Jump to content

വിക്കിപീഡിയ സംവാദം:വിക്കിപദ്ധതി/സാങ്കേതികപദാവലി/മേഖലകൾ/സസ്യശാസ്ത്രം/സസ്യശാസ്ത്രപദസൂചി

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഈ പദസൂചി ഇവിടെ ഉചിതമാണോ? സാങ്കേതികപദങ്ങളെയാണ്‌ പരിഗണിക്കേണ്ടത്. സാങ്കേതികപദങ്ങൾക്കിടയിൽ അത്ര സാങ്കേതികമെന്നു പറയാനാവാത്ത ചില അപരിചിതപദങ്ങൾ അവശ്യമായി വരും. അവ ആകാം. ഉദാ: ശരീരശാസ്ത്രമാണെങ്കിൽ ആഗ്നേയഗ്രന്ഥി = Pancreas എന്നൊക്കെ. എന്നുവെച്ച് ആന = Elephant എന്നുതുടങ്ങരുത് --തച്ചന്റെ മകൻ 16:43, 10 ഒക്ടോബർ 2009 (UTC)[മറുപടി]

ഞാനും ആലോചിക്കാതിരുന്നില്ല പക്ഷെ മാങ്ങ:Mango ആണെന്നെനിക്കറിയാം, അകിൽ:Aquilaria ആണെന്നെനിക്കറിയില്ല. ഈ കാരണത്താലാണ് ചേർത്തത്. വളരെ പൊതുവായവ ഒഴിവാക്കുന്നതാണ് ഉചിതം. --എഴുത്തുകാരി സം‌വദിക്കൂ‍ 16:49, 10 ഒക്ടോബർ 2009 (UTC)[മറുപടി]
അകിലിന്റെ ഇംഗ്ലീഷ് കണ്ടെത്തുന്നതിനല്ല ഈ പദ്ധതി. അത്തരം ആവശ്യങ്ങൾക്ക് നിഘണ്ടുക്കൾ ഉപയോഗിക്കാം. സാങ്കേതികപദങ്ങൾ ഏകീകരിക്കുന്നതിനുവേണ്ടിയാണ്‌. ശൈലീപുസ്തകത്തിന്റെ ഭാഗമെന്ന് പറയാം--തച്ചന്റെ മകൻ 17:01, 10 ഒക്ടോബർ 2009 (UTC)[മറുപടി]