വിക്ടോറിയ അവെയാർഡ്
ദൃശ്യരൂപം
വിക്ടോറിയ അവെയാർഡ് | |
---|---|
ജനനം | ഈസ്റ്റ് ലോംഗ്‍മെഡോ, മസാച്യുസെറ്റ്സ്, യു.എസ്. | ജൂലൈ 27, 1990
തൊഴിൽ | നോവലിസ്റ്റ് തിരക്കഥാകൃത്ത് |
ഭാഷ | ഇംഗ്ലീഷ് |
ദേശീയത | അമേരിക്കൻ |
വിദ്യാഭ്യാസം | സ്‌ക്രീൻ റൈറ്റിംഗിൽ ഫൈൻ ആർട്‌സ് ബിരുദം |
പഠിച്ച വിദ്യാലയം | യൂണിവേഴ്സിറ്റി ഓഫ് സതേൺ കാലിഫോർണിയ |
Genre | Young adult Fantasy |
ശ്രദ്ധേയമായ രചന(കൾ) | റെഡ് ക്യൂൻ |
അവാർഡുകൾ | 2015 Goodreads Choice Awards Best Debut Novel and 2015 Buxtehude Bull |
Years active | 2015–present |
വിക്ടോറിയ അവെയാർഡ് (ജനനം: ജൂലൈ 27, 1990) യുവകൃതികൾ, ഫാന്റസി ഫിക്ഷൻ, തിരക്കഥകൾ എന്നിവയുടെ രചയിതാവായ ഒരു അമേരിക്കൻ എഴുത്തുകാരിയാണ്.[1] റെഡ് ക്വീൻ എന്ന ഫാന്റസി നോവലിൻറെ രചയിതാവായാണ് അവർ പരക്കെ അറിയപ്പെടുന്നത്.[2] 2012-ൽ സതേൺ കാലിഫോർണിയ യൂണിവേഴ്‌സിറ്റിയുടെ സ്‌ക്രീൻ റൈറ്റിംഗ് പ്രോഗ്രാമിൽ നിന്ന് ബിരുദം നേടിയ ശേഷം ഒരു വർഷത്തിന് ശേഷമാണ് അവെയാർഡ് ഈ നോവൽ എഴുതിയത്. [3][4] സോണി പിക്‌ചേഴ്‌സ് അവരുടെ പങ്കാളിത്തത്തോടെയാണ് എറ്റേണൽ എന്ന തിരക്കഥ രചിച്ചത്.[5]
സ്വകാര്യ ജീവിതം
[തിരുത്തുക]മസാച്യുസെറ്റ്‌സിൽ ജനിച്ച അവെയാർഡ് പതിനെട്ടാം വയസ്സിൽ യുഎസ്‌സിയിൽ പ്രവേശനം നേടിയപ്പോൾ കാലിഫോർണിയയിലേക്ക് താമസം മാറുകയും, അവിടെ തിരക്കഥാരചന പഠിക്കുകയും ചെയ്തു. സ്കോട്ടിഷ്, ഇറ്റാലിയൻ വംശജയായ അവർ സാന്താ മോണിക്കയിൽ പങ്കാളിക്കും നായയ്ക്കുമൊപ്പമാണ് താമസിക്കുന്നത്.
അവലംബം
[തിരുത്തുക]- ↑ "'Red Queen' is familiar fantasy fare". USA Today. February 17, 2015.
- ↑ "Victoria Aveyard: I'm so pleased that badass ladies are considered a 'hot trend'". The Guardian. July 1, 2015.
- ↑ "Elizabeth Banks in Talks to Direct YA Fantasy 'Red Queen'". The Hollywood Reporter.
- ↑ "'Red Queen' Writer Reveals Cover, Talks Inspirations and Splurges". The Hollywood Reporter.
- ↑ "Sony Acquires Spec 'Eternal' for 'Divergent' Producer and Michael Costigan". Variety. 2014.