വിത്തുകൂട്ടി
ദൃശ്യരൂപം
കർഷകർ ഉപയോഗിക്കുന്ന ഒരു ഉപകരണമാണ് 'വിത്തുകൂട്ടി'[1]. ഗ്രാമ്യഭാഷയിൽ ഇത് വിത്തൂട്ടി എന്നും അറിയപ്പെടുന്നു.
ഉപയോഗം
[തിരുത്തുക]നിരന്നുകിടക്കുന്ന നെല്ല് പോലുള്ള ധാന്യം വലിച്ചുകൂട്ടാനും കൂനയായിക്കിടക്കുന്ന ധാന്യം വെയിലത്ത് ഉണക്കുന്നതിന് നിരത്തിയിടുന്നതിനും വിത്തുകൂട്ടി ഉപയോഗിക്കുന്നു.
നിർമ്മാണം
[തിരുത്തുക]മരം കൊണ്ടാണ് ഇത് നിർമ്മിക്കപ്പെടുന്നത്. ഒരടിയോളം വീതിയുള്ള മൂന്നടിയോളം നീളമുള്ള ഒരു പലകയും പലകയെ വലിച്ചു നീക്കുന്നതിനുള്ള നീളമുള്ള കൈപ്പിടിയുമാണ് ഇതിന്റെ ഭാഗങ്ങൾ. ഒന്നിൽക്കൂടുതൽ പേർ ചേർന്ന് വലിക്കുന്ന വിത്തുകൂട്ടിക്ക് ആറടിയോളം നീളം കാണുന്നുണ്ട്.
അവലംബം
[തിരുത്തുക]- ↑ [1] Archived 2017-10-19 at the Wayback Machine|വിസ്മൃതിയിലായ കേരളത്തിന്റെ കാർഷിക ഉപകരണങ്ങൾ