വിദാദ് കഹ്‌വാർ
അന്താരാഷ്ട്ര തലത്തിൽ പ്രശസ്തയായ ജോർദാനിയൻ, ഫലസ്തീനിയൻ വംശീയ-സാംസ്‌കാരിക കലകളുടെ സമാഹർത്താവാണ് വിദാദ് കഹ്‌വാർ (English: Widad Kawar - Arabic: وداد قعوار ).
സംഘർഷം മൂലം ചിതറിപ്പോയ ഒരു സംസ്‌കാരത്തെ കാത്തുസൂക്ഷിക്കാൻ ശ്രമിക്കുകയാണിവർ. കഴിഞ്ഞ 50 വർഷത്തിൽ ഏറെയുള്ള കാലത്തെ വസ്ത്രങ്ങൾ, ആഭരങ്ങൾ, വസ്ത്രധാരണ രീതി, തുണിത്തരങ്ങൾ എന്നിവ ഇവർ ശേഖരിച്ചുവച്ചിരിക്കുന്നു.[1] ഉമ്മു ലിബാസ് അൽ ഫലസ്തീനി - ഫലസ്തീനി വസ്ത്രങ്ങളുടെ മാതാവ് എന്നാണ് ഇവർ അറിയപ്പെടുന്നത്.
ജീവചരിത്രം
[തിരുത്തുക]കഹ്‌വാറിന്റെ ജനന സമയത്തെ പേര് വിദാദ് ഇറാനി എന്നായിരുന്നു. ജലീൽ സന്ദ് ഇറാനി- ഹനീഹ് സലേഹ് ദമ്പതികളുടെ മകളായി ജനിച്ചു. ബ്രിട്ടീഷ് ഭരണകാലത്തെ ഫലസ്തീനിൽ ജുവനൈൽ സ്‌കൂളിന്റെ തലവനും വിദഗ്ദ്ധനായ അധ്യാപകനുമായിരുന്നു കഹ്‌വാറിന്റെ പിതാവ് ജലീൽ. ബെത്‌ലഹേമിലാണ് കഹ്‌വാർ വളർന്നത്. റാമല്ലയിലെ ക്വാക്കർ സ്‌കൂളിലും തുടർന്ന് ബെയ്‌റൂത്തിലെ അമേരിക്കൻ സർവ്വകലാശാലയിലുമായി പഠനം പൂർത്തിയാക്കി.[2] കഹ്‌വാർ തന്റെ ശേഖരം പൊതുജനങ്ങൾക്ക് വേണ്ടി പ്രദർശിപ്പിക്കുകയും ലോകമെമ്പാടും പ്രദർശനങ്ങൾ സംഘടിപ്പിക്കുകയും ചെയ്യുന്നു. ഫലസ്തീൻ ചിത്രതുന്നലിനെ -എമ്പ്രോയ്ഡറി- കുറിച്ച് നിരവധി പുസ്തകങ്ങൾ രചിച്ചിട്ടുണ്ട് കഹ്‌വാർ. സാംസ്‌കാരിക എമ്പ്രോയ്ഡറി ഗാലറി സ്ഥാപിക്കാൻ ശ്രമിക്കുകയും ചെയ്തു. ഈയിടെ, മാർഗരറ്റ് സ്‌കിന്നറുമായി ചേർന്ന് എ ട്രഷറി ഓഫ് സ്റ്റിച്ച്‌സ്: ഫലസ്തീനിയൻ എമ്പ്രോയ്ഡറി മോറ്റിഫ്‌സ്, 1850-1950 എന്ന ഗ്രന്ഥം രചിച്ചു[3]. അമേരിക്കൻ സെന്റർ ഫോർ ഓറിയന്റൽ റിസെർച്ച് എന്ന സംഘടനയുടെ ബോർഡ് അംഗമാണ് കഹ്‌വാർ. ജോർദാൻ, ഫലസ്തീനിയൻ സാംസ്‌കാരിക പാരമ്പര്യത്തിന്റെ സംരക്ഷണത്തിനുവേണ്ടി ഈയിടെയായി അമ്മാനിൽ റ്റിറാസ് സെൻർ എന്ന പേരിൽ ചെറിയ ഒരു മ്യൂസിയം സ്ഥാപിച്ചു.[4]
പ്രസിദ്ധീകൃതമായ കൃതികൾ
[തിരുത്തുക]- Kawar, Widad: Threads of Identity: Preserving Palestinian Costume and Heritage ISBN 978-9963-610-41-9 Rimal Publications. 2011
- Kawar, Widad: Pracht Und Geheimnis - Kleidung Und Schmuck Aus Palästina Und Jordanien ISBN 3-923158-15-7 Rautenstrauch-Joest Museum Munich. 1987
- Kawar, Widad and Tania Nasir: Palestinian Embroidery : Traditional "Fallahi" Cross-Stitch ISBN 3-927270-04-0. Munich, State Museum of Ethnography. 1992.
- Widad Kawar and Shelagh Weir: Costumes and Wedding Customs in Bayt Dajan. "biography". Kawar Arab Heritage Collection. Archived from the original on 2006-10-09. Retrieved 2017-07-29.
അവലംബം
[തിരുത്തുക]- ↑ "Widad Kamel Kawar with an endowment from her late husband Widad he established small center and museum in Amman Jordan to house this unique collection". Rimal Publications. Archived from the original on 2014-01-16. Retrieved 14 January 2014.
- ↑ "Traditional Costumes from Jordan and Palestine: The Private Collection of Widad Kawar". Darat al Funun. Retrieved 14 January 2014.
- ↑ Benny Ziffer (23 November 2007). "A stitch in time". Haaretz. Retrieved 14 January 2014.
- ↑ http://www.tirazcentre.org
പുറംകണ്ണികൾ
[തിരുത്തുക]- [https://web.archive.org/web/20061010090126/http://www.arabheritage.org/ Archived 2006-10-10 at the Wayback Machine. Official website]Archived 2006-10-10 at the Wayback Machine.
- http://www.arabheritage.org/ Official website
- "Palestinian costume and embroidery since 1948". Palestine Costume Archive. Archived from the original on 24 October 2006. Retrieved 14 January 2014.