വിക്കിപീഡിയ സംവാദം:വിക്കിപദ്ധതി/ഭൂപടനിർമ്മാണം
വരയ്ക്കാൻ ഉദ്ദേശിക്കുന്ന മാപ്പ്
[തിരുത്തുക]ഓരോ ആൾക്കാർ വരയ്ക്കാൻ ഉദ്ദേശിക്കുന്ന മാപ്പ് ഏതെന്ന് ഈ പേജിൽ തന്നെ കൊടുക്കുന്നത് നല്ലതാണെന്നു തോന്നുന്നു. കാരണം മാപ്പിന്റെ ഡ്യൂപ്ലിക്കേഷൻ ഒഴിവാക്കാൻ അതു നല്ലതാണ്.Rajesh Odayanchal(രാജേഷ് ഒടയഞ്ചാൽ) 16:23, 27 മാർച്ച് 2011 (UTC)
- ചേർത്തു.--ഷിജു അലക്സ് 20:22, 27 മാർച്ച് 2011 (UTC)
ഭാഗിക ഭൂപടങ്ങളെ സംബന്ധിക്കുന്ന നയം
[തിരുത്തുക]ഇപ്പോൾ വിക്കിയിൽ ജില്ലകൾ, പഞ്ചായത്തുകൾ, നിയമസഭാമണ്ഡലങ്ങൾ, ലോകസഭകൾ എന്നിവയുടെയൊക്കെ (മുഴുവൻ അല്ലെങ്കിൽ കൂടി) ഭൂപടങ്ങൾ ഉപയോഗിച്ചു വരുന്നുണ്ടല്ലോ. ഉദാഹരണത്തിന് തൃശ്ശൂരിലെ ചില നിയമസഭാമണ്ഡലങ്ങൾ കാണുക (ചിത്രം ഒന്ന്).
പക്ഷേ, ഈ ഭൂപടം നോക്കിയാൽ ജില്ലയിൽ അതിന്റെ സ്ഥാനം എവിടെയാണ് എന്നു വ്യക്തമായ് തിരിച്ചറിയാൻ നമുക്കു പറ്റാതെ വരുന്നു. ഈ ഒരു രീതിക്കുപകരമായി, ജില്ലയുടെ ഭൂപടം മുഴുവനായി കൊടുത്തിട്ട് അതിൽ ഫോക്കസ് ചെയ്യേണ്ട പഞ്ചായത്ത്, നിയമസഭാമണ്ഡലങ്ങൾ എന്നിവയെ കാണിക്കുന്നതിനായിരിക്കില്ലേ വ്യക്തത കൂടുതൽ കിട്ടുക. ഉദാഹരണത്തിനു താഴെ കൊടുത്തിരിക്കുന്ന ചിത്രങ്ങൾ കാണുക:
- ജില്ലകൾ ഇങ്ങനെ കാണിക്കാവുന്നതാണ്
- നിയമസഭാമണ്ഡലങ്ങളെ ഇതുപോലെയും
- പഞ്ചായത്തുകളെ ഇതുപോലെയും കാണിക്കാവുന്നതാണ്.
ലോകസഭാമണ്ഡലങ്ങൾ ഒരു ജില്ലയുടെ അതിരുകൾക്കുള്ളിൽ ഒതുങ്ങാതെ മറ്റു ജില്ലകളിലേക്കും വ്യാപിച്ചിരിക്കുന്നതിനാൽ അതു വേറെ തന്നെ പരിഗണിക്കാവുന്നതാണ്. നിയമസഭാമണ്ഡലങ്ങളെല്ലാം ജില്ലാപരിധിക്കുള്ളിൽ ഒതുങ്ങതാണ് എന്ന വിശ്വാസ്ത്തിലാണ് ഇതെഴുതിയത്. അങ്ങനെയാണെങ്കിൽ ഇതൊരു നയമായിട്ടു തന്നെ കൊണ്ടുപോകാമല്ലോ. എന്തു പറയുന്നു? - Rajesh Odayanchal(രാജേഷ് ഒടയഞ്ചാൽ) 04:04, 29 ഏപ്രിൽ 2011 (UTC)
- ഇതിനെ നമ്മൾ കൈകാര്യം ചെയ്യേണ്ടത് വേറൊരു വിധത്തിലാണു്. പഞ്ചായത്ത്/ലോകസഭാനിയമസഭാ മണ്ഡലം തുടങ്ങിയ വിക്കിലേഖനങ്ങളിൽ 2 തരത്തിലുള്ള ഭൂപടം ആവശ്യമാണു്. ഉദാഹരണത്തിനു. തൃശൂർ ലോക സഭാമണ്ഡലം എടുക്കുക. അതിൽ കുറഞ്ഞത് താഴെ പറയുന്ന 3 ഭൂപടങ്ങൾ ആവശ്യമാണു്.
- തൃശൂർ ലോകസഭാ മണ്ഡലം കേരളത്തിൽ എവിടാണെന്ന് കാണിക്കുന്ന ഒരു ഭൂപടം. ഈ ഭൂപടത്തിൽ കേരളത്തിലെ എല്ലാ ലോക മണ്ഡലങ്ങളൂം ഉണ്ടായിരിക്കുകയും തൃശൂരിനെ ഹൈലൈറ്റ് ചെയ്യുകയും വേണം. ഇതു വേണം ഇൻഫോ ബോക്സിൽ ഉപയോഗിക്കാൻ.
- തൃശൂർ ജില്ലയിൽ തൃശൂർ ലോകസഭാ മണ്ഡലം എവിടെയാണെന്ന് കാണിക്കുന്ന ഒരു ഭൂപടം. ഇത് പക്ഷെ പ്രശ്നമാണു്. കാരണം ചില ലോകസഭാമണ്ഡലങ്ങൾ ഒന്നിലേറെ ജില്ലകളിൽ വ്യാപിച്ചു കിടക്കുന്നു. അതിനാൽ നിവർത്തിയില്ലെങ്കിൽ ഇത് ഒഴിവാക്കാം.
- മണ്ഡലത്തിന്റെ സൂക്ഷമവിവരങ്ങൾ കാണിക്കുന്ന ഇതേ പോലുള്ള ഭൂപടം.
- ബാക്കിയുള്ളവരുടെ അഭിപായം കൂടെ നോക്കാം. --ഷിജു അലക്സ് 04:22, 29 ഏപ്രിൽ 2011 (UTC)
- ഷിജു പറഞ്ഞിരിക്കുന്ന ഒന്നാമത്തെ പോയിന്റിൽ ഒന്നിലധികം ഭൂപടങ്ങളെ മിക്സ് ചെയ്തു കാണിക്കേണ്ടിവരും ഇതു പോലെ. മലപ്പുറം ജില്ലയാണിവിടെ കാണിച്ചിരിക്കുന്നത്. ഈ രീതിയല്ലേ ഉദ്ദേശിച്ചത്?
ലോകസഭാമണ്ഡലങ്ങളുടെ കാര്യം തൽക്കാലം വിടുക. അതെന്തായാലും വേറെ തന്നെ വരയ്ക്കേണ്ടിവരും. മണ്ഡലങ്ങളുടെ സൂക്ഷ്‌മ വിവരങ്ങൾ കാണിക്കുന്നതിൽ (മൂന്നാമത്തെ പോയിന്റ്) മുകളിൽ കൊടുത്ത കാഞ്ഞങ്ങാട് നിയമസഭാമണ്ഡലത്തിന്റെ ചിത്രമല്ലേ നല്ലത്, വേണമെങ്കിൽ അതിലെ മറ്റുമണ്ഡലങ്ങളിലെ പഞ്ചായത്തുകളെ ഹൈഡുചെയ്യാവുന്നതാണല്ലോ - Rajesh Odayanchal(രാജേഷ് ഒടയഞ്ചാൽ)
SVG ആക്കേണ്ട മറ്റു ഭൂപടങ്ങൾ
[തിരുത്തുക]-
ചിത്രം ഒന്ന്
-
ചിത്രം രണ്ട്
ചിത്രം ഒന്ന്നു പകരം ചിത്രം രണ്ട് ഉപയോഗിച്ചുടെ??