വിനായക മൂർത്തി മുരളീധരൻ
വിനായക മൂർത്തി മുരളീധരൻ | |
---|---|
Member of the Parliament of Sri Lanka | |
പദവിയിൽ | |
ഓഫീസിൽ October 7, 2008 | |
മുൻഗാമി | Wasantha Samarasinghe |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | 1966 Kiran, Batticaloa District |
ദേശീയത | Sri Lankan |
രാഷ്ട്രീയ കക്ഷി | SLFP, formerly TMVP |
പങ്കാളി | Nira |
കുട്ടികൾ | three children |
തമിഴ് ഈഴം വിമോചനപ്പുലികളുടെ ഉന്നത നേതാവായിരുന്ന വിനായക മൂർത്തി മുരളീധരൻ എന്ന കേണൽ കരുണ (ജ: 1966) കിഴക്കൻ ശ്രീലങ്കയിലെ മട്ടക്കളപ്പ് ജില്ലയിൽ ജനിച്ചു. തമിഴ് ഈഴം വിമോചനപ്പുലികളുടെ സംഘടനയിൽ 1983 മുതൽ ചേർന്ന് പ്രവർത്തിയ്ക്കാൻ തുടങ്ങിയ കരുണ പിന്നീട് കിഴക്കൻ മേഖലയുടെ കമാൻഡറായും ഉയർന്നു. 2004 ൽ കിഴക്കൻ മേഖലയിലെ തമിഴ് വംശജരോടുള്ള എൽ.ടി.ടി.ഇ യുടെസമീപനത്തിൽ പ്രതിഷേധിച്ച് പ്രധാനസംഘടനയിൽ നിന്നു വിഘടിച്ചുമാറിയ കരുണയുടെ നേതൃത്വത്തിലുള്ള വിഭാഗം, ഭീകരവാദത്തെ എതിർക്കുകയും,അക്രമം വെടിഞ്ഞ് രാഷ്ട്രീയ മുഖ്യധാരയിലേയ്ക്ക് വരുന്നതിനുള്ള ശ്രമങ്ങൾ ആരംഭിയ്ക്കുകയും ചെയ്തു.തമിൾ മക്കൾ വിടുതലൈ പുലികൾ എന്നായിരുന്നു കരുണ നേതൃത്വം കൊടുത്ത വിമതഗ്രൂപ്പിന്റെ പേർ. [1]ഇതിനെത്തുടർന്ന് എൽ.ടി.ടി.ഇ വ്യാപകമായ അക്രമം കരുണയുടെ സേനയുടെ നേർക്ക് അഴിച്ചുവിടുകയുണ്ടായി.എന്നാൽ തെക്കു കിഴക്കൻ മേഖലയിലെ ശക്തികേന്ദ്രമായിരുന്ന കരുണയുടെ സംഘം തിരിച്ചടികൾക്കു മുതിരാതെ ഇരുന്നില്ല.[2]. 2006 ൽ ശ്രീലങ്കൻ സൈന്യം ഈ മേഖലയിൽ നടത്തിയ നീക്കത്തിനു കരുണയുടെ നേതൃത്വത്തിലുള്ള വിമതസംഘം പിന്തുണ നൽകുകയുണ്ടായി.ഇതിന്റെ ഫലമായി 2007 ൽ കിഴക്കൻ മേഖലയിൽ നിന്ന് എൽ.ടി.ടി.ഇ തുരത്തപ്പെട്ടു. എൽ.ടി.ടി.ഇ യിൽ നിന്നു കരുണയുടെ സംഘം വേർപെട്ടതിലൂടെ ഒരു സായുധപോരാട്ടത്തിനുള്ള എൽ.ടി.ടി.ഇ യുടെ കഴിവ് 70% ളം നഷ്ടപ്പെട്ടതായി കരുണ അഭിപ്രായപ്പെട്ടിരുന്നു.[3]
ആരോപണങ്ങൾ
[തിരുത്തുക]മനുഷ്യാവകാശധ്വംസനവുമായി ബന്ധപ്പെട്ട് നിരവധി ആരോപണങ്ങൾ കരുണ വിഭാഗത്തിനെതിരേ ഉന്നയിയ്ക്കപ്പെട്ടു. ജാഫ്നയിലെ ചില വ്യക്തികളുടെ തിരോധാനമായിരുന്നു ഇതിൽ പ്രധാനം. യുദ്ധമുന്നണിയിലേയ്ക്ക് കുട്ടികളെ നിയോഗിച്ചതും, എതിരാളികളെ നിശ്ശബ്ദരാക്കാൻ കൊലയാളിസംഘത്തെ നിയോഗിച്ചിരുന്നുവെന്നതും ആരോപണങ്ങളിൽ പ്പെടും.[4][5]
ഔദ്യോഗിക പദവി
[തിരുത്തുക]ശ്രീലങ്കൻ മുഖ്യധാരാ രാഷ്ട്രീയത്തിലെത്തിച്ചേർന്ന കരുണ യു.പി.എഫ്.എ യിൽ(United People's Freedom Alliance -UPFA) അംഗമായിത്തീരുകയും ,അതിലെ പ്രധാന കക്ഷിയായ ശ്രീലങ്കൻ ഫ്രീഡം പാർട്ടിയുടെ ഉപാദ്ധ്യക്ഷനും ആണ്.[6]ദേശീയോദ്ഗ്രഥനത്തിനുള്ള വകുപ്പിന്റെ ചുമതലയുള്ള മന്ത്രിയായി 2008 ൽ സത്യപ്രതിജ്ഞ ചെയ്തിരുന്നു.[7]
അവലംബം
[തിരുത്തുക]- ↑ Interview: 'Colonel Karuna' Al-Jazeera – April 29, 2009
- ↑ "Sri Lanka's Tamil rebels warn of retaliation against Sinhalese", Associated Press, September 6, 2006
- ↑ Buerk, Roland. "A date with a renegade rebel Tiger", BBC News, April 4, 2007. Retrieved May 4, 2007
- ↑ Denyer, Simon. ""Disappearances" on rise in Sri Lanka's dirty war". Reuters, September 14, 2006. Retrieved April 5, 2007
- ↑ University Teachers for Human Rights (Jaffna), "When Indignation is Past and the Dust Settles Archived 2013-06-06 at the Wayback Machine.", Special Report No. 21, May 15, 2006. Retrieved April 5, 2007
- ↑ Karuna appointed as vice president of the SLFP
- ↑ Karuna joins Cabinet Archived 2012-05-23 at the Wayback Machine. The Hindu – March 10, 2009
പുറം കണ്ണികൾ
[തിരുത്തുക]- [1]
- Official Party Website Archived 2007-02-25 at the Wayback Machine.
- Voice of East
- BBC interview with Karuna 4 March 2007
- Interview with Karuna Archived 2006-05-09 at the Wayback Machine., Asian Tribune
- BBC profile of Colonel Karuna, BBC News, March 5, 2004. Retrieved April 6, 2007
- "US slams police, Karuna, LTTE", BBC News, March 10, 2006. Retrieved April 6, 2007
- "A documentary about Col. Karuna", Video Documentary about Col. Karuna