വിജയ് അമൃതരാജ്
Country (sports) | ഇന്ത്യ |
---|---|
Height | 1.93m (6ft 4in) |
Turned pro | 1970 |
Retired | 1993 |
Plays | Right |
Prize money | $1,331,913 |
Singles | |
Career record | 384–296 |
Career titles | 16 |
Highest ranking | No. 16 (July 7, 1980) |
Grand Slam Singles results | |
Australian Open | 1r (1983 & 1984) |
French Open | 3r (1974) |
Wimbledon | QF (1973 & 1981) |
US Open | QF (1973 & 1974) |
Doubles | |
Career record | 262–217 |
Career titles | 13 |
Highest ranking | No. 39 (October 21, 1985) |
Last updated on: June 4, 2007. |
ഒരു മുൻ ഇന്ത്യൻ ടെന്നീസ് കളിക്കാരനും, കായിക വ്യാഖ്യാതാവും, നടനുമാണ് വിജയ് അമൃതരാജ്. (തമിഴ്: விஜய் அமிர்தராஜ், ജനനം December 14, 1953)
[[ചെന്നൈ|] മാഗീ ധൈര്യം, റോബർട്ട് അമൃതരാജ് ദമ്പതികളുടെ മകനായി ചെന്നൈയിലാണ് വിജയ് ജനിച്ചത്.[1] വിജയും സഹോദരന്മരുമായ ആനന്ദ് അമൃതരാജ്, അശോക് അമൃതരാജ് എന്നിവരാണ് ഇന്ത്യയെ പ്രതിനിധീകരിച്ച് അന്താരാഷ്ട്ര ടെന്നീസ് കളിച്ചത്. 1976 ൽ , വിജയ് - ആനന്ദ് സഖ്യം വിംബിൾഡൺ ചാമ്പ്യൻഷിപ്പിൽ പുരുഷവിഭാഗം സെമി ഫൈനലിൽ എത്തിയിരുന്നു.
കരിയർ
[തിരുത്തുക]1970 ലാണ് ആദ്യ അന്താരാഷ്ട്ര ടെന്നീസ് വിജയ് കളിച്ചത്. പക്ഷേ പറയപ്പെടാവുന്ന ഒരു നേട്ടം ഉണ്ടായത് 1973 ൽ രണ്ട് ഗ്രാന്റ്സ്ലാം ടൂർണ്ണമെന്റിൽ ക്വാർട്ടർ ഫൈനലിൽ എത്തിയതോടെ ആണ്. വിംബിൾഡൺ, യു.എസ്. ഓപ്പൺ ടൂർണ്ണമെന്റുകളിൽ പറയപ്പെടാവുന്ന നേട്ടം അദ്ദേഹം കൈവരിച്ചു.
നേട്ടങ്ങൾ
[തിരുത്തുക]- അദ്ദേഹത്തിന് തന്റെ ടെന്നീസ് ജീവിതത്തിൽ 384-296 എന്ന വിജയ പരാജയ അനുപാതമുണ്ട്.
- 16 സിംഗിൾസ് കിരീടവും 13 ഡബിൾസ് കിരീടവും നേടിയിട്ടുണ്ട്.
- ലോക ടെന്നീസ് റാങ്കിൽ 16 വരെ എത്തിയിട്ടുണ്ട്. 1980 ജൂലൈ യിൽ ആയിരുന്നു ഇത്.
- തന്റെ മകനായ പ്രകാശ് അമൃതരാജ് , ബന്ധുവായ സ്റ്റീഫൻ അമൃതരാജ് എന്നിവർ പ്രോഫഷണൽ ടെന്നീസ് കളിക്കാരാണ്.
നടനായി
[തിരുത്തുക]ഒരു നടൻ എന്ന രീതിയിലും വിജയ് പ്രശസ്തി നേടിയിട്ടുണ്ട്. പ്രമുഖ ജെയിംസ് ബോണ്ട് ചിത്രമായ ഒക്ടോപ്പസി എന്ന ചിത്രത്തിൽ റോജർ മൂറിയുടെ ഒപ്പം അഭിനയിച്ചിട്ടുണ്ട്. ഒരു കായിക വ്യാഖ്യാതാവ് എന്ന നിലയിലും പ്രശസ്തനാണ് വിജയ്.
സ്വകാര്യ ജീവിതം
[തിരുത്തുക]വിജയ് തന്റെ ഭാര്യയായ ശ്യാമളയോടൊപ്പം കാലിഫോർണിയയിൽ താമസിക്കുന്നു. കൂടെ മകൻ പ്രകാശ് അമൃതരാജും , വിക്രം അമൃതരാജും താമസിക്കുന്നു.
അവലംബം
[തിരുത്തുക]- ↑ "The Hindu : At home on every turf". Archived from the original on 2007-10-01. Retrieved 2008-10-14.