വിദ്യാപതി
വിദ്യാപതി | |
---|---|
ജനനം | 1352 മധുബനി (in present-day India)[1] |
മരണം | 1448 വിദ്യാപതി നഗർ, ബീഹാർ [2][3] |
തൊഴിൽ | കവി, എഴുത്തുകാരൻ |
ദേശീയത | ഇന്ത്യൻ |
വിദ്യാപതി (1352-1448) ബീഹാറിൽ ജീവിച്ചിരുന്ന ഒരു മൈഥിലി ഭാഷ കവിയും സംസ്കൃത എഴുത്തുകാരനും ആയിരുന്നു. വിദ്യാപതിയുടെ രചനകൾ ബംഗാളി, നെവാരി, നേപ്പാളി ഭാഷയിലും, മറ്റ് കിഴക്കൻ സാഹിത്യങ്ങളിലും നൂറ്റാണ്ടുകളായി തന്നെ വ്യാപകമായിരുന്നു.
ജീവിത രേഖ
[തിരുത്തുക]1352-ൽ ബീഹാറിലെ മധുബനി ജില്ലയിൽ ബിസ്പി എന്ന കൊച്ചു ഗ്രാമത്തിൽ ആയിരുന്നു വിദ്യപതി ജനിച്ചത്.[4] ഇദ്ദേഹത്തിൻറെ പേര് വിദ്യാ-‘’അറിവ്’’, പതി-‘’അധിപൻ’’ എന്നീ രണ്ട് സംസ്കൃത വാക്കുകൾ ചേർന്നുള്ള അറിവിന്റെ അധിപൻ എന്ന അർത്ഥത്തിലാണ്. വിദ്യാപതി പ്രധാനമായും അറിയപ്പെട്ടത് പ്രണയകാവ്യങ്ങളുടെ പേരിൽ ആണ്. കവിത രൂപത്തിൽ രചിച്ച രാധയുടെയും കൃഷ്ണൻറെയും പ്രണയസല്ലാപങ്ങൾ അക്കാലത്ത് വലിയതോതിൽ അംഗീകരിക്കപെട്ടു എന്ന് പറയപ്പെടുന്നുണ്ട്. ഇദ്ദേഹത്തിന്റെ ജീവിതം 1937 ൽ സിനിമയായി പ്രമുഖ നടൻ പൃഥ്വിരാജ് കപൂർ ഉൾപ്പെടെയുള്ളവർ അഭിനയിച്ച് വിദ്യാപതി എന്ന പേരിൽ പുറത്തു ഇറങ്ങിയിട്ടുണ്ട്. പ്രണയകാവ്യങ്ങൾ മാത്രമല്ല, ചരിത്രം, ഭൂമിശാസ്ത്രം, നിയമം തുടങ്ങിയ വിഷയങ്ങളിലും വിദ്യാപതി ഒട്ടനവധി കൃതികൾ രചിച്ചിട്ടുണ്ട്. ബീഹാറിലെ സമസ്തിപൂർ ജില്ലയിലെ ഇന്ന് അറിയപെടുന്ന വിദ്യാപതി നഗർ എന്ന സ്ഥലത്തുവെച്ച് ഇദ്ദേഹം മരണപെട്ടു എന്നാണ് പറയപ്പെടുന്നത്.
- 2018 ഡിസംബറിൽ ബീഹാറിലെ ദർഭംഗ എയർപോര്ട്ടിന്റെ പേര് ഇദ്ദേഹത്തോടുള്ള ആദര സൂചകമായി കവി കോകിൽ വിദ്യാപതി എയർപോർട്ട് എന്നാക്കി മാറ്റാൻ തീരുമാനമായി.
കൂടുതൽ വായനയ്ക്ക്
[തിരുത്തുക]- 27 കവിതകൾ വിവർത്തനം ചെയ്ത കവിതകൾ
- Songs of the love of Rādhā and Krishna, translated into English by Ananda Coomaraswamy and Arun Sen 1915 [1]
- ബിനോദ് ബിഹാരി വർമ വിദ്യാപട്ടിയിലെ മഹർഷി ശ്രീ അരബിന്ദോ Archived 2011-09-28 at the Wayback Machine.
- വിദ്യാപതി: ബംഗാളി പദലി; രാധയുടെയും കൃഷ്ണയുടെയും പ്രണയത്തിന്റെ പാട്ടുകൾ
- Purushapariksha Of Vidyapati With Hindi Tika by Chandrakanth Pathak 1927 വാചകം
- The Test Of A Man by Grierson, George Abraham 1935 വാചകം
- The Pooroos-Purikhya, or collection of moral tales translated into english by Rajah Krishun Bahadoor 1830 പുസ്തകം
- DurgaBhakti Tarangini by Vidyapati [2]
- Vidyapati Thakur Padyavali by Collected and Translated in Maithili by Nagendra Gupta [3]
- Vidyapati Ka Amar Kavya by Gopala Charya ’parag’ 1965 [4]
- The Songs Of Vidyapati by Subhadra Jha 1955 [5]
- City of the Turks: Urban Encounters in Vidyāpati’s Kīrttilatā by Christopher Lawrence Diamond [6]
- Kirtilata / by Baburam [7]
- Kirtilata by Sahitya Sadan [8]
- http://www.dli.ernet.in/handle/2015/532340 Archived 2017-04-09 at the Wayback Machine.
അവലംബങ്ങൾ
[തിരുത്തുക]- ↑ "The birth place of Vidyapati is Known to be Madhubani in Present day Bihar, India". Archived from the original on 23 ഡിസംബർ 2014.
- ↑ "Archaelogist revealed Janakpur in Nepal as site of Vidyapati's death place". Archived from the original on 23 ഡിസംബർ 2014.
- ↑ "Vidyapati second time exile in Nepal leaves back his death". Archived from the original on 31 ജനുവരി 2014.
- ↑ https://www.poemhunter.com/vidyapati-thakur/