വിജയ് കുമാർ സിംഗ്
ജനറൽ വി.കെ. സിംഗ് | |
---|---|
മിസോറാം, ഗവർണർ | |
ഓഫീസിൽ 2025-തുടരുന്നു | |
മുൻഗാമി | കമ്പംപെട്ടി ഹരിബാബു |
കേന്ദ്ര വ്യേമയാന വകുപ്പ് മന്ത്രി (സംസ്ഥാന ചുമതല) | |
ഓഫീസിൽ 7 ജൂലൈ 2021 - 5 ജൂൺ 2024 | |
പ്രധാനമന്ത്രി | നരേന്ദ്ര മോദി |
കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി (സംസ്ഥാന ചുമതല) | |
ഓഫീസിൽ 30 മെയ് 2019- 5 ജൂൺ 2024 | |
പ്രധാനമന്ത്രി | നരേന്ദ്ര മോദി |
കേന്ദ്ര വിദേശകാര്യ വകുപ്പ് സഹമന്ത്രി (സംസ്ഥാന ചുമതല) | |
ഓഫീസിൽ 2014-2019 | |
മുൻഗാമി | ഇ.അഹമ്മദ് |
പിൻഗാമി | വി.മുരളീധരൻ |
ലോക്സഭാംഗം | |
ഓഫീസിൽ 2014-2019, 2019-2024 | |
മണ്ഡലം | ഘാസിയാബാദ് |
കരസേനാ മേധാവി | |
ഓഫീസിൽ 2010-2012 | |
മുൻഗാമി | ദീപക് കപൂർ |
പിൻഗാമി | ബിക്രം സിംഗ് |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | പൂനൈ, മഹാരാഷ്ട്ര | 10 മേയ് 1951
രാഷ്ട്രീയ കക്ഷി | ബി.ജെ.പി |
As of 2 ജനുവരി, 2025 ഉറവിടം: [1] |
2024 ഡിസംബർ 24 മുതൽ മിസോറാം ഗവർണറായി തുടരുന്ന രണ്ടാം നരേന്ദ്ര മോദി മന്ത്രിസഭയിലെ സംസ്ഥാന ചുമതലയുള്ള കേന്ദ്രമന്ത്രിയും മുൻ വിദേശകാര്യ വകുപ്പ് സഹമന്ത്രിയും കരസേനാ മുൻ മേധാവിയുമായിരുന്ന ഉത്തർപ്രദേശിലെ ഘാസിയാബാദിൽ നിന്നുള്ള ബി.ജെ.പിയുടെ മുൻ ലോക്സഭാംഗവുമാണ് വിജയ കുമാർ സിംഗ് എന്നറിയപ്പെടുന്ന ജനറൽ വി.കെ.സിംഗ് (ജനനം: 10 മെയ് 1951) [1][2][3] കേന്ദ്ര സഹമന്ത്രിയായി കാലാവധി പൂർത്തിയായതിനെ തുടർന്ന് 2024-ൽ സജീവ രാഷ്ട്രീയത്തിൽ നിന്നു വിരമിച്ചു.
ജീവിതരേഖ
[തിരുത്തുക]ഇന്ത്യൻ ആർമി ഓഫീസറായിരുന്ന ക്യാപ്റ്റൻ ജഗത് സിംഗിൻ്റെയും കൃഷ്ണകുമാരിയുടേയും മകനായി 1951 മെയ് പത്തിന് മഹാരാഷ്ട്രയിലെ പൂനൈയിൽ ജനിച്ചു. രാജസ്ഥാനിലെ ബിർള പബ്ലിക് സ്കൂളിൽ പഠിക്കുമ്പോൾ എൻ.സി.സിയിൽ ചേർന്ന സിംഗ് പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം നാഷണൽ ഡിഫൻസ് അക്കാദമിയിൽ ചേർന്നു ബിരുദം നേടി. പിന്നീട് ഇന്ത്യൻ മിലിട്ടറി അക്കാദമി, ഡിഫൻസ് സർവീസ് സ്റ്റാഫ് കോളേജ് എന്നി കോളേജുകളിൽ നിന്ന് ബിരുദാനന്തര ബിരുദം പാസായ സിംഗ് 1970-ൽ ഇന്ത്യൻ ആർമിയിൽ ഓഫീസറായി നിയമിതനായി.
ഇന്ത്യൻ ആർമി
[തിരുത്തുക]1970-ൽ ഇന്ത്യൻ ആർമിയിൽ ഓഫീസറായി ചേർന്ന വി.കെ. സിംഗ് കരസേന മേധാവിയായിട്ടാണ് 2012-ൽ വിരമിച്ചത്. 42 വർഷത്തെ സൈനിക ജീവിതത്തിൽ 1971-ലെ ഇന്ത്യ x പാക്ക് യുദ്ധവും 1999-ലെ കാർഗിൽ യുദ്ധത്തിലും ഇന്ത്യയ്ക്ക് വേണ്ടി പോരാടി. രജപുത്ര റജിമെൻ്റിൽ നിന്നുള്ള ആർമി ഓഫീസറാണ് വി.കെ.സിംഗ്.
രാഷ്ട്രീയ ജീവിതം
[തിരുത്തുക]2012-ൽ കരസേനാ മേധാവിയായി വിരമിച്ച ശേഷം രാഷ്ട്രീയ പ്രവർത്തനങ്ങളോട് താത്പര്യം പ്രകടിപ്പിച്ച സിംഗ് 2014-ലെ ലോക്സഭ തിരഞ്ഞെടുപ്പിന് മുന്നോടിയായി 2014 മാർച്ച് ഒന്നിന് ബി.ജെ.പിയിൽ ചേർന്നു. 2014-ൽ നടന്ന ലോക്സഭ തിരഞ്ഞെടുപ്പിൽ ഉത്തർപ്രദേശിലെ ഘാസിയാബാദിൽ നിന്നും ലോക്സഭയിലേക്ക് ബി.ജെ.പി ടിക്കറ്റിൽ മത്സരിച്ച് ജയിച്ചു.
2014-ലെ ഒന്നാം നരേന്ദ്ര മോദി മന്ത്രിസഭയിലെ വിദേശകാര്യ വകുപ്പ് സഹമന്ത്രിയായി ചുമതലയേറ്റു. 2019-ൽ നടന്ന ലോക്സഭ തിരഞ്ഞെടുപ്പിലും ഘാസിയാബാദിൽ നിന്ന് വീണ്ടും ലോക്സഭാംഗമായി തിരഞ്ഞെടുക്കപ്പെട്ട സിംഗ് നിലവിൽ സംസ്ഥാനത്തിൻ്റെ ചുമതലയുള്ള വ്യേമയാന വകുപ്പിൻ്റേയും ഉപരിതല ഗതാഗത വകുപ്പിൻ്റെയും മന്ത്രിയായിരുന്നു.
2024-ലെ ലോക്‌സഭ തിരഞ്ഞെടുപ്പിൽ ഇനി മത്സരിക്കുന്നില്ല എന്ന് പ്രഖ്യാപിച്ച സിംഗ് സജീവ രാഷ്ട്രീയത്തിൽ നിന്നു വിരമിച്ചു.[4]
അവലംബം
[തിരുത്തുക]- ↑ "VK Singh, former Army Chief, makes formal entry into politics, joins BJP - The Economic Times" https://m.economictimes.com/news/politics-and-nation/vk-singh-former-army-chief-makes-formal-entry-into-politics-joins-bjp/articleshow/31208059.cms
- ↑ "Lok Sabha elections 2019: Ex-army chief retains his Ghaziabad seat with almost 2014-like margin - Hindustan Times" https://www.hindustantimes.com/lok-sabha-elections/lok-sabha-elections-2019-ex-army-chief-retains-his-ghaziabad-seat-with-almost-2014-like-margin/story-ay2KDkiIfTe88XvfLPkqPK_amp.html
- ↑ "VK Singh: Former army chief proves his mettle in political battlefield | What you need to know - FYI News" https://www.indiatoday.in/amp/fyi/story/vk-singh-union-minister-1538984-2019-05-31
- ↑ https://www.livemint.com/politics/news/general-vk-singh-to-not-contest-2024-lok-sabha-elections-bjp-candidate-list-decision-not-easy-for-me-but-11711291478354.html