ഉള്ളടക്കത്തിലേക്ക് പോവുക

വിക്കിപീഡിയ സംവാദം:ശ്രദ്ധേയത (എഴുത്തുകാർ)

താളിന്റെ ഉള്ളടക്കം മറ്റ് ഭാഷകളിൽ പിന്തുണയ്ക്കുന്നില്ല.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(വിക്കിപീഡിയ സംവാദം:ശ്രദ്ധേയത/എഴുത്തുകാർ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

സർക്കാർ/ അക്കാദമി പുരസ്കാരം. ഇതുകൊണ്ട് എന്താണ് ഉദ്ദേശിക്കുന്നത്. ? --സുഗീഷ് 02:39, 30 ജൂലൈ 2011 (UTC)[മറുപടി]

കേന്ദ്ര/കേരള സാഹിത്യ അക്കാദമി ആദിയായവ. --Vssun (സുനിൽ) 02:49, 30 ജൂലൈ 2011 (UTC)[മറുപടി]
സർക്കാരും അക്കാദമിയും രണ്ടാണോ ? അതോ അക്കാദമിയുടെ പുരസ്കാരങ്ങൾ അല്ലാതെ സർക്കാരിന്റെ വേറേ ഏതെങ്കിലും പുരസ്കാരം ഉണ്ടോ ? ഇല്ല എങ്കിൽ സർക്കാർ എന്ന സാധനം വേണ്ട. അക്കാദമി പുരസ്കാരം എന്നു മതി :) --സുഗീഷ് 02:56, 30 ജൂലൈ 2011 (UTC)[മറുപടി]
മറ്റാർക്കെങ്കിലും അക്കാദമി തുടങ്ങുന്നതിൽ ബുദ്ധിമുട്ടില്ല എന്നു കരുതുന്നു. വ്യക്തതക്കു വേണ്ടീയാണ് സർക്കാർ എന്നു ചേർത്തത്. --Vssun (സുനിൽ) 03:11, 30 ജൂലൈ 2011 (UTC)[മറുപടി]

എഴുത്തഛൻ പുരസ്കാരം കേരളസർക്കാറിന്റെതാണ്--വിചാരം 05:08, 30 ജൂലൈ 2011 (UTC)[മറുപടി]

ഇപ്പോൾ എഴുതിയ ഈ നയം എഴുത്തിന്റെ പുതിയ തലമുറയെ മുഴുവൻ വിക്കിയിൽ നിന്ന് അകറ്റപ്പെടുന്നതിനു ഇടയാക്കും. പുരസ്കാരങ്ങളിൽ മറ്റു ശ്രദ്ധേയമായ ചില പുരസ്കാരങ്ങൾ കൂടി ഉണ്ടെന്ന് കരുതുന്നു. അതു പോലെ പ്രസിദ്ധീകരിച്ച പുസ്തകങ്ങൾ, അവയുടെ പതിപ്പുകൾ എന്നിവയൊക്കെ വിവിധ മേഖലകളിലെ എഴുത്തുകാരിൽ വ്യത്യാസം വരാം. ഉദാഹരണത്തിനു ഒരു ജനപ്രിയ നോവലിനു ചിലപ്പോൾ നിരവധി പതിപ്പുകൾ ഉണ്ടായേക്കാം. അതു പോലെ പതിപ്പുകൾ ഒരു വൈജ്ഞാനിക ഗ്രന്ഥത്തിനു ഉണ്ടായിരിക്കണമെന്നില്ല. --അനൂപ് | Anoop 05:20, 30 ജൂലൈ 2011 (UTC)[മറുപടി]
ഇതൊരു കരട് മാത്രമാണ് ആവശ്യമായ മാറ്റങ്ങൾ നിർദ്ദേശിക്കുക. മറ്റു ശ്രദ്ധേയമായ പുരസ്കാരങ്ങൾ ഉണ്ടെങ്കിൽ അവയുടെ പേര് നയത്തിൽത്തന്നെ വ്യക്തമാക്കണം. പതിപ്പുകളുടെ കാര്യം ഒഴിവാക്കണമെന്നാണോ അനൂപൻ ഉദ്ദേശിച്ചത്? --Vssun (സുനിൽ) 05:42, 30 ജൂലൈ 2011 (UTC)[മറുപടി]
അതെ. എഴുത്തുകാർ എന്ന് വളരെ വലുതായി വർഗ്ഗീകരിക്കുന്നതിനു പകരം ഫിക്ഷൻ, നോൺ ഫിക്ഷൻ എന്നിങ്ങനെ വർഗ്ഗീകരിക്കണം എന്നു തോന്നുന്നു. രണ്ടു വിഭാഗത്തിനും വെവ്വേറെ നയങ്ങളും രൂപീകരിക്കണം. --അനൂപ് | Anoop 05:48, 30 ജൂലൈ 2011 (UTC)[മറുപടി]
പതിപ്പുകളുടെ എണ്ണം ഒഴിവാക്കിയിട്ടുണ്ട്. നോൺ-ഫിക്ഷൻ വിഭാഗത്തിനു നൽകേണ്ട ഇളവുകൾ, അതാതു നയത്തിനൊപ്പമോ അല്ലെങ്കിൽ ഈ താളിൽ പ്രത്യേകവിഭാഗമായോ ചേർത്താൽ പോരേ?--Vssun (സുനിൽ) 08:57, 30 ജൂലൈ 2011 (UTC)[മറുപടി]

പ്രസിദ്ധീകരിച്ച കൃതികളുടെ എണ്ണം മാനദണ്ഡമാക്കണോ? ഒന്ന് കൊണ്ട് തന്നെ ശ്രദ്ധേയത കൈവരാറില്ലേ. ഉദാഹരണത്തിന് അരുന്ധതി റോയിയുടെ 'ഗോഡ് ഓഫ് സ്മാൾ തിങ്ങ്സ്' കൊണ്ട് തന്നെ അവർക്ക് ശ്രദ്ധേയത വരുന്നുണ്ട്. --ജുനൈദ് | Junaid (സം‌വാദം) 10:47, 30 ജൂലൈ 2011 (UTC)[മറുപടി]

പ്രസിദ്ധീകരിച്ച കൃതികളുടെ എണ്ണം(?) അല്ലെങ്കിൽ പ്രസിദ്ധീകരിച്ച കൃതിയുടെ പ്രസിദ്ധി--റോജി പാലാ 12:29, 30 ജൂലൈ 2011 (UTC)[മറുപടി]

പ്രസിദ്ധി എന്നത് വളരെ ആപേക്ഷിക്കമായ പദപ്രയോഗമല്ലേ? എങ്ങനെയാണ് പ്രസിദ്ധനാണോ എന്ന് തീരുമാനിക്കുന്നത്. ? നാം ഇവിടെ വ്യക്തികളുടെ മാനദണ്ഡം മാത്രമേ നോക്കുന്നുള്ളോ? കൃതിയുടെ ശ്രദ്ധേയത ഇവിടെ ചർച്ചയാകുന്നുണ്ടൊ? --Fuadaj 17:03, 30 ജൂലൈ 2011 (UTC)[മറുപടി]

@ജുനൈദ്: എണ്ണം ഒരു മാനദണ്ഡം മാത്രമാണ്. ഒരു കൃതികൊണ്ട് തന്നെ ശ്രദ്ധേയമാകുന്നവർ പ്രസിദ്ധി എന്ന മാനദണ്ഡത്തിലൂടെ ശ്രദ്ധേയത കൈവരിക്കും. (ഏതെങ്കിലും ഒരു മാനദണ്ഡം എന്ന കാര്യം ശ്രദ്ധിക്കുക)
@ഫു‌ആദ്: പ്രസിദ്ധി എന്നത് ആപേക്ഷികമാണ്. അതുകൊണ്ടാണ് അതിന്റെ മാനദണ്ഡങ്ങളെ വിപുലീകരിച്ചിരിക്കുന്നത്. ഇവിടെ എഴുത്തുകാരെക്കുറിച്ചുള്ള ശ്രദ്ധേയതാനയമാണ്; കൃതിയുടെ കാര്യത്തിന് വേറെ നയമുണ്ടാക്കുന്നതാണ് നല്ലത്. --Vssun (സുനിൽ) 17:59, 30 ജൂലൈ 2011 (UTC)[മറുപടി]

സർക്കാരിന്റേതല്ലാത്ത പുരസ്കാരങ്ങൾ ഏറ്റവും കുറഞ്ഞത് നാലെണ്ണം എങ്കിലും നേടിയതായിരിക്കണം എഴുത്തുകാർ. അത് ഒരു കൃതിയ്ക്ക് മാത്രമോ ഒന്നിലധികം കൃതികൾക്കോ ലഭിക്കുന്നതും ഇതിൽ ചേർക്കാവുന്നതാണ് ..--സുഗീഷ് 21:56, 30 ജൂലൈ 2011 (UTC)[മറുപടി]

എഴുത്തുകാർക്ക് പ്രാദേശികമായുള്ള പുരസ്കാരങ്ങൾ നിരവധിയുണ്ട്. സർക്കാരിന്റേതല്ലാത്ത പുരസ്കാരങ്ങൾ എതെങ്കിലും ഉൾപ്പെടൂത്തണമെന്നുണ്ട്ങ്കിൽ അവ വ്യക്തമായി ശ്രദ്ധേയതാനയത്തിൽ ചേർക്കുക തന്നെ വേണം. അല്ലാതെ സുഗീഷ് പറഞ്ഞ രീതിയിൽ ചേർക്കുന്നതിനെ അനുകൂലിക്കുന്നില്ല. --Vssun (സുനിൽ) 19:53, 6 ഓഗസ്റ്റ് 2011 (UTC)[മറുപടി]
പ്രസിദ്ധീകരിച്ച പുസ്തകങ്ങളുടെ എണ്ണം 10 എന്നത് ഒരു ശ്രദ്ധേയതാ മാനദണ്ഡമല്ലെന്നു കരുതുന്നു. ഇത് ഒഴിവാക്കണം എന്നാണെന്റെ അഭിപ്രായം. --അനൂപ് | Anoop 08:15, 10 ഓഗസ്റ്റ് 2011 (UTC)[മറുപടി]
float --കിരൺ ഗോപി 09:36, 10 ഓഗസ്റ്റ് 2011 (UTC)[മറുപടി]
ശ്രദ്ധേയമായ പ്രസിദ്ധീകരണസ്ഥാപനങ്ങൾ കുറച്ചു കൃതികൾ പ്രസിദ്ധീകരിക്കുന്നത്, ശ്രദ്ധേയതയുണ്ടാക്കുന്ന കാര്യമല്ലേ? --Vssun (സുനിൽ) 11:51, 10 ഓഗസ്റ്റ് 2011 (UTC)[മറുപടി]
പ്രസാധകന്റെ ശ്രദ്ധേയത എങ്ങനെ കണക്കാക്കും? :) ഇപ്പോൾ ഒരു പ്രസിദ്ധീകരണശാല തുടങ്ങാനും കുറച്ചു പുസ്തകങ്ങൾ പ്രസിദ്ധീകരിക്കാനും വലിയ പണിയൊന്നുമില്ലാത്ത കാര്യമാണ്. ഇപ്പോഴത്തെ കരടുനയത്തിൽ പറയുന്നത് *മാനദണ്ഡങ്ങളിൽ ഏതെങ്കിലുമൊന്ന്* പാലിച്ചാൽ ശ്രദ്ധേയനായി കണക്കാക്കാം എന്നാണ്. അവിടെയാണ് പ്രശ്നം. ശ്രദ്ധേയമല്ലാത്ത ഒരു പ്രസാധകശാലയിൽ നിന്നു 10 പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചാൽ ആ വ്യക്തി ശ്രദ്ധേയനായി എന്നു കരുതാനാവില്ല. അതിനാൽ ഈ മാനദണ്ഡം പുനർ നിർവ്വചിക്കുകയോ ഒഴിവാക്കുകയോ ചെയ്യണം --അനൂപ് | Anoop 12:19, 10 ഓഗസ്റ്റ് 2011 (UTC)[മറുപടി]
അതിൽ വരുത്തേണ്ട മാറ്റത്തെക്കുറിച്ച് എന്തെങ്കിലും നിർദ്ദേശമുണ്ടോ? ശ്രദ്ധേയമായ പ്രസാധകൻ (പ്രസാധകന്റെ ശ്രദ്ധേയത വേറെ ഉണ്ടാക്കേണ്ടി വരും) എന്നു കൂട്ടിച്ചേർത്താൽ മതിയോ? --Vssun (സുനിൽ) 12:44, 10 ഓഗസ്റ്റ് 2011 (UTC)[മറുപടി]
തൽക്കാലം അങ്ങനെ ചേർക്കുന്നു. മറ്റു അഭിപ്രായങ്ങൾ പറയുക. --Vssun (സുനിൽ) 08:18, 13 ഓഗസ്റ്റ് 2011 (UTC)[മറുപടി]

വിവർത്തനം

[തിരുത്തുക]

മറ്റു ഭാഷകളിലേക്ക് വിവർത്തനം നടത്തപ്പെട്ട കൃതി എന്നു പറയുമ്പോൾ, അത് ഗ്രന്ഥകാരൻ തന്നെ ചെയ്തതാണെങ്കിൽ കണക്കിലെടുക്കേണ്ടതില്ലെന്ന് കരുതുന്നു. --Vssun (സുനിൽ) 08:21, 13 ഓഗസ്റ്റ് 2011 (UTC)[മറുപടി]

സ്വതന്ത്രകക്ഷി എന്നുകൂടി കൂട്ടിച്ചേർത്താൽ ഉദ്ദേശ്യം കൂടുതൽ വ്യക്തമാകും. അങ്ങനെ കൂട്ടിച്ചേർക്കാമെന്ന് കരുതുന്നു. --Vssun (സംവാദം) 03:05, 18 ഓഗസ്റ്റ് 2012 (UTC)[മറുപടി]

കൂട്ടിച്ചേർത്തിരിക്കുന്നു. --Vssun (സംവാദം) 03:20, 4 ഫെബ്രുവരി 2013 (UTC)[മറുപടി]

പ്രസാധകന്റെ ശ്രദ്ധേയതയും മറ്റും

[തിരുത്തുക]

പ്രസാധകന്റെ ശ്രദ്ധേയതയുടെ മാനദണ്ഡം കൂടി വ്യക്തമാക്കിയാലേ ഇതു പൂർണ്ണമാകൂ. പിന്നെ കൃതികളുടെ എണ്ണം - അത് ഒരു ഓട്ടക്കണക്ക് ആയിപ്പോയി. തമാശ ഇതല്ല ഈ മാനദണ്ഡം വെച്ച് കത്തി വച്ചാൽ മലയാളത്തിലെ ശ്രദ്ധേയരെന്ന് പൊതുവേ കരുതിപ്പോരുന്ന ചില എഴുത്തുകാരെ നമുക്ക് വിക്കി താളിൽനിന്ന് അടിച്ചോടിക്കാം( എൻ.എം.മൂസത്(വൈയാകരണൻ),വി.ആർ.പ്രബൊധചന്ദ്രൻ നായർ(ഭാഷാശാസ്ത്രകാരൻ) എന്നിവർ അവരിൽ ചിലർ മാത്രം)

ബിനു (സംവാദം) 05:07, 30 ജൂലൈ 2012 (UTC)[മറുപടി]

നയത്തിലെ ഭേദഗതികൾ നിർദ്ദേശിക്കാൻ താൽപര്യപ്പെടുന്നു. --Vssun (സംവാദം) 16:33, 30 ജൂലൈ 2012 (UTC)[മറുപടി]

ചില നിർദ്ദേശങ്ങൾ

[തിരുത്തുക]

നിലവിലെ ശ്രദ്ധേയതാനയത്തിന് അപര്യാപ്തതകളുണ്ടെന്ന അഭിപ്രായം എനിക്കുമുണ്ട്.അത് അതിന്റെ സംവാദത്താളിൽ അക്കമിട്ട് അവതരിപ്പിക്കുന്നുണ്ട്,തുടർചർച്ചയ്കകായി. 1)സർക്കാർ/അക്കാദമി പുരസ്കാരം നേടിയ വ്യക്തി.-പുരസ്കാരത്തിന്റെ പ്രാധാന്യത്തിന്റെ മാനദണ്ഡമായി അതിന്മേലുള്ള സർക്കാർമുദ്രയെ മാത്രം പരിഗണിച്ചാൽ മതിയോ? പോരെന്നാണ് എന്റെ അഭിപ്രായം സാഹിത്യരംഗത്തെ പ്രശസ്തരടങ്ങുന്ന അവാർഡ്കമ്മിറ്റിയാൽ നിശ്ചയിക്കപ്പെടുന്ന പുരസ്കാരങ്ങൾ ലഭിച്ചിട്ടുള്ളവരെയും ഉൾപ്പെടുത്തണം 2) *ശ്രദ്ധേയമായ പ്രസാധകശാലകൾ പ്രസിദ്ധീകരിച്ച കൃതികളുടെ എണ്ണം - കുറഞ്ഞത് 10- പ്രസാധകരുടെ ശ്രദ്ധേയതയുടെ മാനദണ്ഡം എന്തെന്നത് എങ്ങും പറയാത്തതു് ഒരു ന്യൂനതയാണ്,കൃതിയുടെ എണ്ണം കുറഞ്ഞത് 10-എന്ന് നിശ്ചയിച്ചിരിക്കുന്നതും ചോദ്യം ചെയ്യപ്പെടേണ്ടതുണ്ട്.കൃതിയുടെ എണ്ണം 5 ആക്കണം.ശ്രദ്ധേയരായ പ്രസാധകരുടെ പട്ടിക തയ്യാറാക്കണം. 3.പ്രസിദ്ധീകരിച്ച കൃതിയുടെ പ്രസിദ്ധി:- പ്രസിദ്ധിയുടെ മാനദണ്ഡം എന്താണ്, അവാർഡു ലഭിച്ചതെന്നതോ മറ്റോ ആണോ? വ്യക്തത വരുത്തേണ്ടതുണ്ട്. 4.**കൃതി ചലച്ചിത്രമായി ആവിഷ്കരിക്കപ്പെടുക- ഈ നയം പല അപ്രഗല്ഭന്മാരെയും ശ്രദ്ധേയതയുടെ വെളിച്ചത്തിലേക്കു നീക്കി നിർത്തുമെന്നല്ലാതെ പ്രത്യേകിച്ചു പ്രയോജനമൊന്നുമില്ലാത്ത ഒരു മാനദണ്ഡം.മൂന്നാംകിട ചലച്ചിത്രങ്ങളുടെ കഥാകൃത്തുക്കളും കയറിപ്പറ്റുമെന്നതിനാൽ.,"ശ്രദ്ധേയമായ ചലച്ചിത്രങ്ങൾ" എന്നാക്കണം --ബിനു (സംവാദം) 17:37, 9 നവംബർ 2013 (UTC)[മറുപടി]

ഇതെക്കുറിച്ചുള്ള ഒരു ചർച്ച ഇവിടെ നടക്കുന്നുണ്ട്. അവിടെ അഭിപ്രായങ്ങൾ രേഖപ്പെടുത്താൻ ശ്രദ്ധിക്കുമല്ലോ. --Anoop | അനൂപ് (സംവാദം) 18:43, 9 നവംബർ 2013 (UTC)[മറുപടി]


ശ്രദ്ധേയത തീരുമാനിക്കുന്നതിൽ വിയോജിപ്പുണ്ട്

[തിരുത്തുക]

മുൻപ് കൊടുത്തിട്ടുള്ള ശ്രദ്ധേയതാ മാനദണ്ഡങ്ങൾ തികച്ചും സങ്കുചിതമായിപ്പോയെന്നു പറയാതെ വയ്യ

  • സർക്കാർ/അക്കാദമി പുരസ്കാരം നേടിയ വ്യക്തി
  • ശ്രദ്ധേയമായ പ്രസാധകശാലകൾ പ്രസിദ്ധീകരിച്ച കൃതികളുടെ എണ്ണം - കുറഞ്ഞത് 10
  • പ്രസിദ്ധീകരിച്ച കൃതിയുടെ പ്രസിദ്ധി:
  • 50 വർഷത്തിനു ശേഷവും പുതിയ പ്രതികൾ പുറത്തിറങ്ങുന്നു
  • കൃതി ചലച്ചിത്രമായി ആവിഷ്കരിക്കപ്പെടുക
  • പാഠപുസ്തകമായി അംഗീകരിച്ച കൃതി
  • രാഷ്ട്രീയ കാരണങ്ങളാൽ ശ്രദ്ധേയമായി തടയപ്പെട്ട കൃതി
  • ഒരു സ്വതന്ത്രകക്ഷി മറ്റു ഭാഷകളിലേക്ക് വിവർത്തനം നടത്തിയ കൃതി"

ഈ മാനദണ്ഡപ്രകാരം രാജലക്ഷ്മി, കെ പി അപ്പൻ, ബാലചന്ദ്രൻ ചുള്ളിക്കാട് എന്നിവർ കഷ്ടിച്ചു കടന്നു കൂടിയേക്കാം. കാരണം കൃതികൾ ചിലരെല്ലാം പാഠപുസ്തകമാക്കിയിട്ടുണ്ട്. എം കൃഷ്ണൻ നായരൊക്കെ പെടുമോ എന്തോ? മാത്യ മറ്റത്തിനു സ്കോപ്പുണ്ട് ഇതിലേറെ. കാരണം അമ്പതിലേറെ കൃതികൾ ഉണ്ട്. സിനിമയും ഉണ്ട്. ഏറ്റുമാനൂർ ശിവകുമാറിനു സ്കോപ്പുണ്ട്. പക്ഷേ സി അഷറഫിനും കവിയൂർ മുരളിക്കും സ്കോപ്പില്ല. ഒരു പൊട്ട സിനിമ പിടിച്ചാൽ വിക്കിപ്പീഡിയയിൽ വരാം. എന്നാൽ ഒരൊന്നാന്തരം കൃതി എഴുതിയാൽ സർക്കാർ അവാർഡ് കിട്ടുന്നതുവരെ കാത്തിരിക്കണം. മസാലദോശയ്ക്കുള്ള ശ്രദ്ധേയത നോം ചോംസ്കിയെപറ്റി ഒന്നാന്തരം പുസ്തമെഴുതിയ കെ എൻ ആനന്ദനില്ല. നാലാം തരം നടന്മാരായി അഭിനയ രംഗത്തുള്ളവർക്കു കിട്ടുന്ന ശ്രദ്ധേയത വർഷങ്ങളായി ജ്ഞാന ശാസ്ത്ര രംഗത്ത് പ്രവർത്തിക്കുന്ന ഡോ.ബി ഇക്ബാലിനുണ്ടോ? അദ്ദേഹത്തിനു ശ്രദ്ധേയത ലഭിക്കുന്നത് എഴുത്തുകാരൻ എന്ന നിലയിലൊ മുൻ വി സി എന്ന നിലയിലോ? വാസ്തവത്തിൽ , ഇങ്ങനെയാണെങ്കിൽ ജനപ്രിയത എന്ന പേരാണ് ശ്രദ്ധേയത എന്ന പേരിനേക്കാൾ നന്നായിണങ്ങുക

എഴുത്തിൽ പല തരം വിഭാഗങ്ങളുണ്ട് ഉദാ ചരിത്രം, ഗവേഷണം, സാഹിത്യ ചരിത്രം, നിരൂപണം, വിമർശനം, പഠനം, പരിഭാഷ എന്നൊക്കെ. ഈ മേഖലയിൽ ഒക്കെ ആയിരക്കണക്കിനാളുകൾ പുസ്തകങ്ങൾ രചിക്കുന്നുണ്ട്. അവ മിക്കതും റഫറൻസ് പുസ്തകങ്ങളാണ്. അതെഴുതുന്നത് ഒരു പക്ഷേ ജീവിതത്തിൽ ഒന്നോ രണ്ടോ ആയിരിക്കാം. ഉദാ എരുമേലി പരമേശ്വരപിള്ള. അവർക്കൊന്നും ശ്രദ്ധേയതയില്ല എന്നു പറയാൻ കഴിയുമോ? കേരളത്തിലെ ദളിത് സാഹിത്യ ചരിത്രമെഴുതിയ കവിയൂർ മുരളിയുടെ ശ്രദ്ധേയത തീരുമാനിക്കാൻ എന്തു മാനദണ്ഡമാണുള്ളത്? ആരാണ് ശ്രദ്ധേയത തീരുമാനിക്കുക?

എട്ട് വർഷമായി ഒരു കലാശാലാദ്ധ്യാപകനായി ജോലി ചെയ്യുന്ന എനിയ്ക്ക് വിക്കിപ്പീഡിയാ മലയാളം പഴയ സാഹിത്യത്തെപറ്റിയല്ലാതെ ഒരു തരത്തിലുമുള്ള പുതിയ സാഹിത്യത്തെപറ്റിയും എഴുത്തുകാരെപ്പറ്റിയും അറിയാൻ നിർവാഹമില്ല. എന്റെ അനേകം കലാശാലാവിദ്യാർത്ഥികൾക്ക് ഇന്നും അവരുടെ അസൈന്മെന്റുകൾ, സെമിനാറുകൾ, പ്രൊജക്ടുകൾ, തീസീസുകൾ എന്നിവ തയ്യാറാക്കാൻ വളരെ കഷ്ടപ്പെട്ട് ഓരോ പുതിയ ഗ്രന്ഥകാരന്മാരേയുമ്പറ്റി വിവരം ശേഖരിക്കാൻ മറ്റു ഓൺലൈൻ പ്രസിദ്ധീകരണങ്ങളേയും (അതും തീരെയില്ല) അക്കാദമി പോലുള്ള ഗ്രന്ഥശാലകളേയും ആശ്രയിക്കുകയല്ലാതെ മാർഗമില്ല. ഇതൊന്നും ഒരു ഡിജിറ്റൽ ലോകത്ത്, ഓൺലൈൻ ലോകത്ത്, പോസ്റ്റ് മോഡേൺ കാലത്ത് സംഭവിക്കാൻ പാടില്ലാത്ത കാര്യങ്ങളാണ്. ടി വി മധു, പി പി രവീന്ദ്രൻ, കെ ഇ എൻ, പി കെ പോക്കർ, ടി ശ്രീവൽസൻ എന്നിങ്ങനെ നൂറുകണക്കിനു റഫറൻസ് ആവശ്യമുള്ള പണ്ഡിതന്മാർ മലയാളത്തിലുണ്ട്. അവരൊക്കെ പെട്ടാല്പെട്ടു എന്ന മട്ടിലാണിപ്പോൾ കരയ്ക്കു നിൽക്കുന്നത്. അതുകൊണ്ട് എഴുത്തുകാരുടെ കാര്യത്തിൽ തന്നെ വ്യക്തമായ പുതിയ മാനദണ്ഡങ്ങൾ കൊണ്ടുവരണം സാഹിത്യകാരന്മാർ, ഗവേഷകർ, വിമർശകർ, സൈദ്ധാന്തികന്മാർ, സാഹിത്യചരിത്രകാരന്മാർ എന്നിവർക്കൊക്കെ ശ്രദ്ധേയത നിർണ്ണയിക്കേണ്ടത് വ്യത്യസ്ത അളവു കോലുകൾ കൊണ്ടായിരിക്കണം. എല്ലാവർക്കും ഒരേ നുകം ചേരില്ല. എന്നു മാത്രമല്ല ശ്രദ്ധേയതാ മാനദണ്ഡം കൊണ്ടു മാത്രം അനേകായിരം ലേഖനങ്ങൾ ഒഴുവാക്കപ്പെടും. ഞാൻ എന്റെ വിദ്യാർത്ഥികളുടെ ആവശ്യത്തിനു വേണ്ടി എഴുതിയ ഏതാനും ലേഖനങ്ങളിൽ ശ്രദ്ധേയതയുടെ പേരിൽ മാർക്കിങ്ങ് വീണപ്പോൾ ഞാൻ സത്യത്തിൽ നിരാശനായി. വർഷങ്ങളോളം കുട്ടികളെ സാഹിത്യം പഠിപ്പിക്കുകയും മറ്റും ചെയ്തിട്ടുള്ള എനിയ്ക്ക് ഈ ശ്രദ്ധേയതാ നിയമം ബാലിശമായിട്ടാണനുഭവപ്പെട്ടത്. എല്ലാ എഴുത്തുകാരെക്കുറിച്ചും കിട്ടാവുന്നത്ര വിവരം ലഭിക്കുന്ന ഒരിടമായി വിക്കിപ്പീഡിയ മാറണം എന്നാണെന്റെ അഭിപ്രായം. വിവര സാങ്കേതിക വിദ്യയുടെ ഈ കാലത്ത് ആർക്കും എന്തും നെറ്റിലൂടെ ലോകത്തെത്തിക്കാമെന്നിരിക്കെ ശ്രദ്ധേയത എന്ന മാനദണ്ഡമുണ്ടാക്കി മലയാളത്തിലെ ആയിരക്കണക്കിനു എഴുത്തുകാരെ വിധിയുടെ കളിയാട്ടത്തിനു വിട്ടുകൊടുത്ത് തമസ്കരിക്കുന്ന ഈ ഏർപ്പാട് അങ്ങേയ്അറ്റം ജനാധിപത്യവിരുദ്ധമാണ് എന്ന് രേഖപ്പെടുത്തട്ടെ. തീരെ അപ്രധാനരായ ആളുകളെപ്പോലും വിക്കിയിൽ പരാമർശിക്കണം. അതിനുള്ള ഇടം സൈബർ സ്പേസ് അനുവദിക്കുന്നുണ്ട്. അഥവാ അതിനു മാനദണ്ഡം വേണമെന്ന് ഇക്കാലത്തെ 'അഭിനവ എഡിറ്റർമാർക്ക്' നിർബന്ധമാണെങ്കിൽ താഴെപ്പറയുന്ന ചില നിർദ്ദേശങ്ങൾ കൂടി ഉൾപ്പെടുത്തണമെന്ന് അപേക്ഷിക്കുന്നു

  1. മലയാള / കേരള സാഹിത്യ ചരിത്രകാരന്മാരെ മുഴുവൻ ഉൾപ്പെടുത്തണം. പഴയ പി ഗോവിന്ദപ്പിള്ള മുതൽ ഉള്ളൂർ മുതൽ സജിതാ മഠത്തിൽ വരെ ഇതിൽ വരും.
  2. സാഹിത്യ ചരിത്രങ്ങളിൽ പരാമർശിക്കപ്പെട്ടിട്ടുള്ള മുഴുവൻ എഴുത്തുകാരേയും ഉൾപ്പെടുത്തണം
  3. കേരളത്തിലെ സർവകലാശാലകളിൽ വിവിധ ബോർഡ് ഓഫ് സ്റ്റഡീസ് (അക്കാഡമിക്) വിദഗ്ദ്ധന്മാർ തയ്യാറാക്കിയിട്ടുള്ള സിലബസുകളിൽ പരാമർശിക്കപ്പെട്ടിട്ടുള്ള 'റഫറൻസ് ' ഗ്രന്ഥങ്ങളുടെ രചയിതാക്കൾ ഉൾപ്പെടുത്തപ്പെടണം
  4. അഞ്ഞൂറിലേറെ ലേറെ പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുള്ള പ്രസാധകരാൽ മൂന്നോ അതിലധികമോപ്രസിദ്ധീകരിക്കുന്ന എഴുത്തുകാരും പുസ്തകങ്ങളും പരാമശിക്കപ്പെടണം
  5. അഞ്ചിലേറെ ശ്രദ്ധേയമായ അവാർഡുകൾ നേടിക്കൊടുത്തിട്ടുള്ള പ്രസാധകരുടെ പരിഗണന ലഭിച്ച എഴുത്തുകാരെ ഉൾപ്പെടുത്തണം
  6. വള്ളത്തോൾ പുരസ്കാരം, കുമാരനാശാൻ പുരസ്കാരം, ഓടക്കുഴൽ അവാർഡ് മുതലായ പത്ത് വർഷത്തിലേറെക്കാലമായി നിരന്തരമായി നൽകപ്പെടുന്ന ട്രസ്റ്റ് അവാർഡു ജേതാക്കളെ മുഴുവൻ ഉൾപ്പെടുത്തണം
  7. അഞ്ചിലേറെ വിഭിന്ന പ്രസിദ്ധീകരണങ്ങളിൽ മറ്റുള്ളവരാൽ പഠന്മോ നിരൂപണമോ വന്നിട്ടുള്ള എഴുത്തുകാരെ ഉൾപ്പെടുത്തണം
  8. ദേശീയ ഇംഗ്ലീഷ് പത്രങ്ങളിൽ ഫീച്ചറോ നിരൂപണമോ പഠനമോ വന്നിട്ടുള്ളവരേയും ഉൾപ്പെടുത്തണം
  9. ഒരു ലക്ഷത്തിലേറെ സർക്കുലേഷനുള്ള മലയാളപത്രങ്ങളിൽ ഫീച്ചറോ നിരൂപണമോ പഠനമോ വന്നിട്ടുള്ളവരേയും ഉൾപ്പെടുത്തണം
  10. വിക്കിപ്പീഡിയയിലെ ലേഖനങ്ങളിൽ അഞ്ചിലേറെത്തവണ പരാമർശിക്കപ്പെട്ടിട്ടുള്ള കൃതികളും എഴുത്തുകാരും ഉൾപ്പെടുത്തപ്പെടണം
  11. കേരള കേന്ദ്ര സാഹിത്യ അക്കാഡമി പുസ്തകം പ്രസിദ്ധീകരിച്ചിട്ടുള്ള മുഴുവൻ പേരും ഉൾപ്പെടുത്തപ്പെടണം
  12. ഇന്റർനാഷണൽ മാസികകളിൽ റഫറൻസ് ചെയ്യപ്പെട്ടിട്ടുള്ള മുഴുവൻ എഴുത്തുകാരേയും/ഗവേഷകരേയും ഉൾപ്പെടുത്തണം
  13. സർവകലാശാലകൾ നൽകുന്ന ഡോക്ടറേറ്റ് ലഭിച്ചവരും അത് പുസ്തകമാക്കിയവരും അത്തരം പുസ്തകങ്ങളോ തീസിസോ റഫറൻസ് ചെയ്യപ്പെടുന്നവരുമായ (ഈ മാനദണ്ഡങ്ങളെല്ലാം പാലിക്കുന്നവർ) ഉൾപ്പെടുത്തപ്പെടണം
  14. ശ്രദ്ധേയമായ ഒരു പുതിയ സാഹിത്യശൈലിയോ സാഹിത്യ പ്രസ്ഥാനമോ സാഹിത്യ വിഭാഗമോ ശ്രദ്ധേയമായ പരീക്ഷണമോ സിദ്ധാന്തമോ നിർമ്മിച്ചവർ പരാമർശിക്കപ്പെടണം
  15. ഒന്നിൽക്കൂടുതൽ മുഖ്യ പ്രസിദ്ധീകരണങ്ങളാൽ 'ഈ വർഷത്തെ മികച്ച കൃതികളുടെ കൂട്ടത്തിൽ' തെരഞ്ഞെടുക്കപ്പെടുന്ന എഴുത്തുകാരും കൃതികളും ഉൾപ്പെടുത്തപ്പെടണം. അങ്ങനെ വന്നാൽ ശ്രദ്ധേയരായ പുതിയ എഴുത്തുകാർ ഉൾപ്പെടുത്തപ്പെടാനുള്ള അവസരമുണ്ടാകും

റഫറൻസിനായി ഈ മാധ്യമത്തെ നിരന്തരം ആശ്രയിക്കുന്ന ഒരു വിക്കി ഉപഭോക്താവിന്റെയും അയാളുടെ അനേകം വിദ്യാർത്ഥികളുടേയും അവശ്മ്മായിട്ടാണ് ഞാനിത് ഇവിടെ പോസ്റ്റ് ചെയ്യുന്നത്. വിക്കീപീഡിയയ്ക്കു വേണ്ടി അഹോരാത്രം പ്രയത്നിക്കുന്ന സുമനസുകളും നിസ്വാർത്ഥരുമായ സുഹൃത്തുക്കൾ ഇത് ചർച്ച ചെയ്ത് കൊള്ളുകയോ തള്ളുകയോ ചെയ്യണമെന്നപേക്ഷിക്കുന്നു വിവരവും വിജ്ഞാനവും യഥേഷ്ടം നിറഞ്ഞൊഴുകുന്ന സരസ്വതീപ്രവാഹമാകട്ടെ വിക്കിപ്പീഡിയ --M.R.Anilkumar (സംവാദം) 15:02, 9 ജനുവരി 2014 (UTC)[മറുപടി]

M.R.Anilkumar മുകളിൽ എഴുതിയിട്ടുള്ളതിനോട് പൂർണ്ണമായും യോജിക്കുന്നു. ഈ വിഷയത്തെപ്പറ്റി വ്യക്തവും പക്വവുമായ നയങ്ങൾ ഇപ്പോഴും രേഖപ്പെടുത്തിയിട്ടുള്ളതായി വിശ്വസിക്കുന്നില്ല. അനിൽകുമാർ നിർദ്ദേശിച്ചിട്ടുള്ള മാനദണ്ഡങ്ങൾ കുറേക്കൂടി വ്യക്തമാണു്. അടിയന്തിരമായി കൂടുതൽ ചർച്ച ആവശ്യമുണ്ടു്. വിശ്വപ്രഭViswaPrabhaസംവാദം 16:02, 14 ഏപ്രിൽ 2016 (UTC)[മറുപടി]
ഞാനും പൂർണ്ണമായിത്തന്നെ യോജിക്കുന്നു. ചർച്ച നടക്കട്ടേ, സമവായത്തിൽ എത്തട്ടേ. ആശംസകൾ--Vinayaraj (സംവാദം) 16:12, 14 ഏപ്രിൽ 2016 (UTC)[മറുപടി]
M.R.Anilkumar ന്റെ നിർദ്ദേശങ്ങളെ പൂർണ്ണമായും പിന്തുണയ്ക്കുന്നു. പരമാവധി ഗ്രന്ധകാരന്മാരെ ഉൾക്കൊള്ളിക്കാൻ പാകത്തിൽ നയങ്ങൾ പുനർനിർവ്വചിക്കേണ്ടതുണ്ട്. തുടർ ചർച്ചകൾക്ക് കാത്തിരിക്കുന്നു.ശ്രീജിത്ത് കൊയിലോത്ത് (സംവാദം) 01:25, 15 ഏപ്രിൽ 2016 (UTC)[മറുപടി]
യോജിക്കുന്നു. വേണ്ടാത്തൊരു വ്യക്തിയെപ്പറ്റി പേജ് ഉണ്ടായിപ്പോകുന്നതിലും വലിയ പോരായ്മയായിരിക്കും വേണ്ട ഒരു പേജ് ഇല്ലാതിരിക്കുന്നത്. സുനിൽ ദേവ് (സംവാദം) 06:34, 15 ഏപ്രിൽ 2016 (UTC)[മറുപടി]
  • അനുകൂലിക്കുന്നു-- നമ്മുടെ പരമാവധി എഴുത്തുകാരെ വിക്കിപ്പീഡിയക്ക് ഉൾക്കൊള്ളാൻ കഴിയണം. എങ്കിൽ മാത്രമേ ഒരു പഠനസാമഗ്രി എന്ന നിലയിൽ വിക്കിപ്പീഡിയ പൂർണ്ണമാവുകയുള്ളു. ഷാജി (സംവാദം) 16:56, 15 ഏപ്രിൽ 2016 (UTC)[മറുപടി]
(1) തീരെച്ചെറിയ കൈപ്പുസ്തകങ്ങൾ, ഭക്തിമാർഗ്ഗഗ്രന്ഥങ്ങൾ തുടങ്ങിയവ ധാരാളമായി പ്രസിദ്ധീകരിക്കുന്ന H&C പോലുള്ള സ്ഥാപനങ്ങളെ 500-ലധികം പുസ്തകങ്ങൾ പ്രസിദ്ധീകരിച്ച പ്രസിദ്ധീകരണശാലകളിൽ ഉൾപ്പെടുത്തി, അവർ വഴിയായി മൂന്നോ നാലോ പുസ്തകങ്ങൾ പുറത്തിറക്കി എന്ന ഒരു ന്യായം കൊണ്ടുമാത്രം ഒരാൾ ശ്രദ്ധേയനാണെന്നു് അവകാശപ്പെടാൻ വയ്യ.
(2) അതുപോലെ, ഒരു ലക്ഷത്തിലേറെ സർക്കുലേഷനുള്ള മലയാളപത്രങ്ങളിൽ (ഇവിടെ ശ്രദ്ധേയമായ വാരികകളും മാസികകളുമാവാം) സംസ്ഥാനവ്യാപകമായി എല്ലാ എഡിഷനുകളിലും ഫീച്ചറോ നിരൂപണമോ പഠനമോ വന്നിട്ടുള്ളവരേയും എന്നാക്കാം. മെട്രോ, നഗരം തുടങ്ങിയ പ്രാദേശികപ്പതിപ്പുകളിൽ വന്ന ലേഖനങ്ങൾ മാത്രം ഇത്തരം ശ്രദ്ധേയതയ്ക്കു കാരണമായിക്കൂടാ.
(3) അച്ചടിപ്പതിപ്പുകളെ ആശ്രയിക്കാതെ ഓൺലൈൻ ആയി എഴുതുന്ന എഴുത്തുകാരേയും ഒരു പക്ഷേ ഇന്നല്ലെങ്കിൽ നാളെ നാം പരിഗണിക്കേണ്ടി വന്നേക്കാം. ഇവരുടെ കാര്യവും എങ്ങനെവേണമെന്നു് കഴിയുമെങ്കിൽ ഇപ്പോൾ തന്നെ ഒരു രൂപമുണ്ടാക്കാം.
(4) പ്രസിദ്ധീകരണശാലകളുടേയും ശ്രദ്ധേയമായ പത്രം/വാരിക/മാസിക തുടങ്ങിയവയുടെയും ശ്രദ്ധേയമായ അവാർഡുകളുടേയും ഓരോ ലിസ്റ്റും ഇക്കാര്യത്തിനുവേണ്ടി പ്രത്യേകമായി മുൻകൂട്ടിത്തന്നെ തയ്യാറാക്കേണ്ടി വരും.
(5) ഇത്തരത്തിൽ വിക്കിപീഡിയയിൽ ലേഖനത്തിനു തക്ക ശ്രദ്ധേയതയുള്ളവരുടെ (ഇതിനകം ലേഖനമില്ലാത്തവരുടേതടക്കം) പേരുകളും ചുവപ്പോ നീലയോ കണ്ണികളുടെ ഒരു ലിസ്റ്റ് തന്നെ മുൻകൂട്ടി ചേർത്തുവെക്കാവുന്നതാണു്.
വിശ്വപ്രഭViswaPrabhaസംവാദം 19:37, 15 ഏപ്രിൽ 2016 (UTC)[മറുപടി]

തീരുമാനം എന്തായി--ഇർഷാദ്|irshad (സംവാദം) 12:39, 2 മാർച്ച് 2020 (UTC)[മറുപടി]