Jump to content

വിക്കിപീഡിയ സംവാദം:വിക്കിപദ്ധതി/കേരളത്തിലെ സ്ഥലങ്ങൾ

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

തുടങ്ങിയിടുന്നു. ഈ പദ്ധതിയിൽ താല്പര്യമുള്ളവർ ഇതിനു് നിർദ്ദേശങ്ങൾ തരിക. കൂടുതൽ വിഭാഗങ്ങൾ ഉൾപ്പെടുത്തുക. --Shiju Alex|ഷിജു അലക്സ് 19:19, 29 ജൂലൈ 2009 (UTC)[മറുപടി]

കേരളത്തിലെ സ്ഥലങ്ങൾ എന്നതിനേക്കാൾ നല്ലത് വിശാലർത്ഥത്തിൽ കേരളം എന്ന പേരിൽ വിക്കിപദ്ധതി തുടങ്ങണമെന്ന് എന്റെ അഭിപ്രായം .അതിന്റെ ഭാഗമായി കവാടം:കേരളം പരിപാലിക്കുകയും ചെയ്യാം. അതുവഴി കേരളവുമായി ബന്ധപ്പെട്ട വിക്കിയിലെ ലേഖനങ്ങെളെല്ലാം ക്രോഡീകരിക്കുകയും ചെയ്യാം. എന്തു പറയുന്നു? --ജുനൈദ് (സം‌വാദം) 04:34, 30 ജൂലൈ 2009 (UTC)[മറുപടി]


മലയാളം വിക്കിപീഡിയയിൽ കേരളത്തിലെ ഗ്രാമപഞ്ചാത്തുകളെക്കുറിച്ചുള്ള ലേഖനം ഒന്നുമായിട്ടില്ല. ഗ്രാമപഞ്ചായത്തുകളെക്കുറിച്ചുള്ള ലേഖനങ്ങളുടെ 80%ശതമാനം എങ്കിലും പൂർത്തീകരിക്കണം. അതു് തന്നെ ബൃഹദ് പദ്ധതിയാണു്. തൽക്കാലം ഇതെങ്കിലും തീരട്ടെ.

ഒരു സമയം ഒരു പ്രത്യേക വിഷത്തിൽ താല്പര്യമുള്ള കുറച്ച് പേർ ഒരു പദ്ധതിയിൽ ശ്രദ്ധയർപ്പിച്ച് അതു് പൂർത്തീകരിക്കുക. എല്ലാവരും കൂടി എല്ലാത്തിലും തലയിട്ടാൽ ഒന്നും എവിടെയും എത്തില്ല. ഇന്നത്തെ സ്ഥിതിയിൽ കേരളം എന്ന കവാടത്തെക്കുറിച്ച് ആലോചിക്കാറായിട്ടില്ല. ഇന്നത്തെ സ്ഥിതിയിൽ കേരളം കവാടം തുടങ്ങിയാൽ കുറച്ച് നാൾ മുൻപ് തുടങ്ങിയ ഭൗതികശാസ്ത്ര പൊർട്ടലിന്റെ ഗതി തന്നെയാകും അതിനു്. അതിനാൽ ഓരോന്നിനും അതിന്റെ സമയം വരുന്ന വരെ കാത്തിരിക്കാം. അങ്ങനെ ഒരു സമയമുണ്ടാകുമ്പോൾ നമുക്ക് വേണമെങ്കിൽ ഇതിന്റെ പേർ മാറ്റം.

തൽക്കാലം കേരളത്തിലെ ഗ്രാമപഞ്ചാത്തുകളെക്കുറിച്ചുള്ള ലേഖനങ്ങൾ എങ്കിലും പൂർത്തിയാകട്ടെ. അതിനുള്ള ഡാറ്റ സർക്കാർ സൈറ്റിൽ സൗജന്യമായി ലഭിക്കും. ആസ്കി ടു യൂണിക്കോഡ് കൺവേറ്‌ഷൻ നടത്തി വിക്കിയിലാക്കേണ്ട പണി മാത്രമെ നമുക്കുള്ളൂ.--Shiju Alex|ഷിജു അലക്സ് 13:16, 30 ജൂലൈ 2009 (UTC)[മറുപടി]

കവാടം:കേരളം ഒരു നല്ല ആശയമാണ്. എന്നാൽ വിക്കിപദ്ധതികൾ ഇതുപോലെ സ്പെസിഫിക് ആകുന്നതാണ് നല്ലതെന്ന് എനിക്കു തോന്നുന്നു.--അഭി 13:19, 30 ജൂലൈ 2009 (UTC)[മറുപടി]

നമ്മൾ വിവരങ്ങൾ ശേഖരിച്ചിരുന്ന സർക്കാർ വെബ്‌സൈറ്റ് ഇപ്പോൾ പ്രവർത്തനനിരതമാണ്‌. --Anoopan| അനൂപൻ 05:59, 31 ജൂലൈ 2009 (UTC)[മറുപടി]

നയരൂപീകരണം

[തിരുത്തുക]

ഈ പദ്ധതി പുനർ‌ജീവിപ്പിക്കുകയാണു്. ആദ്യമായി പഞ്ചായത്തു് ലേഖനങ്ങൾ പൂർത്തിയാക്കാനാണു് ഉദ്ദെശിക്കുന്നതു്. 1000 ത്തോളം ലേഖനങ്ങളെ ബാധിക്കുന്ന ഒന്നായതിനാൽ ചില കാര്യങ്ങളിൽ ശൈലീ രൂപീകരിക്കേണ്ടതുണ്ടു്. ആദ്യമായി തലക്കെട്ട് തന്നെ ആവട്ടെ.

തലക്കെട്ട്

നിലവിൽ ഒരു പഞ്ചായത്തിന്റെ സ്ഥലപ്പേരെടുത്ത് വലയത്തിനകത്ത് (ഗ്രാമപഞ്ചായത്ത്) എന്നു് ചേർക്കുകയാണു് ചെയ്യുന്നതു്. ഇതു് ഒഴിവാക്കി വലയമില്ലാതെ കൊടുക്കാനാണു് ഒരു നിർദ്ദേശം. ഉദാ: അഗളി ഗ്രാമപഞ്ചായത്ത്, കരിമ്പ ഗ്രാമപഞ്ചായത്ത് എന്നിങ്ങനെ. ആവശ്യമില്ലാത്തെ വലയങ്ങൾ ഒഴിവാക്കുക എന്ന നയത്തിനൊപ്പം തന്നെ പഞ്ചായത്തുകലുടെ ഔദ്യോഗിക നാമങ്ങൾ ഇങ്ങനെയാണു് എന്നതാനു് ഇതിനു് പ്രധാന കാരണം. ഉദാ: http://lsgkerala.in/agalipanchayat/, http://lsgkerala.in/karimbapanchayat/

ഈ നയം നിലവിൽ പഞ്ചായത്ത് ലേഖനങ്ങൾക്ക് മാത്രമേ നിർദ്ദെശിക്കുന്നുള്ളൂ. ഇതു് ബാക്കി ജില്ല, താലൂക്കിനൊക്കെ എക്സ്റ്റെന്റ് ചെയ്യണമോ എന്നതു് വിക്കിപഞ്ചായത്തിൽ നയ രൂപീകരണത്തിൽ ചർച്ച ചെയ്യാം. അഭിപ്രായങ്ങൾ ക്ഷനീക്കുന്നു --ഷിജു അലക്സ് 14:51, 17 മേയ് 2010 (UTC)[മറുപടി]

float സ്ഥലങ്ങളെ വലയത്തിലാക്കാതെയുള്ള തൽക്കെട്ടാണ്‌ നല്ലതെന്ന് തോനുന്നു. കാഴ്ചയ്ക്കും വലയം ഇല്ലാത്തതു തന്നെയാണ്‌ ഉത്തമം.സ്ഥലങ്ങളെ ഇങ്ങനെ തരം തിയ്ക്കുമ്പോൾ പൊതുവായ ഒരു രീതി അവലംബിക്കണം എന്നൊരഭിപ്രായവുമുണ്ട് ഉദാ:

  1. കൊട്ടാരക്കര - സ്ഥലത്തേപ്പറ്റി
  2. കൊട്ടാരക്കര താലൂക്ക് - താലൂക്കിനേ പറ്റി
  3. കൊട്ടാരക്കര ബ്ലോക്ക് - ബ്ലോക്ക് പഞ്ചായത്തിനേ പറ്റി
  4. കൊട്ടാരക്കര ഗ്രാമപഞ്ചായത്ത് - ഗ്രാമ പഞ്ചായത്തിനേ പറ്റി

മറ്റു വല്ല നാമ സമ്പ്രദായവും ഉണ്ടെങ്കിൽ അതും ചർച്ചചെയ്യാം. --കിരൺ ഗോപി 19:19, 17 മേയ് 2010 (UTC)[മറുപടി]

float : ഈ അഭിപ്രായത്തെ അനുകൂലിക്കുന്നു. വലയങ്ങളില്ലാതെയുള്ള തലക്കെട്ടുകൾ തന്നെയാണ്‌ നല്ലത് ]-[rishi :-Naam Tho Suna Hoga 02:37, 18 മേയ് 2010 (UTC)[മറുപടി]

float + ബോട്ട് ഓടിക്കണമെങ്കിൽ പറയുക. --Vssun 02:50, 18 മേയ് 2010 (UTC)[മറുപടി]

@കിരൺ ഗോപി float --ജുനൈദ് | Junaid (സം‌വാദം) 03:21, 18 മേയ് 2010 (UTC)[മറുപടി]

float ഒരു സംശയം കൂടി. ഇത് മറ്റ് വലയലേഖനങ്ങളിലേക്കും വ്യാപിപ്പിക്കുന്നുണ്ടോ? --സിദ്ധാർത്ഥൻ 03:24, 18 മേയ് 2010 (UTC)[മറുപടി]

വലയം ഒഴിവാക്കിയാലും വ്യക്തമാകുന്നവയിലേക്ക് വ്യാപിപ്പിക്കുന്നതുകൊണ്ട് കുഴപ്പമില്ല. എന്നാൽ x (ചലച്ചിത്രം), x (അഭിനേത്രി) തുടങ്ങിയ താളുകളിൽ x - നെ പ്രത്യേകം തിരിച്ചറിയുന്നതിനാണ് വലയപ്രയോഗം ഉപയോഗിക്കുന്നത് അങ്ങനെയുള്ളവയിൽ മാത്രം വലയം മതി. അല്ലാത്തവക്ക് സാധിക്കുമെങ്കിൽ ഒഴിവാക്കാവുന്നതാണ്. --Vssun 03:30, 18 മേയ് 2010 (UTC)[മറുപടി]
അതെ, പൊതുവേ വിക്കിയില ഒന്നിൽ കൂടുതൽ ലേഖനങ്ങൾ ഒരേ തലക്കെട്ടിന്‌ അടിപിടി കൂടുമ്പോൾ മാത്രം വലയം ചേർക്കുന്നതാണ്‌ നല്ലത്, ഒറ്റയാനാണെങ്കിൽ തലക്കെട്ടിൽ വലയം ചേർക്കേണ്ടതില്ല. --ജുനൈദ് | Junaid (സം‌വാദം) 03:38, 18 മേയ് 2010 (UTC)[മറുപടി]


ജുനൈദ് മുകളിൽ പറഞ്ഞതിനോടു് തച്ചന്റെ മകനെ പോലുള്ള ചില ഉപയോക്താക്കൾക്ക് എതിരഭിപ്രായം ഉണ്ടെന്നാണു് ഞാൻ മനസ്സിലാക്കിയിരിക്കുന്നതു്. ഉദാഹരണം വൃത്തം, ഛന്ദസ്സ് എന്നീ ലേഖനങ്ങൾക്ക്.

തൽ‌ക്കാലം ഈ നയരൂപീകരണം കേരളത്തിലെ സ്ഥലങ്ങൾക്ക് വേണ്ടി മാത്രമായതിനാൽ ബാക്കി വിശാലമായ നയരൂപീകരനത്തിനു് മുതിരുന്നില്ല. ബാക്കി ലേഖനങ്ങളുടെ തലക്കെട്ടുമായി ഇതിനെ കൂട്ടികുഴക്കുന്നുമില്ല. മുകളിലെ സം‌വാദത്തിലെ സമവായം അനുസരിച്ച് കേരളത്തിലെ ഗ്രാമപഞ്ചായത്തുകൾ, ജില്ലകൾ, താലൂക്കുകൾ, നിയോജകമണ്ഡലങ്ങൾ, മുതലായവയ്ക്ക് വലയം ഒഴിവാക്കിയുള്ള ശൈലി സ്വീകരിക്കുന്നു.

ഇനി മുതൽ താഴെകാണുന്ന വിധമായിരിക്കും കേരളത്തിലെ സ്ഥലങ്ങളെക്കുറിച്ചുള്ള ലേഖനങ്ങളുടെ തലക്കെട്ടുകൾ

  • പാലക്കാട് - പാലക്കാട് എന്ന നഗരത്തെക്കുറിച്ച്
  • പാലക്കാട് ജില്ല - പാലക്കാട് ജില്ലയെക്കുറിച്ച്
  • പാലക്കാട് നഗരസഭ - പാലക്കാട് നഗരസഭയെക്കുറിച്ച്
  • പാലക്കാട് താലൂക്ക് - പാലക്കാട് താലൂക്കിനെക്കുറിച്ച്
  • പാലക്കാട് വില്ലേജ് - പാലക്കാട് വില്ലെജിനെക്കുറിച്ച്
  • പാലക്കാട് ജില്ലാ പഞ്ചായത്ത് - പാലക്കാട് ജില്ലാ പഞ്ചായത്തിനെക്കുറിച്ച്
  • പാലക്കാട് നിയമസഭാമണ്ഡലം - പാലക്കാട് നിയമസഭാമണ്ഡലത്തെക്കുറിച്ച്
  • പാലക്കാട് ലോകസഭാമണ്ഡലം - പാലക്കാട് ലോകസഭാമണ്ഡലത്തെക്കുറിച്ച്

--ഷിജു അലക്സ് 04:34, 18 മേയ് 2010 (UTC)[മറുപടി]

float -- ]-[rishi :-Naam Tho Suna Hoga 04:42, 18 മേയ് 2010 (UTC)[മറുപടി]

അപ്പോൾ [[1]]പോലുള്ളവ രണ്ടാക്കേണ്ടി വരുമല്ലേ?Sahridayan 04:47, 18 മേയ് 2010 (UTC)[മറുപടി]

വേണ്ടി വരും. അതാണു് ഈ പദ്ധതിയുടെ ലക്ഷ്യങ്ങളിൽ ഒന്ന്. --ഷിജു അലക്സ് 05:12, 18 മേയ് 2010 (UTC)[മറുപടി]

തലക്കെട്ട് മാറ്റുന്നതിലെ ബുദ്ധിമുട്ടുകൾ

[തിരുത്തുക]

നയമാറ്റത്തിനനുസരിച്ച് താളുകളുടെ തലക്കെട്ട് മാറ്റുമ്പോൾ ചില താളുകളുടെ കാര്യത്തിൽ അഡ്മിന്മാരല്ലാത്ത ഉപയോക്താക്കൾക്ക് പ്രയാസമനുഭവപ്പെട്ടേക്കാം. അത്തരത്തിലുള്ള​ താളുകൾ ഈ പദ്ധതിയുടെ ഒരു ഉപവിഭാഗമായി ലിസ്റ്റ് ചെയ്യുക. --സിദ്ധാർത്ഥൻ 15:11, 19 മേയ് 2010 (UTC)[മറുപടി]

  1. പുല്ലൂർ-പെരിയ (ഗ്രാമപഞ്ചായത്ത്) --കിരൺ ഗോപി 18:25, 19 മേയ് 2010 (UTC)[മറുപടി]
  2. കണ്ണൂർ (താലൂക്ക്) --കിരൺ ഗോപി 19:06, 19 മേയ് 2010 (UTC)[മറുപടി]
  3. കരുമാല്ലൂർ- തലക്കെട്ടു മാറ്റം ഉദ്ദേശിച്ച പോലെയായില്ല.നയരൂപീകരണത്തിലുള്ള മുൻ ധാരണപ്രകാരം ശരിയാക്കുമെന്നു കരുതുന്നു--Sahridayan 04:57, 20 മേയ് 2010 (UTC)[മറുപടി]
  4. തൃശ്ശൂർ (ജില്ല)‎-- ]-[rishi :-Naam Tho Suna Hoga 13:34, 22 മേയ് 2010 (UTC)[മറുപടി]
 Done മുകളിലെ താളുകളെല്ലാം ശരിയാക്കിയിട്ടുണ്ട്. കൂടാതെ x (ജില്ല), x (ഗ്രാമപഞ്ചായത്ത്) എന്നിങ്ങനെയുള്ള താളുകളെയെല്ലാം ബോട്ടിന്റെ സഹായത്തോടെ x ജില്ല, x ഗ്രാമപഞ്ചായത്ത് എന്നിങ്ങനെയാക്കിയിട്ടുണ്ട്.--Vssun 15:26, 22 മേയ് 2010 (UTC)[മറുപടി]

ഗ്രാമപഞ്ചായത്ത്/ ഗ്രാമപ്പഞ്ചായത്ത്

[തിരുത്തുക]

ഗ്രാമപ്പഞ്ചായത്ത് എന്ന മലയാളസന്ധിയാണ് ഉചിതം എന്നുതോന്നുന്നു. അങ്ങനെയല്ലേ കൂടുതൽ വാമൊഴിയിൽ? ഗൂഗിളീലും കൂടുതൽ ഫലങ്ങൾ ഇതിനാണ്: [[2]]. --തച്ചന്റെ മകൻ 06:04, 20 മേയ് 2010 (UTC)[മറുപടി]

മടവൂർ ഗ്രാമപഞ്ചായത്ത്

[തിരുത്തുക]

വിവക്ഷാതാൾ മടവൂർ ഗ്രാമപഞ്ചായത്ത് (വിവക്ഷകൾ), മടവൂർ (വിവക്ഷകൾ) ഇതിൽ ഏതാണ്‌ ഉചിതം? (കോഴിക്കോടും, തിരുവനന്തപുരത്തും ഈ പഞ്ചായത്ത് ഉണ്ട്)--കിരൺ ഗോപി 17:26, 11 ജൂൺ 2010 (UTC)[മറുപടി]

വർഗ്ഗീകരണം നയരൂപീകരണം

[തിരുത്തുക]

നിലവിൽ ഗ്രാമ പഞ്ചായത്തുകളുടെ ലേഖന വർഗ്ഗീകരണത്തിൽ ഏകീകൃത വർഗ്ഗീകരണമല്ല ചേർത്തിരിക്കുന്നത്.
ഒട്ടു മിക്ക ലേഖനങ്ങളിലും വർഗ്ഗം: Xജില്ലയിലെ ഗ്രാമപഞ്ചായത്തുകൾ എന്നാണ്‌. എന്നാൽ ചുരുക്കം ചില ലേഖനങ്ങളിൽ വർഗ്ഗം: Xജില്ലയിലെ ഗ്രാമപഞ്ചായത്തുകൾ എന്ന വർഗ്ഗത്തിനു പുറമേ വർഗ്ഗം: Xജില്ലയിലെ ഗ്രാമങ്ങൾ എന്നൊരു വർഗ്ഗം കൂടി ചേർത്തിട്ടുണ്ട്.
ഇതിൽ ഏത് രീതിയുലുള്ള വർഗ്ഗീകരണം ആണ്‌ മെച്ചം? ഈ നയ രൂപീകരണം പഞ്ചായത്തുകളിൽ മാത്രം ഒതുക്കുന്നില്ല, താലൂക്കുകൾ, മുൻസിപ്പാലിറ്റികൾ, ബ്ലോക്ക് പഞ്ചായത്തുകൾ, ജില്ലാ പഞ്ചായത്തുകൾ എന്നിവിടങ്ങളിലേക്കും ആവശ്യമാണ്‌.

ഒരു വർഗ്ഗീകരണ രീതി ചുവടെ കൊടുക്കുന്നു.
  1. ഗ്രാമപഞ്ചായത്തുൾക്ക് - വർഗ്ഗം: Xജില്ലയിലെ ഗ്രാമപഞ്ചായത്തുകൾ.
  2. ബ്ലോക്ക് പഞ്ചായത്തുകൾക്ക് - വർഗ്ഗം: Xജില്ലയിലെ ബ്ലോക്ക്പഞ്ചായത്തുകൾ.
  3. താലൂക്കുകൾക്ക് - വർഗ്ഗം: Xജില്ലയിലെ താലൂക്കുകൾ.
  4. മുൻസിപ്പാലിറ്റികൾക്ക് - വർഗ്ഗം: Xജില്ലയിലെ മുൻസിപ്പാലിറ്റികൾ.
  5. കോർപ്പറേഷനുകൾക്ക് - വർഗ്ഗം: Xജില്ല, വർഗ്ഗം:കേരളത്തിലെ കോർപ്പറേഷനുകൾ
  6. ജില്ലാ പഞ്ചായത്തുകൾക്ക് - വർഗ്ഗം: Xജില്ല, വർഗ്ഗം:കേരളത്തിലെ ജില്ലാപഞ്ചായത്തുകൾ.

ഇങ്ങനെ ലേഖനങ്ങളെ വർഗ്ഗീകരിക്കുന്നതിനോടുള്ള അഭിപ്രായങ്ങൾ ക്ഷണിക്കുന്നു. മറ്റു വർഗ്ഗീകരണ രീതിയുണ്ടെങ്കിൽ അതും ചർച്ച ചെയ്യാം. --കിരൺ ഗോപി 17:50, 11 ജൂൺ 2010 (UTC)[മറുപടി]

ലേഖനങ്ങൾക്ക് അത് ഉൾക്കൊള്ളുന്ന ഉള്ളടക്കം അനുസരിച്ച് എത്ര വർഗ്ഗങ്ങൾ വേണമെങ്കിലും ചേർക്കാം എന്ന് കിരണിനു് അറിയാം എന്ന് കരുതുന്നു. X ഗ്രാമത്തിനു് സ്വന്തമായി ലേഖനം ഇല്ലെങ്കിൽ , X ഗ്രാമത്തിന്റെ പഞ്ചായത്ത് ലേഖനത്തിൽ വർഗ്ഗം: Xജില്ലയിലെ ഗ്രാമങ്ങൾ എന്ന വർഗ്ഗം കൂടി ചേർക്കുന്നതിൽ കുഴപ്പമില്ല എന്നു് ഞാൻ കരുതുന്നു. --ഷിജു അലക്സ് 01:32, 12 ജൂൺ 2010 (UTC)[മറുപടി]

ഇൻഫോബോക്സ്

[തിരുത്തുക]

ഞാൻ ഇൻഫോബോക്സ് പഞ്ചയതിന്റെ വേറൊരു ലേഖനതിൽനിന്നും കോപ്പി ചെയ്യുകയാണുണ്ടായത്.. അതിൽ ഒരു ടാബ് കൂടി കൂട്ടണമെങ്കിൽ ഞാനെന്തു ചെയ്യണം? ഉദാ താഴെക്കോട്_(ഗ്രാമപഞ്ചായത്ത്) എന്ന താളിൽ ഇൻഫോബോക്സിനുള്ളിൽ പ്രധാന വിനോദസഞ്ചാരകേന്ദ്രങ്ഗ്നൾ എന്ന പുതിയൊരു ടാബ് കൊടുതിട്ടും അത് പ്രദർശിപ്പിക്കപ്പെടുന്നില്ല.(അത് തിരുത്തി നോക്കുക, അവിടെ കൊടുതിരിക്കുന്നത് കാണാം). സഹായിക്കുമല്ലോ വിഷ്ണു 04:51, 24 ജൂലൈ 2010 (UTC)[മറുപടി]

ഫലകത്തിന്‌ ഏതൊക്കെ പരാമീറ്ററുകൾ നൽകാം എന്നത് ഫലകത്തിന്റെ താളിൽ നോക്കിയാൻ അറിയാൻ പറ്റും. പ്രധാന ആകർഷണങ്ങളുടെ കൂടെ തന്നെ നൽകിയാൽ മതിയാകുമല്ലോ. --ജുനൈദ് | Junaid (സം‌വാദം) 05:01, 24 ജൂലൈ 2010 (UTC)[മറുപടി]

പുതിയ ഭരണകേന്ദ്രങ്ങൾ

[തിരുത്തുക]

2010ലെ തിരഞ്ഞെടുപ്പിന്റെ ഭാഗമായി പല പഞ്ചായത്തുകളേയും മുനിസിപ്പാലിറ്റികളായി ഉയർത്തുകയോ മുനിസിപ്പാലിറ്റികളിൽ ലയിപ്പിക്കുക്കയോ ചെയ്തിട്ടുണ്ട്. അതായത് മുൻപ് പഞ്ചായത്ത് എന്നു വിളിച്ചിരുന്ന പല പഞ്ചായത്തുകളും ഇപ്പോൾ നിലവിലില്ല, ഇപ്രകാരമുള്ള പഴയ പഞ്ചായത്ത് ലേഖനങ്ങൾ വിക്കിയിൽ നിലവിലുണ്ട് അവയെ എങ്ങിനെ കൈകാര്യം ചെയ്യണം?--കിരൺ ഗോപി 11:15, 29 ഒക്ടോബർ 2010 (UTC)[മറുപടി]

പഴയ പഞ്ചായത്ത് ലെഖനങ്ങൾ നിലനിർത്തി വിഭജിക്കുന്നതിനു മുൻപ് അതിനുണ്ടായിരുന്ന വിവരങ്ങൾ അതിൽ ചെർക്കുക. അത് മായിക്കുകയോ ലയിപ്പിക്കുകയോ ചെയ്യേണ്ടതില്ല. ഇത്ര വർഷം മുതൽ ഇത്ര വർഷം വരെ ഉണ്ടായിരന്ന ഒരു ഗ്രാമപഞ്ചായത്ത് ആയിരുന്നു ഇതെന്നതും വിഭ്ജനം/കൂട്ടിചേർക്കൽ ക്ഴിഞ്ഞ്പ്പോൽ ഇല്ലാതായി എന്നൊക്കെ ആമുഖത്തിൽ തന്നെ സൂചിപ്പിക്കുക.--ഷിജു അലക്സ് 09:56, 2 നവംബർ 2010 (UTC)[മറുപടി]

സംശയങ്ങൾ

[തിരുത്തുക]

http://lsgkerala.in ൽ നിന്നും വിവരങ്ങൾ എടുക്കുന്നതിൽ പകർപ്പവകാശ പ്രശ്നങ്ങൾ ഒന്നും ഇല്ലല്ലോ?--Sahridayan 11:23, 29 ഒക്ടോബർ 2010 (UTC)[മറുപടി]

നിലവിൽ സൈറ്റിന്റെ ലൈസൻസ് സ്വതന്ത്രമല്ല. അതിനാൽ വിവരങ്ങൾ അതേപടി പകർത്താൻ പാടില്ല. --Vssun (സംവാദം) 15:47, 9 ഓഗസ്റ്റ് 2012 (UTC)[മറുപടി]

ഒരു പ്രത്യേക ഗ്രാമത്തിന്റെയോ മറ്റോ ഭൂവിഭാഗത്തിന്റെ മാപ് കൂട്ടിച്ചേർക്കാനുള്ള മാർഗ്ഗം എന്താണ്. -ഉപയോക്താവ്:Manikandan kkunnath

മാപ്പ് ചിത്രമായി കൈവശമുണ്ടോ? --Vssun (സംവാദം) 15:47, 9 ഓഗസ്റ്റ് 2012 (UTC)[മറുപടി]
ഇല്ല വിക്കിമാപ്പിയയിലോ ഗൂഗ്ഗിൾ മാപ്പിലൊ ഉണ്ടെങ്കിൽ അതെടുക്കുന്നതെങ്ങനെയെന്ന് പറഞ്ഞ് തരാമോ? ഉപയോക്താവിന്റെ സംവാദം:Manikandan kkunnath