വിതുര സുധാകരൻ
ദൃശ്യരൂപം
നാടക പ്രവർത്തകനാണ് വിതുര സുധാകരൻ. 2014 ൽ നാടകത്തിനുള്ള കേരള സംഗീതനാടക അക്കാദമിയുടെ കലാശ്രീ പുരസ്‌കാരം ലഭിച്ചു.
ജീവിതരേഖ
[തിരുത്തുക]തിരുവനന്തപുരം നാടകയോഗത്തിൽ പരേതനായ നാടകചര്യൻ ശ്രീ കെ. രഘു വിന്റെ കീഴിൽ പരിശീലനം നേടി. വിതുര സുഹൃദ് നാടക സംഘത്തിന്റെ സംഘാടകനാണ്. കുട്ടികളുടെ നാടക വേദിയുമായി ബന്ധപ്പെട്ടും പ്രവർത്തിക്കുന്നു. ചരട് പിന്നിക്കളിയെന്ന കേരളത്തിലെ തനതു കലാരൂപാവതരണത്തിന്റെ അവതരണം നടത്താറുണ്ട്.
പുരസ്കാരങ്ങൾ
[തിരുത്തുക]- കേരള സംഗീതനാടക അക്കാദമിയുടെ കലാശ്രീ പുരസ്‌കാരം (2014)[1]
അവലംബം
[തിരുത്തുക]- ↑ "കേരള സംഗീതനാടക അക്കാദമിയുടെ കലാശ്രീ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു". www.mathrubhumi.com. Archived from the original on 2014-11-30. Retrieved 30 നവംബർ 2014.