബൈൽ നമ്പർ, ഇമെയിൽ വിലാസം,മറ്റ് വ്യക്തിഗത വിവരങ്ങൾ ഇവ ഒന്നും പഠനശിബിരം നടത്തുന്ന വിക്കിമീഡിയർ ശേഖരിക്കരുത്. അതിന്റെ ഒന്നിന്റേയും ആവശ്യം നമുക്കില്ല. നമ്മുടെ പരമാവധി ആവശ്യം, വരുന്നവരുടെ പേരു്, സ്ഥലം, വിക്കിയൂസർ നെയിം (അതുണ്ടെങ്കിൽ മാത്രം) എന്നിവ മാത്രമാണു്. അതു മാത്രമേ ശേഖരിക്കാവൂ. പേർ വെളിപ്പെടുത്താൻ തയ്യാരാകാത്ത ആളുകൾക്ക് അതിനുള്ള സ്വാതന്ത്രവും കൊടുക്കണം. പഠനശിബിരത്തിനു ശെഷം നമ്മളുമായി ബന്ധപ്പെടാൻ wiki.malayalam@gmail.com എന്ന മെയിൽ വിലാസം തന്നെ ഉപയോഗിക്കാൻ പറയുക.

ഷിജു പറഞ്ഞതിനോട് യോജിക്കുന്നു. ഇത്തരമൊരു നയം അനിവാര്യമായിത്തീർന്നിരിക്കുകയാണ്. മാനദണ്ഡത്തിൽ ചില അയവുകൾ വരുത്താമെന്ന് തോന്നുന്നു. വിക്കിപീഡിയക്കു പുറമെ സഹോദര വിക്കി സംരഭങ്ങളിലും 100 എഡിറ്റുകൾ വേണം എന്ന നയത്തിൽ ഇളവുകൾ നൽകാം എന്നെന്റെ അഭിപ്രായം. --Anoopan| അനൂപൻ 07:39, 5 ഒക്ടോബർ 2010 (UTC)[മറുപടി]

യോജിക്കുന്നു. 2 ാമത്തെ മാനദണ്ഡം ആവശ്യമില്ലെന്ന് കരുതുന്നു. --ജുനൈദ് | Junaid (സം‌വാദം) 07:52, 5 ഒക്ടോബർ 2010 (UTC)[മറുപടി]

ഏതെങ്കിലും പഠനശിബിരത്തിലോ വിക്കിസംഗമത്തിലോ പങ്കെടുത്ത ആളായിരിക്കണം എന്ന നിബന്ധനയും നല്ലതായിരിക്കും. വിക്കിയിലെ സജീവ ഉപയോക്താക്കൾക്ക് ഇദ്ദേഹത്തെ മുൻപരിചയുണ്ടാകാൻ ഇത് സഹായകരമാകും. --സിദ്ധാർത്ഥൻ 07:54, 5 ഒക്ടോബർ 2010 (UTC)[മറുപടി]

സഹോദര വിക്കികളിൽ ഏതെങ്കിലും ഒന്നിൽ കുറഞ്ഞത് 100 എഡിറ്റുകൾ വേണം എന്നത് ഒഴിവാക്കിയിട്ടുണ്ടു്. --ഷിജു അലക്സ് 08:05, 5 ഒക്ടോബർ 2010 (UTC)[മറുപടി]

വളരെ നല്ല നിർദ്ദേശങ്ങൾ, കഴിഞ്ഞ പഠനശിബിരങ്ങളിൽ പങ്കെടുത്തവരിൽ നിന്നും കൂടുതൽ അഭിപ്രായങ്ങൾ പ്രതീക്ഷിക്കുന്നു. --സാദിക്ക്‌ ഖാലിദ്‌ 09:04, 5 ഒക്ടോബർ 2010 (UTC)[മറുപടി]

പഠനശിബിരം നടത്താൻ ഉദ്ദേശിക്കുന്നവർ ആ വിവരം പരിപാടിയുടെ പ്രാരംഭ ഘട്ടത്തിൽ തന്നെ വിക്കിപ്രചരണസംഘത്തെ അറിയിക്കണമെന്നതും നയത്തിന്റെ ഭാഗമാക്കാം. --Anoopan| അനൂപൻ 13:36, 5 ഒക്ടോബർ 2010 (UTC)[മറുപടി]

ഈ വർഷം നടക്കാനിരിക്കുന്ന പഠനശിബിരങ്ങൾ

[തിരുത്തുക]

ഇങ്ങിനെ ഒരു തൽക്കെട്ടുണ്ടെങ്കിൽ, ഇതു വരെ നടന്നതിന്റെ പട്ടിക കൂടി വേണ്ടേ. --RameshngTalk to me 10:02, 26 ഒക്ടോബർ 2010 (UTC)[മറുപടി]


ശിബിരം/ശില്പശാല

[തിരുത്തുക]

മലയാളം വിക്കിപീഡിയ മെയിലിംങ് ലിസ്റ്റിൽ ഇതിന്റെ പേരിനെക്കുറിച്ച് നടന്ന ഒരു സം‌വാദം ഇവിടേക്ക് കൊണ്ടുവരുന്നു. ചർച്ച ഇവിടെ തുടരണമെന്ന് അഭ്യർഥിക്കുന്നു. പ്രധാനമായും തീരുമാനിക്കേണ്ടത് ഇതിന്റെ പേരിനെക്കുറിച്ചുള്ള പ്രശ്നമാണ്‌. ശിബിരം ആണോ ശരി ശില്പശാല എന്നതാണോ ശരി?--Rameshng:::Buzz me :) 18:49, 11 ജൂലൈ 2010 (UTC)[മറുപടി]

എന്റെ അഭിപ്രായത്തിൽ ഏറ്റവും അനുയോജ്യമായ വാക്ക് ശിൽ‌പ്പശാല എന്നുതന്നെയാണു്. ഉരുത്തിരിഞ്ഞുവരേണ്ട മാതൃകയെക്കുറിച്ച് നിയതമായ രൂപകൽ‌പ്പനയില്ലാതെ, എങ്കിലും സ്ഥൂലമായ ചർച്ചയോ പരിശീലനമോ നടക്കപ്പെടുന്ന പരിപാടികൾക്കാണു് ശിൽ‌പ്പശാല (Workshop) എന്നു വിളിക്കാറു്. (ഉദാഹരണം: ഒരു ശിൽ‌പ്പം ഉണ്ടാക്കാൻ എന്തൊക്കെ വഴികൾ അവലംബിക്കാം എന്നു് ഒരു ശിൽ‌പ്പശാലയിൽ ആലോചിക്കുകയോ പഠിക്കുകയോ പഠിപ്പിക്കുകയോ ആവാം. പക്ഷേ ആ ശിൽ‌പ്പത്തിന്റെ അവസാനരൂപം ഇങ്ങനെയൊക്കെയാവണമെന്നു് അവിടെ നിഷ്കർഷിക്കാൻ വയ്യ.) കേരളത്തിൽ 40 വർഷങ്ങളെങ്കിലുമായി ഇത്തരം ശിൽ‌പ്പശാലകൾ നടത്താറുണ്ട്. കേരള കാർഷികസർവ്വകലാശാ‍ല, ശാസ്ത്രസാഹിത്യ പരിഷത്ത് തുടങ്ങിയവരുടെ ആഭിമുഖ്യത്തിൽ നടത്തിയിരുന്ന ശിൽ‌പ്പശാലകളിൽ പങ്കെടുക്കാൻ അവസരം ലഭിച്ചിട്ടുണ്ട്. കൂടാതെ അദ്ധ്യാപകർക്കും മറ്റും വിവിധ സന്ദർഭങ്ങളിൽ പരിശീലനാർത്ഥം ശിൽ‌പ്പശാലകൾ സംഘടിപ്പിക്കാറുണ്ടു്.

ശിബിരം എന്ന വാക്കു് ക്യാമ്പ് എന്ന ഇംഗ്ലീഷ് വാക്കിന്റെ നേർതർജ്ജമയാണു്. (മലയാളം: പടകുടി, കൂടാരം, താൽക്കാലികപട്ടാളത്താവളം) അർത്ഥം കൊണ്ടു് വളരെ അടുത്താണെങ്കിലും പ്രവർത്തനതന്ത്രവും ആസൂത്രണവും കരുപ്പിടിപ്പിക്കുക എന്നതാണു് ശിബിരത്തിന്റെ സാധാരണ ഉദ്ദേശ്യം. മറ്റുള്ളവരെ പരിശീലിപ്പിക്കുന്നതിനു പകരം, തങ്ങൾ തങ്ങളിൽ പരസ്പരം ചർച്ച ചെയ്ത് ഭാവിയിലെ കർമ്മപരിപാടികൾക്കു് അടുക്കും ചിട്ടയും ഉണ്ടാക്കാൻ വേണ്ടി സംഘടിപ്പിക്കുമ്പോൾ ഈ വാക്കു് നന്നായി യോജിക്കും. കൂടാതെ, ഒരു നിശ്ചിതലക്ഷ്യം മുന്നിൽ വെച്ച് സംഘടിപ്പിക്കുന്ന (ഉദാ: നേത്രചികിത്സാ ക്യാമ്പ്, രക്തദാനക്യാമ്പ്, നിക്ഷേപസമാഹരണ ക്യാമ്പ് തുടങ്ങി) പരിപാടികൾക്കും ഈ പേരു കൊള്ളാം.

ഇതെഴുതുന്ന ഈ ഒറ്റ(സംവാദ)ത്താളിനെ ഒരു ഇന്റർനെറ്റ് ശിബിരമായി കണക്കാക്കാം.

അക്കാദമി എന്ന വാക്ക് പ്രത്യേകവിഷയങ്ങളിൽ അവഗാഹമുള്ള / അവഗാഹമുണ്ടാക്കാനാഗ്രഹിക്കുന്ന ആളുകൾ ഒത്തുചേരുന്ന (താരതമ്യേന സ്ഥിരസ്വഭാവമുള്ള) ഒരു സ്ഥലം എന്ന അർത്ഥത്തിലാണു് ഉപയോഗിക്കാൻ നല്ലതു്. ഇംഗ്ലീഷ് വിക്കിപീഡിയയിൽ വിക്കിപീഡിയ അക്കാദമി എന്നുപയോഗിച്ചിരിക്കുന്നതു് അനുയോജ്യമാണെന്നു തോന്നിയില്ല.

--ViswaPrabha (വിശ്വപ്രഭ) 19:34, 11 ജൂലൈ 2010 (UTC)[മറുപടി]


വിശ്വേട്ടൻ മുകളിൽ പറഞ്ഞത് ആധാരമാക്കി ശിബിരം/ശില്പശാല എന്നതിന്റെ കാര്യത്തിൽ ഒരു ചർച്ച ആവശ്യമാണെന്ന് തോന്നുന്നു. എന്തായാലും ഇംഗ്ളീഷിൽ അക്കാഡമി എന്ന പദം യോജിക്കില്ല എന്ന് തന്നെ പറയണം. Work shop ആകും ഇംഗ്ളീഷിൽ നല്ലത്. മലയാളത്തിന്റെ കാര്യത്തിൽ ശിബിരം/ശില്പശാല വേണോ എന്ന സംശയം എനിക്ക് ഇപ്പൊഴും ഉണ്ടു്.
ശില്പശാല എന്നതായിരിക്കും നല്ലതെന്ന് തോന്നുന്നു. പ്രത്യേകിച്ച് ഇതിന്റെ ഇംഗ്ലീഷ് Work shop ആണു് എന്നതു കൂടി കണക്കിലെടുക്കുമ്പോൾ.--ഷിജു അലക്സ് 15:52, 2 നവംബർ 2010 (UTC)[മറുപടി]
ശില്പശാല സമാന ഉദ്ദേശ്യത്തോടെ വ്യാപകമായി ഉപയോഗിക്കപ്പെടുന്നുണ്ട്, അതുകൊണ്ട് ശില്പശാല ആക്കുന്നതായിരിക്കും നല്ലത്. --ജുനൈദ് | Junaid (സം‌വാദം) 17:31, 2 നവംബർ 2010 (UTC)[മറുപടി]

തൃശ്ശൂർ

[തിരുത്തുക]

തൃശ്ശൂരിൽ ശില്പശാല സംഘടിപ്പിക്കുന്നതിനു് എന്തെങ്കിലും സഹായം വേണമെങ്കിൽ ഞാൻ തയ്യാർSatheesan.vn 16:46, 5 നവംബർ 2010 (UTC)[മറുപടി]

തലക്കെട്ട്

[തിരുത്തുക]

വിക്കിപീഡിയ:പഠനശിബിരം എന്നു പോരേ? ഇടയിൽ ഒരു വിക്കി അനാവശ്യമല്ലേ? --Vssun (സുനിൽ) 02:52, 2 മാർച്ച് 2011 (UTC)[മറുപടി]

അതെ, ഒഴിവാക്കാമെന്ന് കരുതുന്നു. --ജുനൈദ് | Junaid (സം‌വാദം) 03:47, 2 മാർച്ച് 2011 (UTC)[മറുപടി]

കാമ്പസ് ശിബിരങ്ങൾ

[തിരുത്തുക]

കോളേജുകളിൽ നിന്ന് വിക്കിപീഡിയ പരിശീലനം നടത്താനുള്ള അന്വേഷണങ്ങൾ ഉണ്ടാകുന്നുണ്ട്. ഡിസംബർ 13 ന് വേദിയൊരുക്കാൻ ആലപ്പുഴ സെന്റ് ജോസഫ്സ് കോളേജിൽ മലയാളം ഡിപ്പാർട്ട്മെന്റ് തയ്യാറാണെന്ന് അറിയിച്ചു. ഇത്തരം ശിബിരങ്ങളും പൊതുജനങ്ങൾക്കായുള്ള ശിബിരങ്ങളും വേർതിരിച്ച് റിപ്പോർട്ട് ചെയ്യപ്പെടേണ്ടേ....? "വിക്കിപീഡിയ കാമ്പസ് പഠന ശിബിരം" എന്ന് പ്രത്യേകമായി പറയേണ്ടതില്ലേ...? --Adv.tksujith (സംവാദം) 19:15, 8 ഡിസംബർ 2011 (UTC)[മറുപടി]

രണ്ടിന്റേയും നടത്തിപ്പിൽ കാര്യമായ വ്യത്യാസമുണ്ടെന്ന് കരുതുന്നു. കാമ്പസ് ശിബിരങ്ങളിൽ പ്രസ്തുത കാമ്പസിലുള്ള വിദ്യാർത്ഥികളു അദ്ധ്യാപകരും മാത്രമല്ലേ പങ്കെടുക്കുക. അപ്പോൾ പേരിൽ കാമ്പസ് കൂട്ടിച്ചേർക്കാവുന്നതാണ്. --Vssun (സംവാദം) 02:14, 9 ഡിസംബർ 2011 (UTC)[മറുപടി]
കാമ്പസ് എന്നതിനു പകരം വിദ്യാലയം എന്ന് ഉപയോഗിച്ച് കൂടെ?--ഷിജു അലക്സ് (സംവാദം) 03:37, 9 ഡിസംബർ 2011 (UTC)[മറുപടി]

കാമ്പസായാലും/വിദ്യാലയമായാലും ചെറിയ വ്യാകരണപ്പിശക് കാണുന്നു.... "വിക്കിപീഡിയ വിദ്യാലയ പഠനശിബിരം" എന്നാൽ വിക്കിപീഡിയയുടെ വിദ്യാലയത്തക്കുറിച്ചുള്ള പഠനശിബിരം/വിക്കിപീഡിയ എന്ന വിദ്യാലയത്തെക്കുറിച്ചുള്ള പഠനശിബിരം എന്നൊക്കെ വിവക്ഷിക്കാമെന്ന് തോന്നുന്നു :) --Adv.tksujith (സംവാദം) 11:13, 9 ഡിസംബർ 2011 (UTC)[മറുപടി]

തലക്കെട്ട് സൃഷ്ടിക്കുമ്പോൾ വിക്കിപീഡിയ:വിക്കിപഠനശിബിരം/ആലപ്പുഴ സെന്റ് ജോസഫ്സ് കോളേജ് എന്നാക്കിയാൽ പോരെ? --അനൂപ് | Anoop (സംവാദം) 11:26, 9 ഡിസംബർ 2011 (UTC)[മറുപടി]
മതിയാകും പക്ഷേ, കാമ്പസുകളിൽ നടന്ന ശിബിരങ്ങൾ പ്രത്യേകം പട്ടികപ്പെടുത്താൻ സംവിധാനമുണ്ടാകാണം. എത്ര വിദ്യാലയങ്ങളിൽ ശിബിരം നടന്നു എന്ന് കണക്കുണ്ടാവണമല്ലോ... --Adv.tksujith (സംവാദം) 11:59, 9 ഡിസംബർ 2011 (UTC)[മറുപടി]
ഇതുവരെ എത്ര വിദ്യാലയങ്ങളിൽ നടന്നു എന്നതിന് പട്ടികയായോ ?--സുഗീഷ് (സംവാദം) 07:12, 15 ജനുവരി 2012 (UTC)[മറുപടി]