വിനോദ് മങ്കര
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. (2021 ജൂലൈ) ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
ഡോക്യുമെന്ററി -ചലച്ചിത്രസംവിധായകനും മാദ്ധ്യമപ്രവർത്തകനും എഴുത്തുകാരനും.
അച്ചടി, ടെലിവിഷൻ രംഗങ്ങളിലെ മാദ്ധ്യമപ്രവർത്തകനായ വിനോദ് മങ്കര പാലക്കാട് ജില്ലയിലെ മങ്കരയിൽ ജനിച്ചു. പാലക്കാട് വിക്ടോറിയ കോളേജിലും കേരള പ്രസ്സ് അക്കാദമിയിലും വിദ്യാഭ്യാസം.
മാദ്ധ്യമപ്രവർത്തനം
[തിരുത്തുക]ദൽഹിയിൽ അച്ചടിമാദ്ധ്യമത്തിൽ ഫ്രീലാൻസ് പത്രപ്രവർത്തകനായി. തുടർന്ന് സൂര്യ ടിവിയിൽ പ്രോഗ്രാം മാനേജറായി ടെലിവിഷൻരംഗത്തു വന്നു. ഇന്ത്യാവിഷൻ , ഗൾഫിൽനിന്ന് സംപ്രേഷണം ചെയ്ത മിഡിൽ ഈസ്റ്റ് ടെലിവിഷൻ എന്നിവയിൽ പ്രവർത്തിച്ചതിനു ശേഷം ഏഷ്യാനെറ്റിൽ സീനിയർ പ്രോഗ്രാം പ്രൊഡ്യൂസറായി.
ഡോക്യുമെന്ററി സംവിധായകൻ
[തിരുത്തുക]സൂര്യ ടിവിയിൽ കേളി എന്ന സാംസ്കാരിക മാഗസിനു വേണ്ടി നിരവധി ഡോക്യുമെന്ററികൾ സംവിധാനം ചെയ്ത വിനോദ് ബിയോണ്ട് ഓർ വിതിൻ എന്ന ചിത്രം സെല്ലുലോയ്‌ഡിൽ സംവിധാനം ചെയ്തു. മികച്ച ഡോക്യുമെന്ററി ചിത്രത്തിനുള്ള ദേശീയപുരസ്കാരം ഈ ചിത്രത്തിനു ലഭിച്ചു.സംസ്ഥാന ടെലിവിഷൻ അവാർഡുകളിൽ തുടർച്ചയായി മികച്ച ടെലിവിഷൻ ഡോക്യുമെന്ററിക്കുള്ള പുരസ്കരം വിനോദ് മങ്കര നേടിയിട്ടുണ്ട്. കൈലാസത്തെക്കുറിച്ചുള്ള പ്രാലേയസ്മിതം കൈലാസം 2006-ലെ മികച്ച ടെലിവിഷൻ ഡോക്യുമെന്ററിക്കുള്ള പുരസ്കാരത്തിനു പുറമെ ഫിലിം ക്രിട്ടിൿസ് പുരസ്കാരവും നേടി. നളചരിതം അഞ്ചാം ദിവസം എന്ന ചിത്രം കേരള കലാമണ്ഡലം അവാർഡും രാജാ രവിവർമ്മയെക്കുറിച്ചുള്ള ബിഫോർ ദ ബ്രഷ് ഡ്രോപ്ഡ് 2007 ലെ കേരളസംസ്ഥാന അവാർഡും നേടി.
ചലച്ചിത്രങ്ങൾ
[തിരുത്തുക]- സുധാകരൻ രാമന്തളിയുടെ നോവലിനെ ആധാരമാക്കി നിർമ്മാണം ആരംഭിച്ച അരുണം ആണ് ആദ്യചലച്ചിത്രം.
- സ്വന്തം കഥയെ അടിസ്ഥാനമാക്കി നിർമ്മിച്ച കരയിലേക്ക് ഒരു കടൽ ദൂരമാണ് ആദ്യമായി റിലീസ് ചെയ്യപ്പെട്ട സിനിമ.
- ഒറ്റമന്ദാരം
പുരസ്കാരങ്ങൾ
[തിരുത്തുക]- പ്രിയമാനസം - ഉണ്ണായിവാര്യരുടെ ജീവിതവും സർഗ്ഗജീവിതവും വിഷയമാക്കി നിർമ്മിച്ച സംസ്കൃതഭാഷാചിത്രം. സംസ്കൃതഭാഷയിൽ നിർമ്മിക്കപ്പെട്ട മൂന്നാമത് ചിത്രമാണിത്. 2016ലെ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ ഓഫ് ഇന്ത്യയിലെ ഇന്ത്യൻ പനോരമയുടെ ഉദ്ഘാടനചിത്രമായിരുന്നു. മികച്ച സംസ്കൃതഭാഷാചിത്രത്തിനുള്ള 2016-ലെ ദേശീയപുരസ്കാരംകരയിലേക്ക് നേടി.
- കരയിലേക്ക് ഒരു കടൽ ദൂരം - മലയാളം ഫീച്ചർ- 2010 ൽ കേരള സംസ്ഥാന അവാർഡ്
- ഒറ്റ മന്ദാരം മലയാളം ഫീച്ചർ - 2014 ൽ ഫിലിം ക്രിട്ടിൿസ് അവാർഡ്
- നിത്യകല്യാണി ഒരു മോഹിനിയാട്ട പദം ഡോക്യുമെന്ററി 2015 ൽ സംസ്ഥാന- ദേശീയപുരസ്കാരങ്ങൾ, കലാമണ്ഡലം അവാർഡ്
- കാംബോജി മലയാളം ഫീച്ചർ - 2017ൽ സംസ്ഥാന അവാർഡ്