Jump to content

വിക്കിപീഡിയ സംവാദം:മലയാളം വിക്കിപീഡിയ പത്താം വാർഷികം/വിക്കി വനയാത്ര

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

അല്ലപ്പാ, "ഡിസമ്പർ" എന്ന് എഴുതിയതിന് എന്നോട് നല്ല ഭാഷ ഉപയോഗിക്കാൻ ഒരു ഉപദേശം കണ്ടു. ങാ, പോട്ടേ, ഞാനൊന്നും പറയുന്നില്ല.--Vinayaraj (സംവാദം) 13:18, 1 ഡിസംബർ 2012 (UTC)[മറുപടി]

വിക്കിപീഡിയ:ശൈലീപുസ്തകം കാണുക. നയമാണിത്--പാപ്പൂട്ടി (സംവാദം) 13:30, 1 ഡിസംബർ 2012 (UTC)[മറുപടി]

കാണിച്ചുതന്നതിന് നന്ദി. [ഇതും]കാണുമല്ലോ

അതു തെറ്റാണ്. അതു തിരുത്തി താങ്കൾക്ക് ഡിസംബർ എന്നാക്കാവുന്നതാണ്. എനിക്കും ചെയ്യാവുന്ന കാര്യമാണ്. നമുക്കറിവുള്ളതു മറ്റുള്ളവർക്കു നൽകുന്നെന്നു മാത്രം. ഈ അറിവു നിങ്ങൾക്കു മറ്റുള്ളവർക്കും പറഞ്ഞുകൊടുക്കാവുന്നതാണ്. നന്ദിയോടെ--പാപ്പൂട്ടി (സംവാദം) 14:11, 1 ഡിസംബർ 2012 (UTC)[മറുപടി]
പൊതുവേ ആരും ഒരിടത്തും അക്ഷരത്തെറ്റു വരുത്തരുതെന്നു് നിഷ്കർഷ ചെലുത്തുന്ന ഞാൻ തന്നെയാണു് ആ അശ്രദ്ധമായ അക്ഷരത്തെറ്റു വരുത്തിയതു്. മറ്റാർക്കും അതിൽ ഉത്തരവാദിത്തമില്ല. ക്ഷമ ചോദിച്ചുകൊള്ളുന്നു. വിശ്വപ്രഭ ViswaPrabha Talk 00:49, 2 ഡിസംബർ 2012 (UTC)[മറുപടി]


//വിക്കി വിജ്ഞാനയാത്ര//

ഇത് എന്താണീ വിക്കിവിജ്ഞാനയാത്ര? അത് വനയാത്രയിൽ നിന്ന് എങ്ങനെ വേറിട്ടിരിക്കുന്നു?--ഷിജു അലക്സ് (സംവാദം) 15:11, 2 ഡിസംബർ 2012 (UTC)[മറുപടി]

വിക്കിപീഡിയയുടെ പത്താം വാർഷികമായി ബന്ധപ്പെട്ട് തീരുമാനിച്ച പരിപാടിയായിരുന്നില്ല ഇത്. 9 ആം തീയതി തീരുമാനിച്ച യാത്രയ്ക്കായി അന്നു രാവിലെ അവിടെ എത്തിച്ചേരുക എന്നത് വിദൂരത്തുനിന്നും വരുന്നവർക്ക് സാധ്യമാവില്ല. അതിനാൽ ചിലരൊക്കെ 8 ആം തീയതി എത്തിച്ചേരാമെന്നു വിചാരിച്ചു. അന്നു രാവിലെ എത്തുമെങ്കിൽ സമീപപ്രദേശങ്ങളിൽ കറങ്ങാമെന്ന ധാരണയും അതോടെയായി. ഒരു സുപ്രഭാതത്തിൽ സംഗതിയാകെ മാറി മറിഞ്ഞ് ഇങ്ങനെയായി. 8 ആം തീയതി നടക്കുന്ന യാത്ര വിജ്ഞാന യാത്രയായി, 9 നു നടക്കുന്നത് വിക്കി വനയാത്രയായി; ആ മെയിലിങ് ലിസ്റ്റിൽ ഉണ്ടായിരുന്നവരുടെ നോൺ-വിക്കന്മാർ മിക്കവരും കൺഫ്യൂഷനിലുമായി. അത്രേ ഉള്ളൂ. Rajesh Odayanchal - രാജേഷ്‌ ഒടയഞ്ചാൽ - (സംവാദം) 07:22, 3 ഡിസംബർ 2012 (UTC)[മറുപടി]


നമ്മുടെ കാനനയാത്രയ്ക്ക്‌ കാര്യമായ വ്യത്യാസങ്ങളില്ല. ആകെയുള്ള വ്യത്യാസം ഒരു കാട്ടിൽ നിന്നും മറ്റൊന്നിലേക്കു മാറിയെന്നതാണ്‌. കേട്ടിടത്തോളം അതു നല്ലതാണു താനും. വയനാട്ടിൽ അട്ട ഒതുങ്ങിയിട്ടില്ല. പരിചയമില്ലാത്തവർക്ക്‌ അതു വലിയ അലോസരമാവും.

പിന്നെ, വിക്കിയെ ഇതിൽ ചേർത്തത്‌.

അതിൽ പരിഭവം വേണ്ട. രണ്ടും രണ്ടായിത്തന്നെ കണ്ടാൽ മതി. രണ്ടും പരിപൂർണ്ണസ്വതന്ത്രമായിമായിത്തന്നെ നടക്കുന്നു. ഏതായാലും കാട്ടിൽ വരുന്നവരിൽ ചിലർ വിക്കന്മാരായതിനാൽ ഒരു വരവിനു രണ്ടു കാര്യം എന്നു കരുതുകയേ വേണ്ടൂ. ഏതെങ്കിലും ഒന്നിൽ മാത്രം പങ്കെടുക്കുന്നതിനു യാതൊരു വിഷമവുമില്ല.

ഇതുവരെ ഞാനൊരു വിക്കി പരിപാടിയിലും പങ്കെടുത്തിട്ടില്ല. ഒറ്റ വിക്കനേയും നേരിൽ കണ്ടിട്ടുമില്ല. വിക്കിപീഡിയ ഉപയോഗിക്കുന്നതു മാറ്റി നിർത്തിയാൽ അതുമായി കാര്യമായ ബന്ധവുമില്ല. പക്ഷേ, പലരെയും നല്ല പരിചയം തോന്നാറുണ്ട്‌, പലപ്പോഴും നേരിൽ കാണണമെന്നു തോന്നീട്ടുമുണ്ട്‌. ഇത്‌ അതിനൊരു അവസരമായി ഞാൻ കരുതുന്നു. എന്റെ പരിചിത-വിക്കി-വലയം വളരെ പരിമിതമാണ്‌.

നമ്മുടെ സ്കൂൾ ഒരു കുഗ്രാമത്തിലാണ്‌. അടുത്തൊന്നും ഭക്ഷണത്തിനു സൌകര്യമില്ല. നമ്മൾ തന്നെ നേരത്തെ (ആറാം തിയതി) അതിന്‌ ഏർപ്പാടു ചെയ്യുന്നുണ്ട്‌. മൂന്നു നേരത്തേക്കാണ്‌ ഉദ്ദേശിക്കുന്നത്‌. എട്ടിന്‌ വൈകുന്നേരം, ഒൻപതിനു രാവിലെ, ഒൻപതിന്‌ ഉച്ചയ്ക്ക്‌. എത്ര പേർ ഉണ്ടാകുമെന്നും അവർ എപ്പോഴൊക്കെ എത്തുമെന്നും അഞ്ചാം തിയതി വൈകുന്നേരത്തോടെയോ ആറിന്‌ രാവിലെയോടെയോ എന്തായാലും അറിയിക്കുക. ഭക്ഷണം കൂടുതൽ ഏർപ്പാടാക്കി കളയുന്നതും കുറച്ചു പറഞ്ഞ്‌ തികയാത്തതും ഒരുപോലെ ബുദ്ധിമുട്ടാകുമല്ലോ.

പിന്നൊന്ന്‌

എട്ടിന്‌ ഉച്ചയ്ക്കു ശേഷം മുതൽ രാത്രി വൈകി വരെ നമുക്ക്‌ സ്കൂളിൽ ചർച്ചകളോ സംവാദങ്ങളോ അവതരണങ്ങളോ എന്തുമാവാം. ഏതാണ്ട്‌ അതെപ്പറ്റിയൊന്നു നേരത്തെ അലോചിച്ച്‌ തീരുമാനിച്ചാൽ വരുന്നവർക്ക്‌ അതൊരു സൌകര്യമാവുമെന്ന് തോന്നുന്നു. ഇതെക്കുറിച്ച്‌ ഒരു ചെറു ബ്രോഷറും ആരെങ്കിലും ഉണ്ടാക്കിയാൽ നന്നായിരുന്നു. ഒന്നു പറഞ്ഞപ്പൊഴേ സ്കൂൾ തന്ന ഹെഡ്‌മാസ്റ്റർ പറഞ്ഞത്‌ ഒരു ചെറിയ ഉൽഘാടനം പോലൊന്ന് നടത്താനും അതിൽ പഞ്ചായത്തുകാരെ ഒന്നു വിളിക്കണമെന്നുമാണ്‌. അപ്പോൾ അവരുടെ പേരും ബ്രോഷറിൽ വേണമായിരിക്കും.

ഈ മീറ്റിന്റെ വിവരങ്ങൾ "അറിഞ്ഞിരുന്നെങ്കിൽ വരുമായിരുന്നു" എന്നു പറയുന്ന ആരും കാണാതെ പോവരുത്‌. അതുകൊണ്ട് അവരവരുടെ സൗഹൃദവലയങ്ങളിൽ അറിയിപ്പുകൊടുക്കുക. --Vinayaraj (സംവാദം) 16:19, 3 ഡിസംബർ 2012 (UTC)[മറുപടി]


അതെ. ഇതിന്റെ വിവരം കൂടുതൽ ആളുകളിലേക്ക് എത്തിച്ചാൽ ചിലപ്പോൾ താല്പര്യമുള്ള കുറച്ച് പേർ കൂടി വന്നേക്കും. കണ്ണൂരിൽ തന്നെ ഉള്ള കൂടുതൽ ആളുകൾ ഇതിൽ പങ്കാളികൾ ആവും എന്ന് കരുതുന്നു. --ഷിജു അലക്സ് (സംവാദം) 17:03, 3 ഡിസംബർ 2012 (UTC)[മറുപടി]

വനയാത്രക്ക് പങ്കെടുക്കാവുന്നവരുടെ എണ്ണം തികഞ്ഞുവോ?--അഭി (സംവാദം) 18:45, 5 ഡിസംബർ 2012 (UTC)[മറുപടി]

ധൈര്യമായി പേരു ചേർക്കൂ, വരൂ, അഭീ. ഇനിയും കുറച്ചുപേരെക്കൂടി ചേർക്കാൻ ഇടമുണ്ടു്. വിശ്വപ്രഭ ViswaPrabha Talk 21:40, 5 ഡിസംബർ 2012 (UTC)[മറുപടി]