വിദ്വാൻ എൻ. കോയിത്തട്ട
ദൃശ്യരൂപം
വിദ്വാൻ എൻ. കോയിത്തട്ട | |
---|---|
തൊഴിൽ | വാസ്തുശാസ്ത്രപണ്ഡിതൻ,ഗ്രന്ഥകാരൻ,അദ്ധ്യാപകൻ |
ശ്രദ്ധേയമായ രചന(കൾ) | ആശാന്റെ സീത, അഗ്നിപരീക്ഷയ്ക്കുശേഷം, ഉജ്ജ്വലശബ്ദം, രാജമാർഗ്ഗം, പ്രഭാ മണ്ഡലം, കവിത പുതിയ കാഴ്ചപ്പാട്, നവ്യപ്രഭാതം, മുകുളമാല, ദീപശിഖ, പുഷ്പശയ്യ, ചിത്രശലഭം, ആദരാഞ്ജലി, സുകൃതഹാരം,ശാന്തിഗീതം,കാശ്മീരിന്റെ കണ്ണുനീർ,ഇന്ത്യൻ ശിൽപകല,നവീന ഭൂമിജാതകം,സുഖവാസഭവനങ്ങൾ |
വാസ്തുശാസ്ത്രപണ്ഡിതനും കവിയും ഗ്രന്ഥകാരനുമായിരുന്നു വിദ്വാൻ എൻ. കോയിത്തട്ട.[1]. മലയാളസാഹിത്യത്തിനും വാസ്തുശാസ്ത്രത്തിനും വിലപ്പെട്ട സംഭാവനകൾ നൽകിയ സംസ്കൃതപണ്ഡിതനാണ്.[2]
ജീവിതരേഖ
[തിരുത്തുക]തലശ്ശേരി വടക്കുമ്പാട് ഗോവിന്ദനാചാരിയുടേയും നങ്ങേലിയമ്മയുടേയും മകനായി 1916 സപ്തംബർ 16 ന് ജനിച്ചു.യഥാർത്ഥ പേര് നാരായണൻ. പിന്നീട് കോയിത്തട്ട എന്ന തറവാട്ടുപേരിൽ പ്രസിദ്ധനായി. വാസ്തുശാസ്ത്രപണ്ഡിതൻ, ഗ്രന്ഥകാരൻ, അദ്ധ്യാപകൻ എന്നീ നിലകളിൽ വ്യക്തിമുദ്ര പതിപ്പിച്ചു. 1990 ഒക്ടോബർ 7 ന് അന്തരിച്ചു.[3]