വിനായക ഭട്ട്
ഒരു ഗൗഡസാരസ്വത വൈദ്യശാസ്ത്ര പണ്ഡിതനായിരുന്നു വിനായക ഭട്ട്.[1] കേരളത്തിലെ ഔഷധസസ്യങ്ങളെയും വൃക്ഷങ്ങളെയും വിവരിക്കുന്ന ഹോർത്തൂസ് മലബാറിക്കൂസ് എന്ന ബൃഹത് ഗ്രന്ഥാവലി തയാറാക്കുന്നതിൽ ഹെൻറി അഡ്രിയാൻ വാൻ റീഡ് ടോ ഡ്രാക്കെൻസ്റ്റീൻ എന്ന ഡച്ചുകാരനെ സഹായിച്ച നാട്ടുകാരിൽ പ്രമുഖനായിരുന്നു വിനായക ഭട്ട്.[2] ഹെൻഡ്രിക് വാൻ റീഡ് കുറച്ചുകാലത്തേക്കു കൊച്ചിയിലെ ഡച്ച് ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ കമ്മഡോർ / ഗവർണർ ആയിരുന്നു. കേരളത്തിലെ സസ്യസമൃദ്ധിയിൽ ഇദ്ദേഹത്തിനുണ്ടായ ആദരവാണ് അതിനെപ്പറ്റി ഒരു ഗ്രന്ഥം രചിക്കാൻ പ്രേരിപ്പിച്ചത്. ലത്തീൻ ഭാഷയിൽ 12 വാല്യങ്ങളിലായി രചിച്ച ഹോർത്തൂസ് മലബാറിക്കസ് സസ്യവിജ്ഞാനീയത്തിന് അമൂല്യമായ സംഭാവനയാണ്. ഈ ഗ്രന്ഥരചനയ്ക്ക് സഹായിച്ച വിനായക ഭട്ട് ഉൾപ്പെടെയുള്ള കൊങ്കണിപണ്ഡിതരുടെ ഒരു പ്രസ്താവന കൊങ്കണി ഭാഷയിൽ ദേവനാഗരിലിപിയിൽ ഗ്രന്ഥാരംഭത്തിൽ കൊടുത്തിട്ടുണ്ട്. നേപ്പിൾസ് സ്വദേശിയായ ഫാദർ മാത്യൂസ് എന്ന കർമലിത്താ മിഷനറിയും അപ്പു ഭട്ട് , രംഗഭട്ട്, ഇട്ടി അച്യുതൻ എന്നിവരും ഹോർത്തൂസ് മലബാറിക്കൂസിന്റെ രചനയിൽ വാൻ റീഡിനെ സഹായിച്ച പണ്ഡിതന്മാരായിരുന്നു.[3]
അവലംബം
[തിരുത്തുക]- ↑ https://www.onmanorama.com/lifestyle/keralaspora/2020/10/04/hortus-malabaricus-manilal-van-rheede-achudan-kerala-plants.html
- ↑ https://newsgil.in/2018/08/20/hortus-malabaricus-itty-achudan/
- ↑ https://www.thehindu.com/news/cities/Kochi/memorial-to-pay-tribute-to-coauthors-of-hortus-malabaricus/article7910901.ece