വിക്കിഹൗ
വിക്കിഹൗ (wikiHow) എന്നാൽ how-to ലേഖനങ്ങൾ അടങ്ങിയ വിക്കി രൂപത്തിലുള്ള ഒരു ഓൺലൈൻ കമ്മ്യൂണിറ്റിയാണ്. ഈ വെബ്സൈറ്റിന്റെ ലക്‌ഷ്യം എന്നത് ലോകത്തിലെ എല്ലാവരെയും "എല്ലാ കാര്യങ്ങളും എങ്ങനെ ചെയ്യാം" എന്ന് പഠിപ്പിക്കുകയാണ്.[1] 2005-ൽ ഇന്റർനെറ്റ് സംരംഭകനായ ജാക്ക് ഹെറിക്ക് (Jack Herrick) ആണ് ഈ വെബ്സൈറ്റ് നിർമ്മിച്ചത്.[1] wikiHow ആസ്ഥാനം സ്ഥിതി ചെയ്യുന്നത് കാലിഫോർണിയയിലെ പാലോ ആൾട്ടോയിലാണ്.
വിഭാഗം | വിക്കി-ഫോർമാറ്റ്, how-to manual |
---|---|
സൃഷ്ടാവ്(ക്കൾ) | ജാക്ക് ഹെറിക്ക്, ജോഷ് ഹന്ന |
യുആർഎൽ | www.wikihow.com |
അലക്സ റാങ്ക് | 230 (Oct 2016—ലെ കണക്കുപ്രകാരം[update])[2] |
വാണിജ്യപരം | അതെ |
ആരംഭിച്ചത് | 2005 ജനുവരി 15 |
വിക്കിഹൗ സാമൂഹ്യപരമായ ഒരു ദൗത്യത്തോടെ പ്രവർത്തിക്കുന്ന ഹൈബ്രിഡ് ഓർഗനൈസേഷനാണ്. വിക്കിഹൗ-ൽ ഇന്ന് 2.1 ദശലക്ഷത്തിലധികം രജിസ്റ്റർ ചെയ്ത ഉപയോക്താക്കളും 35.5 ദശലക്ഷം അദ്വിതീയ സന്ദർശകരും ഉണ്ട്. 2,12,000 -ൽ അധികം ലേഖനങ്ങൾക്കൊണ്ട് വിക്കിഹൗ ഇന്ന് സമ്പന്നമാണ്.[3][4] wikiHow ന് സ്വന്തമായി iOS, Android പ്ലാറ്റഫോമുകളിൽ പ്രവർത്തിക്കുന്ന App ഉം ഉണ്ട്. ചുരുങ്ങിയത് 4 കുഞ്ഞുങ്ങളെങ്കിലും wikiHow ലേഖനങ്ങളുടെ സഹായത്താൽ അടിയന്തര സാഹചര്യങ്ങളിൽ പ്രസവിച്ചിട്ടുണ്ട്.[5]
ചരിത്രം
[തിരുത്തുക]വിക്കിപീഡിയയിൽ നിന്ന് പ്രചോദനംക്കൊണ് ജാക്ക് ഹെറിക്ക് 2005-ൽ വിക്കിഹൗ സ്‌ഥാപിച്ചത്. ഇതിലേക്കുള്ള പ്രധാന ചെലവുകൾ വഹിച്ചത് ജോഷ് ഹന്ന ആയിരുന്നു. ട്രാവിസ് ഡറേയുൻ ഈ വെബ്സൈറ്റിന്റെ പല എഞ്ചിനീയറിംഗ് ജോലികളും നിർവഹിച്ചു. വിക്കിഹൗ-ന് മുൻപ് ജാക്ക് eHow എന്ന മറ്റൊരു വെബ്സൈറ്റിലായിരുന്നു പ്രവർത്തിച്ചിരുന്നത്. ട്രാവിസും ജാക്കും ചേർന്നുകൊണ്ട് ഓപ്പൺ സോഴ്സ് മീഡിയവിക്കി സോഫ്റ്റ്‌വേർ വിക്കിഹൗ-ന് വേണ്ടി പരിഷ്ക്കരിച്ചു. വിക്കിപീഡിയയുടെ നാലാം വാർഷികമായ January 15, 2005 ആണ് വിക്കിഹൗ ആരംഭിച്ചത്. [6]
വളർച്ച
[തിരുത്തുക]2015 ഏപ്രിൽ മാസത്തോടെ 100,000 പ്രതിദിന സന്ദർശകർ വിക്കിഹൗ-ന് ഉണ്ടായിരുന്നു. ജോഷ് ഹന്നയും ജാക്ക് ഹെറിക്കും eHow മറ്റൊരു സ്ഥാപനത്തിന് വിറ്റതോടെ wikiHow നുവേണ്ടി കൂടുതൽ ഫണ്ട് രൂപീകരിക്കാൻ അവർക്ക് സാധിച്ചു. ജൂൺ 2004 ൽ ലോകപ്രശസ്‌തമായ വെബ്സൈറ്റുകളിൽ 142 മത്തെ സ്ഥാനം wikiHow കൈവരിച്ചു. "How to French Kiss" എന്ന ലേഖനം ആദ്യമായി 1 ദശലക്ഷം പേർ വായിച്ച wikiHow ആർട്ടിക്കിൾ ആയിമാറി. ഏപ്രിൽ 2011 ൽ "How to Lose Weight Fast" എന്ന ലേഖനം 5 ദശലക്ഷം പേർ വായിച്ച ആദ്യ wikiHow ലേഖനമായി. 130 അഡ്മിനുകളും 17 ബ്യൂറോക്രാറ്റുകളും wikiHow ന് ഇന്നുണ്ട്. [4] അറബിക്, ചൈനീസ്, ചെക്ക്, ഡച്ച്, ഇംഗ്ലീഷ്, ഫ്രഞ്ച്, ജർമ്മൻ, ഹിന്ദി, ഇന്തോനേഷ്യൻ, ഇറ്റാലിയൻ, ജാപ്പനീസ്, കൊറിയൻ, പോർച്ചുഗീസ്, റഷ്യൻ, സ്പാനിഷ്, തായ്, വിയറ്റ്നാമീസ് എന്നിവ ഉൾപ്പെടെ 17 ഭാഷകളിൽ wikiHow ഇന്ന് ലഭ്യമാണ്. [5]
പുരസ്കാരങ്ങൾ
[തിരുത്തുക]- 2009 ൽ കമ്മ്യൂണിറ്റിയിലെ വെബ്ബി പുരസ്കാരം
- 2010 ൽ The Guardian ഉം Nesta ഉം ചേർന്ന് സംഘടിപ്പിച്ച ഓപ്പൺ ഇന്നോവേഷൻ മത്സരത്തിൽ കോ-ക്രിയേഷൻ അവാർഡ്.
കൂടാതെ, 2008-ൽ ഓപ്പൺ വെബ് അവാർഡുകളിൽ ഏറ്റവും മികച്ച വിക്കി runner-up ആയി Mashable വിക്കിഹൗ- നെ തിരഞ്ഞെടുത്തു.
- ↑ 1.0 1.1 "WikiHow - Wikipedia". Wikipedia. https://en.wikipedia.org/.
{{cite web}}
: External link in
(help)|publisher=
- ↑ "Wikihow.com Site Info". Alexa Internet. Archived from the original on 2013-08-27. Retrieved 2016-10-19.
- ↑ "2019 Year in Review". wikiHow. Archived from the original on 2020-10-17.
- ↑ 4.0 4.1 "wikiHow:Statistics". wikiHow. https://www.wikihow.com/. Archived from the original on 2017-08-13.
{{cite web}}
: External link in
(help)|publisher=
- ↑ 5.0 5.1 "About wikiHow". wikiHow. www.wikihow.com.
- ↑ "History of wikiHow". wikihow. https://www.wikihow.com/.
{{cite web}}
: External link in
(help)|publisher=