Jump to content

വിജയ് ശേഷാദ്രി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
വിജയ് ശേഷാദ്രി
ജനനം (1954-02-13) ഫെബ്രുവരി 13, 1954  (70 വയസ്സ്)
Bangalore, India
ദേശീയതAmerican
GenrePoetry
അവാർഡുകൾPulitzer Prize for Poetry

ഇന്ത്യൻ വംശജനായ ഇംഗ്ലീഷ് കവിയാണ്വിജയ് ശേഷാദ്രി (ജനനം: 1954 ഫെബ്രുവരി 13). 2014 ലെ പുലിറ്റ്സർ പുരസ്കാരത്തിന് ഇദ്ദേഹം അർഹനായി [1]

ജീവിതരേഖ

[തിരുത്തുക]

ന്യൂയോർക്കിലെ സാറാ ലോറൻസ് ആർട്സ് കോളജിലെ അധ്യാപകനാണ് വിജയ് ശേഷാദ്രി. ബാംഗ്ലൂരിൽ ജനിച്ച അദ്ദേഹം അഞ്ചാം വയസ് മുതൽ അമേരിക്കയിൽ സ്ഥിര താമസമാണ്. അമേരിക്കൻ സ്‌കോളർ, ദി നേഷൻ, ദി ന്യൂയോർക്കർ തുടങ്ങിയ പ്രസിദ്ധീകരണങ്ങളിൽ അദ്ദേഹം നിരവധി കവിതകൾ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. ’3 സെക്ഷൻസ്’ എന്ന കവിതാ സമാഹാരമാണ് അദ്ദേഹത്തെ പുലിറ്റ്സർ പുരസ്‌കാരത്തിന് അർഹനാക്കിയത്.

കൃതികൾ

[തിരുത്തുക]
  • ദ ലോങ് മെഡോ
  • വൈൽഡ് കിങ്ഡം
  • 3 സെക്ഷൻസ്

പുരസ്കാരങ്ങൾ

[തിരുത്തുക]
  • പുലിറ്റ്സർ പുരസ്‌കാരം 2014

അവലംബം

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=വിജയ്_ശേഷാദ്രി&oldid=3199826" എന്ന താളിൽനിന്ന് ശേഖരിച്ചത്