Jump to content

വിമല രാമൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(വിമലാ രാമൻ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
വിമല രാമൻ
ജനനം (1982-01-23) 23 ജനുവരി 1982  (42 വയസ്സ്)
തൊഴിൽചലച്ചിത്ര അഭിനേതാവ്, മോഡൽ
സജീവ കാലം2006–തുടരുന്നു
ഉയരംആറടി
പങ്കാളി(കൾ)അറിയില്ല
മാതാപിതാക്ക(ൾ)പട്ടാഭിരാമൻ
ശാന്ത രാമൻ

ഒരു ഇന്ത്യൻ അഭിനേത്രിയും ഭരതനാട്യ നർത്തകിയുമാണ് വിമല രാമൻ. വിവിധ മലയാളം, തമിഴ്, തെലുഗു ചലച്ചിത്രങ്ങളിലും വിമല രാമൻ അഭിനയിച്ചിട്ടുണ്ട്. വിമല രാമൻ ജനിച്ചതും വളർന്നതും സിഡ്നിയിലാണ്. അഞ്ചാമത്തെ വയസ്സിൽ ഭരതനാട്യം പരീശീലിക്കാൻ തുടങ്ങി. 2004 - ലെ മിസ് ഓസ്ട്രേലിയയായി ആറടി പൊക്കമുള്ള വിമല രാമൻ തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ആസ്ട്രേലിയൻ നീന്തൽ ചാമ്പ്യൻ ആയിരുന്നു. ഉയരക്കൂടുതൽ കാരണം  വോളിബോളും ബാസ്കറ്റ്ബാലും വിമല കോളേജ് ലെവലിൽ കളിച്ചിരുന്നു.

അഭിനയജീവിതം

[തിരുത്തുക]

വിമല രാമൻ ആദ്യമായി അഭിനയിച്ച ചിത്രം കൈലാസം ബാലചന്ദർ സംവിധാനം ചെയ്ത പൊയ് എന്ന തമിഴ് ചിത്രമാണ്. വിമലയുടെ ആദ്യ മലയാളചിത്രം സുരേഷ് ഗോപി നായകനായ ടൈം ആയിരുന്നു. 2007ലെ പ്രണയകാലം എന്ന ചലച്ചിത്രത്തിൽ വിമല അജ്മൽ അമീറിന്റെ നായികയായി. അതേ വർഷം മമ്മൂട്ടിയുടെ നായികയായി നസ്രാണിയിലും ദിലീപിന്റെ നായികയായി റോമിയോയിലും വിമല രാമൻ വേഷമിട്ടു. 2008ൽ മോഹൻലാൽ നായകനായ കോളേജ് കുമാരൻ എന്ന ചിത്രത്തിലും ദിലീപ് നായകനായ കൽക്കട്ട ന്യൂസിലും വിമല രാമൻ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്തു.

സോഹൻ റോയ് സംവിധാനം ചെയ്യുന്ന ഡാം 999 എന്ന അന്താരാഷ്ട്ര ചലച്ചിത്രത്തിലും വിമല രാമൻ വേഷമിടുന്നുണ്ട്.

അഭിനയിച്ച ചിത്രങ്ങൾ

[തിരുത്തുക]
വർഷം ചലച്ചിത്രം വേഷം ഭാഷ Other notes
2006 പൊയ് ശില്പ തമിഴ്
2007 ടൈം വൈഗ മേനോൻ മലയാളം
പ്രണയകാലം മരിയ വർഗീസ് മലയാളം
സൂര്യൻ മായ മലയാളം
നസ്രാണി സാറ ഈപ്പൻ മലയാളം
റോമിയോ പ്രിയ മലയാളം
2008 കൽക്കട്ട ന്യൂസ് സ്മിത മലയാളം
കോളേജ് കുമാരൻ മാധവി മേനോൻ മലയാളം
രാമൻ തേടിയ സീതൈ രഞ്ജിത തമിഴ്
അപൂർവ ലക്ഷ്മി ദേവി മലയാളം
2009 ഇവരൈന ഇപ്പുടിയാന മധുമിത തെലുങ്ക്
2010 ആപ്തരക്ഷക നാഗവല്ലി കന്നട
ഗായം 2 വിദ്യ തെലുഗു
രംഗ ദ് ദോംഗ തെലുഗു
2011 രാജ് തെലുഗു Post Production
ഡാം 999 മീര [1] ഇംഗ്ലീഷ്
Chukkalanti Ammayi Chakkanaina Abbayi തെലുഗു Post Production
ചട്ടം തെലുഗു

അവലംബം

[തിരുത്തുക]
  1. "DAM999 Official Website". DAM999. Retrieved 2010-03-08.

പുറംകണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=വിമല_രാമൻ&oldid=4092383" എന്ന താളിൽനിന്ന് ശേഖരിച്ചത്